എൻ്റെ നായിക [Rahul RK] 376

അവളെ ചെട്ടിയാർ ഉപദ്രവിക്കും എന്നാണ് സേതുവേട്ടൻ പറഞ്ഞത്…
അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു ഞാൻ കൂടി ഉത്തരവാദി ആണല്ലോ എന്ന ചിന്ത എന്നെ വല്ലാതെ വേട്ടയാടി കൊണ്ടിരുന്നു…

പെട്ടെന്നുണ്ടായ ഒരാവേഷത്തിൽ ഞാൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി ചെട്ടിയാറുടെ വീട്ടിലേക്ക് ഒരു ടാക്സി പിടിച്ച് ചെന്നു…

ഉമ്മറത്ത് ലക്ഷ്മിയുടെ ചെരുപ്പ് കിടക്കുന്നത് കണ്ട എൻ്റെ നെഞ്ചിടിപ്പ് വേഗത്തിലായി…
ഞാൻ ഓടി ചെന്ന് വാതിലിൽ മുട്ടിയെങ്കിലും ആരും വാതിൽ തുറന്നില്ല…

അവസാനം ഗതികെട്ട ഞാൻ വാതിൽ ചവിട്ടി തുറന്നു… അകത്ത് കയറി റൂമിലേക്ക് ചെന്ന ഞാൻ ഞെട്ടി പോയി…

ലക്ഷ്മിയെ കട്ടിലിൽ കിടത്തി ചെട്ടിയാർ അവളെ ബലമായി കീഴ്പ്പെടുത്താൻ നോക്കുന്നു…

എന്നെ കണ്ടതും ചെട്ടിയാർ ലക്ഷ്മിയിൽ നിന്നും വിട്ട് മാറി.. ഈ സമയം ലക്ഷ്മി ഓടി വന്ന് എൻ്റെ പുറകിൽ നിന്നു…

അത് കണ്ടതും ചെട്ടിയാർ സംസാരിച്ച് തുടങ്ങി…

“എന്താ ഹരി… നീ ഇന്ത നേരത്തിലെ ഇങ്ക എന്ന സെയ്യുന്നു…”

“സാർ.. നിങ്ങടെ എല്ലാ തോന്നിവാസത്തിനും ഞാൻ കൂട്ട് നിന്നു.. പക്ഷേ ഇത് വേണ്ട…”

“ഹ… ഹ..ഹ.. ഹരി.. നീ റൊമ്പ പേസറെ… ആദ്യം നീ ആ പൊണ്ണിനെ ഇങ്ങോട്ട് വിട്.. എന്നിട്ട് നിൻ്റെ റൂമിൽ പോ…”

“ഇല്ല സാർ ഞാൻ ഇവളെ കൊണ്ടുപോകാൻ വന്നതാണ്…”

“ഉനക്ക് സൊന്ന പുരിയാമാട്ടാ…”

ചെട്ടിയാർ ബലം പ്രയോഗിച്ച് എന്നെ മാറ്റാൻ ശ്രമിച്ചതും ഞാൻ അയാളുടെ നെഞ്ച് നോക്കി ആഞ്ഞ് ഒരു ചവിട്ട് കൊടുത്തു…

എൻ്റെ ആദ്യ സിനിമയുടെ ശവ പെട്ടിമേൽ ഞാൻ അടിക്കുന്ന ആദ്യത്തെ ആണിയാണ് ഇതെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു… പക്ഷേ അവൾക്ക് വേണ്ടി അങ്ങനെ ചെയ്യാൻ ആണ് അപ്പോൾ എനിക്ക് തോന്നിയത്…

അവിടെ നിന്ന് എഴുന്നേൽക്കാൻ നോക്കിയ ചെട്ടിയാരെ ഞാൻ വീണ്ടും ഒരു തവണ കൂടി ചവിട്ടി താഴെ ഇട്ടു…

എന്നിട്ട് ഞാൻ ലക്ഷ്മിയുടെ കയ്യും പിടിച്ച് അവിടെ നിന്ന് പുറത്തേക്ക് നടന്നു…

ഇതിനിടക്ക് വീണിടത്ത് കിടന്നു ചെട്ടിയാർ അയാളുടെ കൂട്ടാളികളെ വിളിക്കുന്നത് ഞാൻ കേട്ടു…

ഒന്ന് രണ്ട് പേർ ഞങ്ങൾക്ക് മുൻപിൽ വന്നപ്പോൾ അവരെ എല്ലാം ഒരു വിധം തള്ളി മാറ്റി ഞാൻ ലക്ഷ്മിയെയും കൊണ്ട് അവിടെ നിന്ന് ഓടി… അപ്പോഴേക്കും നേരം വല്ലാതെ ഇരുട്ടിയിരുന്നു…

ഞങ്ങൾക്ക് പുറകെ ചെട്ടിയാരുടേ ആളുകളും ഉണ്ടായിരുന്നു…
ഞങ്ങൾക്ക് പുറകെ വന്ന ഒരു ബസ്സിനെ കൈ കൊട്ടി നിർത്തി വളരെ പ്രയാസപ്പെട്ട് ഞാൻ ലക്ഷ്മിയെ അതിലേക്ക് കയറ്റി വിട്ടു… അപ്പോഴേക്കും ഗുണ്ടകൾ ഞങ്ങൾക്ക് പുറകെ ഓടി എത്തിയിരുന്നു…

ബസ്സ് പോകുന്ന വരെ എന്നാല് കഴിയുന്ന വിധം ഞാൻ അവരെ തടഞ്ഞ് നിർത്തി…
പക്ഷേ അത് അധിക നേരം തുടരാൻ ആയില്ല… ശക്തമായി തലക്കേറ്റ അടിയിൽ എൻ്റെ ബോധം ചെറുതായി മറയാൻ തുടങ്ങി… മൂർച്ചയുള്ള കത്തി വയറ്റിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ പൂർണമായും ബോധം നഷ്ടമായിരുന്നു…. കണ്ണിൽ നിന്ന് അവസാന കാഴ്ച മറയുമ്പോൾ ഞാൻ കണ്ടത് ദൂരേക്ക് പോകുന്ന ബസ്സും എൻ്റെ അടുത്തേക്ക് ഓടി അടുക്കുന്ന ആൾക്കൂട്ടവും ആയിരുന്നു…..

26 Comments

  1. Bro soul mates bakki ezhuthamo? Pls…..

  2. Bro super ayittund…

  3. നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️

    1. Super!!!

  4. സൂപ്പർ.ഇങ്ങനെ ഒറിജിനൽ ആയും സംഭവിക്കാറുണ്ട്.

  5. അപ്പൂട്ടൻ❤??

    കൊള്ളാം…???♥♥♥ഇഷ്ടപ്പെട്ടു രാഹുൽ ഭായ്

  6. Nannayitund bro❤

  7. ?സിംഹരാജൻ?

    Rahul❤?,
    Nannayttund bro
    ?❤❤?

  8. നൈസ് സ്റ്റോറി… ❤️❤️

  9. സൂപ്പർ ബ്രോ

  10. സൂപ്പർ ബ്രോ…❤❤❤???

  11. Bro..

    Nice …

    ♥️♥️♥️

  12. രാഹുൽ bro പൊളിച്ചുട്ടോ ❤️

  13. Katha valare nanayi
    Bro my dear rong no. Contunui chayille

  14. Rahul bro?
    Kadha ishtamayi nalla oru kochu kadha
    Waiting for your nxt story?
    Snehathoode…..❤️

  15. പ്രണയിനി

    Super…. കഥ ഒരുപാട് ഇഷ്ടമായി… pages കുറവായിരുനെങ്കിലും കഥയ്ക്കു അതൊരു കുറവായിട്ട് തോന്നിയില്ല….loved വെരി much??❤️❤️

    1. Uff ഞാൻ ഒരു സംഭവമാണ്

      ഈ പടത്തിലെ പെണ്ണ് asianet serial ലേതല്ലേ.. ?. എന്തായാലും പൊളിച്ചു

    2. കറുപ്പിനെ പ്രണയിച്ചവൻ

      ഇഷ്ടായി ബ്രോ ❤️

  16. രുദ്ര ശിവ

    സൂപ്പർ പെട്ടന്ന് തീർന്നു പോയി

  17. സൂപ്പർ സഹോ ???? ….. ഒത്തിരി ഇഷ്ടമായി …..???

  18. ?മേനോൻ കുട്ടി?

    കുറച്ചു സ്പീഡ് ഉണ്ടെങ്കിലും കഥ അടിപൊളിയാണ് ???

  19. കഥ നന്നായിട്ടുണ്ട്… ♥️

    അന്നും ഇന്നും സിനിമ ഒരു ചതിക്കുഴിയാണ്… പ്രത്യേകിച്ച് സ്ത്രീകൾക്ക്… പണത്തിനും പ്രശസ്തിയ്ക്കും പിറകെ പല പ്രശ്‌നങ്ങളും അവിടെ ഉണ്ടാക്കുന്നു ?

  20. അടിപൊളി ആയിട്ടുണ്ട്.. പെട്ടെന്ന് തീർന്നു പോയതുപോലെ

  21. അഭിനയിക്കാൻ എത്തിയവൾ ജീവിതത്തിൽ നായികയായി കൂടെ കൂട്ടി. മനോഹരമായി എഴുതി, പെട്ടന്ന് തീർന്നു പോയത് പോലെ.
    അഭിനന്ദനങ്ങൾ…

    1. സലാഹുദ്ധീൻ

      അടിപൊളി ഇനിയും ഇത് പോലെ ഉള്ള നല്ല കഥകൾ ജനിക്കട്ടെ

Comments are closed.