? ഭഗവതിയുടെ മുഹബ്ബത്ത് 2 ? [നെപ്പോളിയൻ] 72

ആ എനിക്ക് ഇഷ്ടായി ഏട്ടാ…നല്ല ഭംഗിയുണ്ട്…

ഏട്ടന്റെ മോള് കുഞ്ഞല്ലേ അതുകൊണ്ട് നിനക്ക് ചുരിദാറാട്ടോ…

വയസ്സ് പത്തൊമ്പത് ആവാറായി..ഇനി എന്നാണാവോ ദേവീ ഞാൻ വലുതാവുന്നെ…അച്ചു പതുക്കെ പറഞ്ഞു…

എന്താടി…

അല്ല ഏട്ടാ..എനിക്ക് എന്ത് തരുമ്പോഴും അതുപോലൊന്ന് ആരതി ചേച്ചിക്കുണ്ട്…ഇതിപ്പോ ആരാ ഏട്ടന്റെ ശരിക്കുംപെങ്ങളെന്നാ എനിക്ക് സംശയം..അവൾ കുഞ്ഞു കുശുമ്പോടെ പറഞ്ഞു…

അതേ..നാളെ നീയവിടെ കയറി  ചെല്ലേണ്ടതാട്ടാ..അപ്പോൾ നാത്തൂൻ പോര് ഇല്ലാതിരിക്കാൻ ഏട്ടൻ ചെയ്യുന്നതല്ലേഇതൊക്കെ.. അനൂപ് ആരതിയെ നോക്കി കണ്ണടച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു…

ഉവ്വ്.. ഉവ്വ്…

ഓ ഈ പെണ്ണിന്റെ ഒരു കുശുമ്പ്..സുജയത് പറയുമ്പോൾ എല്ലാവരും ചിരിച്ചു..

അതേ ഇവളുടെ സ്വഭാവം ഇങ്ങനെയാണേൽ എനിക്കൊന്നൂടെ ആലോചിക്കണം..അല്ലാതെ എടുത്ത് ചാടിയാലേജീവിതകാലം മുഴുവൻ ഇതിനെയൊക്കെ സഹിക്കണ്ടേ…അരുൺ ചിരിയോടെ പറഞ്ഞു..

അവൾ കുട്ടിയല്ലേ അളിയാ..

ചില കുട്ടികൾ വലുതായാലും ബുദ്ധി വക്കില്ല അളിയാ..അരുൺ അത് പറഞ്ഞതും എന്റെ കൈയിൽ  ഒറ്റക്ക് കിട്ടട്ടെകാണിച്ച് തരാട്ടോ   എന്ന് അച്ചു ആക്ഷൻ കാണിച്ചു…സംസാരത്തിനേക്കാളും കൂടുതൽ ആക്ഷനായത് കൊണ്ട്അരുണിന് പെട്ടെന്ന് തന്നെ അത് മനസ്സിലായി..

എന്തായാലും എനിക്ക് ഇത് തന്നെ മതിയേ എന്ന് അരുൺ കൂട്ടി ചേർത്തു…അങ്ങനെ അന്തരീക്ഷം വീണ്ടുംശാന്തമായി..

കളിയും ചിരിയും പെട്ടി പൊട്ടിക്കലും ഒക്കെയായി സമയം പോയത് അറിഞ്ഞില്ല..ഭക്ഷണമൊക്കെ കഴിഞ്ഞ്ആരതിയും വീട്ടുകാരും

തിരിചെത്തിയപ്പോൾ രാത്രിയായിരുന്നു….

??????????????????????

റൂമിലെത്തിയതും ഫോണെടുത്ത് നോക്കിയപ്പോൾ ഷഹിറിന്റെ  മിസ്സ്ഡ് കോൾ കണ്ടു…നേരം ഏറെ വൈകിയത്കൊണ്ട് അവൾ തിരിച്ച് വിളിച്ചില്ല…പക്ഷേ കിടന്നിട്ടും ഉറക്കം വരാതെ അവൾ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞുകിടന്നു…ആദിയേട്ടൻ വിളിച്ചത് എന്തിനാണെന്ന് അറിയാതെ തനിക്ക് ഉറങ്ങാൻ കഴിയില്ലെന്ന് അവൾക്ക്മനസ്സിലായി…എന്തും വരട്ടെയെന്ന് കരുതി ഫോണെടുത്ത് അവനേ വിളിച്ചു…

ആരതി എന്തേ വിളിച്ചത്..ആ ശബ്ദത്തിൽ ഉറക്കത്തിന്റെ ചെറിയ ക്ഷീണം ഉണ്ടായിരുന്നു..

അല്ല ഷാഹി ..അത് പിന്നെ മിസ്സ്‌ കോൾ കണ്ടപ്പോൾ..

ആ അതാണോ അത് ഞാൻ വേറൊരു ഫ്രണ്ടിനെ വിളിച്ചതാ.. നമ്പർ മാറിപ്പോയി..അപ്പോഴേക്കും ഉറക്കമൊക്കെപോയിരുന്നു…

ആണോ..എന്നാൽ ഓക്കേ..ആരതി നിരാശയിൽ പറഞ്ഞു…

അയ്യോ വക്കല്ലേ വക്കല്ലേ..അവൻ തിടുക്കത്തിൽ പറഞ്ഞു…

എന്തേ …

അത്…നേരത്തെ..നേരത്തെ വിളിച്ചപ്പോൾ എന്തേ എടുക്കാഞ്ഞേ…എവിടെയായിരുന്നു.. അവൻ വിക്കി വിക്കിചോദിച്ചു…

12 Comments

  1. @നെപ്പോളിയൻ., ഇതിൻ്റെ 3rd part kaanunnillalo!!!! ഒപ്പം ബാക്കി എപ്പോ വരും? ,❣️

  2. Shyamambaram evide chettaa

  3. Kadha veendum post cheyyan preripicha chedhovikaram entha

  4. ഈ കഥ ഞാൻ വേറെ ഒരു സൈറ്റിൽ ഫുൾ വായിച്ചിരുന്നു പക്ഷേ വീണ്ടും വായിക്കാൻ നോക്കിയപ്പോൾ കണ്ടില്ല ??? ഇപ്പൊൾ വീണ്ടും ആദ്യം മുതൽ വായിക്കാൻ പറ്റുന്നുണ്ട്…?????????

  5. ❤️ സ്നേഹം

    1. നെപ്പോളിയൻ

      ❤️❤️❤️

  6. ❤️❤️❤️

    1. നെപ്പോളിയൻ

      ???

  7. Ithu entha veendum post cheytha th

      1. Enthina kadha veendum ittathu

  8. Varucaanillarumee vijanammaameevazhi

Comments are closed.