റാമിന്റെ അമ്മ ശ്യാമയെ കൊണ്ട് നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നത് അവൾ സന്തോഷപൂർവ്വം നോക്കിനിന്നു..ചില അമ്മായമ്മ മാർക്ക് അമ്മമാരുടെ റോളും ഭംഗിയായി ചെയ്യാൻ കഴിയുമെന്ന് അവൾക്ക് തോന്നി…
?????????????????????????
ആരതി.., വണ്ടി ബസ്‌സ്റ്റോപ്പ് വരെയേ ഉള്ളൂട്ടോ…അവിടെ വച്ചിട്ട് നമുക്ക് ബസ്സിന് പോവാം..അല്ലേൽ നമ്മൾചിലപ്പോൾ റോഡിൽ പേസ്റ്റായി കിടക്കേണ്ടി വരും…ഞാൻ പഠിച്ച് വരുന്നേയുള്ളൂ..
ഉം..എനിക്കിനിയും കുറച്ചുകൂടി ജീവിക്കണമെന്നുണ്ടെ..ആരതി ശ്യാമയെ കളിയാക്കി..
കുറച്ചുവഴി നീങ്ങിയപ്പോൾ അവളൊരു വീടിന് മുൻപിൽ വണ്ടി നിർത്തി…ഡീ ഇതാണ് നമ്മുടെ ഷഹിറിന്റെ വീട്…
കുറേ ചെടികളും പൂക്കളുമൊക്കെയായി ഒരു വലിയ കൊട്ടാരം പോലൊരു വീട്…അത് കണ്ടപ്പോഴേക്കുംആരതിയുടെ മനസ്സിലെ മോഹങ്ങളൊക്കെ കാറ്റിൽ പറന്നു…കാരണം ഇങ്ങനൊന്ന് തനിക്ക് സ്വപ്നം പോലുംകാണാൻ കഴിയില്ലെന്ന് അവൾക്ക് തോന്നി…
എങ്കിലും ആ വീടിന് ചുറ്റും അവളുടെ കണ്ണുകൾ തിരയുന്നുണ്ടായിരുന്നു അവനെ..വണ്ടി എടുത്തിട്ടും അവൾപിന്നിലേക്ക് നോക്കി കൊണ്ടിരുന്നു…ബാൽക്കണിയിൽ ഒരു മിന്നായം പോലെ അവനെ കണ്ടതും വണ്ടിയൊന്ന്നിർത്താൻ പറയണമെന്ന് തോന്നി.. പക്ഷേ പറഞ്ഞില്ല…
അവനെ കുറിച്ച് ശ്യാമയോട് ചോദിക്കാമെന്ന് കരുതിയപ്പോഴേക്കും ആരതിയുടെ മനസ്സ് അറിഞ്ഞെന്ന പോലെശ്യാമ ഇങ്ങോട്ട് പറഞ്ഞു…
ഷാഹിറിനെ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം…കാണാൻ സുന്ദരൻ..നല്ല പഠിപ്പും..അറിയപ്പെടുന്ന ബിസിനസ് ഗ്രൂപ്പിന്റെഎം.ഡി…ഒരു അനിയത്തിയെ ഉള്ളൂ..അവൾ പുറത്തെവിടെയോ എം.ബി.ബി.എസ് ന് പഠിക്കുന്നു…കല്യാണംകഴിക്കാറായിട്ടും എന്താണാവോ നീട്ടുന്നേ…ചിലപ്പോൾ ഏതേലും പ്രേമമുണ്ടാവും..അത് കേട്ടതും ആരതിക്ക്വല്ലാത്തൊരു വിഷമം തോന്നി…തങ്ങൾ തമ്മിൽ എന്തൊക്കെ അന്തരമുണ്ടെന്ന് അറിഞ്ഞിട്ടും വേർപ്പെടാൻകഴിയാത്ത പോലെ എന്തോ ഒന്ന് അവനിലേക്ക് വലിച്ചടിപ്പിക്കുന്ന പോലെ അവൾക്ക് തോന്നി..
?????????????????????????????v?
ശ്യാമയും ആരതിയും എം.കോമിന് ചേർന്നു…സൺഡേ ക്ലാസ്സ് ആയിരുന്നത് കൊണ്ട് ആയിരിക്കണം പലരുംവിവാഹം കഴിഞ്ഞവർ ആയിരുന്നു…രണ്ടുപേരും അടുത്ത് അടുത്ത് ഇരുന്നപ്പോൾ പഴയ സ്കൂൾ ജീവിതം വീണ്ടുംഅവർ ഓർത്തെടുത്തു…ക്ലാസ്സ് അവസാനിക്കുന്നതിന്റെ തലേ ദിവസം അവർ ബ്ലേഡ് കൊണ്ട് തങ്ങളുടെ പേരുകൾഡെസ്‌കിന്മേൽ കോറിയിട്ടതൊക്കെ ഓർത്ത് ചിരിച്ചു…അക്കൗണ്ടൻസിയും എക്കണോമിക്‌സും ഒക്കെ ഓർമ്മവന്നപ്പോൾ രാജി മിസ്സിനെയും ഓർമ്മ വന്നു..പലപ്പോഴും വെളിയിൽ നിൽക്കേണ്ടി വന്നതും പുറത്ത് നിന്ന് വായെനോക്കിയതും ഒക്കെ പറഞ്ഞ് ചിരിച്ചപ്പോൾ അവർ അറിയാതെ തിരിഞ്ഞു നടക്കുകയായിരുന്നു ആ സ്കൂൾകാലത്തിലേക്ക്…
ആദ്യ ദിവസം ആയതുകൊണ്ട് പരിചയ പെടുത്തലും ഉപദേശവും ഒക്കെയായിരുന്നു അധികവും..അച്ചുപറഞ്ഞതുപോലെ ചുള്ളൻമാർക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല..ക്ലാസ് കഴിഞ്ഞ് അവർ തിരികെ ബസ്സ്റ്റോപ്പിലേക്ക് നടന്നു..
ചേരേണ്ടായിരുന്നു അല്ലേ ആരതി..ഇനി ഇന്ന് തൊട്ട് പഠിച്ചു തുടങ്ങേണ്ടേ..റാം ചെവിതല തരുന്നുണ്ടായിരുന്നില്ല..ഹോ..പിന്നെ നീയും കൂടി പറഞ്ഞപ്പോൾ എടുത്തു ചാടി..വീണ്ടും ഇനി വെളുപ്പിനെ എണീക്കലും പരീക്ഷയും..നല്ലമേളമായിരിക്കും.. എല്ലാം കഴിഞ്ഞെന്ന് കരുതി ഇരിക്കയായിരുന്നു..കല്യാണത്തിന് മുൻപ് പോയ പോലെ വല്ലജോലിക്കും പോയാൽ മതിയായിരുന്നു..കഷ്ടായിപ്പോയി…
@നെപ്പോളിയൻ., ഇതിൻ്റെ 3rd part kaanunnillalo!!!! ഒപ്പം ബാക്കി എപ്പോ വരും? ,❣️
Shyamambaram evide chettaa
Kadha veendum post cheyyan preripicha chedhovikaram entha
ഈ കഥ ഞാൻ വേറെ ഒരു സൈറ്റിൽ ഫുൾ വായിച്ചിരുന്നു പക്ഷേ വീണ്ടും വായിക്കാൻ നോക്കിയപ്പോൾ കണ്ടില്ല ??? ഇപ്പൊൾ വീണ്ടും ആദ്യം മുതൽ വായിക്കാൻ പറ്റുന്നുണ്ട്…?????????
❤️ സ്നേഹം
❤️❤️❤️
❤️❤️❤️
???
Ithu entha veendum post cheytha th
?
Enthina kadha veendum ittathu
Varucaanillarumee vijanammaameevazhi