Love Or Hate 11 [Rahul Rk] [Climax] 1112

അകത്ത് കാര്യമായി ഏതോ കേസ് ഫയൽ പരിശോധിക്കുക ആയിരുന്നു എസ് ഐ….
പെട്ടന്നാണ് കോൺസ്റ്റബിൾ അങ്ങോട്ട് കയറി വന്നത്…
സല്യൂട്ട് നൽകി കൊണ്ട് അദ്ദേഹം പറഞ്ഞു തുടങ്ങി…

കോൺസ്റ്റബിൾ: സാർ, ഒരു എമർജൻസി കേസ് ഉണ്ട്… ഒരു ആക്സിഡന്റ് കേസ് ആണ്.. ഡ്രിങ്ക് ആൻഡ് ഡ്രൈവ് ആണ് എന്ന് തോന്നുന്നു.. ട്രാഫിക്ക്കാർ സ്പോട്ടിൽ ഉണ്ട് …

കേട്ടതും തലയിൽ ചൊറിഞ്ഞ് കൊണ്ട് ദേഷ്യത്തോടെ എസ് ഐ പറഞ്ഞു..

എസ് ഐ: ഓരോരുത്തന്മാർ കള്ളും കുടിച്ച് എവിടേലും കൊണ്ട് ചാമ്പികോളും മനുഷ്യന് പണി ഉണ്ടാക്കാൻ… വണ്ടി എടുക്കെടോ…
?????????

സ്റ്റേഷനിൽ നിന്നും പുറപ്പെട്ട പോലീസ് സംഘം ഇതിനോടകം തന്നെ ഹോസ്പിറ്റലിൽ എത്തിയിരുന്നു…
അവർ നേരെ റിസപ്ഷനിലേക്ക് നടന്നു…

എസ് ഐ: ഇപ്പൊ ഒരു ആക്സിഡന്റ് കേസ് വന്നില്ലേ… ???

ലേഡി: യെസ് സാർ.. കാഷുവാലിറ്റിയിൽ ആണ്.. ദാ അവിടെ …

എസ് ഐ: ഓകെ…

അവർ നേരെ അങ്ങോട്ട് നടന്നു…
വാതിലിന് മുന്നിൽ മൂന്ന് പേർ നിൽക്കുന്നുണ്ടായിരുന്നു… അവരായിരിക്കണം ആംബുലൻസ് വിളിച്ചതും ഷൈനിനെ ആശുപത്രിയിൽ എത്തിച്ചതും എന്ന് പോലീസ്കാർക്ക്‌ തോന്നി…

കൂട്ടത്തിൽ കാക്കി ഷർട്ട ഇട്ട ആളാവും ലോറി ഡ്രൈവർ…
സംഭവ സ്ഥലത്ത് നിന്നും ആദ്യം എത്തിയ മറ്റൊരു കോൺസ്റ്റബിൾ അവിടെ ഉണ്ടായിരുന്നു…
എസ് ഐ നേരെ അയാളുടെ അടുത്തേക്ക് നടന്നു…

എസ് ഐ: എന്തായെടോ… ഡോക്റ്റർ എന്ത് പറഞ്ഞു…??

കോൺസ്റ്റബിൾ: ഡോക്ടർ അകത്തുണ്ട് സാർ.. പരിശോധിക്കുന്നെ ഒള്ളു…

എസ് ഐ: ഇവരൊക്കെ..??

കോൺസ്റ്റബിൾ: ഇവരാണ് സാർ അയാളെ ഇവിടെ എത്തിച്ചത്… പിന്നെ ഇയാളാണ് ഇടിച്ച ലോറിയുടെ ഡ്രൈവർ…

എസ് ഐ നേരെ ഡ്രൈവർക്ക് നേരെ തിരിഞ്ഞു…

എസ് ഐ: എന്താടോ ഉണ്ടായത്..??

ഡ്രൈവർ: അത്.. അത് സാർ.. കാറ് പെട്ടന്ന് റോങ് സൈഡ് കയറി വന്നപ്പോൾ…

എസ് ഐ: ഹും…. സി സി ക്യാമറാ വിഷ്വൽസ്‌ കണ്ട്രോൾ റൂമിൽ നിന്ന് കിട്ടിയിരുന്നു… താൻ എന്തായാലും ഇവിടെ നിക്ക്‌…
നിങ്ങളാണോ ആംബുലൻസിനും പോലീസിനും ഒക്കെ വിളിച്ചത്..??

സുധാകരൻ: അതെ സാറേ.. ഞാൻ കടയിൽ നിക്കുമ്പോൾ ആയിരുന്നു സംഭവം…

എസ് ഐ: ഹും…

എസ് ഐ വീണ്ടും കോൺസ്റ്റബിളിന്റെ അടുത്തേക്ക് തന്നെ തിരികെ നടന്നു..

എസ് ഐ: ആളെ ഐഡിന്റിഫൈ ചെയ്തോ ഡോ..??

കോൺസ്റ്റബിൾ: ഇല്ല സാർ.. സ്പോട്ടിൽ നിന്ന് ഡീറ്റെയിൽസ് ഒന്നും കിട്ടിയില്ല… ഇനി പേഴ്സോ ഫോണോ ഉണ്ടെങ്കിൽ തന്നെ അത്….

പെട്ടന്ന് ഡോർ ഓപ്പൺ ചെയ്ത് കൊണ്ട് ഡോക്റ്റർ പുറത്തേക്ക് വന്നു…
പോലീസിനെ കണ്ടതും അദ്ദേഹം അവരുടെ അടുത്തേക്ക് ചെന്നു…

എസ് ഐ: ഡോക്റ്റർ എന്താ ഇപ്പോ കണ്ടീഷൻ..??

165 Comments

  1. Parayanathu pottatharam aanu ariyam buy ee coment Rahul rk bro kandal aa last baagam onu maati ezhuthikoode onu vayichu manasamthripthi anayan aanu maaya marichu kanunathu theere sahikunnilla bro please please please please please????

  2. ഈ കഥ മുഴുവൻ kambikuttan സൈറ്റിൽ ഉണ്ട് but last climax മാത്രം ഇതിൽ ആണ് ഉള്ളത്

  3. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  4. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  5. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  6. അവസാനം മായയെ കൊല്ലേണ്ടി രുന്നില്ല

  7. നല്ല കഥ ആയിരുന്നു ബ്രോ പക്ഷെ അവസാനം കൊണ്ട് ബോർ ആക്കിഅല്ലോ

  8. Valare nalla story ayirunnu…

    Avasanam enikku enthokkeyo missing links ulla pole thonni..

    Enthayalum ithu ezhuthi complete cheyyan kanicha manasinum effort num hats off!!!!

    Thanks

Comments are closed.