Love Or Hate 11 [Rahul Rk] [Climax] 1112

പതിവായി വക്കാർ ഉള്ള അലാറം അടിച്ചപ്പോൾ ആണ് ഷൈൻ എഴുന്നേറ്റത്….
കോട്ടുവാ ഇട്ടുകൊണ്ട് അലാറം ഓഫ് ചെയ്ത് ഷൈൻ എഴുന്നേറ്റു…

സമയം 7.30 ആയി… ഇനി ഒന്ന് കുളിച്ചാലെ ഒരു ഉന്മേഷം ഒക്കെ വരൂ…
ഷൈൻ ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ട് പുറത്തേക്ക് നടന്നു….

നൈറ്റ് ഷിഫ്റ്റിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ചേട്ടൻ പോകാൻ നിൽക്കുവാരുന്നു… അദ്ദേഹത്തോട് ഒരു ഗുഡ് മോണിംഗ് പറഞ്ഞ് ഷൈൻ കാറിലേക്ക് കയറി…

വണ്ടി സ്റ്റാർട്ട് ചെയ്യാൻ ഒരുങ്ങിയതും വീണ്ടും ഫോണിലേക്ക് മെസേജ് വന്നു… മൈ ലവ് എന്നെഴുതിയ നമ്പറിൽ നിന്നും ആയിരുന്നു ഇത്തവണയും മെസ്സേജ് വന്നത്…

ഷൈൻ മെസ്സേജ് എടുത്ത് നോക്കി…

മൈ ലവ്: എണീറ്റ് കാണും എന്നറിയാം.. ഗുഡ് മോണിംഗ്…

ഷൈൻ: ഗുഡ് മോണിംഗ് ഡിയർ…

മൈ ലവ്: ക്ഷീണം ഉണ്ടോ..??”

ഷൈൻ: എന്താ അങ്ങനെ ചോദിച്ചത്..??

മൈ ലവ്: ഞാൻ ഒരു ചെറിയ സർപ്രൈസ് ഒരുക്കീട്ടുണ്ട്.. പക്ഷേ അതിന് ഇപ്പൊ വീട്ടിൽ വന്നാൽ ശരിയാവില്ല.. ഞാൻ ടൗണിലെ സൂപ്പർമാർക്കറ്റിൽ ഉണ്ട്… അങ്ങോട്ട് വന്ന് എന്നെ പിക്ക്‌ ചെയ്യുമോ…??

ഷൈൻ: അവിടെ എന്താ..??”

മൈ ലവ്: ഒരു ചെറിയ ഷോപ്പിംഗ്…

ഷൈൻ: ഇത്ര നേരത്തേയോ..??

മൈ ലവ്: ഇപ്പോഴേ വാങ്ങേണ്ട കുറെ സാധങ്ങൾ ആണ്…

ഷൈൻ: ശരി.. ശരി.. താൻ പറഞ്ഞാൽ പിന്നെ അതിൽ അപ്പീൽ ഇല്ലല്ലോ.. ഞാൻ അങ്ങോട്ട് വരാം…

മൈ ലവ്: ഓകെ ബൈ….

ഷൈൻ ഫോൺ ഡാഷ് ബോർഡിൽ വച്ച് വണ്ടി സൂപ്പർമാർക്കറ്റ് നോക്കി ഓടിച്ചു…

പത്ത് മിനിറ്റ് കൊണ്ട് തന്നെ ഷൈൻ സൂപ്പർമാർക്കറ്റിൽ എത്തി..
വണ്ടി പാർക്കിങ്ങിൽ നിർത്തി ഷൈൻ അകത്തേക്ക് നടന്നു…

അകതെത്തിയതും കൗണ്ടറിൽ തന്റെ ഭാര്യയോട് മറ്റേതോ ഒരു സ്ത്രീ സംസാരിച്ച് നിൽക്കുന്നത് ഷൈൻ കണ്ടു…
ഷൈൻ വേഗം അങ്ങോട്ട് നടന്നു….

ഷൈൻ: വാട്ട്‌ ഹാപ്പൻഡ്..?? എന്ത് പറ്റി…??

സ്ത്രീ: നതിങ്.. ഞാൻ ഈ കുട്ടിയോട് ഓരോന്ന് ചോദിക്കുവാരുന്നു… അല്ല നിങ്ങള് ആരാ..??

ഷൈൻ: ഇതെന്റെ ഭാര്യയാണ്… അവൾക്ക്… സംസാരിക്കാൻ കഴിയില്ല….

സ്ത്രീ: ഓഹ്‌.. അതെനിക്ക് അറിയില്ലായിരുന്നു… സോറി മോളെ.. ഞാൻ മോളെ ഒരുപാട് ബുദ്ധിമുട്ടിചോ..?? ആട്ടെ എന്താ മോളുടെ പേര്..??

ഷൈൻ: മായ………..

സ്ത്രീ: നല്ല പേര്.. ശരി എന്നാ ആന്റി വരട്ടെ…

ഷൈനിനോടും മായയോടും യാത്രപറഞ്ഞ് അവർ അവിടെ നിന്നും പോയി….
അവർ പോയതും ഷൈൻ മായയുടെ നേരെ തിരിഞ്ഞ് ചോദിച്ചു..

ഷൈൻ: എന്താടോ..?? എന്താ അവർ പറഞ്ഞെ…??

മായ ആംഗ്യ ഭാഷയിൽ സംസാരിച്ച തുടങ്ങി..

165 Comments

  1. Parayanathu pottatharam aanu ariyam buy ee coment Rahul rk bro kandal aa last baagam onu maati ezhuthikoode onu vayichu manasamthripthi anayan aanu maaya marichu kanunathu theere sahikunnilla bro please please please please please????

  2. ഈ കഥ മുഴുവൻ kambikuttan സൈറ്റിൽ ഉണ്ട് but last climax മാത്രം ഇതിൽ ആണ് ഉള്ളത്

  3. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  4. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  5. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  6. അവസാനം മായയെ കൊല്ലേണ്ടി രുന്നില്ല

  7. നല്ല കഥ ആയിരുന്നു ബ്രോ പക്ഷെ അവസാനം കൊണ്ട് ബോർ ആക്കിഅല്ലോ

  8. Valare nalla story ayirunnu…

    Avasanam enikku enthokkeyo missing links ulla pole thonni..

    Enthayalum ithu ezhuthi complete cheyyan kanicha manasinum effort num hats off!!!!

    Thanks

Comments are closed.