Love Or Hate 11 [Rahul Rk] [Climax] 1112

??????????ഷൈൻ: മതി മതി…. നിർത്ത്… ബാക്കി കഥ ഞാൻ പറയാം…. പിന്നീടുള്ള ഒരുപാട് വർഷക്കാലം ഷൈൻ കോമയിൽ ആയിരുന്നു.. അതിൽ നിന്നും മോചിതനായി ജീവിതത്തിലേക്ക് തിരികെ വരുന്ന ഷൈനിന്റെ ഓർമ പൂർണമായും നഷ്ടമായിരുന്നു… ദിയയെ സ്നേഹിച്ച കാര്യവും അവളുടെ മരണ കാരണംവും എല്ലാം എല്ലാവരും ഷൈനിൽ നിന്ന് മറച്ചു വക്കുന്നു… അങ്ങനെ വീണ്ടും വർഷങ്ങൾ കഴിയുമ്പോൾ ഷൈൻ മായയെ വിവാഹം കഴിക്കുകയും അവർ ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു… ഷൈനും കുടുംബവും അമേരിക്കയിൽ എത്തുകയും അവിടെ പുതിയ ജീവിതം ആരംഭിച്ചു സുകമായി ജീവിക്കുകയും ചെയ്യുന്നു.. ഇതല്ലേ കഥ…??

മായ: അതെ… എങ്ങനെ മനസ്സിലായി…??

ഷൈൻ: ഇത് തന്നെ അല്ലേ മോളെ വർഷങ്ങൾ ആയി എല്ലാ കഥയിലും സിനിമയിലും ഒക്കെ കാണുന്നത്…??

മായ: ഈ കഥക്ക് വേണ്ടി ഉള്ള അഞ്ചാമത്തെ ക്ലൈമാക്സ് ആണ് ഇത്…
നിങ്ങള് ഒരാൾക്ക് പറ്റുമ്പോൾ ഒരാൾക്ക് പറ്റില്ല… അയാൾക്ക് പറ്റുമ്പോ അടുത്ത ആൾക്ക് പറ്റില്ല… ഞാൻ പിന്നെ എന്ത് വേണം..??

ദിയ: നീ ആദ്യം ഈ ട്വിസ്റ്റ്കളുടെ എണ്ണം ഒന്ന് കുറക്ക്‌ അപ്പോ ചിലപ്പോ റെഡി ആവുമായിരിക്കും….

മായ: അതിനു നിന്റെ ഒക്കെ കഥയിൽ ഒരു ട്വിസ്റ്റ് പോലും ഇല്ലാത്തത് കൊണ്ടല്ലേ എനിക്ക് കയ്യീന്ന് എടുത്ത് ഇടേണ്ടി വരുന്നത്…

ഷൈൻ: ഞാൻ അന്നേ പറഞ്ഞതാ സത്യം മാത്രം എഴുതിയ മതി ഇത്രേം ഒന്നും വേണ്ട എന്ന്… അപ്പോ നിങ്ങളാരും കേട്ടില്ല… ഇതെന്താ വല്ല മെഗാ സീരിയൽ വല്ലതും ആണോ…??

ആൻഡ്രൂ: ഞാൻ ഒരു ഐഡിയ പറഞ്ഞാലോ…??

ഷൈൻ: എന്റെ പൊന്നോ വേണ്ട… നീ പണ്ട് പറഞ്ഞ ഒരു ഐഡിയ കൊണ്ടേ മതിയായതാ…. ഇനി വേണ്ട..

മായ: എനിക്ക് ഇങ്ങനെ പോയാ ഭ്രാന്ത് പിടിക്കും….

ഷൈൻ: മായേ.. നീ ഇവര് പറയുന്നതൊന്നും കേൾക്കണ്ട.. സത്യം അങ്ങ് എഴുതിയേക്ക്‌..

ദിയ: സത്യം എഴുതിയ ഇവിടെ ചിലരുടെ മാനം പോകും….

ഷൈൻ: കോമയിൽ കിടക്കുന്നതിലും നല്ലത് മാനം പോണതാ…

മായ: അപ്പോ ഫിക്സ് ചെയ്യാമോ..??

ഷൈൻ: ഹാ… അത് മതി…. വെറുതെ അലമ്പാക്കണ്ട….

ആൻഡ്രൂ: അതിലിപ്പോ എന്താ എഴുതാൻ ഉള്ളത്… ജസ്റ്റ് അന്ന് കോളേജിലെ പ്രോഗ്രാം കഴിഞ്ഞ് .. നിങ്ങള് പിന്നെ പ്രണയത്തിൽ ആയി അവസാനം ഇവിടെ ഒരു കൂതറ നോവലും എഴുതി കുത്തിയിരിക്കുന്നു….

മായ: ദേ.. എന്റെ നോവലിനെ കുറ്റം പറഞ്ഞാലുണ്ടല്ലോ….

ആൻഡ്രൂ: ഒഹ്..ശരി..ശരി… വെറുതെ കൊറെ പേപർ വേസ്റ്റ് ആക്കി…

മായ: നിങ്ങൾക്ക് പേപ്പർ.. എന്റെ ഇമേജിനേഷൻ ആണ് വെസ്റ്റ് ആയത്…

ഷൈൻ: വേറെ ഒന്നും ആയില്ലെങ്കിലും മായെ നിനക്ക് ഒരു സീരിയൽ റൈറ്റർ ആകാം… ഒടുക്കത്തെ ട്വിസ്റ്റ് അല്ലേ വാരി വിതറുന്നത്…

മായ: എന്നാ പിന്നെ നമുക്ക് ഇതിൽ ഷൈനിന്റെയും ദിയയുടെയും കല്യാണം കഴിഞ്ഞ് അവർക്ക് മക്കൾ ഒക്കെ ആയി….

ഷൈൻ: അവർക്ക് മക്കൾ ഒക്കെ ആയി….. എന്റെ പൊന്നു മായെ.. ഇത് മതി… താൻ ഉള്ള സത്യം എഴുതാൻ നോക്….

165 Comments

  1. Parayanathu pottatharam aanu ariyam buy ee coment Rahul rk bro kandal aa last baagam onu maati ezhuthikoode onu vayichu manasamthripthi anayan aanu maaya marichu kanunathu theere sahikunnilla bro please please please please please????

  2. ഈ കഥ മുഴുവൻ kambikuttan സൈറ്റിൽ ഉണ്ട് but last climax മാത്രം ഇതിൽ ആണ് ഉള്ളത്

  3. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  4. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  5. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  6. അവസാനം മായയെ കൊല്ലേണ്ടി രുന്നില്ല

  7. നല്ല കഥ ആയിരുന്നു ബ്രോ പക്ഷെ അവസാനം കൊണ്ട് ബോർ ആക്കിഅല്ലോ

  8. Valare nalla story ayirunnu…

    Avasanam enikku enthokkeyo missing links ulla pole thonni..

    Enthayalum ithu ezhuthi complete cheyyan kanicha manasinum effort num hats off!!!!

    Thanks

Comments are closed.