അഥർവ്വം 3 [ചാണക്യൻ] 165

“ഉണ്ടല്ലോ അവർക്ക് റിയൽ എസ്റ്റേറ്റും ഫൈനാൻസും ഒക്കെ അല്ലെ.. കുറേ സിനിമകൾ അവര് പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. പിന്നെ കൺസ്ട്രക്ഷൻ കമ്പനിയും ഉണ്ടെന്നു തോന്നുന്നു. “

അനന്തു ഓർമയിൽ നിന്നും ചിക്കിയെടുത്തു പറഞ്ഞു.

“എന്നാലേ തേവക്കാട്ട് ഗ്രൂപ്പ്‌ ഓഫ് ബിസിനസ്‌ എന്റെ അച്ഛന്റെയാ.. അതായത് നിങ്ങടെ മുത്തശ്ശന്റെ…. “

മാലതി അഭിമാനത്തോടെ അവരെ നോക്കി.

അനന്തു ഇതൊക്കെ കേട്ട് കിളി പോയ അവസ്ഥയിൽ ആയിരുന്നു.

കുടിച്ച ചായ തൊണ്ടയിൽ കുടുങ്ങി അവൻ ഉറക്കെ ചുമച്ചു.

തലയിൽ കൈകൊണ്ട് തട്ടി വിശ്വാസം വരാതെ അവൻ അമ്മയെ നോക്കി.

കേരളത്തിലെ അറിയപ്പെടുന്ന കോടീശ്വരന്റെ പുത്രി ആണ് ഈ ചെറ്റ കുടിലിൽ കരിയും പുകയും കൊണ്ടു കുട്ടികളെയും പഠിപ്പിച്ചു ജീവിക്കുന്നതെന്ന് ഓർത്തപ്പോൾ അനന്തു  വല്ലാതെ സങ്കടത്തിൽ ആയി.

ഒരു റാണിയെ പോലെ ജീവിക്കേണ്ട അമ്മയാണ് തന്റെ മുൻപിൽ ഇങ്ങനെ കരുവാളിച്ചു മെലിഞ്ഞു മുഷിഞ്ഞ വസ്ത്രങ്ങളും ഇട്ട്‌ നിൽക്കുന്നത് എന്ന് ഓർത്തപ്പോൾ അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.

“അമ്മേ എനിക്ക് അമ്മയുടെ വീടിനെ കുറിച്ചും നാടിനെ കുറിച്ചും ഒക്കെ കേൾക്കണം.”

ശിവ മാലതിയോടു കൊഞ്ചി.

“അതിനെന്താ മോളെ പറയാലോ……ഞാൻ ജനിച്ചു വളർന്നത് ദേശം എന്ന ഗ്രാമത്തിൽ ആയിരുന്നു. ആ ഗ്രാമത്തിലെ ഗ്രാമത്തലവൻ ആയിരുന്നു എന്റെ അച്ഛൻ..അതായതു നിങ്ങളുടെ മുത്തശ്ശൻ.ആ ഗ്രാമത്തിൽ ഏറ്റവും കൂടുതൽ പവർ ഉള്ളത് എന്റെ അച്ഛനാണ് .അവിടുത്തെ ജനങ്ങളുടെ ജീവിതവും ക്ഷേമവും ഒക്കെ അച്ഛന്റെ കുടുംബം ആയിരുന്നു നോക്കി നടത്തിയിരുന്നത്. ആ ഗ്രാമം മൊത്തം അച്ഛന്റെ കുടുംബത്തിന്റെ ആയിരുന്നു.അവിടുത്തെ കൃഷി ഒക്കെ നോക്കി നടത്തുന്നതും ആളുകൾക്ക് ഉപജീവന മാർഗം നല്കിയിരുന്നതും ഞങ്ങടെ കുടുംബം ആണ്.ശരിക്കും പറഞ്ഞാൽ ഒരു രാജ കുടുംബം പോലെയായിരുന്നു. അങ്ങനെ ആണ് ഒരിക്കൽ അച്ഛന് അമ്മയുമായുള്ള കല്യാണം ഉറപ്പിച്ചത്. ”

“മുത്തശ്ശിയുമായോ ? “

ശിവ പെട്ടെന്നു ഉത്സാഹത്തോടെ ചോദിച്ചു.

“അതേലോ നിങ്ങടെ മുത്തശ്ശിയുമായി.അങ്ങനെ കല്യാണത്തിന് ശേഷം അവർക്ക് 6 മക്കൾ ഉണ്ടായി. ഏറ്റവും ഇളയത് ഞാൻ ആയിരുന്നു. അതുകൊണ്ട് തന്നെ എന്നോട് എല്ലാവർക്കും ഭയങ്കര വാത്സല്യവും സ്നേഹവും ആയിരുന്നു. അങ്ങനെ ഞാൻ വളർന്നു വലുതായി പിഡിസിയ്ക്ക് പഠിക്കുമ്പോഴായിരുന്നു ഒരിക്കൽ കലോത്സവത്തിന് പന്തൽ പണിയ്ക്ക് വന്ന കോലൻ മുടിയുള്ള നീണ്ടു മെലിഞ്ഞ ഒരാളെ കണ്ടു മുട്ടുന്നുന്നത്.”

“ആഹാ അത് അച്ഛനല്ലേ? ”

അനന്തു അമ്മയെ നോക്കി പല്ലിളിച്ചു

“അതെ”

മാലതിക്ക് വല്ലാത്തൊരു അനുഭൂതി വന്നു നിറയുന്നപോലെ തോന്നി. അവൾ ലജ്ജയോടെ അവരെ നോക്കി.

“ആഹാ അമ്മക്കുട്ടിക്ക് നാണം വരുന്നോ? ”

ശിവ അമ്മയെ  കളിയാക്കി.

“എന്നിട്ട് എന്തായി അമ്മേ? ”

23 Comments

  1. Entha feel superb masha??

  2. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………. ??

  3. nalla kadha bro next part pettan tarane bro. waiting ann

    1. ചാണക്യൻ

      Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???

  4. Nice story bso waiting 4 next part

    1. ചാണക്യൻ

      Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട്‌ ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??

  5. ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??

  6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ചാണക്യൻ ബ്രോ…

    രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…

    നന്നായിട്ടുണ്ട് ??

    All the ബെസ്റ്റ് 4 your story…

    Waiting 4 nxt part ?

    1. ചാണക്യൻ

      Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???

    1. ചാണക്യൻ

      അക്കിലിസ് മുത്തേ…… ???

  7. *വിനോദ്കുമാർ G*♥

    സൂപ്പർ സ്റ്റോറി

    1. ചാണക്യൻ

      വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??

  8. KK-yile Vaseekaranamanthram nirthiyo?

    1. ചാണക്യൻ

      Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??

    1. ചാണക്യൻ

      Bless സഹോ…….. ??

  9. ? ആരാധകൻ ?

    ?

    1. ചാണക്യൻ

      ആരാധകൻ സഹോ……. ??

    1. ചാണക്യൻ

      EZiO സഹോ……… ????

Comments are closed.