? ഭഗവതിയുടെ മുഹബ്ബത്ത് 2 ? [നെപ്പോളിയൻ] 72

ഞങ്ങൾ പെൺകുട്ട്യോൾ വെളുപ്പിനെ എണീറ്റ് അമ്പലക്കുളത്തിൽ പോവും..പിന്നെ ചെമ്പരത്തി താളിയൊക്കെഇട്ട് ഒരു കുളിയാ..കാച്ചിയ എണ്ണയുടെയും താളിയുടെയും മണം അങ്ങനെ നിൽക്കും മുടിയിൽ…എന്റെ കുട്ടി ആര്പറഞ്ഞാലും മുടി വെട്ടരുത് ട്ടോ..പെങ്കുട്ട്യോൾക്ക് അതൊരു അഴകാ…അവളുടെ മുടിയിൽ തഴുകി കൊണ്ട് മുത്തശ്ശിപറഞ്ഞു…

ഈ മുത്തശ്ശിയോട് ഒരു കാര്യം ചോദിച്ചാൽ പഴംപുരാണം മുഴുവനും പറയും അത് തനിക്ക് കേൾക്കാനും ഇഷ്ടാഅവളോർത്തു…

അതൊക്കെ പോട്ടെ..അപ്പൊ മുത്തച്ഛൻ മുത്തശ്ശിയെ ലവ് ചെയ്തതാണല്ലേ…അവൾ മുത്തശ്ശിയെ പതിയെഇക്കിളിയിട്ടു..പല്ലില്ലാത്ത മോണ കാട്ടി മുത്തശ്ശി ചിരിച്ചു…

നീയും തുടങ്ങിയോ അച്ചൂനെ പോലെ…പണ്ടൊക്കെ എന്ത് പ്രേമം കുട്ടീ ..ഉത്സവത്തിന് അമ്പല പറമ്പിലോ മറ്റോകണ്ടാൽ ഒന്ന് നോക്കും ചിരിക്കും അത്രേന്നെ… അല്ലാതെ ഇന്നത്തെ പോലെ വല്ലതുമുണ്ടോ.. എന്നാലുംഇഷ്ടായിരുന്നു എന്നറിയാം..മുത്തച്ഛൻ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചു.. എല്ലാം കൊണ്ടും ചേരുന്നത് കൊണ്ട്നടത്തി തന്നു..അല്ലേൽ അവിടെ തീരും..അന്ന് ഒളിച്ചോട്ടമൊന്നും നടക്കില്ല…കാർന്നന്മാരെയൊക്കെ വല്യപേടിയായിരുന്നു.. സ്വന്തം ആങ്ങളമാർ വന്നാൽ തന്നെ പെൺകുട്ട്യോൾ വാതിലിന് പുറകിലെനിൽക്കൂ…അതൊക്കെ ഒരു കാലം.. മുത്തശ്ശി നെടുവീർപ്പിട്ടു…

അപ്പോൾ മുത്തച്ഛൻ ചോദിച്ചു വന്നപ്പോൾ അവർ കല്ല്യാണം നടത്തി തന്നില്ലെങ്കിൽ എന്ത് ചെയ്യുമായിരുന്നു അവൾസങ്കടത്തോടെ ചോദിച്ചു…

എന്ത് ചെയ്യാനാ ചിലപ്പോൾ രണ്ടു പേരും വേറെ വിവാഹം കഴിച്ച് ജീവിക്കും..അല്ലെങ്കിൽ വിവാഹം കഴിയ്ക്കാതെജീവിതം തീർക്കും..

എല്ലാ പ്രണയത്തിലും ഒന്ന് ചേരാൻ കഴിയില്ലല്ലോ അല്ലേ മുത്തശ്ശി..എല്ലാം വ്യത്യസ്തമല്ലേ..അകലെ നിന്നുംഒരാളെ പ്രണയിച്ചു കൊണ്ട് ഇരിക്കാമല്ലോ..അപ്പോഴും മനസ്സ് കൊണ്ടയാളെ സ്വന്തമാക്കുകയല്ലേ..അങ്ങനെയുംപ്രണയിക്കാമല്ലോ അല്ലേ.. അവൾ പെട്ടെന്ന് പറഞ്ഞതിന് ശേഷമാണ് അബദ്ധമായെന്ന് തോന്നിയത്…

എന്തേ ഇപ്പോൾ ഇങ്ങനെ തോന്നാൻ ന്റെ കുട്ടിയുടെ മനസ്സിൽ ആരേലും വന്ന് പെട്ടിട്ടുണ്ടോ..

ഓ എന്റെ കാര്യമാണോ ഇവിടെ വിഷയം..മുത്തശ്ശിയുടെ കാര്യം പറഞ്ഞതല്ലേ.. ഈ മുത്തശ്ശിയുടെ ഒരുകാര്യം..അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു..

മുത്തശ്ശി എനിക്കൊരു മോഹം  ഈ ഇലഞ്ഞി പൂക്കളൊക്കെ  പെറുക്കിയെടുത്ത് മാല കെട്ടിയാലോ..അവൾപൂക്കൾ പെറുക്കാൻ തുടങ്ങിയതും മുറ്റത്ത് കാർ വന്ന് നിന്നു…

അരുൺ കാറിൽ നിന്ന് ഇറങ്ങിയതും മുത്തശ്ശി അവനെ കെട്ടി പിടിച്ച് കരഞ്ഞു…ഞാൻ വന്നില്ലേ എന്റെമുത്തശ്ശികുട്ടി പിന്നെന്തിനാ കരയണേ അവൻ മുത്തശ്ശിയുടെ കവിളിൽ ഉമ്മ വച്ചു..

ആ..ആരതീ..നീയാകെ മാറീലോ..ഞാൻ പോവുമ്പോൾ എന്തായിരുന്നു…അമ്മായി ഞാൻ അന്നേ പറഞ്ഞതല്ലേകാലത്തിന് മായ്ക്കാൻ കഴിയാത്ത മുറിവുകളിലെന്ന്…അനൂപ് ഭാനുവിനോടായി പറഞ്ഞു…

എല്ലാരും മാറിക്കേ…എല്ലാവരെയും തട്ടിമാറ്റി കൊണ്ട് അച്ചു അകത്തേക്ക് കയറാൻ ഒരുങ്ങി…ഇനിയും ഒരു മാസംസമയമില്ലേ കത്തി വക്കാൻ എന്റെ പൊന്നാങ്ങളക്ക്…

ഇനിയൊക്കെ വല്ലതും കഴിച്ചിട്ടാവാം..വിശന്ന് കൊടല് കരിഞ്ഞു…

ഇവൾക്ക് ഇപ്പോഴും ഈ ഒരു  വിചാരം മാത്രേയുള്ളോ…അനൂപ് പറയുന്നത് കേട്ട് എല്ലാവരും അച്ചുവിനെകളിയാക്കി ചിരിച്ചു…

???????????????????

ആരതി…, ഇത് നിനക്ക് വാങ്ങിയതാ കൊള്ളാമോ..പിങ്ക് കളർ സാരി അനൂപ് അവൾക്ക് നേരെ നീട്ടി…

12 Comments

  1. @നെപ്പോളിയൻ., ഇതിൻ്റെ 3rd part kaanunnillalo!!!! ഒപ്പം ബാക്കി എപ്പോ വരും? ,❣️

  2. Shyamambaram evide chettaa

  3. Kadha veendum post cheyyan preripicha chedhovikaram entha

  4. ഈ കഥ ഞാൻ വേറെ ഒരു സൈറ്റിൽ ഫുൾ വായിച്ചിരുന്നു പക്ഷേ വീണ്ടും വായിക്കാൻ നോക്കിയപ്പോൾ കണ്ടില്ല ??? ഇപ്പൊൾ വീണ്ടും ആദ്യം മുതൽ വായിക്കാൻ പറ്റുന്നുണ്ട്…?????????

  5. ❤️ സ്നേഹം

    1. നെപ്പോളിയൻ

      ❤️❤️❤️

  6. ❤️❤️❤️

    1. നെപ്പോളിയൻ

      ???

  7. Ithu entha veendum post cheytha th

      1. Enthina kadha veendum ittathu

  8. Varucaanillarumee vijanammaameevazhi

Comments are closed.