ചിങ്കാരി 2 [Shana] 271

Views : 33095

ചായ പെട്ടന്ന് കുടിച്ചിട്ട് അമ്മയോട് അതുലേട്ടൻ്റെ വീട്ടിൽ പോയിട്ടു വരാമെന്ന് വിളിച്ചു പറഞ്ഞ് മറുപടിക്ക് കാക്കാതെ ടോമിയേയും കൂട്ടി അവർ പെട്ടന്ന് നടന്നു, ഇല്ലങ്കിൽ ഒരുപാടു ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരുമെന്നറിയാം .

” അമ്മായി പണിയിലായ കൊണ്ട് രക്ഷപെട്ടു ”

“അതെ , പിന്നെ ആ ഇരട്ട പരട്ടകൾ വന്നിട്ടില്ല ഏറ്റവും വലിയ പാര അവരാണ് , ചിലപ്പോൾ തോന്നും എൻ്റെ ചേച്ചിമാർ തന്നെയാണോന്ന് ”

” ഇടക്കിടക്ക് നീ പാര പണിയുന്ന കൊണ്ടല്ലേ , വാ പെട്ടന്ന് നടക്ക് സന്ധ്യക്കു മുന്നേ പോയി വരാം ”

വഴിയിലുള്ള കല്ലുകളൊക്കെ തട്ടിയെറിഞ്ഞ് അവർ ചെറിയ കാടുപോലുള്ള സ്ഥലത്തെത്തി ,
പിന്നെ മഞ്ഞണാത്തിയുടെ കാ പറിച്ചെറിഞ്ഞും മാവിൽ തൂങ്ങി ആടിയും കശുമാങ്ങ കടിച്ചു തിന്നും അവർ കുറേ സമയം അവിടെ ചിലവഴിച്ചു പോരുന്നതിനു മുന്നേ മുള്ളുകളുള്ള ചുടലച്ചെടിയിൽ നിന്ന് കുറേ ചുടലപ്പഴം പറിച്ച് പൊതിഞ്ഞെടുത്തു .

“ടി മതി പോകാം സന്ധ്യ ആകാനായി , ആ അതുലേട്ടൻ്റെ വീട്ടിലും തല കാണിച്ചിട്ടു വേണം പോകാൻ , അങ്ങോട്ടേക്കെന്നും പറഞ്ഞ് ഇറങ്ങിയതല്ലേ ”

”ഓ ഇനി ആ പൂതന തള്ളേട മുഖം കൂടി കാണണമല്ലോ ഈശ്വരാ ”

” നീ ഒന്നും മിണ്ടണ്ട ,അവരെന്തേലും പറഞ്ഞിട്ട് തനിയെ നിർത്തിക്കോളും ”

” പിന്നേ എന്നെ ചൊറിയാൻ വന്നാൽ ഞാൻ മാന്തും ”

“ടീ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ , നിനക്ക് ഈ കാട്ടിലുള്ളതല്ലാതെ ബേക്കറി സാധനങ്ങളോട് ഇഷ്ടമില്ലേ , സാധാരണ ഇപ്പൊ ഞാനടക്കം എല്ലാർക്കും അതിനോടാണ് താൽപര്യം പക്ഷേ നീ മാത്രം എന്തെ ഇങ്ങനെ ”

“അല്ലേലും നമ്മൾ റയർ അല്ലേ മകനേ , നിനക്കറിയോ ഇതൊക്കെ പ്രകൃതിയുടെ രുചികളാണ് കാലം കഴിയുന്തോറും നഷ്ടമാകും , നിനക്കോർമ്മയുണ്ടോ പണ്ട് നമ്മൾ ഈന്തപ്പഴം കഴിച്ചിട്ട് കളയുന്ന കുരുക്കൾ മുറ്റത്ത് മുളച്ചു വരുമ്പോൾ അത് പൊളിച്ച് അതിനുള്ളിലെ ചോറ് തിന്നുന്നത് ഇച്ചിരിയേ ഉള്ളൂ എങ്കിലും എന്തു ടേസ്റ്റാണ് , അതുപോലെ കശുവണ്ടി മുളച്ച് വരുമ്പോൾ അതിൻ്റെ പരിപ്പ് പച്ചക്കളറിൽ രണ്ടു സൈഡിലും വിരിഞ്ഞു നിൽക്കുന്നത് പറിച്ചുതിന്നാൻ എന്തോരം തല്ലു കൂടിയിട്ടുണ്ട് , പിന്നെ തല്ലിത്തേങ്ങ പുളിങ്കുരു ചുട്ടത് ഇതൊക്കെ എന്തു ടേസ്റ്റിലാ കഴിച്ചിരുന്നത് , അമ്പഴങ്ങാ മരത്തിൽ കേറി അമ്പഴം പറിച്ചു എന്തോരം കഴിച്ചിട്ടുണ്ട് പോരാത്തത് ഉപ്പിലിട്ടും അച്ചാറിട്ടും കഴിച്ചു കൂട്ടിയിട്ടുണ്ട് , ആഞ്ഞിലിച്ചുവട്ടിൽ ആഞ്ഞിലിക്കുരു പിറക്കിക്കൂട്ടി ചിരട്ട കത്തിച്ച് അതിൽ ചുട്ടെടുത്ത് കഴിച്ചത് , എന്തോരം മധുര മുള്ള ഓർമകളാണല്ലേ …ഇന്നിപ്പോൾ ആർക്കും ഇതൊന്നും വേണ്ട പക്ഷേ എനിക്കിതൊക്കെ മറക്കാനാവാത്ത ഇഷ്ടങ്ങളാണ്..

“നീ ഇതൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടോ ”

” പിന്നെ മറക്കാനായിട്ട് നീയല്ല ഞാൻ ”

സംസാരിച്ചു കൊണ്ടവർ അതുലിൻ്റെ വീടിനു മുന്നിലെത്തി , അതുൽ പുറത്ത് ബൈക്കിൽ എന്തോ പണിയുവായിരുന്നു അതുലിൻ്റെ അമ്മ എന്തോ പറഞ്ഞ് അവിടെ ഇരിപ്പുണ്ട്

” ടാ ആ തള്ള വാതുക്കൽ തന്നെ ഇരിപ്പുണ്ട് ഞാനെ അവർക്കൊരു പണി കൊടുക്കട്ടെ ”

“നീ നന്നാവൂല മകളേ ”

“ഹായ് അതുലേട്ട ” അവൾ ഓടിച്ചെന്ന് അതുലിൻ്റെ മേത്തടിച്ചു

അവളെ കണ്ടപ്പോൾ തന്നെ അതിൻ്റെ അമ്മയുടെ മുഖമിരുണ്ടു

” ആഹാ ജമ്പനും തുമ്പനും എവിടെ പോയിട്ടു വരുവാ ” അതുൽ അവരെ കളിയാക്കി ചോദിച്ചു

Recent Stories

The Author

Shana

16 Comments

  1. ഖുറേഷി അബ്രഹാം

    // “അല്ലേലും നമ്മൾ റയർ അല്ലേ മകനേ , നിനക്കറിയോ ഇതൊക്കെ പ്രകൃതിയുടെ രുചികളാണ് കാലം കഴിയുന്തോറും നഷ്ടമാകും , നിനക്കോർമ്മയുണ്ടോ പണ്ട് നമ്മൾ ഈന്തപ്പഴം കഴിച്ചിട്ട് കളയുന്ന കുരുക്കൾ മുറ്റത്ത് മുളച്ചു വരുമ്പോൾ അത് പൊളിച്ച് അതിനുള്ളിലെ ചോറ് തിന്നുന്നത് ഇച്ചിരിയേ ഉള്ളൂ എങ്കിലും എന്തു ടേസ്റ്റാണ് , അതുപോലെ കശുവണ്ടി മുളച്ച് വരുമ്പോൾ അതിൻ്റെ പരിപ്പ് പച്ചക്കളറിൽ രണ്ടു സൈഡിലും വിരിഞ്ഞു നിൽക്കുന്നത് പറിച്ചുതിന്നാൻ എന്തോരം തല്ലു കൂടിയിട്ടുണ്ട് , പിന്നെ തല്ലിത്തേങ്ങ പുളിങ്കുരു ചുട്ടത് ഇതൊക്കെ എന്തു ടേസ്റ്റിലാ കഴിച്ചിരുന്നത് , അമ്പഴങ്ങാ മരത്തിൽ കേറി അമ്പഴം പറിച്ചു എന്തോരം കഴിച്ചിട്ടുണ്ട് പോരാത്തത് ഉപ്പിലിട്ടും അച്ചാറിട്ടും കഴിച്ചു കൂട്ടിയിട്ടുണ്ട് , ആഞ്ഞിലിച്ചുവട്ടിൽ ആഞ്ഞിലിക്കുരു പിറക്കിക്കൂട്ടി ചിരട്ട കത്തിച്ച് അതിൽ ചുട്ടെടുത്ത് കഴിച്ചത് , എന്തോരം മധുര മുള്ള ഓർമകളാണല്ലേ …ഇന്നിപ്പോൾ ആർക്കും ഇതൊന്നും വേണ്ട പക്ഷേ എനിക്കിതൊക്കെ മറക്കാനാവാത്ത ഇഷ്ടങ്ങളാണ്.. //

    ഈ ഒരൊറ്റ പ്രെരഗ്രാഫ്‌ കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ്‌ വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക്‌ വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.

    കഥയിൽ മാഷിനിട്ട് പാര കൊടുകുന്നതും, എന്നിട്ട് മാഷിന് അബകടം ഉണ്ടാകുന്നതും പിന്നീട് മാഷിനോട് അവൾ പറയുന്ന കാര്യങ്ങൾ ഒക്കെയും നന്നായി ഇഷ്ടപ്പെട്ടു. ഒപ്പം അതുൽട്ടന്റെ അമ്മയുടെ മുമ്പിലുള്ള പെർഫോമെൻസും സൂപ്പർ ആയിരുന്നു.
    കഥ ഇഷ്ട പെട്ടു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. //ഈ ഒരൊറ്റ പ്രെരഗ്രാഫ്‌ കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ്‌ വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക്‌ വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.//

      ഇതൊക്കെ ഒരിക്കലും മായാത്ത ഓർമ്മകൾ ആണ്… ഇന്നത്തെ മക്കൾക്ക് ഇതൊക്കെ നഷ്ടം ആണ്…

      വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

    2. Najnum ee part copy cheytha vayichu theerthathu evide paranja sthithikki eni njan parayanilla…

      Pahayakaala ormakal unarthunna nalla oru bhaagam

  2. Adipoli… keep..

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  3. കലക്കി ഷാന… തിരക്കിനിടയിലും വായിച്ചത് നഷ്ടം undakkiyilla… നൊസ്റ്റാലിജിക് ആയിരുന്നു… അടുത്ത പാർട്ട് വേഗം ഇടുക 😍

    1. ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  4. Wow…vayichappo vallathe nostu adichu
    Ithupole oruthi enikkum indaayirnnu…

    Njangade pazhe kalam orthi poyi
    Thanks a lot❤️

    With love
    Sivan

    1. ഇതുപോലുള്ള സൗഹൃദങ്ങൾ കിട്ടുന്നത് വലിയ ഭാഗ്യം ആണ് … എന്തും തുറന്നു പറയാൻ പറ്റുന്ന എന്തു കുരുത്തക്കേടിനും കൂട്ടുനിൽക്കുന്ന കൂട്ട് …കൂടെയുണ്ടെങ്കിൽ കൈവിടാതിരിക്കുക…

      നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  5. വാ…പൊളി
    …..❤❤❤❤❤❤❤❤❤❤
    പല ഓർമകളും മനസിലെക്ക് ഓടിയെത്തി…..

    സ്കൂളിൽ പഠിക്കുമ്പോൾ ഞാനൊക്കെ എത്ര വട്ടം സാറുമാർക്ക് പണി കൊടുക്കൻ പ്ലാൻ ചെയ്തിട്ടൂണ്ട്….ഹോ..😄

    മാഷ് പറഞ്ഞ നിയ മോൾ ആരാ….🙄

    💕💕💕💕💕💕💕
    വെയ്റ്റിംഗ് 4 next part…

    1. സ്കൂളിൽ പഠിപ്പിക്കുമ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്യാനും ഒരവധി കിട്ടാനും സാറുമ്മാർക്ക് പണികൊടുക്കാനുമൊക്കെ ഒത്തിരി ആഗ്രഹിക്കും… ആ ഒരു കാലഘട്ടം കഴിയുമ്പോൾ തിരിച്ചതിലേക്ക് പോകാൻ കൊതിക്കും…

      നിയമോൾ മാഷ്ടെ അനിയത്തി.. വിശദമായി പറയാൻ വിട്ടുപോയി…

      വായനയ്ക്ക് സന്തോഷം.. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

      1. സ്കൂൾ lyf അത് ഒരു lyf തന്നെ ആണ്

        അനിയത്തി ആയിരുന്നോ…

  6. ഷാനാ,
    നൊസ്റ്റാൾജിക്ക് ഫീൽ ഇട്ട് നമ്മളെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ട് പോയി. സൂപ്പർ എഴുത്ത്, നമ്മൾ കടന്നു പോന്ന വഴികൾ ശരിക്കും ഓർമയിൽ വന്നു. ആശംസകൾ..

    1. ഇന്നും സന്തോഷത്തോടെ ഓർക്കാൻ മനസ്സ് നിറഞ്ഞു ചിരിക്കാൻ നമ്മുടെ കുട്ടിക്കാല ഓർമ്മകൾ മാത്രമാണ് നമുക്കെന്നും കൂട്ടുണ്ടാകുക…

      വായനയ്ക്ക് ഒത്തിരി സന്തോഷം നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  7. Aiwah…. ഒരേ പൊളി പണ്ടത്തെ പല ഓർമകളിൽ കൂടിയും പോയീ… വല്ലാത്ത ഒരു ഫീൽ ആയിരുന്നു പണ്ടത്തെ കുരുത്തക്കേട് ഒക്കെ മനസ്സിൽ കണ്ട വായിച്ച ഒരുപാട് ഇഷ്ടയി.. ഈ ഫീൽ നിലനിർത്തി കൊണ്ട് പോവ്വാൻ പറ്റട്ടെ…

    1. ഈ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു… തിരിച്ചു വരാത്ത ഒത്തിരി നല്ലോർമ്മകൾ നിറഞ്ഞ കാലം….

      നിറഞ്ഞ സ്നേഹം കൂട്ടെ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com