ചിങ്കാരി 2 [Shana] 271

Views : 33095

“അറിയില്ല ചേട്ട അവിടെ കടി കൂടുവായിരുന്നു എന്നെ കണ്ടപ്പോൾ പുറകേ ഓടി വന്നു ” മനസ്സിൽ അച്ചുവിനെ തെറി വിളിച്ചുകൊണ്ട് അവൻ അയാൾക്ക് മറുപടി കൊടുത്തു.
എന്നിട്ട് വീട്ടിലേക്ക് ഓടി
അവൻ്റെ വരവു കണ്ട അച്ചു അമ്മായിയുടെ പുറകിൽ ഒളിച്ചു .” ടീ നീ എവിടെ ഒളിച്ചിട്ടും കാര്യമില്ല നിന്നെ ഞാൻ വെറുതേ വിടില്ല ”

അജി അവളുടെ നേരേക്ക് ഓടി വന്നു

“ടാ നീ അടങ്ങി നിന്നേ എന്തിനാ അവളെ ഉപദ്രവിക്കുന്നെ ”

“അമ്മ മാറിക്കോ ഇവളേ റോഡിൽ കൂടി പോകുന്ന ഒന്നിനേം വെറുതേ വിടില്ല ,വഴിയിൽ കൂടിപ്പോകുന്ന വയ്യാവേലി മൊത്തം വലിച്ചെടുക്കും ”

“എന്താടാ കാര്യം ”

” അവളെ അവിടെ കടി കൂടി നിന്ന പട്ടിയെ കല്ലെറിഞ്ഞു , എന്നിട്ട് ഈ കാലമാടത്തി എന്നെ ഒറ്റക്കാക്കി രക്ഷപെട്ടു , ആ പട്ടി എന്നെ ഓടിച്ച ഓട്ടത്തിന് ഞാൻ ഒളിംപിക്സ് മെഡൽ നേടിയേനെ ”

” അമ്മായി അറിയാതെ പറ്റിയതാ ഞാൻ അവർ കടികൂടണത് കണ്ടപ്പോൾ വഴക്കൊഴിവാക്കിക്കാൻ വേണ്ടി ചെയ്ത താ അല്ലാതെ അതു കടിക്കാൻ വരുമെന്ന് ഞാനറിഞ്ഞോ ” അവൾ നിഷകളങ്കതയുള്ള മുഖത്തോടെ പറഞ്ഞു

“പോട്ട ടാ വിട്ടു കള അവൾ അറിയാതെ ചെയ്ത തല്ലേ ”

“അമ്മക്കിവള സ്വഭാവം അറിയാഞ്ഞിട്ടാ ” അവന് ദേഷ്യം അടക്കാനായില്ല

“ഇനിയുണ്ടാവൂല പ്ലീസ് ടാ , നീ ക്ഷമിക്ക് പ്ലീസ് ”

“നീ പോടി പുല്ലേ , ഇനി എൻ്റെ പുറകേ ഓരോന്നും പറഞ്ഞ് വാ , അപ്പൊ ഞാൽ കാണിച്ചു തരാം ”

“നിനക്കെന്നെ തല്ലിയാൽ പോരെ വാ ഞാൻ നിന്നു തരാം ” അവൾ അവൻ്റെ മുന്നിൽ പോയി നിന്നു

അവൻ അവളുടെ മുതുകു നോക്കി നല്ല രണ്ടണ്ണം കൊടുത്തു എന്നിട്ട് പറഞ്ഞു

” നിൻ്റെ വിചാരം നീ അങ്ങനെ പറയുമ്പോൾ അതു കേട്ട് ഞാൻ ഒന്നും ചെയ്യുന്നില്ലന്നായിരിക്കും , എന്നെ അതിനു കിട്ടില്ല ഞാനേ കൊടുക്കാനുള്ളത് കൊടുത്തിട്ടേ പോകു ”

“പോടാ അലവലാതി ,നിനക്കുള്ളത് ഞാൻ തിരിച്ചു തന്നിരിക്കും ”

രണ്ടും കൂടി തല്ലുകൂടി പുറത്തേക്കു നടന്നു പെട്ടന്ന് എന്തോ കണ്ടിട്ട് അവൾ നിന്നു

“ടാ ഇതു നോക്കിയേ ”

(തുടരും)

Recent Stories

The Author

Shana

16 Comments

  1. ഖുറേഷി അബ്രഹാം

    // “അല്ലേലും നമ്മൾ റയർ അല്ലേ മകനേ , നിനക്കറിയോ ഇതൊക്കെ പ്രകൃതിയുടെ രുചികളാണ് കാലം കഴിയുന്തോറും നഷ്ടമാകും , നിനക്കോർമ്മയുണ്ടോ പണ്ട് നമ്മൾ ഈന്തപ്പഴം കഴിച്ചിട്ട് കളയുന്ന കുരുക്കൾ മുറ്റത്ത് മുളച്ചു വരുമ്പോൾ അത് പൊളിച്ച് അതിനുള്ളിലെ ചോറ് തിന്നുന്നത് ഇച്ചിരിയേ ഉള്ളൂ എങ്കിലും എന്തു ടേസ്റ്റാണ് , അതുപോലെ കശുവണ്ടി മുളച്ച് വരുമ്പോൾ അതിൻ്റെ പരിപ്പ് പച്ചക്കളറിൽ രണ്ടു സൈഡിലും വിരിഞ്ഞു നിൽക്കുന്നത് പറിച്ചുതിന്നാൻ എന്തോരം തല്ലു കൂടിയിട്ടുണ്ട് , പിന്നെ തല്ലിത്തേങ്ങ പുളിങ്കുരു ചുട്ടത് ഇതൊക്കെ എന്തു ടേസ്റ്റിലാ കഴിച്ചിരുന്നത് , അമ്പഴങ്ങാ മരത്തിൽ കേറി അമ്പഴം പറിച്ചു എന്തോരം കഴിച്ചിട്ടുണ്ട് പോരാത്തത് ഉപ്പിലിട്ടും അച്ചാറിട്ടും കഴിച്ചു കൂട്ടിയിട്ടുണ്ട് , ആഞ്ഞിലിച്ചുവട്ടിൽ ആഞ്ഞിലിക്കുരു പിറക്കിക്കൂട്ടി ചിരട്ട കത്തിച്ച് അതിൽ ചുട്ടെടുത്ത് കഴിച്ചത് , എന്തോരം മധുര മുള്ള ഓർമകളാണല്ലേ …ഇന്നിപ്പോൾ ആർക്കും ഇതൊന്നും വേണ്ട പക്ഷേ എനിക്കിതൊക്കെ മറക്കാനാവാത്ത ഇഷ്ടങ്ങളാണ്.. //

    ഈ ഒരൊറ്റ പ്രെരഗ്രാഫ്‌ കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ്‌ വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക്‌ വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.

    കഥയിൽ മാഷിനിട്ട് പാര കൊടുകുന്നതും, എന്നിട്ട് മാഷിന് അബകടം ഉണ്ടാകുന്നതും പിന്നീട് മാഷിനോട് അവൾ പറയുന്ന കാര്യങ്ങൾ ഒക്കെയും നന്നായി ഇഷ്ടപ്പെട്ടു. ഒപ്പം അതുൽട്ടന്റെ അമ്മയുടെ മുമ്പിലുള്ള പെർഫോമെൻസും സൂപ്പർ ആയിരുന്നു.
    കഥ ഇഷ്ട പെട്ടു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. //ഈ ഒരൊറ്റ പ്രെരഗ്രാഫ്‌ കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ്‌ വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക്‌ വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.//

      ഇതൊക്കെ ഒരിക്കലും മായാത്ത ഓർമ്മകൾ ആണ്… ഇന്നത്തെ മക്കൾക്ക് ഇതൊക്കെ നഷ്ടം ആണ്…

      വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

    2. Najnum ee part copy cheytha vayichu theerthathu evide paranja sthithikki eni njan parayanilla…

      Pahayakaala ormakal unarthunna nalla oru bhaagam

  2. Adipoli… keep..

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  3. കലക്കി ഷാന… തിരക്കിനിടയിലും വായിച്ചത് നഷ്ടം undakkiyilla… നൊസ്റ്റാലിജിക് ആയിരുന്നു… അടുത്ത പാർട്ട് വേഗം ഇടുക 😍

    1. ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  4. Wow…vayichappo vallathe nostu adichu
    Ithupole oruthi enikkum indaayirnnu…

    Njangade pazhe kalam orthi poyi
    Thanks a lot❤️

    With love
    Sivan

    1. ഇതുപോലുള്ള സൗഹൃദങ്ങൾ കിട്ടുന്നത് വലിയ ഭാഗ്യം ആണ് … എന്തും തുറന്നു പറയാൻ പറ്റുന്ന എന്തു കുരുത്തക്കേടിനും കൂട്ടുനിൽക്കുന്ന കൂട്ട് …കൂടെയുണ്ടെങ്കിൽ കൈവിടാതിരിക്കുക…

      നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  5. വാ…പൊളി
    …..❤❤❤❤❤❤❤❤❤❤
    പല ഓർമകളും മനസിലെക്ക് ഓടിയെത്തി…..

    സ്കൂളിൽ പഠിക്കുമ്പോൾ ഞാനൊക്കെ എത്ര വട്ടം സാറുമാർക്ക് പണി കൊടുക്കൻ പ്ലാൻ ചെയ്തിട്ടൂണ്ട്….ഹോ..😄

    മാഷ് പറഞ്ഞ നിയ മോൾ ആരാ….🙄

    💕💕💕💕💕💕💕
    വെയ്റ്റിംഗ് 4 next part…

    1. സ്കൂളിൽ പഠിപ്പിക്കുമ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്യാനും ഒരവധി കിട്ടാനും സാറുമ്മാർക്ക് പണികൊടുക്കാനുമൊക്കെ ഒത്തിരി ആഗ്രഹിക്കും… ആ ഒരു കാലഘട്ടം കഴിയുമ്പോൾ തിരിച്ചതിലേക്ക് പോകാൻ കൊതിക്കും…

      നിയമോൾ മാഷ്ടെ അനിയത്തി.. വിശദമായി പറയാൻ വിട്ടുപോയി…

      വായനയ്ക്ക് സന്തോഷം.. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

      1. സ്കൂൾ lyf അത് ഒരു lyf തന്നെ ആണ്

        അനിയത്തി ആയിരുന്നോ…

  6. ഷാനാ,
    നൊസ്റ്റാൾജിക്ക് ഫീൽ ഇട്ട് നമ്മളെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ട് പോയി. സൂപ്പർ എഴുത്ത്, നമ്മൾ കടന്നു പോന്ന വഴികൾ ശരിക്കും ഓർമയിൽ വന്നു. ആശംസകൾ..

    1. ഇന്നും സന്തോഷത്തോടെ ഓർക്കാൻ മനസ്സ് നിറഞ്ഞു ചിരിക്കാൻ നമ്മുടെ കുട്ടിക്കാല ഓർമ്മകൾ മാത്രമാണ് നമുക്കെന്നും കൂട്ടുണ്ടാകുക…

      വായനയ്ക്ക് ഒത്തിരി സന്തോഷം നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  7. Aiwah…. ഒരേ പൊളി പണ്ടത്തെ പല ഓർമകളിൽ കൂടിയും പോയീ… വല്ലാത്ത ഒരു ഫീൽ ആയിരുന്നു പണ്ടത്തെ കുരുത്തക്കേട് ഒക്കെ മനസ്സിൽ കണ്ട വായിച്ച ഒരുപാട് ഇഷ്ടയി.. ഈ ഫീൽ നിലനിർത്തി കൊണ്ട് പോവ്വാൻ പറ്റട്ടെ…

    1. ഈ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു… തിരിച്ചു വരാത്ത ഒത്തിരി നല്ലോർമ്മകൾ നിറഞ്ഞ കാലം….

      നിറഞ്ഞ സ്നേഹം കൂട്ടെ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com