ചിങ്കാരി 2 [Shana] 272

Views : 33126

“പിന്നെ നിന്നെ ഒറ്റക്കിട്ടിട്ട് ഒരു പരിപാടിക്കും ഞാനില്ല ,ചാകാനാണേലും ജീവിക്കാനാണേലും നമ്മൾ ഒരുമിച്ച്. ഒന്നുമില്ലേലും നമ്മൾ ക്രൈം പാർടണേർസ് അല്ലേ , അല്ല എന്താ നിൻ്റെ പ്ലാൻ ആണി എന്തിനാ ” അവൻ സംശയത്തോടെ അവളെ നോക്കി.

“അതൊക്കെ പറയാം നീ കൊണ്ടു വാ ”

“നീ ക്ലാസിൽ പോയിരിക്ക് കിട്ടിക്കഴിയുമ്പോൾ ഞാൻ നിന്നെ വിളിക്കാം ”

കുറച്ചു കഴിഞ്ഞ് അജി അവളുടെ കൈയ്യിൽ രണ്ട് തുരുമ്പിച്ച ആണി കൊണ്ടുവന്നു കൊടുത്തു

“ടാ ഇത് തുരുമ്പെടുത്തതല്ലേ കുറച്ചു കൂടി നല്ലത് കിട്ടിയില്ലേ ”

” ആ നിനക്കു വേണ്ടി ഇവിടെ കട തുറന്നു വെച്ചേക്കുവല്ലേ , ഇതു തന്നെ മനുഷ്യൻ കഷ്ടപ്പെട്ടാ ഒപ്പിച്ചത് , ആ പഴയ ഒടിഞ്ഞ ബഞ്ചും ഡസ്ക്കും കൂട്ടിയിട്ടിരിക്കുന്നവിടുന്നു ഇത് തപ്പിയെടുത്ത എന്നോടു തന്നെ പറയണം”

“ഇതെങ്കിലിത് നീ വാ , നമുക്ക് ഒന്ന് സാറിൻ്റെ സ്കൂട്ടറിനെ സ്നേഹിച്ചേച്ചും വരാം ” അവൾ ഗൂഢമായി പുഞ്ചിരിച്ചു.

“ടി പ്രശ്നമാകില്ലേ ”

“എങ്കിൽ നീ ഇവിടെ ഇരുന്നോ ഞാൻ പോയിട്ടു വരാം ” അതും പറഞ്ഞ് അവൾ പുറത്തേക്ക് നടന്നു

” നിൽക്ക് ഞാനുമുണ്ട് ” അജി പുറകേ ഓടി

“ടാ ഞാൻ ഇവിടെ ചെരുപ്പ് നന്നാക്കാൻ ഇരിക്കും പോലെ ഇവിടിരുന്ന് ടയറിൽ ഈ ആണി കുത്തിവെക്കാം നീ ആരേലും വരുന്നുണ്ടോ എന്ന് നോക്ക് ”

” പെട്ടന്നാവട്ടെ കൈവിട്ട കളിയാ ”

അവൾ പതുക്കെ ആണി സ്കൂട്ടറിൻ്റെ ബാക്ക് ടയറിൽ കല്ലുകൊണ്ട് അടിച്ചു കേറ്റി. ,അജി ചുറ്റുപാടും നിരീക്ഷിച്ചു കൊണ്ടിരുന്നു , പിന്നെ അവർ ഒന്നുമറിയാത്ത പോലെ ക്ലാസിലേയ്ക്ക് നടന്നു. അപ്പോഴാണ് അവൾക്ക് ഒരു ബുദ്ധി തോന്നീത്.

ടാ നിൻ്റെ വായിൽ കിടക്കുന്ന ബബിൾഗം ഇങ്ങു തന്നേ.

അജി അവളെ മിഴിച്ചു നോക്കി. എന്തിനാ അത്. വേണേൽ ഞാൻ വേറേ മേടിച്ച് തരാം.

ഭാ, നീ വായിൽ ഇട്ടത് എനിക്ക് തിന്നാൻ ഒന്നും അല്ല. നീ അത് എടുക്ക്. അവൾ പറഞ്ഞതു കേട്ടു അജി ഗം അവളുടെ കൈയിൽ കൊടുത്തു. അവൾ അത് ചേതക്ക് സ്കൂട്ടറിൻ്റെ അക്സിലേറ്ററിൻ്റ അടിയിൽ ഒട്ടിച്ചുവെച്ചിട്ട് തിരിച്ചോടി.

“ടി എനിക്കൊരു ഡൗട്ട് നിനക്ക് കാറ്റ് അഴിച്ചു വിട്ടാൽ പോരെ എന്തിനാ ഇത്രയും റിസ്ക് ഏറ്റെടുത്തത് ”

“ടാ കാറ്റഴിച്ചു വിട്ടാൽ അയാൾ വേറെ വണ്ടിയിൽ കേറിപ്പോകും പിന്നെ സംശയവും തോന്നും ,ഇതാകുമ്പോൾ പോകുന്ന വഴിക്ക് ടയർ പഞ്ചറായി ഇതു തള്ളി നടന്നോളും ”

“ഓഹ് വല്ലാത്ത ബുദ്ധി തന്നാ സമ്മതിച്ചു ”

“താങ്കു താങ്കു ”

ക്ലാസിൽ കേറിയപ്പോൾ അവളെ തന്നെ നോക്കിയിരിക്കുന്ന ഷെഫിയെ കണ്ടു

“ടാ ഇതൊരു നടക്കു നീങ്ങുമെന്ന് തോന്നുന്നില്ല ”

“ഇല്ല ടി ഇനി അവൻ ശല്യപ്പെടുത്തില്ല. ശല്യപ്പെടുത്തിയാൽ അജി ആരാന്ന് അവൻ അറിയും. ”

” അങ്ങനായാൽ അവനു കൊള്ളാം ”

Recent Stories

The Author

Shana

16 Comments

  1. ഖുറേഷി അബ്രഹാം

    // “അല്ലേലും നമ്മൾ റയർ അല്ലേ മകനേ , നിനക്കറിയോ ഇതൊക്കെ പ്രകൃതിയുടെ രുചികളാണ് കാലം കഴിയുന്തോറും നഷ്ടമാകും , നിനക്കോർമ്മയുണ്ടോ പണ്ട് നമ്മൾ ഈന്തപ്പഴം കഴിച്ചിട്ട് കളയുന്ന കുരുക്കൾ മുറ്റത്ത് മുളച്ചു വരുമ്പോൾ അത് പൊളിച്ച് അതിനുള്ളിലെ ചോറ് തിന്നുന്നത് ഇച്ചിരിയേ ഉള്ളൂ എങ്കിലും എന്തു ടേസ്റ്റാണ് , അതുപോലെ കശുവണ്ടി മുളച്ച് വരുമ്പോൾ അതിൻ്റെ പരിപ്പ് പച്ചക്കളറിൽ രണ്ടു സൈഡിലും വിരിഞ്ഞു നിൽക്കുന്നത് പറിച്ചുതിന്നാൻ എന്തോരം തല്ലു കൂടിയിട്ടുണ്ട് , പിന്നെ തല്ലിത്തേങ്ങ പുളിങ്കുരു ചുട്ടത് ഇതൊക്കെ എന്തു ടേസ്റ്റിലാ കഴിച്ചിരുന്നത് , അമ്പഴങ്ങാ മരത്തിൽ കേറി അമ്പഴം പറിച്ചു എന്തോരം കഴിച്ചിട്ടുണ്ട് പോരാത്തത് ഉപ്പിലിട്ടും അച്ചാറിട്ടും കഴിച്ചു കൂട്ടിയിട്ടുണ്ട് , ആഞ്ഞിലിച്ചുവട്ടിൽ ആഞ്ഞിലിക്കുരു പിറക്കിക്കൂട്ടി ചിരട്ട കത്തിച്ച് അതിൽ ചുട്ടെടുത്ത് കഴിച്ചത് , എന്തോരം മധുര മുള്ള ഓർമകളാണല്ലേ …ഇന്നിപ്പോൾ ആർക്കും ഇതൊന്നും വേണ്ട പക്ഷേ എനിക്കിതൊക്കെ മറക്കാനാവാത്ത ഇഷ്ടങ്ങളാണ്.. //

    ഈ ഒരൊറ്റ പ്രെരഗ്രാഫ്‌ കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ്‌ വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക്‌ വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.

    കഥയിൽ മാഷിനിട്ട് പാര കൊടുകുന്നതും, എന്നിട്ട് മാഷിന് അബകടം ഉണ്ടാകുന്നതും പിന്നീട് മാഷിനോട് അവൾ പറയുന്ന കാര്യങ്ങൾ ഒക്കെയും നന്നായി ഇഷ്ടപ്പെട്ടു. ഒപ്പം അതുൽട്ടന്റെ അമ്മയുടെ മുമ്പിലുള്ള പെർഫോമെൻസും സൂപ്പർ ആയിരുന്നു.
    കഥ ഇഷ്ട പെട്ടു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. //ഈ ഒരൊറ്റ പ്രെരഗ്രാഫ്‌ കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ്‌ വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക്‌ വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.//

      ഇതൊക്കെ ഒരിക്കലും മായാത്ത ഓർമ്മകൾ ആണ്… ഇന്നത്തെ മക്കൾക്ക് ഇതൊക്കെ നഷ്ടം ആണ്…

      വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

    2. Najnum ee part copy cheytha vayichu theerthathu evide paranja sthithikki eni njan parayanilla…

      Pahayakaala ormakal unarthunna nalla oru bhaagam

  2. Adipoli… keep..

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  3. കലക്കി ഷാന… തിരക്കിനിടയിലും വായിച്ചത് നഷ്ടം undakkiyilla… നൊസ്റ്റാലിജിക് ആയിരുന്നു… അടുത്ത പാർട്ട് വേഗം ഇടുക 😍

    1. ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  4. Wow…vayichappo vallathe nostu adichu
    Ithupole oruthi enikkum indaayirnnu…

    Njangade pazhe kalam orthi poyi
    Thanks a lot❤️

    With love
    Sivan

    1. ഇതുപോലുള്ള സൗഹൃദങ്ങൾ കിട്ടുന്നത് വലിയ ഭാഗ്യം ആണ് … എന്തും തുറന്നു പറയാൻ പറ്റുന്ന എന്തു കുരുത്തക്കേടിനും കൂട്ടുനിൽക്കുന്ന കൂട്ട് …കൂടെയുണ്ടെങ്കിൽ കൈവിടാതിരിക്കുക…

      നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  5. വാ…പൊളി
    …..❤❤❤❤❤❤❤❤❤❤
    പല ഓർമകളും മനസിലെക്ക് ഓടിയെത്തി…..

    സ്കൂളിൽ പഠിക്കുമ്പോൾ ഞാനൊക്കെ എത്ര വട്ടം സാറുമാർക്ക് പണി കൊടുക്കൻ പ്ലാൻ ചെയ്തിട്ടൂണ്ട്….ഹോ..😄

    മാഷ് പറഞ്ഞ നിയ മോൾ ആരാ….🙄

    💕💕💕💕💕💕💕
    വെയ്റ്റിംഗ് 4 next part…

    1. സ്കൂളിൽ പഠിപ്പിക്കുമ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്യാനും ഒരവധി കിട്ടാനും സാറുമ്മാർക്ക് പണികൊടുക്കാനുമൊക്കെ ഒത്തിരി ആഗ്രഹിക്കും… ആ ഒരു കാലഘട്ടം കഴിയുമ്പോൾ തിരിച്ചതിലേക്ക് പോകാൻ കൊതിക്കും…

      നിയമോൾ മാഷ്ടെ അനിയത്തി.. വിശദമായി പറയാൻ വിട്ടുപോയി…

      വായനയ്ക്ക് സന്തോഷം.. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

      1. സ്കൂൾ lyf അത് ഒരു lyf തന്നെ ആണ്

        അനിയത്തി ആയിരുന്നോ…

  6. ഷാനാ,
    നൊസ്റ്റാൾജിക്ക് ഫീൽ ഇട്ട് നമ്മളെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ട് പോയി. സൂപ്പർ എഴുത്ത്, നമ്മൾ കടന്നു പോന്ന വഴികൾ ശരിക്കും ഓർമയിൽ വന്നു. ആശംസകൾ..

    1. ഇന്നും സന്തോഷത്തോടെ ഓർക്കാൻ മനസ്സ് നിറഞ്ഞു ചിരിക്കാൻ നമ്മുടെ കുട്ടിക്കാല ഓർമ്മകൾ മാത്രമാണ് നമുക്കെന്നും കൂട്ടുണ്ടാകുക…

      വായനയ്ക്ക് ഒത്തിരി സന്തോഷം നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  7. Aiwah…. ഒരേ പൊളി പണ്ടത്തെ പല ഓർമകളിൽ കൂടിയും പോയീ… വല്ലാത്ത ഒരു ഫീൽ ആയിരുന്നു പണ്ടത്തെ കുരുത്തക്കേട് ഒക്കെ മനസ്സിൽ കണ്ട വായിച്ച ഒരുപാട് ഇഷ്ടയി.. ഈ ഫീൽ നിലനിർത്തി കൊണ്ട് പോവ്വാൻ പറ്റട്ടെ…

    1. ഈ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു… തിരിച്ചു വരാത്ത ഒത്തിരി നല്ലോർമ്മകൾ നിറഞ്ഞ കാലം….

      നിറഞ്ഞ സ്നേഹം കൂട്ടെ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com