അഥർവ്വം 3 [ചാണക്യൻ] 165

പെട്ടെന്നു തന്നെ  ആ ഗ്രാമത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ ജിത്തുവിന് തിടുക്കമായി.

ഇടക്ക് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കേറിയും വഴിവക്കിൽ കാഴ്ചകൾ കണ്ടും അവർ യാത്രയിലെ വിരസത അകറ്റി.

വൈകുന്നേരം 5 മണിയോടെ അവർ ദേശം ഗ്രാമത്തിലേക്ക് എത്തി ചേർന്നു.

തന്റെ ജന്മ നാട്ടിലേക്ക് തിരികെയെത്തിയതും മാലതി കൂടുതൽ ഉത്സാഹവതിയായി.

തണുത്ത മന്ദ മാരുതൻ  സ്വാഗതം ചെയ്യാൻ എന്നവണ്ണം അവളെ തഴുകി തലോടി.

അവളുടെ കണ്ണുകൾ ആവേശത്തോടെ എല്ലായിടത്തും ഓടി നടന്നു.

ദേശം ഗ്രാമത്തിന്റെ നാട്ടു കവലയിൽ എത്തിയപ്പോൾ അനന്തു അത്ഭുതപ്പെട്ടു.

വലിയ വികസനം ഇല്ലാത്ത സിനിമകളിൽ ഒക്കെ കണ്ടിട്ടുള്ള പോലത്തെ നാൽക്കവല ആണെന് അവനു തോന്നിപോയി.

അവിടുത്തെ വായുവിന് പോലും വല്ലാത്തൊരു ഊർജം ശരീരത്തിന് നൽകുന്നുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു.

ഇത്രയും പണക്കാർ ആയ തന്റെ അമ്മ വീട്ടുകാർ ഇങ്ങനൊരു ഗ്രാമത്തിൽ താമസിക്കുന്നതിന്റെ ഗുട്ടൻസ് അവനു പിടി കിട്ടിയില്ല.

കവലയിലൂടെ കുതിച്ചു പാഞ്ഞ പജീറോ ഒരു ഇറക്കം ഇറങ്ങി ചെന്നപ്പോൾ വലതു ഭാഗത്ത് ഒരു ഹയർ സെക്കന്ററി സ്കൂൾ അനന്തു കണ്ടു.

“മോനെ ഇതാ ഞാൻ പഠിച്ച സ്കൂൾ ”

മാലതി സന്തോഷത്തോടെ അവനെ പുറകിൽ നിന്നും തോണ്ടി.

“ആണോ അമ്മേ ? “

അനന്തു ചിരിയോടെ ആ സ്കൂളിന്റെ അങ്കണത്തിലേക്ക് എത്തി നോക്കി.

“അതേടാ”

മാലതിയുടെ ശബ്ദത്തിൽ എന്തോ നഷ്ട്ട ബോധം പോലെ അവനു തോന്നി.

അനന്തു ഡ്രൈവർ ചേട്ടനോട് കാർ നിർത്താൻ പറഞ്ഞു.

അയാൾ സ്കൂളിന്റെ മുറ്റത്തേക്ക് കാർ കൊണ്ടു വന്നു നിർത്തി.

അനന്തു പുറത്തേക്ക് ചാടിയിറങ്ങി പുറകിൽ നിന്നും മാലതിയുടെ കയ്യിൽ പിടിച്ചു വലിച്ചു.

അവൾ പുറത്തേക്ക് ഇറങ്ങി വന്നു.

“എന്താ മോനെ ? ”

അവൾ അത്ഭുതത്തോടെ അനന്തുവിനെ ഉറ്റു നോക്കി.

“വാ നമുക്ക് അമ്മയുടെ സ്കൂൾ ഒക്കെ കണ്ടിട്ട് വരാം.”

ചുറ്റുപാടും ഒന്ന് വീക്ഷിച്ചുകൊണ്ട് അവൻ പറഞ്ഞു.

“ശെരി മോനെ”

മാലതി സന്തോഷത്തോടെ തലയാട്ടി.

ശിവ  നല്ല ഉറക്കപ്പിച്ചയതിനാൽ കൂടെ വരാൻ കൂട്ടാക്കിയില്ല.

മാലതി ഉത്സാഹത്തോടെ താൻ പഠിച്ച സ്കൂളിലൂടെ ഓടി നടന്നു.

അനന്തുവിന്റെ കയ്യിൽ പിടിച്ചു അവൾ ഓരോ കാര്യങ്ങളും ഓർമയിൽ നിന്നും അവന് പറഞ്ഞു കൊടുത്തു.

അമ്മ  പഴയ ആ ഏഴാം  ക്ലാസ്‌കാരിയായി മാറിയെന്നു അനന്തുവിന് തോന്നി.

മാലതി സന്തോഷം കൊണ്ടു വീർപ്പുമുട്ടി.

“മോനെ അത്‌ കണ്ടോ ? ”

കുറച്ചു മാറി ഒരു കിണറ്റിനു സമീപം പുതുക്കി പണിഞ്ഞ ഷെഡിലേക്ക് നോക്കിക്കൊണ്ട് മാലതി കൈ ചൂണ്ടി കാണിച്ചു.

“എന്താ അമ്മേ അത്‌? ”

“മോനെ ഞാൻ ഇവിടെ പഠിക്കുന്ന സമയത്തു അവിടായിരുന്നു ഞങ്ങളുടെ കഞ്ഞിപ്പുര .ജാനുചേച്ചിയായിരുന്നു ഞങ്ങൾക്ക് കഞ്ഞി വച്ചു തന്നുകൊണ്ടിരുന്നത്. ”

23 Comments

  1. Entha feel superb masha??

  2. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………. ??

  3. nalla kadha bro next part pettan tarane bro. waiting ann

    1. ചാണക്യൻ

      Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???

  4. Nice story bso waiting 4 next part

    1. ചാണക്യൻ

      Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട്‌ ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??

  5. ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??

  6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ചാണക്യൻ ബ്രോ…

    രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…

    നന്നായിട്ടുണ്ട് ??

    All the ബെസ്റ്റ് 4 your story…

    Waiting 4 nxt part ?

    1. ചാണക്യൻ

      Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???

    1. ചാണക്യൻ

      അക്കിലിസ് മുത്തേ…… ???

  7. *വിനോദ്കുമാർ G*♥

    സൂപ്പർ സ്റ്റോറി

    1. ചാണക്യൻ

      വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??

  8. KK-yile Vaseekaranamanthram nirthiyo?

    1. ചാണക്യൻ

      Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??

    1. ചാണക്യൻ

      Bless സഹോ…….. ??

  9. ? ആരാധകൻ ?

    ?

    1. ചാണക്യൻ

      ആരാധകൻ സഹോ……. ??

    1. ചാണക്യൻ

      EZiO സഹോ……… ????

Comments are closed.