അമ്മയുടെ ശരികൾ [ജ്വാല] 1325

ചോദിക്കാനും, പറയാനുള്ളതിനും ആരെയും ഭയക്കേണ്ട, നിനക്ക് പറയാനുള്ളത് ധൈര്യമായി പറയാം.
അമ്മേ എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്, വിവാഹം കഴിക്കാൻ താല്പര്യവും ഉണ്ട് അമ്മ അതൊന്ന് ആലോചിക്കണം,

അമ്മയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി ശിവനെ … എന്റെ വഴിപാടും, നേർച്ചകളും ഫലിച്ചല്ലോ !

ഞാൻ എത്ര കാലമായി കേൾക്കാൻ കൊതിച്ച വാക്കുകൾ ആണ് ഇത്.
ആട്ടെ…. ആരാണ് ആ ഭാഗ്യവതി?
അമ്മയ്ക്ക് അറിയാം,
നമ്മൾ അന്ന് അമ്പലത്തിൽ വച്ചു കണ്ട പെൺകുട്ടി ആണ്.
അവളെ സംബന്ധിച്ച വിവരങ്ങൾ എല്ലാം ഞാൻ അമ്മയോട് പറഞ്ഞു.

അജു സാമ്പത്തികം ഒന്നും നമുക്ക് ഒരു പ്രശ്നം അല്ല, നിനക്ക് ഇഷ്ടമായില്ലേ, അത് മതി. അന്ന് അമ്പലത്തിൽ വച്ചു കണ്ടപ്പോൾ തന്നെ എനിക്കവളെ ഇഷ്ടമായത് ആണ്.

നീ തിരികെ പോകുന്ന അന്ന് നമുക്ക് ഒരുമിച്ചു പോകാം,
ഹോ !!!മനസ്സിൽ നിന്ന് വല്ലാത്ത ഭാരം ഒഴിവായി, സന്തോഷം കൊണ്ട് ഞാൻ ഒരു അപ്പൂപ്പൻ താടി പോലെ പറക്കാൻ തുടങ്ങിയോ?

എന്റെ റൂമിൽ എത്തിയ ഉടനെ തന്നെ അവളെ വിളിക്കാൻ ഫോൺ എടുത്തു പിന്നെ വേണ്ട എന്ന് വച്ചു , രാത്രി ഏറെ വൈകി നാളെയാവട്ടെ , മനസ്സിൽ ഏതോ പറഞ്ഞറിയിക്കാൻ കഴിയാത്ത നിർവൃതിയിൽ ഞാൻ അലിഞ്ഞലിഞ്ഞു നിദ്രാദേവിയോടൊപ്പം ചേർന്നു…

രാത്രിയിൽ നല്ല മഴയായിരുന്നു , ആര്യയെ കല്യാണ സാരിയിൽ കാണാൻ നല്ല ഭംഗി
ചില്ലി റെഡ് കാഞ്ചീപുരം സാരിയില്‍ ചെറിയ കല്ലുകൾ പിടിപ്പിച്ച് അതീവ സുന്ദരിയായി എന്റെ കൈയും പിടിച്ച് അച്ഛന്റെയും അമ്മയുടേയും കാലുകളിലേക്ക് നമസ്ക്കരിച്ച് അനുഗ്രഹം വാങ്ങി എഴുന്നേൽക്കുമ്പോൾ അച്ഛൻ കെട്ടി പിടിച്ചു കരയുന്നു, അമ്മ അച്ഛന്റെ തോളിൽ പിടിച്ചു നിൽക്കുന്നു , ഞാൻ അച്ഛനെ ആശ്വസിപ്പിക്കാനായി കൈകൾ നീട്ടി പെട്ടന്നാണ് എന്തോ ശബ്ദം കെട്ട് ഞെട്ടി ഉണർന്നത്, മനോഹരമായ സ്വപ്നത്തിന്റെ പരിസമാപ്തി വെള്ളം നിറച്ചു വച്ചിരുന്ന കൂജ താഴേക്ക് തള്ളിയിട്ടായിരുന്നു.

മൺകൂജ വീണുടഞ്ഞിട്ടുണ്ട്, വെള്ളം നിലത്തുകൂടി ഒഴുകുന്നു, എന്റെ തന്നെ പഴയ കൈലി എടുത്ത് വെള്ളം വീണ ഭാഗത്ത് തുടച്ചു അതിനു ശേഷം ജനാല തുറന്നിട്ടു തണുത്ത കാറ്റ് എന്നെ തഴുകി കടന്നു പോയി,
ചുവരിലെ ക്ളോക്കിൽ അഞ്ചുമണി ആയിട്ടുണ്ട്, പുലർകാലത്തിലെ സ്വപ്നം ഫലിക്കും എന്നാ കാരണവർ പറഞ്ഞിട്ടുള്ളത്. ഈശ്വരാ എന്റെ സ്വപ്നം സാക്ഷാത്കരിക്കണേ, മനസ്സുരുകി പ്രാർത്ഥിച്ചു.

അടുക്കളയിൽ തട്ടും മുട്ടും കേൾക്കുന്നുണ്ട് അമ്മയുടെ ശീലമാണ് അതിരാവിലെ എഴുന്നേൽക്കുന്നത്.
ജോലി ഉണ്ടെങ്കിലും ഇല്ലങ്കിലും. അടുക്കളയിലേക്ക് നടന്നു ,
അമ്മാ…
എന്ത് പറ്റി? രാവിലെ തന്നെ ഉണർന്നല്ലോ?

നല്ല കറിയുടെ വാസന എന്റെ ഉറക്കം കെടുത്തി അതാ വേഗം ഇങ്ങ് പോന്നത്,

ചിരിച്ചു കൊണ്ട് അമ്മ ചായ തന്നു.

41 Comments

  1. കൈലാസനാഥൻ

    ആറിയ കഞ്ഞി പഴങ്കഞ്ഞി ആണെന്നറിയാം, ഇത്രയും മനോഹരമായ കഥ വായിക്കാൻ താമസിച്ചു പോകുകയും അഭിപ്രായം കുറിക്കാൻ പറ്റാഞ്ഞതിലും അതീവ ഖേദം രേഖപ്പെടുത്തുന്നു. എന്താ ഫീൽ കരഞ്ഞു പോയി പല വികാരനിർഭരമായ സ്ഥലങ്ങളിലും, എന്റെ ഭാര്യ കണ്ട് ചോദിക്കുകയാ നിങ്ങൾക്ക് ഉങ്ങനത്തെ വികാരം ഒക്കെയുണ്ടോ എന്ന് . വായിച്ച് കേട്ട പ്പോൾ അവിടെയും തഥൈവ. ഇത്രയും നല്ല കഥകൾ ഒന്നും വായിക്കാനാളുകൾ ഇല്ലല്ലോ എന്നതിൽ അതിയായ ദു:ഖം ഉണ്ട്.

  2. സുജീഷ് ശിവരാമൻ

    വായിച്ചു കരഞ്ഞു പോയി… നന്നായി എഴുതി… ഇനിയും തുടരുക… ???♥️♥️

    1. സുജീഷ് ബ്രോ ഞാനും വിചാരിച്ചിരുന്നു എന്താണ് വായിക്കാത്തത് എന്ന് എന്തായാലും വളരെ സന്തോഷം, ആകസ്മികമായി കടന്നു വരുന്ന ദുരന്തങ്ങളെ ഒരു കഥയാക്കാൻ ശ്രമം , വളരെ നന്ദി…

      1. സുജീഷ് ശിവരാമൻ

        ആരെങ്കിലും കഥ വന്നിട്ടുണ്ട് എന്ന് പറയുമ്പോൾ ആണ് ഇങ്ങോട്ട് നോക്കുന്നത്.. ഇല്ലെങ്കിൽ അപരാജിതനിലെ 25ലെ പേജ് മാത്രം ആണ് ഓപ്പൺ ചെയ്തു ഇരിക്കുക…

  3. ഖുറേഷി അബ്രഹാം

    കഥ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ല ഫ്ളോവിൽ തന്നെ വായിക്കാൻ പറ്റി. ചെറിയ സംശയം ഉണ്ടായിരുന്നു അതവന്റെ പെങ്ങൾ ആകും എന്ന്. ചില സന്തോഷങ്ങൾക് അത്ര ആയുസ് ഉണ്ടാകണം എന്നില്ല. സ്നേഹിച്ച പെണ്ണ് സ്വന്തം അനിയത്തി ആകുന്നത് മനസ് തകരുന്ന ഒരു കാര്യം ആണെങ്കിലും അതവൻ ജീവിതത്തിൽ ഉൾക്കൊള്ളേണ്ടി വരും. നല്ല അവതരണം ആയിരുന്നു. അമ്മയുടെ കറെക്റ്റർ ആണ് കൂടുതൽ ഇഷ്ടമായത്.

    ഖുറേഷി അബ്രഹാം,,,,,,

    1. നന്ദി ഖുറേഷി അബ്രഹാം,
      ആകസ്‌മികമായി ജീവിതത്തിൽ കടന്നു വരുന്നതിനെക്കുറിച്ചു ചിന്തിച്ചപ്പോൾ എഴുതിപ്പോയതാണ്…
      സ്നേഹപൂർവ്വം…

  4. Jwala orupaad ishtayi. Nalla ezhuth. Vallath twistayipoyi. Enthayalum iniyum kathakal pratheekshikunnu snehathode❤️

    1. വളരെ നന്ദി രാഗേന്ദു, വായനയ്ക്കും, പ്രോത്സാഹനത്തിനും,
      സ്നേഹപൂർവ്വം…

  5. ഒരുപാട് ഇഷ്ടപ്പെട്ടു

    ആദ്യ പ്രണയം അത് അങ്ങനെ ഒന്നും മറക്കാനും പറ്റില്ല
    സത്യം പറയാലോ വിട്ടിൽ വന്നു അന്വേഷിക്കാൻ പറഞ്ഞപ്പോൾ ഞാൻ ഗസ്സ് ചെയ്തു ഇത്‌ അവന്റെ അച്ഛന്റെ മകൾ ആയിരിക്കും എന്ന്
    അവന്റെ അവസ്ഥ ശോകം ആണ് സ്നേഹിച്ചപെണ്ണിനെ പെങ്ങൾ ആയി കാണണം ഭാവിയിൽ വേറെ ഒരാളുടെ കയ്യിൽ അവൻ തന്നെ കൈപിടിച്ചു കൊടുക്കണം

    ഒരു നൊമ്പരം തോന്നാത്തിരുന്നില്ല ഇതുപോലെ ഒരു വിധി ആർക്കും വരരുതേ

    ഇഷ്ടപ്പെട്ടു

    By
    അജയ്

    1. ജീവിത്തത്തിൽ ആകസ്മികമായി സംഭവിക്കുന്നത് അങ്ങനെ ഒരു കണ്ണിലൂടെ പറയാൻ ശ്രമിച്ചതാണ് നന്ദി വായനയ്ക്കും കമന്റിനും…

      1. ആൽവേസ് സ്നേഹം ബ്രോ ??

    2. Pratheekshichu, aa achanum aaryakkum enthenkilum bandham kaanum ennu
      Paavam AB

  6. കൊല്ലം ഷിഹാബ്

    ജ്വാലാ,
    നല്ല വ്യത്യസ്തമായ കഥ, എഴുത്തിന്റെ ശൈലി അതിലും മനോഹരം.
    പ്രണയത്തിനേ വല്ലാത്ത ട്വിസ്റ്റ് ആക്കി കളഞ്ഞല്ലോ?
    എല്ലാ കാമുക കാമുകി മാരുടെ ശാപം കിട്ടും. സൂപ്പർ…

    1. വളരെ സന്തോഷം നല്ല വാക്കുകൾക്ക്…

  7. ഒരുപാട് ഇഷ്ടമായ എഴുത്ത്… എങ്കിലും എന്തൊക്കയോ ഉൾകൊള്ളാൻ ആകുന്നില്ല… ഒരു ചെറിയ നൊമ്പരം… ❤️

    1. പ്രതീക്ഷകൾ ഇല്ലാതെ വായിക്കുക, ചില ജീവിതങ്ങൾ എഴുതാൻ ശ്രമിച്ചതാണ്,
      നന്ദി, സ്നേഹം ജീവൻ…

  8. ജോനാസ്

    നന്നായിട്ടുണ്ട് ജ്വാല എന്നാലും എവിടെയൊക്കെയോ കുറച്ചു സങ്കടം ഉണ്ട് എന്തായാലും എനിക്ക് ഇഷ്ടം ആയി ??

    1. മുൻവിധികൾ ഇല്ലാതെ വായിക്കുക ആകസ്മികമായി ചിലർക്ക് എങ്കിലും ജീവിതത്തിൽ സംഭവിക്കുന്ന ഒരു ഭാഗം എഴുതാൻ ശ്രമിച്ചതാണ്, നന്ദി, സ്നേഹം…

  9. നന്നായിട്ടുണ്ട് ജ്വാല…

    ജീവിതം എന്ന് പറഞ്ഞാൽ ഇങ്ങനെയാണ്…

    നമ്മൾ കരുതാത്തതു നമ്മളെ തേടി വരും…

    നമ്മൾ കൂടുതൽ ആഗ്രഹിക്കുന്നത് തട്ടി മാറ്റപ്പെടും…

    തന്റെ സഹോദരിയോടാണ് തന്റെ ഇഷ്ട്ടം താൻ പറഞ്ഞതെന്ന കുറ്റബോധം ഒരുപാട് കാലം അവന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കും…

    എന്നാലും കാലം മയിക്കാത്ത മുറിവുകൾ ഇല്ലല്ലോ…

    തനിക്കു ഇപ്പോൾ കിട്ടിയ സഹോദരിയെ അവനു പൊന്നു പോലെ നോക്കാൻ കഴിയട്ടെ എന്ന് മാത്രം ആശംസകൾ അർപ്പിക്കുന്നു..

    കാരണം ഇങ്ങനെയുള്ള പല കഥാപാത്രങ്ങളും നമ്മുടെ ചുറ്റിലും ഉണ്ടായിരിക്കാം..

    ???

    1. തീർച്ചയായും നൗഫു, ജീവിതം ഇങ്ങനെ ഒക്കെ ആണ്,
      വളരെ നന്ദി,
      സ്നേഹപൂർവ്വം…

  10. സന്തോഷം, സ്നേഹം, നന്ദി…

  11. v̸a̸m̸p̸i̸r̸e̸

    ജ്വാല, എഴുത്ത് വളരെ നന്നായിട്ടുണ്ട്….
    പക്ഷേ ചിലയിടങ്ങളിൽ എന്തോ ഉൾകൊള്ളാൻ കഴിഞ്ഞില്ല….
    തുടർന്നും എഴുതുക…

    1. ഒരു പ്രണയ കഥ എഴുതാൻ ആഗ്രഹിച്ചില്ല, ആകസ്മികമായി കടന്നു വരുന്ന തന്റെ ജീവിതത്തിന്റെ മറ്റൊരു ഭാഗം ചിന്തിച്ചു എഴുതിയതാണ്…
      നന്ദി വാമ്പയർ…

  12. ജ്വാല
    എനിക് അവള്‍ സഹോദരി ആയതും ആക്കിയതും ഇഷ്ടപ്പെട്ടില്ല
    ബാക്കി എല്ലാം ഇഷ്ടപ്പെട്ടു ,,,,,

    1. ഒരു ശുഭപര്യയായ പ്രണയകഥ പ്രതീക്ഷിച്ചതു കൊണ്ടാണ് സഹോദരി ആയി കാണാൻ കഴിയാത്തത്,
      ആകസ്മികമായി ജീവിതത്തിലേക്ക് കടന്നു വരുന്ന നിസ്സഹായത എഴുതാൻ ശ്രമിച്ചതാണ്, അത് എത്രത്തോളം വിജയിച്ചു എന്ന് നിങ്ങളാണ് പറയേണ്ടത്,
      സന്തോഷം…

  13. ചില ജീവിതങ്ങൾ ഇങ്ങനെയും ഉണ്ടാകുമല്ലേ… നന്നായിട്ടുണ്ട്…

    1. സന്തോഷം, സ്നേഹം, നന്ദി…

  14. ഹോ വല്ലാത്ത അവസ്‌ഥ തന്നെ.. ആർക്കും അങ്ങനെ ഉണ്ടാകാതെ ഇരിക്കട്ടെ.. കഥ വളരെ മനോഹരമായി പറഞ്ഞു..ഇനിയും എഴുതുക.
    ആശംസകൾ കൂട്ടേ??

    1. നന്ദി മനൂസ്…
      ജീവിതകാഴ്ച്ചകൾ എഴുതാൻ ഒരു ശ്രമം…

  15. എന്നാലും എന്റെ അച്ഛാ…

    പോകുന്ന പോക്കിലും ആപ്പോ

    നല്ല എഴുതു ജ്വാല ???

    1. തൊരപ്പനെലി

      സത്യം ???

      1. ഹ ഹ ഹ, ???

    2. ഒരു പ്രണയകഥ പ്രതീക്ഷിച്ചത് കൊണ്ടാണ്, ചില ജീവിതങ്ങളുടെ മറ്റൊരു മുഖം…
      സന്തോഷം, സ്നേഹം, നന്ദി…

  16. തൊരപ്പനെലി

    ഇങ്ങനെയൊക്കെ ? സംഭവിക്കുമോ…? ?

    എന്തായാലും നല്ല എഴുത്ത് , വളരെയധികം ഇഷ്ടപ്പെട്ടു … ജ്വാല ജീ ?❣️

    1. തൊരപ്പനെലി

      വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി …

      1. ആകസ്മികമായ ജീവിതം എഴുതാൻ ഒരു ശ്രമം, ഒരു പ്രണയകഥ അല്ല എഴുതാൻ ഉദ്ദേശിച്ചത്,
        നന്ദി, സ്നേഹം…

        1. ജീനാ_പ്പു

          ഗുഡ് മോർണിംഗ് ജ്വാല ജീ ☕ എന്തായാലും വീണ്ടും എഴുതിയതിൽ സന്തോഷം ?❣️

    1. സന്തോഷം, സ്നേഹം, നന്ദി…

    1. സന്തോഷം, സ്നേഹം, നന്ദി…

Comments are closed.