Because it’s the..3 [It’s me] 284

Views : 15357

Because it’s the…3

Author : It’s me

അച്ഛൻ നാട്ടിൽ വന്നിട്ടിപ്പോ ഒരു മാസത്തിനടുത്തായി,,, വന്നപ്പോ എനിക്ക് ധാരാളം മിട്ടായികളും ഫുട്ബോളും കളിപ്പാട്ടങ്ങളും മടുമൊക്കെയായാണ് വന്നത്,, എനിക്ക് മാത്രമല്ല വാമിക്കും നന്ദുവിനും അമ്മുവിനും എല്ലാർകും കൊണ്ട് വന്നിട്ടുണ്ട്,,,

 

അച്ഛൻ വന്നതോട് കൂടേ ഞാൻ നിലത്തൊന്നുമല്ലാർന്നു,,, കാരണം അച്ഛൻ നാട്ടിൽ വന്നാൽ ഒഴിവ് ദിവസങ്ങളിലൊക്കെ പലയിടങ്ങളും കൊണ്ട് പോവുകയും പറയുന്നതൊക്കെ വാങ്ങി തരികയും ചെയ്യുവായിരുന്നു,, ഞങ്ങൾ പോവുമ്പോ വാമിയേയും നന്ദുവിനെയും ഒക്കേ കൊണ്ടോകും,,,

 

കൊല്ലങ്ങൾ കൂടുമ്പോ കാണുന്നത് കൊണ്ട് ഒരു പ്രെതേക സ്നേഹമായിരുന്നു അച്ഛനോട്,,,

 

പക്ഷേ ഈ വരവിൽ വാമി ഓരോ കാര്യങ്ങളുണ്ടാക്കി അച്ഛനിൽ നിന്നെനിക് വഴക്ക് കേൾപ്പിക്കും,,, എന്റെ കയ്യിൽ നിന്ന് ചെറിയ എന്തേലും തെറ്റ് വരാൻ കാത്തിരിക്കാവും അത് കണ്ടു പിടിച്ചച്ചനോട് പറയും,,, ക്ലാസിൽ കുട്ടികളോട് ചെറുതായി വഴക്ക് ഉണ്ടാകുന്നത്,,, പെൺകുട്ടികൾ സംസാരിക്കാൻ വന്നാൽ അത്തച്ഛനോട് അവൾ പറയുന്നത് ഞാൻ ആ പെൺ കുട്ടിയുമായി ഇഷ്ട്ടത്തിലാണ് എന്ന്,,,

 

പിന്നേ അന്നത്തെ ആ പ്രായത്തിൽ ക്ലാസിലെ കൂട്ടുകാര് ഒരു കാട്ടിൽ വച്ചു ബീഡി വലിച്ചു,,, വെറുതേ വലിയ ആൾകാർ വലിക്കുന്നത് കണ്ട് കൗതുകം തോന്നി വലിച്ചതാണ് കൂട്ടുകാര്,, പക്ഷേ ഞാൻ അവരോടൊപ്പം പോയെന്ന് ശെരിയാണ് വലിച്ചിട്ടില്ലായിരുന്നു,,, എന്നാൽ വാമിയത് അറിഞ്ഞു എന്നിട്ട് അച്ഛനോടും അമ്മയോടും അവൾ ഞാൻ വലിച്ചെന്ന് പോയി പറഞ്ഞു,,, അതിന് അച്ഛന്റെ കയ്യിൽ നിന്നും അമ്മേടെ കയ്യിൽ നിന്നും നല്ല ചീത്ത വെറുതെ കേട്ടു,,,

 

എനിക്കിതൊക്കെ നന്നായി വേദനിക്കുന്നുണ്ടായിരുന്നു,,, നല്ലോണം സങ്കടം വരും കാരണം ചെയ്യാത്ത കാര്യത്തിനണല്ലേ വയക്ക് കേൾക്കുന്നത് എന്നോർത്ത്,,,

 

അച്ഛൻ വഴക്ക് പറഞ്ഞു കുറച്ചു കഴിഞ്ഞാൽ വീണ്ടും എന്നോട് വന്ന് സംസാരിക്കും എന്നിട്ടെന്നോട് മയത്തിലതിനെ പറ്റി പറഞ്ഞു മനസ്സിലാക്കി തരും,,, എന്നിട്ടെന്നോട് ആത്യമുള്ളത് പോലെ വീണ്ടും കൂട്ടാകും,,,

 

ആ ഞായറാഴ്ച,,, ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും മാറാക്കാത്ത ദിവസം,,,

 

വാമിയും വന്ദുവും ഞങ്ങടെ വീട്ടിലുണ്ട്,,, ശേഖറങ്കിൾ കടയിലേക്ക് പർച്ചേസ് ച്ചെയ്യാനായി ബാംഗ്ലൂരോ മുംബൈലേക്കോ പോയതായിരുന്നു,,, മാസത്തിൽ രണ്ട് തവണ അദ്ദേഹം ഇങ്ങനെ പോകാറുണ്ട്,,, ആ ദിവസങ്ങളിൽ വന്ദുവും വാമിയും ഞങ്ങടെ വീട്ടിലാണ് താമസിക്കൽ,,,

 

ഒഴിവായത് കൊണ്ട് ഞങ്ങൾ അന്ന് മുഴുവൻ ഓരോ കളികൾ കളിക്കുകയായിരുന്നു,,, ഉച്ചയായപ്പോയെക്കും ആകെ ക്ഷീണിച്ചിരുന്നു ഞങ്ങൾ,,, ഉച്ചക്കമ്മ ഉണ്ടാക്കിയ ചോറും കഴിച്ചു ചെറിയ ക്ഷീണം ഉള്ളത് കൊണ്ട് ടീവിയും വെച്ചോരോ സിനിമയും കണ്ടിരിപ്പായി,,,

Recent Stories

The Author

It's me

31 Comments

Add a Comment
 1. ✖‿✖•രാവണൻ ༒

  😍❤️❤️

 2. ഈ ഭാഗവും നന്നായിട്ടുണ്ട്……. ♥️♥️♥️❤❤❤❤❤❤❤❤

 3. Ithinte bakki p. l il poyi thappi eduthu.. 😂
  Kollam nic

 4. അടുത്തതിന് കുറച്ചു സമയം തരണം എനിക്ക് വേണ്ട പെട്ടെരാൾ icu ലാണ് അത് കൊണ്ട് എനിക്ക് എഴുതാൻ സമയം കിട്ടില്ല ഒന്ന് ഫ്രീ ആയിട്ട് എഴുതി പെട്ടെന്ന് പോസ്റ്റാം

  1. അതെന്ന പറച്ചിലാ. ഒരു ചാപ്റ്റർ കൂടെ പിഎൽ ഇൽ പോസ്റ്റിയല്ലോ
   ഇവിടുത്തെ വായനക്കാരെ കൂടെ പരിഗണിക്കു.. ഇവിടെയും നിങ്ങടെ കഥയെ കാത്തിരിക്കുന്നവർ ഉണ്ടല്ലോ.. അവര്ക് ഒരു റെസ്‌പെക്ട് കൊടുക്ക്‌

   1. അത് ഇവിടെ ഇട്ടാൽ ഒരു പേജ് അല്ലേൽ രണ്ടു പേജ് കാണും അപ്പോ അതിനുള്ളതും ഞാൻ കേക്കണം അത് മാത്രല്ല അതിൽ കുറച്ചു ഭാഗം വേറേം ചേർക്കാനുണ്ട്,, അതിലത് വിട്ടിട്ടുണ്ട് അതൊക്കെ നേരാക്കി ഇവിടെ ഇടാന്ന് കരുതിയ അല്ലാണ്ട് ഒന്നുമല്ല

   2. പിന്നേ അവിടെ ഇവിടെന്ന് ഇല്ല എല്ലാ വായനക്കാരും ഒരേ പോലെയാ,, ഇവിടെ അതിട്ടാൽ അടിഷണലായി ചേർക്കാനുള്ള ഭാഗം ചേർക്കാൻ ബുദ്ധിമുട്ടാണ് കാരണം സബ്‌മിറ്റ് ചെയ്‌താൽ അതേ പോലെ സൈറ്റിന്റെ മുതലാളിയിടും പിന്നേയ്ത് മുതലാളിക്കേ മാറ്റാനാവു എനിക്ക് പറ്റില്ല അതോണ്ടാ,, അവിടെയാ പ്രെശ്നമില്ല,, അവിടെയുള്ളതിൽ എഡിറ്റ്‌ ചെയ്യാനുള്ള നേരവും കിട്ടീല

 5. Kollam bro nannayitund

  1. കാണാ,, thanks

 6. Super story 🔥❤️🔥❤️❤️❤️

  1. ഈ പാർട്ട്‌ പക്കാ ഫീൽ ആയിട്ടോ പിന്നെ അവനെ അങ്ങനെ തല്ലിയപ്പോൾ അമ്മ പോലും നോക്കി നിക്കുവല്ലേ ചെയ്തേ എന്നിട്ട് എല്ലാം കഴിഞ്ഞ് അമ്മ ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ അമ്മയോട് വളരെ സ്നേഹം
   അച്ഛനോട് കാണിക്കുന്ന പോലെ അമ്മയോട് കാണിക്കണം ആയിരുന്നു എന്നാലേ ആ വേദന അറിയൂ

   1. Sheri aanu കാര്യം അറിയാതെ ithryum cheyithittu thannu kodukkan ഒരു ulluppum ille kurachu okke ego venam

    1. Thanks,,, ഈഗോ കാണിച്ചില്ലേ ഇതിലും കൂടുതൽ വേണോ,, അമ്മയോടുള്ളത് ഞാൻ മുകളിലെ കമന്റിന് റിപ്ലൈ കൊടുത്തിട്ടുണ്ട്,,, പിന്നേ അവനോട് തെറ്റ് ചെയ്തത് വാമിയും അച്ഛനുമല്ലേ,,, അവരോട് കൂടുതൽ കാണിക്കാൻ പറ്റുമോ അവൻ അവരെ രണ്ട് പേരേം അത്രേം നാൾ സ്നേഹിച്ചിരുന്നതല്ലേ,,

     1. ഒരാളോട് ulla വിശ്യാസം പോയാൽ pinne ആന പിടിച്ചാലും തിരികെ വരില്ല എന്ന് അറിയാലോ …. Athum താൻ എന്ത് ചെയ്തിട്ടു ആണ് ival thaniku ingane ഓരോ pani വാങ്ങി തരുന്നത് എന്ന് അറിയാതെ ഇരുന്നാൽ urappayum oru ദേഷ്യവും വിശ്യസാകുറവും kannum

     2. ബ്രോ തെറ്റ് ചെയ്തേ അച്ഛനും വമിയും ആണ് okk അവനെ തല്ലുന്ന ഭാഗത്ത്‌ പറയാനുണ്ട് അമ്മ കലങ്ങുന്ന കണ്ണും ആയി അവനെ നോക്കിയെന്ന് അവർക്ക് അവനോട് ആ സമയം ദേഷ്യം ആണെല്ലോ പിന്നെ അമ്മയും അങ്ങനെ ചെയ്തപ്പോൾ അമ്മടെ മടിയിൽ കിടന്ന് ഉറങ്ങി അവിടെ എനിക്ക് കൺഫ്യൂഷൻ വന്നേ 😊

     3. സാം ( സീരിയസായി എടുക്കേണ്ട ഒരു ജോകായി കണക്കാകിയാ മതി )തെറി പറയില്ലേൽ ഞാനൊരു കാര്യം പറയാം നമ്മടെ ചെർക്കൻ ചില കഥകളിലെ പോലെ കലിപ്പൻ ആറ്റിട്യൂടല്ല പകരം മറിച്ചവൻ അവന്റെ സ്വന്തമെന്ന് കരുതി സ്നേഹിച്ചവരെ വേദനിപ്പിക്കാൻ കഴിയാത്ത സാധു പയ്യനാണ് ആ പ്രായത്തിൽ,,, ഇനി ചിലപ്പോ പ്രായം കൂടിയാൽ സ്വഭാവം മാറുമോഎന്ന് നോക്കാം കാരണം അവന്റെ കൂട്ട് കെട്ട് മാറി ഹുസൈൻ ആയല്ലോ,,

      പിന്നെ വാമിക്കും പറയാൻ കാരണം ഉണ്ടെങ്കിൽ???

     4. Sk അമ്മ അവനോട് ദേഷ്യങ്കാണിക്കുന്നില്ല,,, അമ്മയവന്റെ ഒപ്പമല്ലേ നിക്കാൻ നോകുന്നെ

   2. Thanks,,, അമ്മ അയിന് അവനോട് ഒന്നും ചെയ്‌തീല്ലല്ലോ കൂടേ നിന്നതമ്മയല്ലേ,,, പിന്നെയാവന്റെ ഭാഗം കേക്കാഞ്ഞത് അമ്മമാർക്ക് മക്കടെ മുഖം കണ്ടാ മനസിലാകും അവൻ തെറ്റ് ചെയ്തോ ഇല്ലയോന്ന്,,, അവന്റെ മനസിനെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാകും ചോയിക്കാഞ്ഞേ,,

 7. Super

   1. Welcome

 8. സൂപ്പർ ആയിട്ടുണ്ട് 👌 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ അധികം താമസിക്കാതെ തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു….!!!!

  1. Thanks,,രണ്ടൂസം എഴുതാനായില്ല ഇന്ന് തൊടങ്ങീട്ടുള്ളു പെട്ടവന്നെത്തിക്കാൻ നോക്കാ,,,

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com