ചിങ്കാരി 2 [Shana] 111

Views : 5570

ചിങ്കാരി 2

Chingari Part 2 | Author : Shana | Previous Part

 

കഷണ്ടിക്ക് ബാധ കേറരുതെന്ന് പ്രാർത്ഥിച്ചുകൊണ്ട് അച്ചു അജിയെ കൂട്ടി സ്റ്റാഫ് റൂമിലേയ്ക്ക് നടന്നു….”ടാ ഇന്നലെ വരാത്തത് എന്താണന്ന് പറയണം ”

“തലവേദന എന്നു പറയ് ,പിന്നെ നീ എന്തു പറഞ്ഞാലും അയാൾ വിശ്വസിക്കും അതുകൊണ്ട് കുഴപ്പമില്ല നിങ്ങൾ തമ്മിൽ അത്രക്ക് സ്നേഹമല്ലേ ” അജി അവളെ കളിയാക്കി ചിരിച്ചു കൊണ്ടു പറഞ്ഞു..

”മോനേ അജി നീ എന്റെ അടുത്ത് കൂടുതൽ ഇളിക്കല്ലേ അവൾ കണ്ണുരുട്ടി. “അല്ലേ നിന്നെ പറഞ്ഞിട്ടെന്തിനാ, എന്താണന്നറിയില്ല അയാൾക്ക് എന്നെ കാണുമ്പോൾ വല്ലാത്ത ചൊറിച്ചിലാ ” അവൾ സ്വയം പരിതപിച്ചു.

അതു കേട്ട് അജി പൊട്ടിച്ചിരിച്ചു. അവൻ്റെ ചിരികേട്ടു സമീപത്തുണ്ടായിരുന്ന മറ്റു കുട്ടികൾ അവനെ നോക്കി. അച്ചു ചമ്മി പോയിരുന്നു അവൾ അവൻ്റെ കൈയിൽ നുള്ളി. അപ്പോളാണ് അവനും സ്ഥലകാലബോധം ഉണ്ടായത്. അവൻ അവളെ ഇളിച്ചു കാട്ടി.

“അങ്ങേരു നിന്നെ എങ്ങനെ ചൊറിയാതിരിക്കും ,അയാളുടെ ക്ലാസിൽ നീ ഒന്നുകിൽ സംസാരം അല്ലങ്കിൽ ഉറക്കം ചിലപ്പോ പുറത്തോട്ടും നോക്കിയിരിക്കും ഒരിക്കലും നീ ക്ലാസ് ശ്രദ്ധിക്കാറില്ലോ ,പിന്നെ അയാൾക്ക് ദേഷ്യം വരില്ലേ ”

“പിന്നെ ഇത് പറയുന്ന മാന്യൻ ക്ലാസിൽ എന്തു ശ്രദ്ധയോടെയാ ഇരിക്കുന്നത്. ഞാൻ കാണിക്കുന്നതെല്ലാം നീയും നിൻ്റെ കൂട്ടുകാരും ചെയ്യണുണ്ടല്ലോ. അപ്പോ അതിനൊന്നും കുഴപ്പമില്ല ഞാൻ കാണിച്ചാലേ പ്രശ്നമുള്ളൂ ,പിന്നെ ക്ലാസിൻ്റെ കാര്യം നീ ഒത്തിരിപറയണ്ടാ രാവിലെ തന്നെ വന്നിരുന്ന് താരാട്ടുപാടുന്ന അയാളെ ക്ലാസിൽ ഉറങ്ങാതിരിക്കാനാ സംസാരിക്കുന്നെ ഇതൊന്നും അങ്ങേർക്ക് അറിയണ്ടല്ലോ ” അവൾ മുഖം കോട്ടി പറഞ്ഞു.

” ടി അതിനു നീ ഞങ്ങളെ കണ്ടു പഠിക്കണം. എത്ര അലമ്പു കാട്ടിയാലും അത് ആരും മൈൻഡ് ചെയ്യില്ല. വീ ആർ ദ ബാഡ് ബോയിസ് ” അവൻ ഷർട്ടിൻ്റെ കോളർ പൊക്കി അവളോട് പറഞ്ഞു.

” അതു ശരിയാ ഒരു ബുക്കെടുക്കുക ,ക്ലാസിൽ പഠിപ്പിക്കുന്നത് നോട്ട് ചെയ്യുന്ന മട്ടിൽ ബിങ്കോ കളിക്കുക ,അവസാനം ക്ലാസിൽ നിന്നും ഒച്ചത്തിൽ ബിങ്കോന്ന് വിളിച്ചുകൂവി തല്ലുമേടിക്കുക ഇതൊക്കെയല്ലേ ബാഡ് ബോയിസ് ചെയുന്നത് ” അവൾ അവനെ പുച്ഛിച്ചു.

“ടി ഒരബദ്ധം ഏതു പോലീസുകാരനും പറ്റും ” അവൻ ഇളിച്ചു കൊണ്ടു പറഞ്ഞു.

“അതു ശരിയാ പിന്നെ നിനക്കിതു സ്ഥിരമായതുകൊണ്ട് ഏതു മണ്ടനും പറ്റുമെന്ന് പറയാം ” അവനെ കളിയാക്കി ചിരിച്ചു.

സംസാരിച്ചുകൊണ്ടവർ സറ്റാഫ് റൂമിനു മുന്നിലെത്തിയതും അജി അവളെ തോണ്ടി.

“ടി ഞാൻ മാറി നിൽക്കാം ഒരുമിച്ചു കണ്ടാൽ ചിലപ്പോൾ നിനക്കുള്ളതും കൂടെ എനിക്ക് കിട്ടും. ഞാൻ വെറുതേ എന്തിനാ പട്ടിയുടെ വായിൽ കൈയിട്ട് കടിമേടിക്കുന്നത്. ”

“കൂടെ നിന്നിട്ട് കാലുമാറുന്നോടാ പട്ടി ” അച്ചു അവനെ നോക്കി പല്ലുകടിച്ചു.

“എടീ ഞാൻ അങ്ങനെ പറഞ്ഞതല്ല” അവൻ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു.

Recent Stories

The Author

Shana

15 Comments

Add a Comment
  1. ഖുറേഷി അബ്രഹാം

    // “അല്ലേലും നമ്മൾ റയർ അല്ലേ മകനേ , നിനക്കറിയോ ഇതൊക്കെ പ്രകൃതിയുടെ രുചികളാണ് കാലം കഴിയുന്തോറും നഷ്ടമാകും , നിനക്കോർമ്മയുണ്ടോ പണ്ട് നമ്മൾ ഈന്തപ്പഴം കഴിച്ചിട്ട് കളയുന്ന കുരുക്കൾ മുറ്റത്ത് മുളച്ചു വരുമ്പോൾ അത് പൊളിച്ച് അതിനുള്ളിലെ ചോറ് തിന്നുന്നത് ഇച്ചിരിയേ ഉള്ളൂ എങ്കിലും എന്തു ടേസ്റ്റാണ് , അതുപോലെ കശുവണ്ടി മുളച്ച് വരുമ്പോൾ അതിൻ്റെ പരിപ്പ് പച്ചക്കളറിൽ രണ്ടു സൈഡിലും വിരിഞ്ഞു നിൽക്കുന്നത് പറിച്ചുതിന്നാൻ എന്തോരം തല്ലു കൂടിയിട്ടുണ്ട് , പിന്നെ തല്ലിത്തേങ്ങ പുളിങ്കുരു ചുട്ടത് ഇതൊക്കെ എന്തു ടേസ്റ്റിലാ കഴിച്ചിരുന്നത് , അമ്പഴങ്ങാ മരത്തിൽ കേറി അമ്പഴം പറിച്ചു എന്തോരം കഴിച്ചിട്ടുണ്ട് പോരാത്തത് ഉപ്പിലിട്ടും അച്ചാറിട്ടും കഴിച്ചു കൂട്ടിയിട്ടുണ്ട് , ആഞ്ഞിലിച്ചുവട്ടിൽ ആഞ്ഞിലിക്കുരു പിറക്കിക്കൂട്ടി ചിരട്ട കത്തിച്ച് അതിൽ ചുട്ടെടുത്ത് കഴിച്ചത് , എന്തോരം മധുര മുള്ള ഓർമകളാണല്ലേ …ഇന്നിപ്പോൾ ആർക്കും ഇതൊന്നും വേണ്ട പക്ഷേ എനിക്കിതൊക്കെ മറക്കാനാവാത്ത ഇഷ്ടങ്ങളാണ്.. //

    ഈ ഒരൊറ്റ പ്രെരഗ്രാഫ്‌ കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ്‌ വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക്‌ വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.

    കഥയിൽ മാഷിനിട്ട് പാര കൊടുകുന്നതും, എന്നിട്ട് മാഷിന് അബകടം ഉണ്ടാകുന്നതും പിന്നീട് മാഷിനോട് അവൾ പറയുന്ന കാര്യങ്ങൾ ഒക്കെയും നന്നായി ഇഷ്ടപ്പെട്ടു. ഒപ്പം അതുൽട്ടന്റെ അമ്മയുടെ മുമ്പിലുള്ള പെർഫോമെൻസും സൂപ്പർ ആയിരുന്നു.
    കഥ ഇഷ്ട പെട്ടു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. //ഈ ഒരൊറ്റ പ്രെരഗ്രാഫ്‌ കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ്‌ വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക്‌ വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.//

      ഇതൊക്കെ ഒരിക്കലും മായാത്ത ഓർമ്മകൾ ആണ്… ഇന്നത്തെ മക്കൾക്ക് ഇതൊക്കെ നഷ്ടം ആണ്…

      വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  2. കലക്കി ഷാന… തിരക്കിനിടയിലും വായിച്ചത് നഷ്ടം undakkiyilla… നൊസ്റ്റാലിജിക് ആയിരുന്നു… അടുത്ത പാർട്ട് വേഗം ഇടുക 😍

    1. ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  3. Wow…vayichappo vallathe nostu adichu
    Ithupole oruthi enikkum indaayirnnu…

    Njangade pazhe kalam orthi poyi
    Thanks a lot❤️

    With love
    Sivan

    1. ഇതുപോലുള്ള സൗഹൃദങ്ങൾ കിട്ടുന്നത് വലിയ ഭാഗ്യം ആണ് … എന്തും തുറന്നു പറയാൻ പറ്റുന്ന എന്തു കുരുത്തക്കേടിനും കൂട്ടുനിൽക്കുന്ന കൂട്ട് …കൂടെയുണ്ടെങ്കിൽ കൈവിടാതിരിക്കുക…

      നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  4. വാ…പൊളി
    …..❤❤❤❤❤❤❤❤❤❤
    പല ഓർമകളും മനസിലെക്ക് ഓടിയെത്തി…..

    സ്കൂളിൽ പഠിക്കുമ്പോൾ ഞാനൊക്കെ എത്ര വട്ടം സാറുമാർക്ക് പണി കൊടുക്കൻ പ്ലാൻ ചെയ്തിട്ടൂണ്ട്….ഹോ..😄

    മാഷ് പറഞ്ഞ നിയ മോൾ ആരാ….🙄

    💕💕💕💕💕💕💕
    വെയ്റ്റിംഗ് 4 next part…

    1. സ്കൂളിൽ പഠിപ്പിക്കുമ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്യാനും ഒരവധി കിട്ടാനും സാറുമ്മാർക്ക് പണികൊടുക്കാനുമൊക്കെ ഒത്തിരി ആഗ്രഹിക്കും… ആ ഒരു കാലഘട്ടം കഴിയുമ്പോൾ തിരിച്ചതിലേക്ക് പോകാൻ കൊതിക്കും…

      നിയമോൾ മാഷ്ടെ അനിയത്തി.. വിശദമായി പറയാൻ വിട്ടുപോയി…

      വായനയ്ക്ക് സന്തോഷം.. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

      1. സ്കൂൾ lyf അത് ഒരു lyf തന്നെ ആണ്

        അനിയത്തി ആയിരുന്നോ…

  5. ഷാനാ,
    നൊസ്റ്റാൾജിക്ക് ഫീൽ ഇട്ട് നമ്മളെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ട് പോയി. സൂപ്പർ എഴുത്ത്, നമ്മൾ കടന്നു പോന്ന വഴികൾ ശരിക്കും ഓർമയിൽ വന്നു. ആശംസകൾ..

    1. ഇന്നും സന്തോഷത്തോടെ ഓർക്കാൻ മനസ്സ് നിറഞ്ഞു ചിരിക്കാൻ നമ്മുടെ കുട്ടിക്കാല ഓർമ്മകൾ മാത്രമാണ് നമുക്കെന്നും കൂട്ടുണ്ടാകുക…

      വായനയ്ക്ക് ഒത്തിരി സന്തോഷം നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  6. Aiwah…. ഒരേ പൊളി പണ്ടത്തെ പല ഓർമകളിൽ കൂടിയും പോയീ… വല്ലാത്ത ഒരു ഫീൽ ആയിരുന്നു പണ്ടത്തെ കുരുത്തക്കേട് ഒക്കെ മനസ്സിൽ കണ്ട വായിച്ച ഒരുപാട് ഇഷ്ടയി.. ഈ ഫീൽ നിലനിർത്തി കൊണ്ട് പോവ്വാൻ പറ്റട്ടെ…

    1. ഈ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു… തിരിച്ചു വരാത്ത ഒത്തിരി നല്ലോർമ്മകൾ നിറഞ്ഞ കാലം….

      നിറഞ്ഞ സ്നേഹം കൂട്ടെ ❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com