അഥർവ്വം 3 [ചാണക്യൻ] 165

അവിടെങ്ങും ചിതറി കിടക്കുന്ന പുസ്തകങ്ങളും ചിത്രങ്ങളും ചായക്കൂട്ടുകളും ബ്രഷുകളും നിറഞ്ഞ ലോകം ആണ് അവനെ സ്വാഗതം ചെയ്തത്.

എല്ലാത്തിലൂടെയും കണ്ണോടിച്ചുകൊണ്ട് അവൻ നിലത്തു ചാരി വച്ചിരിക്കുന്ന ഒരു പെയിന്റിംഗ് എടുത്തു നോക്കി.

അതിൽ ഇരുളിന്റെ പശ്ചാത്തലത്തിൽ ഒരു മരത്തിനു കീഴെ ചുറ്റി പറക്കുന്ന മിന്നാമിന്നി കൂട്ടങ്ങളെ അസാധ്യമായി വരച്ചിരിക്കുന്നു.

അത്രയ്ക്ക് മനോഹരം ആയിരുന്നു ആ ചിത്രം

മറ്റു ചിത്രങ്ങളും ഒന്നിനൊന്നു മികച്ചത് തന്നെ.

ഇതിന്റെയെല്ലാം സൃഷ്ട്ടാവ് അഞ്‌ജലി തന്നെ ആണെന്ന് അവനു തോന്നി.

ആ ചിത്രങ്ങളിലൂടെ അവൻ ആരാധനയോടെ നോക്കി.

“എന്നെക്കാണാൻ ആണോ അതോ എന്റെ പെയിന്റിംഗ്സ് കാണാൻ ആണോ വന്നേ ? ”

പുറകിൽ നിന്നും കേട്ട കിളി നാദത്തിനു കാതോർത്തു കൊണ്ട് അവൻ തിരിഞ്ഞു നോക്കി.

മുറിയുടെ ഒരു മൂലയിൽ ജനാലയ്ക്ക് സമീപമുള്ള കട്ടിലിൽ അമ്മ ഷൈലയുടെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന അഞ്ജലിയെ  കണ്ടതും അനന്തു അവളെ നോക്കി പുഞ്ചിരിച്ചു.

ആദ്യം അവനെ കണ്ടൊന്നു അമ്പരന്നെങ്കിലും അഞ്ജലിയും അവനു തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു.

അവളെ  കാണാൻ ഒരു പാവക്കുട്ടിയെ പോലെ ആണെന്ന് അവനു തോന്നി.

വാലിട്ട് എഴുതിയ കണ്ണുകളും ചെറിയ മൂക്കുത്തിയും ഇട തൂർന്ന മുടിയും അവളെ ഒരുപാട് സുന്ദരിയാക്കിയിരുന്നു.

അവൾ അണിഞ്ഞിരുന്ന മിഡിയും ടോപ്പും അവൾക്ക് കൂടുതൽ ഇണങ്ങുന്നതായി അനന്തുവിന് തോന്നി.

അനന്തു കൈകൾ കെട്ടി വച്ചു അവളെ തന്നെ നിന്നു.

അഞ്ജലിയും അവനെ തന്നെ നോക്കി നിന്നു.

ശിവ അവൾ കിടക്കുന്ന കട്ടിലിനു സമീപം ഉള്ള കസേരയിൽ ഇരുന്നു.

മാലതി അഞ്ജലിയുടെ കാൽക്കൽ ഇരുന്നുകൊണ്ടു  അവളെ വാത്സല്യത്തോടെ നോക്കി.

അവൾ  എല്ലാവരെയും ഒന്ന് മാറി മാറി നോക്കി.

പിന്നെ ആ നോട്ടം വീണ്ടും അനന്തുവിൽ  ചെന്നെത്തി.

“അമ്മേ നമ്മുടെ വീടിന്റെ ഹാളിൽ തൂക്കിയ ദേവൻ എളേച്ഛന്റെ അതേ ഛായ ആണല്ലേ ഇയാൾക്കും  ”

അവൾ ചൂണ്ടു വിരൽ താടിക്ക് കുത്തി ഗഹനമായ ചിന്തയിൽ ആണ്ടു.

അവളുടെ കണ്ണുകളിൽ മാറി മറിയുന്ന ഭാവങ്ങൾ കണ്ട് അനന്തുവിന് ചിരി പൊട്ടി.

അത്‌ കണ്ട് മാലതി അവനെ ശാസിക്കുന്ന പോലെ നോക്കി…

“അതേ മോളെ.. ഞങ്ങൾ എല്ലാവരും അത്‌ പറയുവായിരുന്നു. രണ്ടു പേരും ഒരുപോലാ ഇരിക്കുന്നെ.. ”

ഷൈല മകളുടെ നെറുകയിൽ പതിയെ തലോടി.

വിജയൻ അപ്പുറം മാറി നിന്നു അവരെ വീക്ഷിച്ചു.

പുള്ളി പൊതുവെ ഒരു സൈലന്റ് മോഡ് ആണെന്ന് അനന്തുവിനു തോന്നി.

“മോള് എത്രയിലാ പഠിക്കണേ? ”

മാലതി അഞ്ജലിയെ  ഉറ്റു നോക്കി.

“ഞാൻ പ്ലസ് വണ്ണിലാ ആന്റി  ”

“മോളെ ആന്റി അല്ല അപ്പച്ചി എന്ന് വിളിക്ക് ”

23 Comments

  1. Entha feel superb masha??

  2. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………. ??

  3. nalla kadha bro next part pettan tarane bro. waiting ann

    1. ചാണക്യൻ

      Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???

  4. Nice story bso waiting 4 next part

    1. ചാണക്യൻ

      Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട്‌ ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??

  5. ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??

  6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ചാണക്യൻ ബ്രോ…

    രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…

    നന്നായിട്ടുണ്ട് ??

    All the ബെസ്റ്റ് 4 your story…

    Waiting 4 nxt part ?

    1. ചാണക്യൻ

      Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???

    1. ചാണക്യൻ

      അക്കിലിസ് മുത്തേ…… ???

  7. *വിനോദ്കുമാർ G*♥

    സൂപ്പർ സ്റ്റോറി

    1. ചാണക്യൻ

      വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??

  8. KK-yile Vaseekaranamanthram nirthiyo?

    1. ചാണക്യൻ

      Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??

    1. ചാണക്യൻ

      Bless സഹോ…….. ??

  9. ? ആരാധകൻ ?

    ?

    1. ചാണക്യൻ

      ആരാധകൻ സഹോ……. ??

    1. ചാണക്യൻ

      EZiO സഹോ……… ????

Comments are closed.