അഥർവ്വം 3 [ചാണക്യൻ] 165

ജിത്തു ചിരിയോടെ അത്‌ വാങ്ങി കഴിച്ചു. പലഹാരം തിന്നു അവനു വയറു നിറഞ്ഞു

“എനിക്ക് മതിട്ടോ.. വയറു ഫുൾ ആയി. ”

അനന്തു വയറിൽ തടവിക്കൊണ്ട് വിളിച്ചു പറഞ്ഞു.

അത്‌ കേട്ട് എല്ലാവരും പൊട്ടി ചിരിച്ചു.

അടുക്കളപണി ഒന്നൊതുങ്ങിയ ശേഷം വീട്ടുവേലയ്ക്ക് നിക്കുന്ന സ്ത്രീകൾ വാതിൽ പടിയിൽ നിന്നും അതിഥികളെ എത്തി നോക്കി.

ചെറുപ്പത്തിൽ നാട് വിട്ടു പോയ തേവക്കാട്ട് ശങ്കരന്റെ മകളെയും പേരമക്കളെയും ഒരു നോക്ക് കണ്ട ശേഷം അവർ മറ്റു ജോലികളിൽ വ്യാപൃതരായി.

ഈ സമയം ശിവജിത്ത് തന്റെ കാർ പ്രധാന നഗരത്തിലേക്ക് പായിക്കുകയാരുന്നു.

മീനാക്ഷി പുറത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു.

പതിയെ അവൾ ശിവജിത്തിനെ തിരിഞ്ഞു നോക്കി.

അവൻ ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു.

അവന്റെ മുഖം വല്ലാതെ ഗൗരവം പൂണ്ടിരിക്കുകയാണെന്ന് മീനാക്ഷിയക്ക് തോന്നി.

കണ്ണുകളൊക്കെ രക്തമയം ആയിരിക്കുന്നു.

പ്രക്ഷുബ്ധമായ കടലിനു സമാനമാണ് അവന്റെ മനസ്സ് എന്ന് അവൾക്ക് തോന്നി.

ആരോടോ ഉള്ള ദേഷ്യം ആക്‌സിലേറ്ററിൽ തീർക്കുന്ന പോലെ.

അവൾ അവനെ ആശ്വസിപ്പിക്കാൻ എന്നവണ്ണം ശിവജിത്തിന്റെ കൈയിൽ മുറുകെ പിടിച്ചു.

“ഏത് നേരത്താണാവോ ആ തെണ്ടി കൂട്ടങ്ങൾക്ക് കേറി വരാൻ തോന്നിയത്.ബുൾഷിറ്റ്…ഇത്രയും കാലം എവിടായിരുന്നു അവർ..?  ഇപ്പൊ ആരും ഹെല്പ് ചെയ്യാൻ ഇല്ലാത്തോണ്ട്  ഗതികേട് കൊണ്ട് കേറി വന്നതാവും അതുങ്ങൾ. യൂസ് ലെസ് ഫെല്ലോസ് ”

ശിവജിത്ത് മുഷ്ടി ചുരുട്ടി സ്റ്റിയറിങ്ങിൽ അടിച്ചു.

ഗ്രാമത്തിൽ നിന്നും പട്ടണത്തിലേക്കുള്ള മെയിൻ റോഡിലേക്ക് അവൻ വണ്ടി കയറ്റി.

“ആർക്കറിയാം ശിവ…  ഏതായാലും വന്ന ആൾ കൊള്ളാം.. സോ ഹാൻഡ്സം. ഇത്രയും ഗ്ളാമറുള്ള ഒരാളെ ഞാൻ ആദ്യായിട്ടാ കാണുന്നെ.. ഞാൻ കമ്മിറ്റഡ് അല്ലായിരുന്നേൽ ഉറപ്പായിട്ടും അവനെ വളച്ചെടുത്തേനേ.. എന്റെ മുറച്ചെറുക്കൻ അല്ലെ.. മൈ സ്വീറ്റ് അനന്തു ”

മീനാക്ഷി കുളിരോടെ അവനോടു പറഞ്ഞു.

“ഷട്ട് യുവർ മൌത്ത്. ”

ശിവജിത്ത് കിടന്നു ചീറി. മീനാക്ഷി ശെരിക്കും ഭയന്നു.

ശിവജിത്തിന്‌ ദേഷ്യം വന്നു കഴിഞ്ഞാൽ പിന്നെ  ആർക്കും തടയാൻ പറ്റൂലാന്ന് അവൾക്ക് നന്നേ അറിയാമായിരുന്നു

“അവന് സ്തുതി പാടിയത് ആരായാലും ഞാൻ ക്ഷമിക്കില്ല.. അത്‌ എന്റെ പെങ്ങളായ നീ ആണെങ്കിൽ കൂടിയും. ”

ശിവജിത്ത് രോഷത്തോടെ അലറി.

“ചിൽ മാൻ… ഞാൻ വെറുതെ പറഞ്ഞതല്ലേ.. ലീവ് ഇറ്റ്. നീ ഇങ്ങനെ ദേഷ്യപ്പെട്ടിട്ട് എന്ത് കിട്ടാനാ ”

മീനാക്ഷി അവനെ ഉപദേശിക്കാൻ നോക്കി.

“വന്നു കേറിയപ്പോഴേ അവർ മുത്തശ്ശിയെ കയ്യിലെടുത്തു, മുത്തശ്ശൻ അവരുടെ വാല് പോലെ നടക്കുന്നു. വാട്ട്‌ ഹാപ്പെൻഡ് ടു തേം?“

വർഷങ്ങൾക്ക് ശേഷം മകളെ കണ്ടതിന്റെ എക്സൈറ്റ്മെന്റ് അല്ലെ.. അതാ… നീ കാര്യാക്കണ്ട ”

23 Comments

  1. Entha feel superb masha??

  2. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………. ??

  3. nalla kadha bro next part pettan tarane bro. waiting ann

    1. ചാണക്യൻ

      Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???

  4. Nice story bso waiting 4 next part

    1. ചാണക്യൻ

      Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട്‌ ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??

  5. ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??

  6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ചാണക്യൻ ബ്രോ…

    രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…

    നന്നായിട്ടുണ്ട് ??

    All the ബെസ്റ്റ് 4 your story…

    Waiting 4 nxt part ?

    1. ചാണക്യൻ

      Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???

    1. ചാണക്യൻ

      അക്കിലിസ് മുത്തേ…… ???

  7. *വിനോദ്കുമാർ G*♥

    സൂപ്പർ സ്റ്റോറി

    1. ചാണക്യൻ

      വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??

  8. KK-yile Vaseekaranamanthram nirthiyo?

    1. ചാണക്യൻ

      Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??

    1. ചാണക്യൻ

      Bless സഹോ…….. ??

  9. ? ആരാധകൻ ?

    ?

    1. ചാണക്യൻ

      ആരാധകൻ സഹോ……. ??

    1. ചാണക്യൻ

      EZiO സഹോ……… ????

Comments are closed.