Love Or Hate 11 [Rahul Rk] [Climax] 1112

മായ: എന്തൊക്കെയോ ചോദിച്ചു എന്നോട്.. ഞാൻ ആദ്യം ചിരിച്ചും തലയാട്ടിയും ഒക്കെ അഡ്ജസ്റ്റ് ചെയ്തു.. അവസാനം കയ്യീന്ന് പോവും എന്നായപ്പൊഴേക്കും താൻ വന്നു…

ഷൈൻ: ശരി.. പർച്ചേസ് ഒക്കെ കഴിഞ്ഞില്ലേ.. വാ നമുക്ക് വീട്ടിലേക്ക് പോയാലോ…

മായ: ഓകെ.. പോവാം….

ഷൈനും മായയും പണം നൽകിയ ശേഷം സാധങ്ങളും ആയി കാറിൽ കയറി വീട്ടിലേക്ക് യാത്ര ആരംഭിച്ചു…

ഷൈൻ: എന്തൊക്കെയാ വാങ്ങിയത്..??

മായ: ഒരു സദ്യക്കുള്ള വകയുണ്ട്…

ഷൈൻ: സദ്യയോ.. അപ്പോ കാര്യായിട്ട്‌ എന്തോ ഉണ്ടല്ലോ…??

മായ: അല്ലേലും തനിക്ക് എന്റെ കാര്യം ഒന്നും ഓർമയില്ലല്ലോ… ഞാൻ കരുതി ഷൈൻ ഇത് മറക്കില്ലായിരിക്കും എന്ന്

ഷൈൻ: എടോ.. സത്യായിട്ടും താൻ എന്താ പറയുന്നെ എന്ന് കൂടി എനിക്ക് മനസ്സിലാവുന്നില്ല…

മായ: ഓർമയില്ലത്തവരോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ… എന്നാലും പറയാം.. ഇന്നെന്റെ പിറന്നാളാണ്..

ഷൈൻ: ഇന്നോ… ഒന്ന് പോടോ… എനിക്ക് ലേശം മറവി ഉണ്ടെന്നത് നേരാണ്.. എന്ന് കരുതി എന്നെ ഇങ്ങനെ പറ്റിക്കാൻ നോക്കണ്ട.. തന്റെ ബെർത്ത് ഡേ അടുത്ത മാസം അല്ലേ… എനിക്കറിയാം…

മായ: അത് ബെർത്ത് ഡേ അല്ലേ.. ഇത് പിറന്നാളാണ്…

ഷൈൻ: ങ്ങേ… അപ്പോ രണ്ടും ഒന്നല്ലേ…??

മായ: അല്ല… ഒന്ന് നാള് നോക്കി മറ്റേത് ജനിച്ച ഡേറ്റ് നോക്കി…

ഷൈൻ: ഓഹോ.. അങ്ങനെ ഒക്കെ ഉണ്ടോ..?? താൻ ഇതൊക്കെ നോക്കാർ ഉണ്ടോ..??

മായ: എപ്പോഴും ഒന്നും ഇല്ല.. ഇന്നെന്തോ ഓർത്ത് പോയി.. അപ്പോ….

ഷൈൻ: ഹും…

മായ: പിന്നെ… ഇന്ന് എന്റെ മാത്രം ബെർത്ത് ഡേ അല്ലല്ലോ ഷൈൻ….

ഷൈൻ മായയെ നോക്കി… അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു…
അത് കണ്ടപ്പോൾ ഷൈനിന്റെ മനസ്സിൽ ചെറിയ ഒരു നീറ്റൽ അനുഭവപ്പെട്ടു…

ഷൈൻ: ഹാ.. അത് പോട്ടെടോ.. എല്ലാം കഴിഞ്ഞിട്ട് ഇത്രേം വർഷം ആയില്ലേ… ഒരുമിച്ചിലെങ്കിലും അവളെന്നും തന്റെ കൂടെ തന്നെ ഇല്ലെ…

മായ: ഉണ്ട് ഷൈൻ.. എന്നും എന്റെ കൂടെ തന്നെ ഉണ്ട്….

മായ പതിയെ സീറ്റിൽ നിന്ന് ചാഞ്ഞ് ഇരുന്ന് ഷൈനിന്റെ നെഞ്ചിലേക്ക് തലചായ്ചു….
മായയുടെ ഓർമകൾ പതിമൂന്ന് വർഷം പിന്നിലേക്ക് പോയി…

അന്ന്…… ആ രാത്രി…….

⌛ ⏳ ⌛ ⏳ ⌛ ⏳ ⌛ ⏳ ⌛ ⏳

പുറത്ത് നല്ല കോരി ചൊരിയുന്ന പെരുമഴ ആണ്…
ടൗൺ പോലീസ് സ്റ്റേഷൻ….
നൈറ്റ് ഡ്യൂട്ടിയിൽ ഉള്ള കോൺസ്റ്റബിൾമാരും എസ് ഐ യും ആണ് സ്റ്റേഷനിൽ ഉള്ളത്…

പെട്ടന്നാണ വയർലെസ്സ് സെറ്റിൽ ഒരു അറിയിപ്പ് വന്നത്..
കോൺസ്റ്റബിൾ സംസാരിക്കാൻ തുടങ്ങി..

165 Comments

  1. Parayanathu pottatharam aanu ariyam buy ee coment Rahul rk bro kandal aa last baagam onu maati ezhuthikoode onu vayichu manasamthripthi anayan aanu maaya marichu kanunathu theere sahikunnilla bro please please please please please????

  2. ഈ കഥ മുഴുവൻ kambikuttan സൈറ്റിൽ ഉണ്ട് but last climax മാത്രം ഇതിൽ ആണ് ഉള്ളത്

  3. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  4. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  5. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  6. അവസാനം മായയെ കൊല്ലേണ്ടി രുന്നില്ല

  7. നല്ല കഥ ആയിരുന്നു ബ്രോ പക്ഷെ അവസാനം കൊണ്ട് ബോർ ആക്കിഅല്ലോ

  8. Valare nalla story ayirunnu…

    Avasanam enikku enthokkeyo missing links ulla pole thonni..

    Enthayalum ithu ezhuthi complete cheyyan kanicha manasinum effort num hats off!!!!

    Thanks

Comments are closed.