സാർ , ഒന്ന് സംസാരിച്ചു നോക്കു, കിട്ടിയാൽ വലിയ ഉപകാരമായിരുന്നു.
ഞാൻ അപ്പോൾ തന്നെ ഫോണെടുത്ത് സുഹൃത്തിനെ വിളിച്ചു, അവധി ദിവസങ്ങൾ കഴിഞ്ഞ് ആ കുട്ടിയെ കൂട്ടി കൊണ്ട് വരൂ , താങ്ക്യൂ പറഞ്ഞു സംഭാഷണം അവസാനിപ്പിച്ചു.
സാർ ഞാൻ എങ്ങനെയാണ് ഇതിനെല്ലാം നന്ദി പറയേണ്ടത് എന്റെ വിഷമ ഘട്ടത്തിൽ എല്ലാം എന്നെ സഹായിക്കുന്നുണ്ട്.
തന്റെ എല്ലാ വിഷമങ്ങളിലും എന്നും സഹായിക്കാൻ കൂട്ടുമോ?
എന്റെ ചോദ്യം മനസ്സിലായിട്ടോ അവൾ എന്റെ കണ്ണിൽ നോക്കി ഇരുന്നു.
ഞാൻ അമ്മയെ കൂട്ടി തന്റെ വീട്ടിലേക്ക് വരട്ടെ …..
സാർ…. നിശ്ശബ്ദനായി അവൾ ഇരിക്കുന്നത് കണ്ടിട്ട് ഞാൻ ഒന്നു കൂടി ചോദിച്ചു,
ഞാൻ പറഞ്ഞത് കേട്ടില്ലേ?
സാർ, അവിടെ ഇറക്കിയാൽ മതി, അവൾ ചൂണ്ടി കാട്ടിയ റോഡിന്റെ ഓരത്ത് കാർ നിർത്തി.
എന്നിട്ട് അവൾ എന്നോട് കുറച്ച് കൂടി എടുത്തിട്ടു സ്വകാര്യം പോലെ പറഞ്ഞു.
വീട്ടിൽ വന്നു അച്ഛനെ കണ്ട്, എന്റെ കുടുബം ഇഷ്ടമായാൽ എനിക്ക് യാതൊരു ഇഷ്ടക്കുറവ് ഇല്ല, ഈ ഒരു സ്റ്റാൻഡ് മാത്രമേ എനിക്കു എടുക്കാൻ കഴിയു.
മതി, ധാരാളം അവധി ദിവസം കഴിഞ്ഞു ഞാൻ വരുമ്പോൾ അമ്മയെ കൂട്ടി വരാം, അത് കഴിഞ്ഞ് നമുക്ക് ജോലിയുടെ കാര്യത്തിനും പോകാം .
അവളെ യാത്ര ആക്കിയ ശേഷം ഞാൻ വളരെ സന്തോഷത്തിൽ ആയിരുന്നു. ഇത്രയും കാലം വിവാഹമേ വേണ്ടാ എന്ന് വിചാരിച്ചു നടന്നിട്ട് ഒരു പെൺകുട്ടി ആദ്യമായി തന്റെ മനസ്സിൽ വരുന്നു
ദൈവ നിശ്ചയം.
റോഡിലെ തിരക്കൊക്കെ കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും എട്ടു മണി കഴിഞ്ഞിരുന്നു , അമ്മ വഴി കണ്ണുമായി ഇരിക്കുന്നുണ്ട്, ടിവി ഓടുന്നുണ്ടെങ്കിലും ഗെയ്റ്റിലാണ് അമ്മയുടെ കണ്ണ് , ഇത്രയും പ്രായമായിട്ടും ഞാനൊന്ന് വരാൻ താമസിച്ചാൽ അമ്മയ്ക്ക് ടെൻഷൻ ആണ്.
ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ഒരു സദ്യക്കുള്ള വട്ടം തന്നെ ഉണ്ടാക്കിയിട്ടുണ്ട്, എന്തിനാ അമ്മേ ഇത്രയും കറികൾ ഉണ്ടാക്കിയത്?
നീ ആഴ്ചയിൽ ഒരിക്കലാ വരുന്നത്, എപ്പോഴെങ്കിലും നല്ല ഭക്ഷണം ഞാൻ ഉണ്ടാക്കി തരണ്ടേ?
എങ്ങനെ അമ്മയുടെ അടുത്ത് അവതരിപ്പിച്ചു തുടങ്ങണം എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം, കർക്കശക്കാരിയായ അധ്യാപിക ആണ് സ്‌കൂളിലെങ്കിൽ വീട്ടിൽ സ്നേഹനിധിയായ അമ്മയാണ്, സുഹൃത്താണ് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്, പക്ഷെ അതേ പോലെയല്ലല്ലോ ഇത് പറയാൻ ഒരു വിമ്മിഷ്ടം ഭക്ഷണം കഴിക്കുന്നതിനു ഇടയ്ക്ക് പലപ്രാവശ്യം അമ്മയെ നോക്കുകയും ചെയ്തു,
ഒന്ന് തുടങ്ങി കിട്ടാനാണ് ബുദ്ദിമുട്ട്.
വെള്ളം കുടിച്ച് എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അമ്മ വിളിച്ചു.
അജൂ , നിനക്ക് എന്തെങ്കിലും പറയാനുണ്ടോ?
ഞാൻ തല കുലുക്കി,
നിന്റെ വായിലെ നാവ് എവിടെ പോയി? ഞാൻ ഇങ്ങനറിയാണോ നിന്നെ പഠിപ്പിച്ചിരിക്കുന്നത്?
ആറിയ കഞ്ഞി പഴങ്കഞ്ഞി ആണെന്നറിയാം, ഇത്രയും മനോഹരമായ കഥ വായിക്കാൻ താമസിച്ചു പോകുകയും അഭിപ്രായം കുറിക്കാൻ പറ്റാഞ്ഞതിലും അതീവ ഖേദം രേഖപ്പെടുത്തുന്നു. എന്താ ഫീൽ കരഞ്ഞു പോയി പല വികാരനിർഭരമായ സ്ഥലങ്ങളിലും, എന്റെ ഭാര്യ കണ്ട് ചോദിക്കുകയാ നിങ്ങൾക്ക് ഉങ്ങനത്തെ വികാരം ഒക്കെയുണ്ടോ എന്ന് . വായിച്ച് കേട്ട പ്പോൾ അവിടെയും തഥൈവ. ഇത്രയും നല്ല കഥകൾ ഒന്നും വായിക്കാനാളുകൾ ഇല്ലല്ലോ എന്നതിൽ അതിയായ ദു:ഖം ഉണ്ട്.
വായിച്ചു കരഞ്ഞു പോയി… നന്നായി എഴുതി… ഇനിയും തുടരുക… ???♥️♥️
സുജീഷ് ബ്രോ ഞാനും വിചാരിച്ചിരുന്നു എന്താണ് വായിക്കാത്തത് എന്ന് എന്തായാലും വളരെ സന്തോഷം, ആകസ്മികമായി കടന്നു വരുന്ന ദുരന്തങ്ങളെ ഒരു കഥയാക്കാൻ ശ്രമം , വളരെ നന്ദി…
ആരെങ്കിലും കഥ വന്നിട്ടുണ്ട് എന്ന് പറയുമ്പോൾ ആണ് ഇങ്ങോട്ട് നോക്കുന്നത്.. ഇല്ലെങ്കിൽ അപരാജിതനിലെ 25ലെ പേജ് മാത്രം ആണ് ഓപ്പൺ ചെയ്തു ഇരിക്കുക…
കഥ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ല ഫ്ളോവിൽ തന്നെ വായിക്കാൻ പറ്റി. ചെറിയ സംശയം ഉണ്ടായിരുന്നു അതവന്റെ പെങ്ങൾ ആകും എന്ന്. ചില സന്തോഷങ്ങൾക് അത്ര ആയുസ് ഉണ്ടാകണം എന്നില്ല. സ്നേഹിച്ച പെണ്ണ് സ്വന്തം അനിയത്തി ആകുന്നത് മനസ് തകരുന്ന ഒരു കാര്യം ആണെങ്കിലും അതവൻ ജീവിതത്തിൽ ഉൾക്കൊള്ളേണ്ടി വരും. നല്ല അവതരണം ആയിരുന്നു. അമ്മയുടെ കറെക്റ്റർ ആണ് കൂടുതൽ ഇഷ്ടമായത്.
ഖുറേഷി അബ്രഹാം,,,,,,
നന്ദി ഖുറേഷി അബ്രഹാം,
ആകസ്‌മികമായി ജീവിതത്തിൽ കടന്നു വരുന്നതിനെക്കുറിച്ചു ചിന്തിച്ചപ്പോൾ എഴുതിപ്പോയതാണ്…
സ്നേഹപൂർവ്വം…
Jwala orupaad ishtayi. Nalla ezhuth. Vallath twistayipoyi. Enthayalum iniyum kathakal pratheekshikunnu snehathode❤️
വളരെ നന്ദി രാഗേന്ദു, വായനയ്ക്കും, പ്രോത്സാഹനത്തിനും,
സ്നേഹപൂർവ്വം…
ഒരുപാട് ഇഷ്ടപ്പെട്ടു
ആദ്യ പ്രണയം അത് അങ്ങനെ ഒന്നും മറക്കാനും പറ്റില്ല
സത്യം പറയാലോ വിട്ടിൽ വന്നു അന്വേഷിക്കാൻ പറഞ്ഞപ്പോൾ ഞാൻ ഗസ്സ് ചെയ്തു ഇത് അവന്റെ അച്ഛന്റെ മകൾ ആയിരിക്കും എന്ന്
അവന്റെ അവസ്ഥ ശോകം ആണ് സ്നേഹിച്ചപെണ്ണിനെ പെങ്ങൾ ആയി കാണണം ഭാവിയിൽ വേറെ ഒരാളുടെ കയ്യിൽ അവൻ തന്നെ കൈപിടിച്ചു കൊടുക്കണം
ഒരു നൊമ്പരം തോന്നാത്തിരുന്നില്ല ഇതുപോലെ ഒരു വിധി ആർക്കും വരരുതേ
ഇഷ്ടപ്പെട്ടു
By
അജയ്
ജീവിത്തത്തിൽ ആകസ്മികമായി സംഭവിക്കുന്നത് അങ്ങനെ ഒരു കണ്ണിലൂടെ പറയാൻ ശ്രമിച്ചതാണ് നന്ദി വായനയ്ക്കും കമന്റിനും…
ആൽവേസ് സ്നേഹം ബ്രോ ??
Pratheekshichu, aa achanum aaryakkum enthenkilum bandham kaanum ennu
Paavam AB
ജ്വാലാ,
നല്ല വ്യത്യസ്തമായ കഥ, എഴുത്തിന്റെ ശൈലി അതിലും മനോഹരം.
പ്രണയത്തിനേ വല്ലാത്ത ട്വിസ്റ്റ് ആക്കി കളഞ്ഞല്ലോ?
എല്ലാ കാമുക കാമുകി മാരുടെ ശാപം കിട്ടും. സൂപ്പർ…
വളരെ സന്തോഷം നല്ല വാക്കുകൾക്ക്…
ഒരുപാട് ഇഷ്ടമായ എഴുത്ത്… എങ്കിലും എന്തൊക്കയോ ഉൾകൊള്ളാൻ ആകുന്നില്ല… ഒരു ചെറിയ നൊമ്പരം… ❤️
പ്രതീക്ഷകൾ ഇല്ലാതെ വായിക്കുക, ചില ജീവിതങ്ങൾ എഴുതാൻ ശ്രമിച്ചതാണ്,
നന്ദി, സ്നേഹം ജീവൻ…
നന്നായിട്ടുണ്ട് ജ്വാല എന്നാലും എവിടെയൊക്കെയോ കുറച്ചു സങ്കടം ഉണ്ട് എന്തായാലും എനിക്ക് ഇഷ്ടം ആയി ??
മുൻവിധികൾ ഇല്ലാതെ വായിക്കുക ആകസ്മികമായി ചിലർക്ക് എങ്കിലും ജീവിതത്തിൽ സംഭവിക്കുന്ന ഒരു ഭാഗം എഴുതാൻ ശ്രമിച്ചതാണ്, നന്ദി, സ്നേഹം…
നന്നായിട്ടുണ്ട് ജ്വാല…
ജീവിതം എന്ന് പറഞ്ഞാൽ ഇങ്ങനെയാണ്…
നമ്മൾ കരുതാത്തതു നമ്മളെ തേടി വരും…
നമ്മൾ കൂടുതൽ ആഗ്രഹിക്കുന്നത് തട്ടി മാറ്റപ്പെടും…
തന്റെ സഹോദരിയോടാണ് തന്റെ ഇഷ്ട്ടം താൻ പറഞ്ഞതെന്ന കുറ്റബോധം ഒരുപാട് കാലം അവന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കും…
എന്നാലും കാലം മയിക്കാത്ത മുറിവുകൾ ഇല്ലല്ലോ…
തനിക്കു ഇപ്പോൾ കിട്ടിയ സഹോദരിയെ അവനു പൊന്നു പോലെ നോക്കാൻ കഴിയട്ടെ എന്ന് മാത്രം ആശംസകൾ അർപ്പിക്കുന്നു..
കാരണം ഇങ്ങനെയുള്ള പല കഥാപാത്രങ്ങളും നമ്മുടെ ചുറ്റിലും ഉണ്ടായിരിക്കാം..
???
തീർച്ചയായും നൗഫു, ജീവിതം ഇങ്ങനെ ഒക്കെ ആണ്,
വളരെ നന്ദി,
സ്നേഹപൂർവ്വം…
സന്തോഷം, സ്നേഹം, നന്ദി…
ജ്വാല, എഴുത്ത് വളരെ നന്നായിട്ടുണ്ട്….
പക്ഷേ ചിലയിടങ്ങളിൽ എന്തോ ഉൾകൊള്ളാൻ കഴിഞ്ഞില്ല….
തുടർന്നും എഴുതുക…
ഒരു പ്രണയ കഥ എഴുതാൻ ആഗ്രഹിച്ചില്ല, ആകസ്മികമായി കടന്നു വരുന്ന തന്റെ ജീവിതത്തിന്റെ മറ്റൊരു ഭാഗം ചിന്തിച്ചു എഴുതിയതാണ്…
നന്ദി വാമ്പയർ…
ജ്വാല
എനിക് അവള്‍ സഹോദരി ആയതും ആക്കിയതും ഇഷ്ടപ്പെട്ടില്ല
ബാക്കി എല്ലാം ഇഷ്ടപ്പെട്ടു ,,,,,
ഒരു ശുഭപര്യയായ പ്രണയകഥ പ്രതീക്ഷിച്ചതു കൊണ്ടാണ് സഹോദരി ആയി കാണാൻ കഴിയാത്തത്,
ആകസ്മികമായി ജീവിതത്തിലേക്ക് കടന്നു വരുന്ന നിസ്സഹായത എഴുതാൻ ശ്രമിച്ചതാണ്, അത് എത്രത്തോളം വിജയിച്ചു എന്ന് നിങ്ങളാണ് പറയേണ്ടത്,
സന്തോഷം…
ചില ജീവിതങ്ങൾ ഇങ്ങനെയും ഉണ്ടാകുമല്ലേ… നന്നായിട്ടുണ്ട്…
സന്തോഷം, സ്നേഹം, നന്ദി…
ഹോ വല്ലാത്ത അവസ്‌ഥ തന്നെ.. ആർക്കും അങ്ങനെ ഉണ്ടാകാതെ ഇരിക്കട്ടെ.. കഥ വളരെ മനോഹരമായി പറഞ്ഞു..ഇനിയും എഴുതുക.
ആശംസകൾ കൂട്ടേ??
നന്ദി മനൂസ്…
ജീവിതകാഴ്ച്ചകൾ എഴുതാൻ ഒരു ശ്രമം…
എന്നാലും എന്റെ അച്ഛാ…
പോകുന്ന പോക്കിലും ആപ്പോ
നല്ല എഴുതു ജ്വാല ???
സത്യം ???
ഹ ഹ ഹ, ???
ഒരു പ്രണയകഥ പ്രതീക്ഷിച്ചത് കൊണ്ടാണ്, ചില ജീവിതങ്ങളുടെ മറ്റൊരു മുഖം…
സന്തോഷം, സ്നേഹം, നന്ദി…
ഇങ്ങനെയൊക്കെ ? സംഭവിക്കുമോ…? ?
എന്തായാലും നല്ല എഴുത്ത് , വളരെയധികം ഇഷ്ടപ്പെട്ടു … ജ്വാല ജീ ?❣️
വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി …
ആകസ്മികമായ ജീവിതം എഴുതാൻ ഒരു ശ്രമം, ഒരു പ്രണയകഥ അല്ല എഴുതാൻ ഉദ്ദേശിച്ചത്,
നന്ദി, സ്നേഹം…
ഗുഡ് മോർണിംഗ് ജ്വാല ജീ ☕ എന്തായാലും വീണ്ടും എഴുതിയതിൽ സന്തോഷം ?❣️
♥️♥️♥️♥️
സന്തോഷം, സ്നേഹം, നന്ദി…
???
സന്തോഷം, സ്നേഹം, നന്ദി…