ഇപ്പോൾ ഒക്കെ എനിക്കായോ കുറ്റം..നീ കൂടെ പറഞ്ഞിട്ടല്ലേ ഞാൻ..നീ പേടിക്കണ്ടഡീ നമുക്കൊക്കെശരിയാക്കാം..ഇതൊക്കെ ഒരു രസല്ലേ..
ഉം..രസായാൽ മതി…അവൾ പറയുന്നത് കേട്ട് ആരതിക്ക് ചിരി വന്നു…
കുറച്ച് മുൻപോട്ട് നടന്നതും ആദിയുടെ കാർ പോകുന്നത് കണ്ട് ആരതിക്കെന്തെങ്കിലും പറയാൻ കഴിയുന്നതിനുംമുൻപേ ശ്യാമ കാറിനുനേരെ കൈ നീട്ടി…കുറച്ചുദൂരം കാർ കടന്നുപോയി സൈഡിൽ ഒതുക്കി നിർത്തി…ശ്യാമആരതിയുടെ കൈയും പിടിച്ച് കാറിനരികിലേക്ക് ഓടി…
അവർ അരികിലെത്തിയതും ഷാഹിർ കാറിന്റെ ഗ്ലാസ് താഴ്ത്തി…ശ്യാമയെ നോക്കി..ആരതിയെ വല്യ മൈൻഡ്ചെയ്യാത്തതുകൊണ്ട് അവൾ വിഷമിച്ചു നിന്നു…
അവൻ ബാക്ക് ഡോർ തുറന്നുകൊടുത്തു..ആരതിയും ശ്യാമയും അകത്തേക്ക് കയറി…
ആരതിക്ക് എന്തോ ഒരു വല്ലായ്മ പോലെ തോന്നി…അവൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു..തല താഴേക്കായിമൗനമായി ഇരുന്നിട്ടും അനുസരണയില്ലാത്ത കുട്ടിയെ പോലെ മനസ്സ് ഇടയ്ക്കിടെ മിററിലൂടെ ആദിയെ നോക്കികൊണ്ടിരുന്നു..ഷാഹിർ അവളുടെ നോട്ടം ശ്രദ്ധിക്കുന്നില്ലെന്ന് അറിഞ്ഞിട്ടും എന്തോ എപ്പോഴെങ്കിലും ആകണ്ണൊന്ന് അവളിലേക്ക് എത്തുമെന്ന് അവൾ ആശിച്ചു…
ശ്യാമ.., ഇന്ന് സൺഡേ ആയിട്ടും നിങ്ങളെങ്ങോട്ട് പോയതാ…
ഷാഹീ …ഞങ്ങൾ എം. കോം ന് ചേർന്നു.. ഇവിടെ സെന്റ് തോമാസ് സ്റ്റഡി സെന്ററിൽ..പഠിത്തം പാതി വഴിയിൽവച്ച് നിർത്തിയതല്ലേ…ഇപ്പോഴാണ് തുടരണമെന്ന് തോന്നിയത്..
അതെന്തായാലും നന്നായി…പിന്നെയും ശ്യാമയും അവനും എന്തൊക്കെയോ സംസാരിച്ചു…ആരതി ഇടയ്ക്കിടെമിററിലിലൂടെ അവനെ നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം…എങ്കിലും അവന്റ ശബ്ദം ആയിരംകാതുകളോടെ അവൾ ഏറ്റുവാങ്ങി…അവന്റെ സാന്നിധ്യം അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷംനിറച്ചു…
ഒരു ആക്സിഡന്റ് നടന്നതിനെ തുടർന്ന് കുറച്ചുനേരം അവർ ബ്ലോക്കിൽ പെട്ടു…തിരിച്ചെത്തുമ്പോഴേക്കുംസന്ധ്യയാവാറായി..
ഷാഹി …ജങ്ഷനിൽ നിർത്തിയാൽ മതി…എന്റെ വണ്ടി അവിടെ ഇരിപ്പുണ്ട്…ഉം…അവനൊന്നു മൂളി…പിന്നെയുംകുറച്ചുദൂരം വണ്ടി മുൻപോട്ട് പോയി…ശ്യാമ ഡോർ തുറക്കാൻ തുടങ്ങിയതും…ആരതിയെ വേണമെങ്കിൽ ഞാൻഡ്രോപ്പ് ചെയ്യാം.. ഞാൻ ആ വഴിയാണ്.. നേരം സന്ധ്യയായില്ലേ..എന്ന് അവൻ പറഞ്ഞതും എന്നാൽ ഓക്കേ എന്ന്പറഞ്ഞ് കാറിൽ നിന്നറങ്ങി ശ്യാമ ഡോറടച്ചു…ശ്യാമ മുൻപിലും ഷാഹിറും ആരതിയും പുറകിലുമായി പോയി…
ശ്യാമ ഇറങ്ങിയതും അവൻ കാറിലെ മിറർ ഒന്ന് താഴ്ത്തി ആരതിയെ നോക്കി…ഇടയ്ക്കിടെ ആരതിയുടെനോട്ടം അവനിലേക്ക് എത്തുമ്പോഴേക്കും ഒരു ചമ്മലിൽ രണ്ടുപേരും നോട്ടം മാറ്റിക്കളയും…മധുരമുള്ള ഒരു മൗനംഅവിടമാകെ മൂടി…ഷാഹിറിന്റെ വീടെത്തിയതും ഒന്ന് കയറിയിട്ട് പോവാം എന്ന് പറഞ്ഞപ്പോൾ”പിന്നൊരിക്കലാവാം.. “എന്ന് ആരതി മറുപടി കൊടുത്തു…
പഠിക്കാൻ പോവുന്ന കാര്യം എന്നോട് പറഞ്ഞില്ലല്ലോ…
അത്… അത് പിന്നെ പെട്ടെന്നെടുത്ത തീരുമാനമാ …പിന്നെ ഞാനൊരു കാര്യം ചോദിച്ചോട്ടെ…
ഉം..ആരതിക്കെന്നോട് എന്തും ചോദിക്കാമല്ലോ..മിററിലൂടെ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൻപറഞ്ഞുനിർത്തി…
@നെപ്പോളിയൻ., ഇതിൻ്റെ 3rd part kaanunnillalo!!!! ഒപ്പം ബാക്കി എപ്പോ വരും? ,❣️
Shyamambaram evide chettaa
Kadha veendum post cheyyan preripicha chedhovikaram entha
ഈ കഥ ഞാൻ വേറെ ഒരു സൈറ്റിൽ ഫുൾ വായിച്ചിരുന്നു പക്ഷേ വീണ്ടും വായിക്കാൻ നോക്കിയപ്പോൾ കണ്ടില്ല ??? ഇപ്പൊൾ വീണ്ടും ആദ്യം മുതൽ വായിക്കാൻ പറ്റുന്നുണ്ട്…?????????
❤️ സ്നേഹം
❤️❤️❤️
❤️❤️❤️
???
Ithu entha veendum post cheytha th
?
Enthina kadha veendum ittathu
Varucaanillarumee vijanammaameevazhi