ചിങ്കാരി 2 [Shana] 272

Views : 33126

” നീ കൂടുതലൊന്നും പറയണ്ട ഇവിടെ നിന്നാ മതി, അച്ചൂ ദാ ഇതൊക്കെ ഇങ്ങനെ ഇങ്ങനെ കൈയ്കാര്യം ചെയ്യും അവൾ കൈ ഞൊടിച്ചു കൊണ്ടു പറഞ്ഞു നീ വേണേ കണ്ടു പടിച്ചോ.. ഞാൻ കേറിയിട്ടു വരാം ” അവൾ സ്റ്റാഫ് റൂമിന് അകത്തേയ്ക്കു നടന്നു.

“സർ , റെക്കോർഡ് ” അവൾ സാറിനു മുന്നിൽ ചെന്നു വിനയത്തോടെ പറഞ്ഞു.

” അവിടെ വെച്ചേക്ക് , അല്ല ഇന്നലെ നീ വന്നില്ലല്ലോ എന്തു പറ്റി ” അയാൾ അവളെ തുറിച്ചു നോക്കി.

“സാർ ഭയങ്കര തലവേദന ആയിരുന്നു അതാ വരാഞ്ഞേ. ” അവൾ നഖം കടിച്ചു കൊണ്ട് പറഞ്ഞു.

” ലീവ് ലെറ്റർ എവിടെ ” അതു ചോദിച്ചതും അവൾ ഞെട്ടി, ഷെഫീക്കിനുള്ള പണി ആലോചിച്ച് അവൾ ലീവ് ലറ്ററിൻ്റെ കാര്യം മറന്നു പോയിരുന്നു.

എന്താ നിൻ്റെ വായിൽ നാക്കില്ലേ. സാർ അവൾ മിണ്ടാതെ നിൽക്കുന്നതു കണ്ട് ഉച്ചത്തിൽ ചോദിച്ചു. അതോടെ മറ്റു ടീച്ചർമാരുടെയും ശ്രദ്ധ അവരിലേയ്ക്കായി.

” മറന്നു പോയി സാർ ” അവൾ ഒരു വിധം പറഞ്ഞൊപ്പിച്ചു.

” മറക്കും നിനക്കൊക്കെ വേറെ പലതും ആണല്ലോ ചിന്ത , നിനക്കൊന്നുമല്ല തലവേദന. നിന്നെയൊക്കെ പഠിപ്പിക്കുന്ന ഞങ്ങൾക്കാ, നീയൊക്കെ പഠിക്കാനല്ലല്ലോ കെട്ടിയൊരുങ്ങി വരുന്നത്. രണ്ട് ദിവസം മുന്നേ നീ റോഡിൽ നിന്ന് ചീത്ത വിളിക്കുന്നത് കണ്ടല്ലോ. സാറിൻ്റെ വാക്കുകൾ ഇടുത്തീ പോലെയാണ് അവൾ കേട്ടത്. അവൾക്ക് തൊണ്ട വറ്റിവരളുന്നതു പോലെ തോന്നി.ശബ്ദം പുറത്തേയ്ക്കു വരുന്നുണ്ടായിരുന്നില്ല.

നീ കള്ളം പറയാൻ ഒന്നും ശ്രമിക്കണ്ട. ഞാൻ അവിടെ ഒരു കടയിൽ ഉണ്ടായിരുന്നു. സാധനം വാങ്ങി പുറത്തു വന്നപ്പോഴാ നീ ഒരു ചെറുക്കനെ ചീത്ത വിളിക്കുന്നത് കണ്ടത്. നാളെ നീ വീട്ടിൽ നിന്ന് ആളെ വിളിച്ചോണ്ട് വന്നിട്ട് ക്ലാസിൽ കേറിയാ മതി.

എല്ലാം കേട്ടു തലകുനിഞ്ഞു നിൽക്കാനേ അവൾക്കായുള്ളൂ.

“ഇവിടെ കിടന്നു കറങ്ങാതെ ക്ലാസിൽ പോകാൻ നോക്ക് ” സാർ പറഞ്ഞതു കേട്ടതും അവൾ യാന്ത്രികമായി പുറത്തേയ്ക്കു നടന്നു.

“ടി അയാൾ വല്ലതും പറഞ്ഞോ ” ശോകമടിച്ചു വരുന്ന അച്ചുവിനോട് അജി ചോദിച്ചു. അവൾ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട് അജിത്തവളെ കുലുക്കി വിളിച്ചു.

“ടി സാർ എന്താ പറഞ്ഞേ”

“ടാ അയാൾ എല്ലാരുടെയും മുന്നിൽ എന്നെ നാറ്റിച്ചു ,പഠിക്കാനല്ലത്രേ ഞാൻ വരുന്നത് . പോരാത്തതിന് അന്നു ഞാൻ ഒരുത്തനെ ചീത്ത വിളിച്ചില്ലേ. അതു അങ്ങേര് കേട്ടു. വീട്ടീന്ന് ആളെ വിളിച്ചോണ്ട് വരാൻ പറഞ്ഞേക്കുവാ.” അവൾ ദയനീയമായി പറഞ്ഞു.

“നീ വിട്ടുകള ,പോട്ടെ അയാൾ അങ്ങനെ തന്നല്ലേ ”

” ഇല്ലാ ഇന്നയാൾക്ക് എന്തേലും പണി കൊടുക്കണം ഇല്ലങ്കിൽ എനിക്ക് സമാധാനം കിട്ടില്ല. നീ എൻ്റെ കൂടെ നിൽക്കുമോ. ”

” ടീ അതിന് കുട്ടികൾക്ക് കൊടുക്കും പോലെ അയാൾക്ക് കൊടുക്കാൻ പറ്റില്ലല്ലോ ആരേലും അറിഞ്ഞാൽ പിന്നെ ഇവിടം കൊണ്ട് നിൽക്കില്ല സ്കൂളീന്ന് വരെ പുറത്താക്കും ”

“നീ പോടാ പേടിതൊണ്ടാ ഇത് ഞാൻ നോക്കിക്കോളാം ” അവൾ പുച്ഛത്തോടെ പറഞ്ഞു

“ടി അതല്ല ഇതു കൈവിട്ട കളിയല്ലേ അതാ പറഞ്ഞേ ”

“അതു തന്നാ ഞാനും പറഞ്ഞത് നീ പോക്കോളാൻ , ഒരു ചെറിയ സഹായം മാത്രം ചെയ്താൽ മതി രണ്ട് മുള്ളാണി വേണം പെട്ടന്ന് ഒപ്പിച്ചു താ ”

Recent Stories

The Author

Shana

16 Comments

  1. ഖുറേഷി അബ്രഹാം

    // “അല്ലേലും നമ്മൾ റയർ അല്ലേ മകനേ , നിനക്കറിയോ ഇതൊക്കെ പ്രകൃതിയുടെ രുചികളാണ് കാലം കഴിയുന്തോറും നഷ്ടമാകും , നിനക്കോർമ്മയുണ്ടോ പണ്ട് നമ്മൾ ഈന്തപ്പഴം കഴിച്ചിട്ട് കളയുന്ന കുരുക്കൾ മുറ്റത്ത് മുളച്ചു വരുമ്പോൾ അത് പൊളിച്ച് അതിനുള്ളിലെ ചോറ് തിന്നുന്നത് ഇച്ചിരിയേ ഉള്ളൂ എങ്കിലും എന്തു ടേസ്റ്റാണ് , അതുപോലെ കശുവണ്ടി മുളച്ച് വരുമ്പോൾ അതിൻ്റെ പരിപ്പ് പച്ചക്കളറിൽ രണ്ടു സൈഡിലും വിരിഞ്ഞു നിൽക്കുന്നത് പറിച്ചുതിന്നാൻ എന്തോരം തല്ലു കൂടിയിട്ടുണ്ട് , പിന്നെ തല്ലിത്തേങ്ങ പുളിങ്കുരു ചുട്ടത് ഇതൊക്കെ എന്തു ടേസ്റ്റിലാ കഴിച്ചിരുന്നത് , അമ്പഴങ്ങാ മരത്തിൽ കേറി അമ്പഴം പറിച്ചു എന്തോരം കഴിച്ചിട്ടുണ്ട് പോരാത്തത് ഉപ്പിലിട്ടും അച്ചാറിട്ടും കഴിച്ചു കൂട്ടിയിട്ടുണ്ട് , ആഞ്ഞിലിച്ചുവട്ടിൽ ആഞ്ഞിലിക്കുരു പിറക്കിക്കൂട്ടി ചിരട്ട കത്തിച്ച് അതിൽ ചുട്ടെടുത്ത് കഴിച്ചത് , എന്തോരം മധുര മുള്ള ഓർമകളാണല്ലേ …ഇന്നിപ്പോൾ ആർക്കും ഇതൊന്നും വേണ്ട പക്ഷേ എനിക്കിതൊക്കെ മറക്കാനാവാത്ത ഇഷ്ടങ്ങളാണ്.. //

    ഈ ഒരൊറ്റ പ്രെരഗ്രാഫ്‌ കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ്‌ വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക്‌ വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.

    കഥയിൽ മാഷിനിട്ട് പാര കൊടുകുന്നതും, എന്നിട്ട് മാഷിന് അബകടം ഉണ്ടാകുന്നതും പിന്നീട് മാഷിനോട് അവൾ പറയുന്ന കാര്യങ്ങൾ ഒക്കെയും നന്നായി ഇഷ്ടപ്പെട്ടു. ഒപ്പം അതുൽട്ടന്റെ അമ്മയുടെ മുമ്പിലുള്ള പെർഫോമെൻസും സൂപ്പർ ആയിരുന്നു.
    കഥ ഇഷ്ട പെട്ടു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. //ഈ ഒരൊറ്റ പ്രെരഗ്രാഫ്‌ കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ്‌ വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക്‌ വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.//

      ഇതൊക്കെ ഒരിക്കലും മായാത്ത ഓർമ്മകൾ ആണ്… ഇന്നത്തെ മക്കൾക്ക് ഇതൊക്കെ നഷ്ടം ആണ്…

      വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

    2. Najnum ee part copy cheytha vayichu theerthathu evide paranja sthithikki eni njan parayanilla…

      Pahayakaala ormakal unarthunna nalla oru bhaagam

  2. Adipoli… keep..

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  3. കലക്കി ഷാന… തിരക്കിനിടയിലും വായിച്ചത് നഷ്ടം undakkiyilla… നൊസ്റ്റാലിജിക് ആയിരുന്നു… അടുത്ത പാർട്ട് വേഗം ഇടുക 😍

    1. ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  4. Wow…vayichappo vallathe nostu adichu
    Ithupole oruthi enikkum indaayirnnu…

    Njangade pazhe kalam orthi poyi
    Thanks a lot❤️

    With love
    Sivan

    1. ഇതുപോലുള്ള സൗഹൃദങ്ങൾ കിട്ടുന്നത് വലിയ ഭാഗ്യം ആണ് … എന്തും തുറന്നു പറയാൻ പറ്റുന്ന എന്തു കുരുത്തക്കേടിനും കൂട്ടുനിൽക്കുന്ന കൂട്ട് …കൂടെയുണ്ടെങ്കിൽ കൈവിടാതിരിക്കുക…

      നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  5. വാ…പൊളി
    …..❤❤❤❤❤❤❤❤❤❤
    പല ഓർമകളും മനസിലെക്ക് ഓടിയെത്തി…..

    സ്കൂളിൽ പഠിക്കുമ്പോൾ ഞാനൊക്കെ എത്ര വട്ടം സാറുമാർക്ക് പണി കൊടുക്കൻ പ്ലാൻ ചെയ്തിട്ടൂണ്ട്….ഹോ..😄

    മാഷ് പറഞ്ഞ നിയ മോൾ ആരാ….🙄

    💕💕💕💕💕💕💕
    വെയ്റ്റിംഗ് 4 next part…

    1. സ്കൂളിൽ പഠിപ്പിക്കുമ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്യാനും ഒരവധി കിട്ടാനും സാറുമ്മാർക്ക് പണികൊടുക്കാനുമൊക്കെ ഒത്തിരി ആഗ്രഹിക്കും… ആ ഒരു കാലഘട്ടം കഴിയുമ്പോൾ തിരിച്ചതിലേക്ക് പോകാൻ കൊതിക്കും…

      നിയമോൾ മാഷ്ടെ അനിയത്തി.. വിശദമായി പറയാൻ വിട്ടുപോയി…

      വായനയ്ക്ക് സന്തോഷം.. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

      1. സ്കൂൾ lyf അത് ഒരു lyf തന്നെ ആണ്

        അനിയത്തി ആയിരുന്നോ…

  6. ഷാനാ,
    നൊസ്റ്റാൾജിക്ക് ഫീൽ ഇട്ട് നമ്മളെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ട് പോയി. സൂപ്പർ എഴുത്ത്, നമ്മൾ കടന്നു പോന്ന വഴികൾ ശരിക്കും ഓർമയിൽ വന്നു. ആശംസകൾ..

    1. ഇന്നും സന്തോഷത്തോടെ ഓർക്കാൻ മനസ്സ് നിറഞ്ഞു ചിരിക്കാൻ നമ്മുടെ കുട്ടിക്കാല ഓർമ്മകൾ മാത്രമാണ് നമുക്കെന്നും കൂട്ടുണ്ടാകുക…

      വായനയ്ക്ക് ഒത്തിരി സന്തോഷം നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  7. Aiwah…. ഒരേ പൊളി പണ്ടത്തെ പല ഓർമകളിൽ കൂടിയും പോയീ… വല്ലാത്ത ഒരു ഫീൽ ആയിരുന്നു പണ്ടത്തെ കുരുത്തക്കേട് ഒക്കെ മനസ്സിൽ കണ്ട വായിച്ച ഒരുപാട് ഇഷ്ടയി.. ഈ ഫീൽ നിലനിർത്തി കൊണ്ട് പോവ്വാൻ പറ്റട്ടെ…

    1. ഈ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു… തിരിച്ചു വരാത്ത ഒത്തിരി നല്ലോർമ്മകൾ നിറഞ്ഞ കാലം….

      നിറഞ്ഞ സ്നേഹം കൂട്ടെ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com