1440 രൂപ [Suresh] 121

Views : 2916

1440 രൂപ

1440  Rupees | Author : Suresh

 

പല്ല് കൂട്ടി ഇടിക്കുന്ന പോലെ തണുപ്പ് ഞാൻ കുളത്തിലെ വെള്ളത്തിൽ മുങ്ങി ഉയർന്നു. വെള്ളത്തിൽ നിന്നും പൊങ്ങി കഴിയുമ്പോൾ രോമകൂപങ്ങളിൽ നിന്നും ഒരു തരിപ്പ് ശരീരത്തിലേക്ക് കയറും അത് ഒരു ത്രില്ല് തന്നെയാണ്. വനാട്ടില്ലേ കുളത്തിലെ അതിരാവിലെ ഉള്ള തണുപ്പും വെള്ളത്തിന്റെ ശുദ്ധിയും ഒന്ന് വേറേ തന്നെയാണ് അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല അനുഭവിച്ചുതന്നെ അറിയണം.

പക്ഷെ ഇന്ന് എനിക്ക് ആ ത്രില്ല് അനുഭവപ്പെട്ടില്ല  എൻറെ ഹൃദയം പട പട എന്ന് ഇടിക്കുകയാണ്, എനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്ന പോലെ.അതെ ശരിയാണ്  ഞാൻ ഇന്ന് ഒരു പാട് മാനസിക സമ്മർദ്ദം അനുഭവിക്കുണ്ട്.

വീട്ടിൽ എത്തി തോർത്തു അഴയിൽ വിരിയിച്ചു, ഒരു തുളസിയില നുള്ളി വായിലിട്ടു. എനിക്ക് ഇപ്പോഴും  ചങ്ക് ഇടിക്കുന്ന  ടപ്പ് ടപ്പ് ശബ്ദം കേൾക്കാം.വരാന്തയിൽ ഉള്ള മരക്കസേരയിൽ ഇരിക്കാൻ ഒരു വിഫല ശ്രമം നടത്തി പിന്നെ വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിൽ അടച്ച വെരുകിനെപ്പോലെ നടന്നു. എൻറെ ചെയ്തികൾ അമ്മയും കുഞ്ഞേച്ചിയും ശ്രദ്ധിക്കുന്നുണ്ട്.

ചേച്ചി ഒരു ഗ്ലാസ്‌ കട്ടൻ കാപ്പിയുമായി എന്റടുത്തുവന്ന ഇങ്ങനെ പറഞ്ഞു
“എൻറെ ഉണ്ണി…… ചേച്ചിക്കുറപ്പാ നിനക്കത് എന്തായാലും കിട്ടും,  എന്തിനാ നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് ”

“എനിക്കും….”  അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു

നല്ല ചൂട് കട്ടൻ കാപ്പി. വീട്ടിൽ ഉണക്കി വറുത്തു പൊടിച്ച കാപ്പി പൊടി ഇട്ടത്. കാപ്പിയുടെ മണം മൂക്കിൽ തുളച്ചു കയറുന്നു പക്ഷേ എനിക്ക് കാപ്പിയുടെ സ്വാദും ചൂടും ആസ്വാദിക്കാൻ പറ്റുന്നില്ല.ഞാൻ എൻറെ ഉലാത്താൽ തുടർന്നു.

എൻറെ അച്ചായിയുടെ(അച്ഛന്റെ ) വരവും കത്തുള്ള നടപ്പാണ് ഞാൻ ഇടയ്ക്കിടെ ഞാൻ വഴിയിലേക്ക് നോക്കുന്നുണ്ട്. അച്ഛൻ അതിരാവിലെ പാല് കൊടുക്കാനായി പോകും.അതിരാവിലെ വയനാടൻ തണുപ്പിൽ അച്ചായി എങ്ങനെ പോകും എന്ന്‌ ഞാൻ അത്ഭുതപെടാറുണ്ട്. എന്തായാലും നാലു കിലോമീറ്റർ നടന്നു പാല് കൊടുത്തു തിരിച്ചെത്താൻ 6.30 ആകും.ഇപ്പോൾ സമയം 6.10ആകുന്നെ ഉള്ളു പക്ഷെ എനിക്ക് ഇരിക്കപ്പൊറുതി കിട്ടുന്നില്ല.

അങ് വളവിൽ ആളനക്കം കാണാം അതെ അച്ചായി വരുന്നുണ്ട്. അച്ചായി എങ്ങനെ ഇത്ര നേരത്തെ എന്ന് ഞാൻ ആലോചിച്ചു.അച്ചായി കൂൾ ആയി നടന്നു വരുന്നു പിന്നെ എന്നെ നോക്കി ചിരിച്ചു എന്നിട്ട് പേപ്പർ എൻറെ നേരേ നീട്ടി  ഇങ്ങനെ പറഞ്ഞു.

“മോനെ ഇത്തവണ കിട്ടിയില്ലേൽ നമുക്ക് അടുത്ത തവണ നോക്കാം……  വേറേ ഒന്നും ചിന്തിക്കണ്ട ”

ഞാൻ എപ്പോഴും ആലോചിക്കാറുണ്ട് എൻറെ അച്ഛന് എങ്ങനെയാണു ഇങ്ങനെ ഒരു പ്രതീക്ഷയും വെക്കാതെ സ്നേഹിക്കാൻ കഴിയുന്നത് എന്ന്.
ഇപ്പോഴത്തെ എൻറെ പ്രശനം എൻറെ അച്ചായിയുടെ ആത്മാർത്ഥക്കും പ്രതീക്ഷക്കും ഒത്തു എനിക്ക് ഉയരാൻ ആവില്ലേ എന്നാണ്.

സാദാരണ കർഷകൻ ആയ അച്ചായിയുടെ കൈയിൽ വരുന്നതെല്ലാം എനിക്ക് ബുക്കും ഗൈഡും  വനാഗനാണ് അച്ചായി ഉപയോഗിക്കുന്നത്. എന്നാലും എന്നെ ഒരുപ്രാവശ്യം പോലും പഠിക്കാൻ പറഞ്ഞു വഴക്കു പറഞ്ഞിട്ടില്ല. എന്നോട് മോന് എത്ര പറ്റുമോ അത്രയ്ക്ക് ശ്രമിക്കു… എന്നാണ് അച്ചായി പറയാറുള്ളത്.

The Author

Suresh Babu Kalappurakkal

25 Comments

Add a Comment
 1. താങ്ക്സ് അപ്പുക്കുട്ടാ

 2. ꧁༺അഖിൽ ༻꧂

  ഒത്തിരി ഇഷ്ട്ടമായി….
  വളരെ നന്നായിട്ടുണ്ട് ❤️❤️❤️

  1. Thanks അഖിൽ

 3. നല്ല കഥ

  1. താങ്ക്സ് buddy

 4. Bro,
  വളരെ നന്നായിട്ടുണ്ട്.. അധികം പറഞ്ഞു കുളമാക്കുന്നില്ല.. അടുത്ത കഥകളിൽ കാണാം ഇനിയും😍😍😍😍

  1. താങ്ക്സ് buddy

 5. ബ്രോ… ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്… 3 പേജ്… അതിൽ ഒരു ജീവിതത്തിലെ തന്നെ ഫീലിംഗ്സ് ഉൾ കൊള്ളിച്ചു… ഒരു നിമിഷം എങ്കിലും അച്ഛനെ ഓർത്തു കണ്ണു നിറയ്ക്കാൻ നിങ്ങൾക് ആയി… അച്ഛന്റെ സ്നേഹം വാത്സല്യം സപ്പോർട്ട്… ഇതെല്ലാം മാനസ്സിലേക്കു വന്നു..അച്ഛന്റെ സ്നേഹവും കരുതലും അമ്മയുടെ സ്നേഹത്തിൽ എന്നും മുങ്ങിപോകാറ് ആണ് പതിവ്… പക്ഷെ ഇതൊക്കെ വായിക്കുമ്പോൾ ആണ് ആ സ്നേഹം എത്ര മഹത്തരം ആണെന്ന് വീണ്ടും മനസ്സിലാകുന്നെ…

  ഒരുപാട് നന്ദി ബ്രോ ❤️🙏😍

  1. സത്യം ജീവൻ. കമന്റ്‌ ഇന് ഒരുപാട് നന്ദി

 6. Nannayitund etta..❤❤

  1. Thanks ragendu…

 7. വായിച്ചു ബ്രോ
  നല്ല കഥ ആണ്…

  1. Thanks harsha, u r the inspiration to write after long years

   1. കേൾക്കുമ്പോ സന്തോഷം മാത്രം അണ്ണാ..

 8. ❤❤ nannayitund

 9. രണ്ടാമത്തെ പേജ് മുതൽ കണ്ണീരോടെയാണ് വായിച്ചു തീർത്തത് 🙏❣️❣️❣️

  നന്ദി ബ്രോ 😍💞

 10. ഋഷി ഭൃഗു

  💖💖💖

 11. 💗💗💗💗💗💗

  1. താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020