? ഭഗവതിയുടെ മുഹബ്ബത്ത് 2 ? [നെപ്പോളിയൻ] 72

നാളെ എന്തായാലും അനൂപ് വരുന്നതല്ലേ…ഞാൻ ലീവ് എടുക്കാം എയർപോർട്ടിൽ പോവണം അവനെകൂട്ടാൻ…ഇനി ഒരു മാസം ഇവിടെ കാണുമെന്നാ പറഞ്ഞത്…അരുൺ അത് പറയുമ്പോൾ ഒരാളൊഴിച്ച് ബാക്കിഎല്ലാവരും കേൾക്കുന്നുണ്ടായിരുന്നു…ആ ഒരാൾ ആരാണെന്നല്ലേ മ്മടെ ആരതി തന്നെ..അവൾ പതിവ് പോലെപ്ലേറ്റിൽ കയ്യിട്ട് ഇളക്കി കൊണ്ട് ഇരിക്കുന്നുണ്ട്..മേശക്കുമുൻപിൽ ഇരിക്കുന്നുണ്ടെങ്കിലും മനസ്സ് വേറെഎവിടെയോ ആണ്…

ചേച്ചി വരണുണ്ടോ നാളെ അനൂപേട്ടനെ കൂട്ടാൻ..അത് കേട്ടിട്ടും അവളൊന്നും മിണ്ടിയില്ല..എല്ലാവരും അവളെതന്നെ നോക്കുകയാണ്…

ചേച്ചി…അരുൺ ഒന്നൂടെ ഉറക്കെ വിളിച്ചു…

എന്തെ…

ചേച്ചി വരണുണ്ടോ നാളെ….

എങ്ങോട്ട്…,

എല്ലാവരും പരസ്പരം നോക്കി…

അപ്പോഴാണ് ആരതിയുടെ ഫോണിന്റെ റിംഗ് കേട്ടത്…അത് കേട്ടതും അവൾ ടേബിളിൽ നിന്ന് എണീറ്റ് ചാർജ്ചെയ്ത് വച്ചിരിക്കുന്ന ഫോണിനരികിലേക്ക് ഓടി…

അച്ചു പറഞ്ഞത് ശരിയാണ്..ചേച്ചിക്ക് എന്തോ ഒന്ന് പറ്റിയിട്ടുണ്ട്..അരുൺ ചിന്തിച്ചു..

എന്താ മോനെ അവൾക്ക് പറ്റീത്..എപ്പോഴും ഒരേ ചിന്ത…ഇന്ന് രാവിലെ പാൽ തൂവി അടുപ്പിൽ കുറേ പോയതിന്ശേഷമാണ് അവളറിഞ്ഞത്…ആദ്യത്തേക്കാളും ഒരു ഉണർവൊക്കെ ഉണ്ട്..ആ പ്രസരിപ്പൊക്കെ തിരിച്ചുവന്നിട്ടുണ്ട്..എന്നാലും.. ഭാനു പറഞ്ഞു നിർത്തി…

അത് അമ്മേ അറിയില്ല…കുറേ നാൾ വീട്ടിലിരുന്നിട്ട് പിന്നീടുണ്ടായ മാറ്റമല്ലേ അതാവും..

നീ പേടിക്കണ്ട ഭാനു എന്റെ മോള് ഒന്നിലേക്കും എടുത്ത് ചാടില്ല…സേതുവും അരുണിനെ പിൻ താങ്ങി…

ഒരാവേശത്തിൽ ചാടി എണീറ്റു പോയി…തിരികെ ടേബിളിന് അരികിലേക്ക് വരുമ്പോഴാണ് ആരതിക്ക്സ്വയബോധം വന്നത്…എല്ലാവരും അവളെ തന്നെ നോക്കുന്നുണ്ട്…അല്ലേൽ ഫോൺ തന്നെ ഉപേക്ഷിച്ചിരുന്നപെണ്ണാ…

അവൾ വല്ലാത്ത ചമ്മലോടെ എല്ലാവരുടെ മുഖത്തേക്കും നോക്കി..അത്..അത് പിന്നെ ശ്യാമ വിളിച്ചതാ..വാങ്ങേണ്ടകുറച്ച് ബുക്കിന്റെ കാര്യം ചോദിക്കാൻ..അവൾ വിക്കി വിക്കി പറഞ്ഞു…അരുൺ അത് കേട്ടതും ഒന്ന് തലയാട്ടി…

അനൂപിനെ കൊണ്ടുവരാൻ എല്ലാവരും എയർപോർട്ടിലേക്ക് പോയി.. ആരതിക്ക് പോവാൻ എന്തോ തോന്നിയില്ല.. അവൾ അച്ചുവിന്റെ വീട്ടിൽ മുത്തശ്ശിക്ക്‌ കൂട്ടിരുന്നു…ഉമ്മറത്ത് തന്റെ കൊച്ചുമകന്റെ വരവും കാത്ത് ദൂരേക്ക്കണ്ണുംനട്ട് ഇരിക്കുകയാണ് മുത്തശ്ശി.. മുത്തശ്ശിയുടെ മടിയിൽ തല വച്ച് ആരതി കിടക്കുന്നുണ്ട്…

ആദ്യം ഞാനും അച്ചുവും ഈ ഇലഞ്ഞി പൂക്കളൊക്കെ പെറുക്കിയെടുത്ത് മാല കോർത്ത് തലയിൽചൂടുമായിരുന്നു…രാവിലെ തന്നെ ഇത് പറക്കാനായി ഓടി വരും..പിന്നെ ആർക്കാ കൂടുതൽ കിട്ടിയതെന്ന്നോക്കും..മുറ്റത്ത് മെത്ത പോലെ വീണ്‌ കിടക്കുന്ന പൂക്കളെ നോക്കി ആരതി പറഞ്ഞു…ഇലഞ്ഞി പൂക്കളുടെ ഒരുവല്ലാത്ത മണം അവിടെയാകെ പരന്നു…

ഇപ്പോൾ ഇവയും കനകാംബരവുമൊക്കെ ആർക്കും വേണ്ടാതായി അല്ലേ മുത്തശ്ശി…കുറെയൊക്കെ വാടികരിഞ്ഞിരിക്കുന്നു..പിച്ചി പൂവൊന്നും കാണാനേയില്ല..

ഇപ്പോൾ അതിന് മുടിയൊക്കെ നോക്കാൻ തന്നെ ആർക്കാ കുട്ടീ സമയം..ഓരോ ഫാഷനെന്നും പറഞ്ഞ് കഴുത്ത്വരെ വെട്ടി കളറും ചെയ്തല്ലേ പെൺകുട്ട്യോൾ നടക്കുന്നെ…എന്റെ ആവുന്ന കാലത്തൊക്കെമുട്ടോളമുണ്ടായിരുന്നു മുടി..അത് കണ്ടാ നിന്റെ മുത്തച്ഛൻ എന്നെ മോഹിച്ചത്…

12 Comments

  1. @നെപ്പോളിയൻ., ഇതിൻ്റെ 3rd part kaanunnillalo!!!! ഒപ്പം ബാക്കി എപ്പോ വരും? ,❣️

  2. Shyamambaram evide chettaa

  3. Kadha veendum post cheyyan preripicha chedhovikaram entha

  4. ഈ കഥ ഞാൻ വേറെ ഒരു സൈറ്റിൽ ഫുൾ വായിച്ചിരുന്നു പക്ഷേ വീണ്ടും വായിക്കാൻ നോക്കിയപ്പോൾ കണ്ടില്ല ??? ഇപ്പൊൾ വീണ്ടും ആദ്യം മുതൽ വായിക്കാൻ പറ്റുന്നുണ്ട്…?????????

  5. ❤️ സ്നേഹം

    1. നെപ്പോളിയൻ

      ❤️❤️❤️

  6. ❤️❤️❤️

    1. നെപ്പോളിയൻ

      ???

  7. Ithu entha veendum post cheytha th

      1. Enthina kadha veendum ittathu

  8. Varucaanillarumee vijanammaameevazhi

Comments are closed.