ഞാനും വരുന്നു നിന്റെ ഒപ്പം അവസാനമായി ഒന്ന് കാണട്ടെ…
എത്ര വെറുപ്പ് എന്ന് പറഞ്ഞാലും, മരിച്ചു കഴിഞ്ഞാൽ ആരോടാണ് പക,
ഈഗോയും, പരിഭവവും ഇല്ലാത്ത ലോകത്തേയ്ക്ക്…
ഞാൻ ഫോൺ എടുത്തു കാറിനു വെളിയിലേക്ക് ഇറങ്ങി സഹോദരിയുടെ നമ്പറിലേക്ക് വിളിച്ചു അവൾ ഭർത്താവുമായി ദുബായിൽ ആണ്,
പാതി ഉറക്കത്തിൽ മറുഭാഗത്ത് നിന്ന് ഹലോ എന്ന് കേട്ടു.
മോളെ ഏട്ടനാണ്,
എന്താ ഏട്ടാ, പതിവില്ലാതെ?
അച്ഛൻ നമ്മളെ വിട്ടു പോയി,
ഒരു നിമിഷം നിശബ്ദമായി,
പിന്നെ ചോദിച്ചു അമ്മ,
എന്റെ കൂടെയുണ്ട്, ഞങ്ങൾ അങ്ങോട്ടേയ്ക്ക് പോകുന്നു.
മോൾ പ്രാർത്ഥിക്കൂ, അച്ഛന്റെ ആത്മാവിനു ശാന്തി കിട്ടാൻ,
എങ്ങനെ കഴിയുന്നു എന്റെ ഏട്ടന് ഇങ്ങനെ പെരുമാറാൻ?
നമ്മളെ ഇട്ടെറിഞ്ഞു പോയതല്ലേ?
മോളെ മരിച്ചില്ലേ, ഇനി ആരോട് പക, ഒന്നുമില്ലെങ്കിലും നമ്മളെ ജനിപ്പിച്ചില്ലേ?
എന്റെ കടമ നിർവ്വഹിക്കേണ്ട?
ഏട്ടന് മാത്രമേ ഇങ്ങനെ കഴിയു, ഞാൻ വൈകിട്ട് വിളിക്കാം അപ്പോൾ എല്ലാ വിവരവും പറയാം.
അവളോട് പറഞ്ഞു ഞാൻ കാർ എടുത്തു,
തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശത്താണ് വീട്, തിരഞ്ഞു പിടിച്ചു ഞങ്ങൾ അവിടെ എത്തി .
ഇടത്തരം വീട് ഞാൻ കാർ പാർക്ക് ചെയ്ത് ഇറങ്ങി,
അച്ഛന്റെ പ്രായം ഉള്ള ഒരാൾ വന്ന് കൈപിടിച്ചു, ഞാൻ കൃഷ്ണൻ,
അജിത്തേ വരൂ, പറമ്പിന്റെ ഒരു ഭാഗത്ത് പച്ച മാവിന്റെ വിറകുകൾ കൂട്ടി ഇട്ടിരിക്കുന്നു.
ധാരാളം ആൾക്കാർ വന്ന് കണ്ട് പൊയ്ക്കൊണ്ടിരുന്നു, ഞാനും, അമ്മയും വീടിന്റെ ഉളിലേക്ക് പ്രവേശിച്ചു,
നിലത്ത് പുൽപ്പായ വിരിച്ച് തെക്കോട്ടു തലവച്ച് നല്ലെണ്ണയൊഴിച്ചു കത്തിച്ച നിലവിളക്ക് തലയ്ക്കൽ വച്ചിട്ടുണ്ട്. ഞാൻ അച്ഛന്റെ മുഖത്തേയ്ക്ക് നോക്കി ശാന്തമാണ് മുഖം, ഒരു മന്ദഹാസം ചുണ്ടിൽ ഉണ്ടോ എന്ന് സംശയം.
അമ്മ ആ മുഖത്തേയ്ക്ക് ഒന്നേ നോക്കിയുള്ളൂ എന്റെ കൈയ്യിൽ പിടിച്ചു അമ്മയുടെ കൈകൾക്ക് ശക്തി കൂടുന്നു, മനസ്സിന്റെ വേദന കടിച്ചമർത്തി നിൽക്കുകയാണ്, ഞാൻ ചുറ്റും നോക്കി മൃതദേഹത്തിന് ചുറ്റും ആരൊക്കെയോ ഇരിക്കുന്നു, ചിലർ ഞങ്ങളെ തുറിച്ചു നോക്കുന്നു.
കൃഷ്ണേട്ടൻ വന്ന് കൈയിൽ പിടിച്ചപ്പോൾ ഞാൻ പുറത്തേയ്ക്കിറങ്ങി എന്റെ ഒപ്പം അമ്മയും.
അമ്മ വീടിന്റെ ഓരം ചേർന്നു അപരിചിതയെ പോലെ നിൽക്കുന്നത് കണ്ട് എനിക്ക് വല്ലാത്ത വിഷമം വന്നു.
ആറിയ കഞ്ഞി പഴങ്കഞ്ഞി ആണെന്നറിയാം, ഇത്രയും മനോഹരമായ കഥ വായിക്കാൻ താമസിച്ചു പോകുകയും അഭിപ്രായം കുറിക്കാൻ പറ്റാഞ്ഞതിലും അതീവ ഖേദം രേഖപ്പെടുത്തുന്നു. എന്താ ഫീൽ കരഞ്ഞു പോയി പല വികാരനിർഭരമായ സ്ഥലങ്ങളിലും, എന്റെ ഭാര്യ കണ്ട് ചോദിക്കുകയാ നിങ്ങൾക്ക് ഉങ്ങനത്തെ വികാരം ഒക്കെയുണ്ടോ എന്ന് . വായിച്ച് കേട്ട പ്പോൾ അവിടെയും തഥൈവ. ഇത്രയും നല്ല കഥകൾ ഒന്നും വായിക്കാനാളുകൾ ഇല്ലല്ലോ എന്നതിൽ അതിയായ ദു:ഖം ഉണ്ട്.
വായിച്ചു കരഞ്ഞു പോയി… നന്നായി എഴുതി… ഇനിയും തുടരുക… ???♥️♥️
സുജീഷ് ബ്രോ ഞാനും വിചാരിച്ചിരുന്നു എന്താണ് വായിക്കാത്തത് എന്ന് എന്തായാലും വളരെ സന്തോഷം, ആകസ്മികമായി കടന്നു വരുന്ന ദുരന്തങ്ങളെ ഒരു കഥയാക്കാൻ ശ്രമം , വളരെ നന്ദി…
ആരെങ്കിലും കഥ വന്നിട്ടുണ്ട് എന്ന് പറയുമ്പോൾ ആണ് ഇങ്ങോട്ട് നോക്കുന്നത്.. ഇല്ലെങ്കിൽ അപരാജിതനിലെ 25ലെ പേജ് മാത്രം ആണ് ഓപ്പൺ ചെയ്തു ഇരിക്കുക…
കഥ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ല ഫ്ളോവിൽ തന്നെ വായിക്കാൻ പറ്റി. ചെറിയ സംശയം ഉണ്ടായിരുന്നു അതവന്റെ പെങ്ങൾ ആകും എന്ന്. ചില സന്തോഷങ്ങൾക് അത്ര ആയുസ് ഉണ്ടാകണം എന്നില്ല. സ്നേഹിച്ച പെണ്ണ് സ്വന്തം അനിയത്തി ആകുന്നത് മനസ് തകരുന്ന ഒരു കാര്യം ആണെങ്കിലും അതവൻ ജീവിതത്തിൽ ഉൾക്കൊള്ളേണ്ടി വരും. നല്ല അവതരണം ആയിരുന്നു. അമ്മയുടെ കറെക്റ്റർ ആണ് കൂടുതൽ ഇഷ്ടമായത്.
ഖുറേഷി അബ്രഹാം,,,,,,
നന്ദി ഖുറേഷി അബ്രഹാം,
ആകസ്മികമായി ജീവിതത്തിൽ കടന്നു വരുന്നതിനെക്കുറിച്ചു ചിന്തിച്ചപ്പോൾ എഴുതിപ്പോയതാണ്…
സ്നേഹപൂർവ്വം…
Jwala orupaad ishtayi. Nalla ezhuth. Vallath twistayipoyi. Enthayalum iniyum kathakal pratheekshikunnu snehathode❤️
വളരെ നന്ദി രാഗേന്ദു, വായനയ്ക്കും, പ്രോത്സാഹനത്തിനും,
സ്നേഹപൂർവ്വം…
ഒരുപാട് ഇഷ്ടപ്പെട്ടു
ആദ്യ പ്രണയം അത് അങ്ങനെ ഒന്നും മറക്കാനും പറ്റില്ല
സത്യം പറയാലോ വിട്ടിൽ വന്നു അന്വേഷിക്കാൻ പറഞ്ഞപ്പോൾ ഞാൻ ഗസ്സ് ചെയ്തു ഇത് അവന്റെ അച്ഛന്റെ മകൾ ആയിരിക്കും എന്ന്
അവന്റെ അവസ്ഥ ശോകം ആണ് സ്നേഹിച്ചപെണ്ണിനെ പെങ്ങൾ ആയി കാണണം ഭാവിയിൽ വേറെ ഒരാളുടെ കയ്യിൽ അവൻ തന്നെ കൈപിടിച്ചു കൊടുക്കണം
ഒരു നൊമ്പരം തോന്നാത്തിരുന്നില്ല ഇതുപോലെ ഒരു വിധി ആർക്കും വരരുതേ
ഇഷ്ടപ്പെട്ടു
By
അജയ്
ജീവിത്തത്തിൽ ആകസ്മികമായി സംഭവിക്കുന്നത് അങ്ങനെ ഒരു കണ്ണിലൂടെ പറയാൻ ശ്രമിച്ചതാണ് നന്ദി വായനയ്ക്കും കമന്റിനും…
ആൽവേസ് സ്നേഹം ബ്രോ ??
Pratheekshichu, aa achanum aaryakkum enthenkilum bandham kaanum ennu
Paavam AB
ജ്വാലാ,
നല്ല വ്യത്യസ്തമായ കഥ, എഴുത്തിന്റെ ശൈലി അതിലും മനോഹരം.
പ്രണയത്തിനേ വല്ലാത്ത ട്വിസ്റ്റ് ആക്കി കളഞ്ഞല്ലോ?
എല്ലാ കാമുക കാമുകി മാരുടെ ശാപം കിട്ടും. സൂപ്പർ…
വളരെ സന്തോഷം നല്ല വാക്കുകൾക്ക്…
ഒരുപാട് ഇഷ്ടമായ എഴുത്ത്… എങ്കിലും എന്തൊക്കയോ ഉൾകൊള്ളാൻ ആകുന്നില്ല… ഒരു ചെറിയ നൊമ്പരം… ❤️
പ്രതീക്ഷകൾ ഇല്ലാതെ വായിക്കുക, ചില ജീവിതങ്ങൾ എഴുതാൻ ശ്രമിച്ചതാണ്,
നന്ദി, സ്നേഹം ജീവൻ…
നന്നായിട്ടുണ്ട് ജ്വാല എന്നാലും എവിടെയൊക്കെയോ കുറച്ചു സങ്കടം ഉണ്ട് എന്തായാലും എനിക്ക് ഇഷ്ടം ആയി ??
മുൻവിധികൾ ഇല്ലാതെ വായിക്കുക ആകസ്മികമായി ചിലർക്ക് എങ്കിലും ജീവിതത്തിൽ സംഭവിക്കുന്ന ഒരു ഭാഗം എഴുതാൻ ശ്രമിച്ചതാണ്, നന്ദി, സ്നേഹം…
നന്നായിട്ടുണ്ട് ജ്വാല…
ജീവിതം എന്ന് പറഞ്ഞാൽ ഇങ്ങനെയാണ്…
നമ്മൾ കരുതാത്തതു നമ്മളെ തേടി വരും…
നമ്മൾ കൂടുതൽ ആഗ്രഹിക്കുന്നത് തട്ടി മാറ്റപ്പെടും…
തന്റെ സഹോദരിയോടാണ് തന്റെ ഇഷ്ട്ടം താൻ പറഞ്ഞതെന്ന കുറ്റബോധം ഒരുപാട് കാലം അവന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കും…
എന്നാലും കാലം മയിക്കാത്ത മുറിവുകൾ ഇല്ലല്ലോ…
തനിക്കു ഇപ്പോൾ കിട്ടിയ സഹോദരിയെ അവനു പൊന്നു പോലെ നോക്കാൻ കഴിയട്ടെ എന്ന് മാത്രം ആശംസകൾ അർപ്പിക്കുന്നു..
കാരണം ഇങ്ങനെയുള്ള പല കഥാപാത്രങ്ങളും നമ്മുടെ ചുറ്റിലും ഉണ്ടായിരിക്കാം..
???
തീർച്ചയായും നൗഫു, ജീവിതം ഇങ്ങനെ ഒക്കെ ആണ്,
വളരെ നന്ദി,
സ്നേഹപൂർവ്വം…
സന്തോഷം, സ്നേഹം, നന്ദി…
ജ്വാല, എഴുത്ത് വളരെ നന്നായിട്ടുണ്ട്….
പക്ഷേ ചിലയിടങ്ങളിൽ എന്തോ ഉൾകൊള്ളാൻ കഴിഞ്ഞില്ല….
തുടർന്നും എഴുതുക…
ഒരു പ്രണയ കഥ എഴുതാൻ ആഗ്രഹിച്ചില്ല, ആകസ്മികമായി കടന്നു വരുന്ന തന്റെ ജീവിതത്തിന്റെ മറ്റൊരു ഭാഗം ചിന്തിച്ചു എഴുതിയതാണ്…
നന്ദി വാമ്പയർ…
ജ്വാല
എനിക് അവള് സഹോദരി ആയതും ആക്കിയതും ഇഷ്ടപ്പെട്ടില്ല
ബാക്കി എല്ലാം ഇഷ്ടപ്പെട്ടു ,,,,,
ഒരു ശുഭപര്യയായ പ്രണയകഥ പ്രതീക്ഷിച്ചതു കൊണ്ടാണ് സഹോദരി ആയി കാണാൻ കഴിയാത്തത്,
ആകസ്മികമായി ജീവിതത്തിലേക്ക് കടന്നു വരുന്ന നിസ്സഹായത എഴുതാൻ ശ്രമിച്ചതാണ്, അത് എത്രത്തോളം വിജയിച്ചു എന്ന് നിങ്ങളാണ് പറയേണ്ടത്,
സന്തോഷം…
ചില ജീവിതങ്ങൾ ഇങ്ങനെയും ഉണ്ടാകുമല്ലേ… നന്നായിട്ടുണ്ട്…
സന്തോഷം, സ്നേഹം, നന്ദി…
ഹോ വല്ലാത്ത അവസ്ഥ തന്നെ.. ആർക്കും അങ്ങനെ ഉണ്ടാകാതെ ഇരിക്കട്ടെ.. കഥ വളരെ മനോഹരമായി പറഞ്ഞു..ഇനിയും എഴുതുക.
ആശംസകൾ കൂട്ടേ??
നന്ദി മനൂസ്…
ജീവിതകാഴ്ച്ചകൾ എഴുതാൻ ഒരു ശ്രമം…
എന്നാലും എന്റെ അച്ഛാ…
പോകുന്ന പോക്കിലും ആപ്പോ
നല്ല എഴുതു ജ്വാല ???
സത്യം ???
ഹ ഹ ഹ, ???
ഒരു പ്രണയകഥ പ്രതീക്ഷിച്ചത് കൊണ്ടാണ്, ചില ജീവിതങ്ങളുടെ മറ്റൊരു മുഖം…
സന്തോഷം, സ്നേഹം, നന്ദി…
ഇങ്ങനെയൊക്കെ ? സംഭവിക്കുമോ…? ?
എന്തായാലും നല്ല എഴുത്ത് , വളരെയധികം ഇഷ്ടപ്പെട്ടു … ജ്വാല ജീ ?❣️
വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി …
ആകസ്മികമായ ജീവിതം എഴുതാൻ ഒരു ശ്രമം, ഒരു പ്രണയകഥ അല്ല എഴുതാൻ ഉദ്ദേശിച്ചത്,
നന്ദി, സ്നേഹം…
ഗുഡ് മോർണിംഗ് ജ്വാല ജീ ☕ എന്തായാലും വീണ്ടും എഴുതിയതിൽ സന്തോഷം ?❣️
♥️♥️♥️♥️
സന്തോഷം, സ്നേഹം, നന്ദി…
???
സന്തോഷം, സ്നേഹം, നന്ദി…