എൻ്റെ നായിക [Rahul RK] 376

മൂന്ന് വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട അതേ ഐശ്വര്യവും നിഷ്കളങ്കതയും ഇപ്പോഴും അതുപോലെ തന്നെ അവളിലുണ്ട്…ഞാൻ വേഗം അവളുടെ അടുത്തേക്ക് ഓടി ചെന്നു…

“ലക്ഷ്മി…”

അവള് തിരിഞ്ഞ് നോക്കി… എന്നെ കണ്ടതും അൽഭുതം കൊണ്ട് അവളുടെ മുഖം വിടരുന്നത് എനിക്ക് കാണാമായിരുന്നു…

“ഹ… ഹരി സാർ….”

“ലക്ഷ്മി… താൻ.. എങ്ങനെ ഇവിടെ എത്തി…?? എന്താ അന്ന് രാത്രി ഉണ്ടായേ..??”

“അന്ന് സാർ എന്നെ ആ ബസ്സിൽ കയറ്റി വിട്ട ശേഷം അൽപ നേരം ചെന്നപ്പോൾ ടിക്കറ്റ് എടുക്കാൻ കാശില്ലതത്തിൻ്റെ പേരിൽ അവർ എന്നെ ഇറക്കി വിട്ടു … എന്ത് ചെയ്യണം എന്നറിയാതെ പാതിരാത്രി പെരു വഴിയിൽ… ജീവിതം തന്നെ മടുത്ത ഒരു അവസ്ഥ ആയിരുന്നു സാർ… പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു… പക്ഷേ നടന്നില്ല… അപ്പോഴേക്കും ഒരു കാർ വന്നു മുന്നിൽ നിർത്തി കയറാൻ പറഞ്ഞു… ഡാൻസ് മാസ്റ്റർ പല്ലവി മേടത്തിൻ്റെ വണ്ടി ആയിരുന്നു അത്… എൻ്റെ പ്രശ്നങ്ങൾ ഒക്കെ കേട്ടപ്പോൾ മേടം ആണ് ഇങ്ങനെ ഒരു ജീവിതം തിരികെ തന്നത്…”

ലക്ഷ്മി പറഞ്ഞ് നിർത്തിയപ്പോൾ ഞാൻ അവളോട് എൻ്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങള് ഒക്കെ പറഞ്ഞ് കൊടുത്തു…
അതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ ലക്ഷ്മി കരയാൻ തുടങ്ങി…

“ഞാൻ…ഞാൻ കാരണം… സാറിൻ്റെ ജീവിതവും…. എന്നോട് ക്ഷമിക്കണം സാർ…”

“ഏയ്.. ലക്ഷ്മി… ഒന്നും താൻ കാരണം ഒന്നും അല്ല.. അതൊക്കെ സംഭവിക്കാൻ ഇരുന്നത് തന്നെ ആവും…. പക്ഷേ തനിക്ക് ഒന്നും സംഭവിച്ചില്ലല്ലോ.. ഇത്രേം കാലം അത് മാത്രം ആയിരുന്നു എൻ്റെ പ്രാർത്ഥന.. കണ്ടെത്താൻ ഒരുപാട് ശ്രമിച്ചെങ്കിലും തൻ്റെ ഒരു വിവരവും കിട്ടിയില്ല…”

“ഞാനും എന്നൽ കഴിയുന്ന വിധം സാറിനെ അന്വേഷിച്ചു.. പക്ഷേ എനിക്കും……”

“ലക്ഷ്മി.. ഞാൻ… ഇന്ന് അല്ലെങ്കിൽ നാളെ ഞാൻ നാട്ടിലേക്ക് മടങ്ങി പോകും… താൻ… താൻ പോരുന്നോ എൻ്റെ കൂടെ…??”

ഞാൻ അത് പറഞ്ഞപ്പോൾ അൽഭുതത്തോടെ എന്നെ തന്നെ നോക്കി നിൽക്കുന്ന ലക്ഷ്മിയെ ആണ് ഞാൻ കണ്ടത്…
ഞാൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു… എന്നിട്ട് അവളുടെ കൈ കയ്യിൽ ചേർത്ത് പിടിച്ചു…

“ലക്ഷ്മി… ഔദ്ധാര്യം ആണെന്ന് കരുതരുത്… തന്നെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് തന്നെ ഇഷ്ടമായിരുന്നു… ഞാൻ നന്നായിട്ട് ആലോചിച്ച് തന്നെ ആണ് പറയുന്നത്…”

“വേണ്ട.. സാർ… എന്നെ കൊണ്ട് ഒരുപാട് ബുദ്ധിമുട്ട് സാറിന് വന്നില്ലേ.. ഇനിയും ഞാൻ…”

“ലക്ഷ്മി… തനിക്ക് വേണ്ടിയാണ് എൻ്റെ എല്ലാം ഞാൻ നഷ്ടപ്പെടുത്തിയത്… പക്ഷേ ഇനി ഒന്നിന് വേണ്ടിയും തന്നെ നഷ്ടപ്പെടുത്താൻ എനിക്കാവില്ല…”

“എൻ്റെ ജീവിതം… എൻ്റെ ഭൂതകാലം.. അതൊന്നും ശരിയല്ല സാർ…”

“അതൊന്നും എനിക്ക് പ്രശ്നമല്ല… തനിക്ക് എന്നെ ഇഷ്ടമാണെങ്കിൽ…. തനിക്ക് എൻ്റെ കൂടെ വരാം….”

ഞാൻ ലക്ഷ്മിക്ക് നേരെ എൻ്റെ കൈകൾ നീട്ടി…..

?????????????

26 Comments

  1. Bro soul mates bakki ezhuthamo? Pls…..

  2. Bro super ayittund…

  3. നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️

    1. Super!!!

  4. സൂപ്പർ.ഇങ്ങനെ ഒറിജിനൽ ആയും സംഭവിക്കാറുണ്ട്.

  5. അപ്പൂട്ടൻ❤??

    കൊള്ളാം…???♥♥♥ഇഷ്ടപ്പെട്ടു രാഹുൽ ഭായ്

  6. Nannayitund bro❤

  7. ?സിംഹരാജൻ?

    Rahul❤?,
    Nannayttund bro
    ?❤❤?

  8. നൈസ് സ്റ്റോറി… ❤️❤️

  9. സൂപ്പർ ബ്രോ

  10. സൂപ്പർ ബ്രോ…❤❤❤???

  11. Bro..

    Nice …

    ♥️♥️♥️

  12. രാഹുൽ bro പൊളിച്ചുട്ടോ ❤️

  13. Katha valare nanayi
    Bro my dear rong no. Contunui chayille

  14. Rahul bro?
    Kadha ishtamayi nalla oru kochu kadha
    Waiting for your nxt story?
    Snehathoode…..❤️

  15. പ്രണയിനി

    Super…. കഥ ഒരുപാട് ഇഷ്ടമായി… pages കുറവായിരുനെങ്കിലും കഥയ്ക്കു അതൊരു കുറവായിട്ട് തോന്നിയില്ല….loved വെരി much??❤️❤️

    1. Uff ഞാൻ ഒരു സംഭവമാണ്

      ഈ പടത്തിലെ പെണ്ണ് asianet serial ലേതല്ലേ.. ?. എന്തായാലും പൊളിച്ചു

    2. കറുപ്പിനെ പ്രണയിച്ചവൻ

      ഇഷ്ടായി ബ്രോ ❤️

  16. രുദ്ര ശിവ

    സൂപ്പർ പെട്ടന്ന് തീർന്നു പോയി

  17. സൂപ്പർ സഹോ ???? ….. ഒത്തിരി ഇഷ്ടമായി …..???

  18. ?മേനോൻ കുട്ടി?

    കുറച്ചു സ്പീഡ് ഉണ്ടെങ്കിലും കഥ അടിപൊളിയാണ് ???

  19. കഥ നന്നായിട്ടുണ്ട്… ♥️

    അന്നും ഇന്നും സിനിമ ഒരു ചതിക്കുഴിയാണ്… പ്രത്യേകിച്ച് സ്ത്രീകൾക്ക്… പണത്തിനും പ്രശസ്തിയ്ക്കും പിറകെ പല പ്രശ്‌നങ്ങളും അവിടെ ഉണ്ടാക്കുന്നു ?

  20. അടിപൊളി ആയിട്ടുണ്ട്.. പെട്ടെന്ന് തീർന്നു പോയതുപോലെ

  21. അഭിനയിക്കാൻ എത്തിയവൾ ജീവിതത്തിൽ നായികയായി കൂടെ കൂട്ടി. മനോഹരമായി എഴുതി, പെട്ടന്ന് തീർന്നു പോയത് പോലെ.
    അഭിനന്ദനങ്ങൾ…

    1. സലാഹുദ്ധീൻ

      അടിപൊളി ഇനിയും ഇത് പോലെ ഉള്ള നല്ല കഥകൾ ജനിക്കട്ടെ

Comments are closed.