എൻ്റെ നായിക [Rahul RK] 376

ഒന്ന് രണ്ട് ദിവസം ഇത് തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു.. അവസാനം വേറെ നിവർത്തിയില്ലാതെ ഞാൻ ഒരു പെൺകുട്ടിയെ കണ്ട് ഓകെ പറഞ്ഞു..

പക്ഷേ ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ സൂപർ നടിമാർക്ക് ഉള്ള ജാടയുള്ള ഒരു പെണ്ണും അതിന്റെ പത്തിരട്ടി ജാടയുള്ള ഒരു തള്ളയും ആയിരുന്നു അത്..

സെലക്ട് ആയി എന്നറിഞ്ഞതും അവർ തനി സ്വഭാവം കാണിച്ച് തുടങ്ങി..
അവൾക്ക് വേണ്ടി അവളുടെ അമ്മ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ സ്ത്രീ ആണ് എന്നോട് സംസാരിച്ചത്..

“സാർ, പടത്തിൽ ഒക്കെ അഭിനയിക്കാം, പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്.. തുണിയില്ലാതെ എന്റെ മോൾ അഭിനയിക്കില്ല.. നിങ്ങള് ആ സീൻ ഡ്യൂപ്പിനെ വെച്ച് ചെയ്തോ.. എന്നിട്ട് എന്റെ മോളാണ് എന്നും പറഞ്ഞു പടം റിലീസ് ആക്കിക്കോ… അതിനു സമ്മതം ആണേൽ ഓകെ..”

സ്വന്തം മക്കളെ വേശ്യകൾ ആക്കി ആണെങ്കിൽ പോലും സിനിമയിൽ മുഖം കാണിക്കാൻ നടക്കുന്ന തള്ളമാരെ ഞാൻ മുമ്പും കണ്ടിരുന്നു.. അവരെ വച്ച് നോക്കുമ്പോൾ ഇവർ എത്രയോ ഭേദം ആണെന്ന് തോന്നി..

പക്ഷേ അവസാന നിമിഷത്തിൽ ഉള്ള അവരുടെ കൂറ് മാറ്റത്തിൽ സത്യം പറഞ്ഞാൽ എനിക്ക് രണ്ടിനെയും പിടിച്ച് പുറത്താക്കാൻ ആണ് തോന്നിയത്..

പക്ഷേ പ്രൊഡ്യൂസർ ചെട്ടിയാർ അതിനെ അംഗീകരിക്കുകയാണ് ചെയ്തത്.. കൂടാതെ എന്നെക്കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തു..

അങ്ങനെ ഡ്യൂപ്പ് അഭിനയിക്കാൻ ഉള്ള നടിക്കായുള്ള തിരച്ചിൽ തുടങ്ങി..

വെറുതെ ഒരു നടിയെ കിട്ടിയാൽ പോര നായികയുടെ ശരീര പ്രകൃതിയും ഏകദേശ മുഖ സാദൃശ്യവും ഉള്ള ഒരാളെ കിട്ടണം..

ഒരു ദിവസം രാവിലെ മേക്കപ്പ്‌മാൻ വിജയൻ എന്റെ മുറിയിലേക്ക് വന്നു.. ഒരു സന്തോഷ വാർത്തയും ആയിട്ടാണ് പുള്ളി വന്നത്..
ഡ്യൂപ്പ് ആയി അഭിനയിക്കാൻ ഒരു നടിയെ കിട്ടി എന്നും എനിക്ക് ഓകെ ആണെങ്കിൽ വൈകുന്നേരം മുറിയിലേക്ക് കൊണ്ടുവരാം എന്നും പറഞ്ഞു…

വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് വൈകുന്നേരം വേണ്ട ഇപ്പോൾ തന്നെ കൊണ്ടുവരാൻ ഞാൻ പറഞ്ഞു..

അൽപ സമയത്തിനകം തന്നെ വിജയൻ ആളുമായി എന്റെ മുറിയിൽ എത്തി..

സത്യത്തിൽ ഞാൻ അതിശയിച്ചു പോയി.. ഞാൻ മനസ്സിൽ കണ്ട കൺമണിയുടെ അതെ മുഖമുള്ള പെൺകുട്ടി ആയിരുന്നു എന്റെ മുന്നിൽ ഉണ്ടായിരുന്നത്..

ആ നിമിഷം തന്നെ ഡൂപ്പിന് പകരം ഇവളെ തന്നെ നടിയാക്കാൻ ഞാൻ മനസ്സിൽ തീരുമാനിക്കുകയും ചെയ്തു…

അതിശയത്തോടെയും അതിലേറെ ഭയത്തോടും കൂടി അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ്… സത്യത്തിൽ അവളുടെ മുഖം ഞാൻ മനസ്സിൽ കരുതിയ പോലെ തന്നെ നിഷ്കളങ്കം ആയിരുന്നു…

ഒരു ചുവപ്പ് ബ്ലൗസും പാവാടയും വെള്ള നിറത്തിൽ ഉള്ള ദാവണിയും ആണ് അവൾ ധരിച്ചിരുന്നത്..

മുടി രണ്ട് സൈഡിലേക്കായി മുടഞ്ഞിട്ടിരുന്നു… കയ്യിൽ ഏതാനും കുപ്പിവളകൾ ഉണ്ടായിരുന്നു.. മൊത്തത്തിൽ പറഞ്ഞാൽ ഒരു നാടൻ ശാലീന സുന്ദരി…

ഞാൻ കട്ടിലേക്ക്‌ ഇരുന്ന് അടുത്തുള്ള കസേര നോക്കി അവളോട് പറഞ്ഞു..

“കുട്ടി ഇരിക്കൂ…”

“വേണ്ട സാർ.. ഞാൻ നിന്നോളാം…”

“ഹാ..കുട്ടി ഇരുന്നോളൂ…”

26 Comments

  1. Bro soul mates bakki ezhuthamo? Pls…..

  2. Bro super ayittund…

  3. നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️

    1. Super!!!

  4. സൂപ്പർ.ഇങ്ങനെ ഒറിജിനൽ ആയും സംഭവിക്കാറുണ്ട്.

  5. അപ്പൂട്ടൻ❤??

    കൊള്ളാം…???♥♥♥ഇഷ്ടപ്പെട്ടു രാഹുൽ ഭായ്

  6. Nannayitund bro❤

  7. ?സിംഹരാജൻ?

    Rahul❤?,
    Nannayttund bro
    ?❤❤?

  8. നൈസ് സ്റ്റോറി… ❤️❤️

  9. സൂപ്പർ ബ്രോ

  10. സൂപ്പർ ബ്രോ…❤❤❤???

  11. Bro..

    Nice …

    ♥️♥️♥️

  12. രാഹുൽ bro പൊളിച്ചുട്ടോ ❤️

  13. Katha valare nanayi
    Bro my dear rong no. Contunui chayille

  14. Rahul bro?
    Kadha ishtamayi nalla oru kochu kadha
    Waiting for your nxt story?
    Snehathoode…..❤️

  15. പ്രണയിനി

    Super…. കഥ ഒരുപാട് ഇഷ്ടമായി… pages കുറവായിരുനെങ്കിലും കഥയ്ക്കു അതൊരു കുറവായിട്ട് തോന്നിയില്ല….loved വെരി much??❤️❤️

    1. Uff ഞാൻ ഒരു സംഭവമാണ്

      ഈ പടത്തിലെ പെണ്ണ് asianet serial ലേതല്ലേ.. ?. എന്തായാലും പൊളിച്ചു

    2. കറുപ്പിനെ പ്രണയിച്ചവൻ

      ഇഷ്ടായി ബ്രോ ❤️

  16. രുദ്ര ശിവ

    സൂപ്പർ പെട്ടന്ന് തീർന്നു പോയി

  17. സൂപ്പർ സഹോ ???? ….. ഒത്തിരി ഇഷ്ടമായി …..???

  18. ?മേനോൻ കുട്ടി?

    കുറച്ചു സ്പീഡ് ഉണ്ടെങ്കിലും കഥ അടിപൊളിയാണ് ???

  19. കഥ നന്നായിട്ടുണ്ട്… ♥️

    അന്നും ഇന്നും സിനിമ ഒരു ചതിക്കുഴിയാണ്… പ്രത്യേകിച്ച് സ്ത്രീകൾക്ക്… പണത്തിനും പ്രശസ്തിയ്ക്കും പിറകെ പല പ്രശ്‌നങ്ങളും അവിടെ ഉണ്ടാക്കുന്നു ?

  20. അടിപൊളി ആയിട്ടുണ്ട്.. പെട്ടെന്ന് തീർന്നു പോയതുപോലെ

  21. അഭിനയിക്കാൻ എത്തിയവൾ ജീവിതത്തിൽ നായികയായി കൂടെ കൂട്ടി. മനോഹരമായി എഴുതി, പെട്ടന്ന് തീർന്നു പോയത് പോലെ.
    അഭിനന്ദനങ്ങൾ…

    1. സലാഹുദ്ധീൻ

      അടിപൊളി ഇനിയും ഇത് പോലെ ഉള്ള നല്ല കഥകൾ ജനിക്കട്ടെ

Comments are closed.