Love Or Hate 11 [Rahul Rk] [Climax] 1115

Love Or Hate 11 | Climax

Author : Rahul RK 

എല്ലാം തന്റെ നിയന്ത്രണത്തിൽ ആണ് എന്ന് അഹങ്കരിക്കുമ്പോളും മനുഷ്യൻ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്, ലോകത്ത് ഒന്നും ആരുടെയും നിയന്ത്രണത്തിൽ അല്ല എന്ന്…(കഥ ഇതുവരെ….)

സ്കൂൾ പഠനവും അല്ലറ ചില്ലറ തരികിട പരിപാടികൾക്കും എല്ലാം ശേഷം ഷൈനും കൂട്ടുകാരൻ ആൻഡ്രുവും തങ്ങളുടെ ചേച്ചിയുടെ വീട്ടിൽ നിൽക്കാൻ പോകുന്നു..

അവിടെ നിന്ന് കോളേജിൽ പോയി തുടങ്ങുന്ന ഷൈനും ആൻ‌ഡ്രുവും മായ ദിയ എന്നീ ഇരട്ട പെൺകുട്ടികളെ കണ്ടു മുട്ടുന്നു..
അതിൽ മായ ഊമയായ ഒരു പെൺകുട്ടി ആയിരുന്നു.. ദിയയുമായി തുടക്കം മുതലേ പല കാരണങ്ങളാൽ തർക്കത്തിൽ ആകുന്ന ഷൈൻ ദിയയെ തകർക്കാൻ പദ്ധതി തയ്യാറാക്കുന്നു.. സ്നേഹം നടിച്ച് ദിയയേ ഷൈൻ ചതിക്കുന്നു..

തുടർന്ന് കോളേജ് പഠനം പൂർത്തിയാക്കി ഫാമിലി ബിസിനസ്സ് നോക്കി നടത്തുന്ന ഷൈനിനെ ഞെട്ടിച്ച് കൊണ്ട് ദിയ വീണ്ടും കഥയിലേക്ക് രംഗ പ്രവേശം ചെയ്യുന്നു..

എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങൾക്കിടയിൽ മാനസാന്തരം വന്ന ഷൈൻ താൻ ദിയയോട് ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു..
ഷൈനിനെ ആത്മാർത്ഥമായി സ്നേഹിച്ച ദിയ, മുൻപ് ചെയ്ത തെറ്റിന് ശിക്ഷ എന്നവണ്ണം ഷൈനിനെ വിവാഹത്തിന് മുൻപ് അൽപം ചുറ്റിക്കാൻ തീരുമാനിക്കുന്നു..

അങ്ങനെ വിവാഹത്തിന്റെ മുന്നേ ഉള്ള ഷൈനിന്റെ ബാച്ചിലർ പാർട്ടി ദിവസം ദിയ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞു ഷൈനിനെ വീട്ടിലേക്ക് വിളിക്കുന്നു..
മദ്യപിച്ച് വാഹനം ഓടിച്ച ഷൈനിന്റെ കാർ ഒരു ലോറിയുമായി കൂട്ടിയിടിക്കുന്നു….
(തുടർന്ന് വായിക്കുക…..)

Love or Hate Season Finale

13 വർഷങ്ങൾക്ക് ശേഷം…. അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ തണുപ്പുള്ള ഒരു രാത്രി…
ഷൈൻ നാട്ടിൽ നിന്ന് ഇവിടെ വന്ന് സെറ്റിൽ ആയിരിക്കുകയാണ്…
യു എസ്സിൽ ഉള്ള അവരുടെ ബിസിനസ്സും മറ്റും നോക്കി ഭാര്യയോടും മകനോടും ഒത്ത് ഇവിടെ ആണ് ജീവിക്കുന്നത്…

ജീവിതത്തിൽ സംഭവിച്ചു പോയ ഇരുണ്ട കാലഘട്ടത്തെ കുറിച്ച് ഒന്നും ഷൈൻ ഇപ്പോൾ ഓർക്കുന്നു പോലും ഇല്ല…

തീർത്തും പുതിയ ഒരാളെ പോലെ ഷൈൻ തന്റെ ജീവിതം പതിവിലും സന്തോഷത്തോടെ ആസ്വദിക്കുകയാണ്…
???????

ഓഫീസിൽ തന്റെ കാബിനിൽ ഇരിക്കുകയായിരുന്നു ഷൈൻ…
കമ്പനിയിലെ വലിയ ഒരു പ്രോജക്ടിന്റെ ഡെഡ് ലൈൻ ആണ് ഇന്ന് അതുകൊണ്ട് വീട്ടിലേക്ക് പോകാതെ തന്റെ സഹപ്രവർത്തകരുടെ കൂടെ അവർക്ക് വേണ്ട ഊർജ്ജം പകർന്ന് നിൽക്കുകയായിരുന്നു ഷൈൻ…

ചേയറിലേക്ക്‌ തല ചായ്ച്ച് വച്ച് പതിയെ മയങ്ങുകയായിരുന്നു ഷൈൻ…
പെട്ടന്നാണ് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്…

ഷൈൻ പതിയെ കണ്ണ് തിരുമ്മി നിവർന്നിരുന്നു…

165 Comments

  1. Parayanathu pottatharam aanu ariyam buy ee coment Rahul rk bro kandal aa last baagam onu maati ezhuthikoode onu vayichu manasamthripthi anayan aanu maaya marichu kanunathu theere sahikunnilla bro please please please please please????

  2. ഈ കഥ മുഴുവൻ kambikuttan സൈറ്റിൽ ഉണ്ട് but last climax മാത്രം ഇതിൽ ആണ് ഉള്ളത്

  3. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  4. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  5. First part കുറേ തിരഞ്ഞു കിട്ടുന്നില്ല Bro

  6. അവസാനം മായയെ കൊല്ലേണ്ടി രുന്നില്ല

  7. നല്ല കഥ ആയിരുന്നു ബ്രോ പക്ഷെ അവസാനം കൊണ്ട് ബോർ ആക്കിഅല്ലോ

  8. Valare nalla story ayirunnu…

    Avasanam enikku enthokkeyo missing links ulla pole thonni..

    Enthayalum ithu ezhuthi complete cheyyan kanicha manasinum effort num hats off!!!!

    Thanks

Comments are closed.