? ഭഗവതിയുടെ മുഹബ്ബത്ത് 2 ? [നെപ്പോളിയൻ] 72

പിന്നെ അരുണേട്ടാ..അവൾ അരുണിന്റെ നെഞ്ചിൽ കൈ കൊണ്ട് കുത്തി കുറിച്ചു കൊണ്ടിരുന്നു..

ഉം.. എന്തെ..അപ്പോഴേക്കും അവരുടെ പരിഭവങ്ങളൊക്കെ പോയ്‌ മറഞ്ഞു…

അത് നമ്മുടെ ആരതേച്ചിക്ക് എന്തോ ഒരു മാറ്റം പോലെ..ആരോ ചേച്ചിയുടെ മനസ്സിൽ കയറി പറ്റിയിട്ടുണ്ട്…ആര്… അവൻ ചോദിച്ചപ്പോൾ അവൾ നടന്ന കാര്യങ്ങളൊക്കെ അരുണിനോട് പറഞ്ഞു…

ചേച്ചി ഫസ്റ്റ് ഇയറിൽ പഠിക്കുമ്പോൾ ആള് പി. ജി ഫൈനൽ ഇയറിൽ അല്ലായിരുന്നോ..ചിലപ്പോൾ ആളുടെവിവാഹം കഴിഞ്ഞിരിക്കും..അവർ തമ്മിൽ വെറും സൗഹൃദമേ ഉണ്ടാവൂ നിനക്ക് തോന്നണതാവും..എന്തായാലുംനീ ഒന്ന് ശ്രദ്ധിച്ചോളൂ..ഇനി ചേച്ചിക്കൊരു സങ്കടം ഉണ്ടാവരുത്..

ശരീട്ടാ…ഇനി എന്റെ ഈ രണ്ട് കണ്ണും ചേച്ചിക്ക് പിന്നിലെയായിരിക്കും..

അതൊക്കെ ശരി മറ്റുള്ളോരുടെ കണ്ണ് മുഴുവൻ ഇമ്മാതിരി വേഷം കെട്ടി നിന്റെ പിന്നാലെയാവരുത്…

ഹും..അവൾ മുഖം തിരിച്ചു…അവൻ പിണക്കം മാറ്റാനെന്ന പോലെ അവളുടെ കയ്യിന്മേൽ ഒരു മുത്തംനൽകി…അവളെ നോക്കി ചിരിച്ചു..

????????????????????????????

രാവിലെ ചുരിദാറുമിട്ട് കണ്ണാടിയുടെ മുൻപിൽ വന്ന് നിന്നു തല തുവർത്തുകയായിരുന്നു ആരതി..എന്തോമനസ്സിനൊരു ചാഞ്ചാട്ടം പോലെ തോന്നി…മാറണം എനിക്ക്..പഴയ ആ ആരതിയാവണം അവൾ സ്വയംമന്ത്രിച്ചു..കണ്ണെഴുതി പൊട്ട് തൊട്ടു..കുറി വരച്ചു…മുടി ഭംഗിയിൽ കെട്ടി..തോളിൽ ബാഗുമായി താഴേക്കിറങ്ങി…

 

താഴെ എല്ലാവരും ഉണ്ടായിരുന്നു…പടികൾ ഇറങ്ങി വരുന്ന ആരതിയെ കണ്ടതും അച്ചു അവളുടെ അടുത്തേക്ക്ഓടി ചെന്നു…

ഇതെന്താ ചേച്ചി.. കുറേ വർഷങ്ങൾക്ക് മുൻപ് കോളേജിലേക്ക് പോയ ആ.. ആ..സുന്ദരി കുട്ടി ആരതിയല്ലേഇത്..അവൾ ആരതിയുടെ രണ്ടു കവിളിലും പിടിച്ച് കൊണ്ട് പറഞ്ഞു..അവൾ ഒന്ന് പുഞ്ചിരിച്ചു..

എല്ലാവരുടെ മുഖവും സന്തോഷം കൊണ്ട് നിറഞ്ഞു..ഭാനു അവളെ കെട്ടിപിടിച്ചു കൊണ്ട് അനുഗ്രഹിച്ചു…

അരുണിന്റെ പിറകിലിരുന്ന് ആരതി പോകുമ്പോൾ രണ്ടാളും കുറേ നേരം ഒന്നും മിണ്ടിയില്ല..ചേച്ചിയിലെ ഈപെട്ടെന്നുള്ള മാറ്റം എന്താണ് എന്നെനിക്കറിയില്ല..ആരാണ് സ്വാധീച്ചതെന്നും അറിയില്ല…എന്തായാലും ഇതൊരുപുതിയ തുടക്കം ആവട്ടെ..അവൻ അവളോടത്‌ പറയുമ്പോഴും ആരതിയുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു…

ആരതിയെ ശ്യാമയുടെ വീടിന് മുൻപിലിറക്കി

അരുൺ തിരികെ പോയി..

ശ്യാമ അവളെ കണ്ടതും ഓടി ചെന്ന് വീട്ടിലേക്ക് ക്ഷണിച്ചു…നല്ല ഐശ്വര്യമുള്ള ഒതുങ്ങിയ വീടായിരുന്നുറാമിന്റേത്..അത്രയും ചെറുതല്ല എന്നാൽ വല്യ ആർഭാടങ്ങളും ഇല്ല..ഇങ്ങനെയായിരിക്കണം ഒരുവീടെന്ന്ആരതിക്ക് തോന്നി…

12 Comments

  1. @നെപ്പോളിയൻ., ഇതിൻ്റെ 3rd part kaanunnillalo!!!! ഒപ്പം ബാക്കി എപ്പോ വരും? ,❣️

  2. Shyamambaram evide chettaa

  3. Kadha veendum post cheyyan preripicha chedhovikaram entha

  4. ഈ കഥ ഞാൻ വേറെ ഒരു സൈറ്റിൽ ഫുൾ വായിച്ചിരുന്നു പക്ഷേ വീണ്ടും വായിക്കാൻ നോക്കിയപ്പോൾ കണ്ടില്ല ??? ഇപ്പൊൾ വീണ്ടും ആദ്യം മുതൽ വായിക്കാൻ പറ്റുന്നുണ്ട്…?????????

  5. ❤️ സ്നേഹം

    1. നെപ്പോളിയൻ

      ❤️❤️❤️

  6. ❤️❤️❤️

    1. നെപ്പോളിയൻ

      ???

  7. Ithu entha veendum post cheytha th

      1. Enthina kadha veendum ittathu

  8. Varucaanillarumee vijanammaameevazhi

Comments are closed.