അഥർവ്വം 3 [ചാണക്യൻ] 165

അല്പ സമയം അവിടെ ഒരു നിശ്ശബ്ദത തളം കെട്ടി നിന്നു.

വിജയന്റെ ഭാര്യ ഷൈല സങ്കടത്തോടെ കണ്ണുകൾ ഒപ്പിയെടുത്തു.

“മോളെ ഷൈലേ വിഷമിക്കാതെ. നമ്മുടെ മാലതി മോള് വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നിരികുവല്ലേ  അവളെയും വിഷമിപ്പിക്കാതെ”

മുത്തശ്ശൻ ഒരു ശാസന എന്നപോലെ പറഞ്ഞു.

“അവരെ മുറ്റത്തു തന്നെ നിർത്താതെ ഉള്ളിലേക്ക് കേറട്ടെ. ”

ബലരാമൻ ഉറക്കെ വിളിച്ചു പറഞ്ഞു.

മുത്തശ്ശൻ മാലതിയുടെയും ശിവയുടെയും  കൈകൾ പിടിച്ചു വീടിന്റെ പൂമുഖം കടന്നു ഉള്ളിലേക്ക് കയറി.

വർഷങ്ങൾക്ക് ശേഷം തന്റെ വീട്ടിലേക്ക് തിരിച്ചു കയറിയപ്പോൾ നഷ്ട്ടപെട്ടതെന്തോ തിരിച്ചു കിട്ടിയ അനുഭൂതി ആയിരുന്നു മാലതിക്ക്.

വിശാലമായ അകത്തളം ആണതെന്ന്  അനന്തുവിനു മനസ്സിലായി.

നാലുകെട്ട് ആണെങ്കിലും ആധുനികമായ സൗകര്യങ്ങളുമായി സമന്വയിപ്പിച്ച ഒരു മന ആണ് ഇതെന്ന് തിരിച്ചറിവ് അവനുണ്ടായി.

പഴമയിൽ നിറഞ്ഞു നിൽക്കുന്ന ലക്ഷ്വറി സൗകര്യങ്ങൾ പോലെ അവന് തോന്നി

തോളിൽ തൂക്കിയിരുന്ന ബാഗ് അവൻ കയ്യിൽ പിടിച്ചു നിന്നു.

ബന്ധുക്കൾ എല്ലാവരും അവർക്ക് ചുറ്റുമായി നിൽക്കുന്നുണ്ടായിരുന്നു.

ശിവയ്ക്ക് വല്ലാതെ ശ്വാസം മുട്ടുന്നതായി തോന്നി.

അവൾ മാലതിയുടെ കൂടെ പറ്റി ചേർന്നു  നിന്നു.

ബലരാമൻ അനന്തുവിനെ നോക്കി ഹാളിന്റെ അറ്റത്തേക്ക് കൈ ചൂണ്ടി.

അവൻ ആകാംക്ഷയോടെ അങ്ങോട്ട് നോക്കി.

ഒറ്റ നോട്ടം നോക്കിയതും വിശ്വാസം വരാതെ അവൻ വീണ്ടും കണ്ണുകൾ ചിമ്മി തുറന്നു.

നട്ടെല്ലിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞത് പോലെ അവനു തോന്നി.

വിറയലോടെ അവന്റെ കയ്യിൽ നിന്നും ബാഗ് നിലത്തേക്ക് ഊർന്നു വീണു.

അവൻ അടിവച്ചടി വച്ചു ഭിത്തിയ്ക്ക് മദ്ധ്യേ ഉള്ള ജാലകത്തിനു സമീപം വന്നു നിന്നു.

അതിനു സമീപം തൂക്കിയിട്ടിരിക്കുന്ന മാലയിട്ട ഛായാ ചിത്രത്തിലേക്ക് അവൻ ഉറ്റു നോക്കി.

തന്റെ അതേ മുഖഛായാ ഉള്ള ആളുടെ ചിത്രം കണ്ടു അവൻ ഞെട്ടിത്തരിച്ചു നിന്നു.

വിശ്വാസം വരാതെ അവൻ ആ ചിത്രത്തിലൂടെ കൈകൾ കൊണ്ടു തഴുകി.

തന്റെ കൈയ്യിലൂടെ ശരീരത്തിലേക്ക് വിദ്യുത് പ്രവാഹം നടക്കുന്നതായി അനന്തുവിന്  അനുഭവപ്പെട്ടു.

അവശതയോടെ  അവൻ ആ ചിത്രത്തിൽ നിന്നും കൈ വലിച്ചെടുത്തു.

ആ മിഴിവുറ്റ ചിത്രത്തിലേക്ക് അവൻ ഉറ്റു നോക്കി.

തന്റെ അതേ ചിരിയും മുഖവും മുടിയും എന്തിനു കണ്ണുകൾപോലും ഒരേ പോലെയാണെന്നത് അവനെ അത്ഭുതപ്പെടുത്തി.

തന്റെ അതേ നീല കണ്ണുകൾ ആണ് ചിത്രത്തിൽ ഉള്ള ആൾക്കും ഉള്ളതെന്ന് തിരിച്ചറിഞ്ഞപ്പോൾ അനന്തുവിനു മോഹാലസ്യപ്പെടുന്നതായി തോന്നി.

അവൻ വീഴാതിരിക്കാൻ അടുത്ത് കണ്ട ദിവാനിൽ കൈയുറപ്പിച്ചു വച്ചു.

ആ ചിത്രത്തിൽ നിന്നും കണ്ണുകൾ എടുക്കാൻ അവനു തോന്നിയതേയില്ല.

അത്‌ തന്റെ ആരോ ആണെന്നും അയാളുമായി മുൻ പരിചയമുണ്ടെന്നും ആരോ അശരീരി പോലെ അവന്റെ കാതിൽ പറയുന്നുണ്ടായിരുന്നു.

ഈ സമയം ബലരാമൻ അനന്തുവിന്റെ  അടുത്തേക്ക് വന്നു അവനെ ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു.

“അനന്തൂട്ടാ ഇതാണ് ഞങ്ങളുടെ ദേവൻ. എന്റെ കുഞ്ഞനിയൻ

23 Comments

  1. Entha feel superb masha??

  2. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………. ??

  3. nalla kadha bro next part pettan tarane bro. waiting ann

    1. ചാണക്യൻ

      Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???

  4. Nice story bso waiting 4 next part

    1. ചാണക്യൻ

      Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട്‌ ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??

  5. ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??

  6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ചാണക്യൻ ബ്രോ…

    രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…

    നന്നായിട്ടുണ്ട് ??

    All the ബെസ്റ്റ് 4 your story…

    Waiting 4 nxt part ?

    1. ചാണക്യൻ

      Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???

    1. ചാണക്യൻ

      അക്കിലിസ് മുത്തേ…… ???

  7. *വിനോദ്കുമാർ G*♥

    സൂപ്പർ സ്റ്റോറി

    1. ചാണക്യൻ

      വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??

  8. KK-yile Vaseekaranamanthram nirthiyo?

    1. ചാണക്യൻ

      Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??

    1. ചാണക്യൻ

      Bless സഹോ…….. ??

  9. ? ആരാധകൻ ?

    ?

    1. ചാണക്യൻ

      ആരാധകൻ സഹോ……. ??

    1. ചാണക്യൻ

      EZiO സഹോ……… ????

Comments are closed.