അഥർവ്വം 3 [ചാണക്യൻ] 165

“പോടാ വീരപ്പാ !!!”

“വീരപ്പൻ നിന്റെ മറ്റവൻ ”

“തുടങ്ങി രണ്ടും കൂടി.. ഈശ്വരാ വേഗം ഒന്ന് തിങ്കളാഴ്ച ആയിരുന്നേൽ രണ്ടിന്റെയും ശല്യം അങ്ങ് കുറഞ്ഞു കിട്ടിയേനെ.”

മാലതി ആവലാതിയോടെ നെഞ്ചിൽ കൈ വച്ചു.

“ഓഹോ അപ്പൊ ഇന്ന് ശനിയാഴ്ച ആണോ ?”

അനന്തു തല ചൊറിഞ്ഞുകൊണ്ട് ചോദിച്ചു.

“അതേ സാർ.. ബോധോം പൊക്കണോം ഒന്നുമില്ലല്ലെ രാവിലെ ആയിട്ട് ? ”

ശിവ അവനെ നോക്കി മുഖം ചുളിച്ചു.

“ഇല്ല മോളെ… ഇന്നലെ തൊട്ടേ എന്റെ റിലേ തെറ്റി കിടക്കുവാ ”

“അതു പണ്ടേ അങ്ങനാണല്ലോ ” ശിവ വായ് പൊത്തി ചിരിച്ചു.

അനന്തു ചിരിയോടെ ഭക്ഷണം എടുത്തു ഹാളിലേക്ക് പോയി.

അവിടെ ചെന്നു ടീവി ഓൺ ചെയ്തു ന്യൂസ്‌ കണ്ടു കൊണ്ട് പ്രാതൽ കഴിച്ചു.

കൈ കഴുകി അവൻ റൂമിലേക്ക് ചെന്നു.

കട്ടിലിലേക്ക് നീണ്ടു വിവർന്നു കിടന്ന അവൻ രാഹുലിനെ ഫോൺ വിളിച്ചു.

അവനുമായി കത്തിയടിച്ച ശേഷം അനന്തു സ്നേഹയെ ഫോൺ ചെയ്തു.

അവളുമായി കുറെ നേരം സംസാരിച്ച ശേഷം അവൻ ചിന്തകളിലേക്ക് പയ്യെ മുഴുകി.

വീണ്ടും ഇന്നലെ നടന്ന സംഭവവികാസങ്ങൾ അവന്റെ തലയിൽ പെരുമ്പാറ മുഴക്കിക്കൊണ്ടിരുന്നു.

ഓരോന്നു ആലോചിച്ചു തല പെരുക്കവെ വീടിനു മുറ്റത്തു ഒരു കാർ വന്നു നിർത്തുന്നതിന്റെ ഇരമ്പൽ അനന്തു കേട്ടു.

മടിയോടെ അവൻ പതിയെ കട്ടിലിൽ നിന്നും എണീറ്റു വീടിന്റെ ഉമ്മറത്തേക്ക് നടന്നു.

ഈ സമയം മാലതിയും ശിവയും മുറ്റത്തു സന്നിഹിതരായിരുന്നു.

മുറ്റത്തു വന്നു നിന്ന നീല കളർ ബെൻസ് കണ്ടതും ശിവയുടെ കണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു.

അവൾ അത്ഭുതത്തോടെ ആ കാർ വീക്ഷിച്ചു കൊണ്ടിരുന്നു.

പൊടുന്നനെ ബെൻസിന്റെ ഫ്രന്റ്‌ ഡോർ തുറന്നു പ്രായമായ ഒരാൾ ഇറങ്ങി വന്നു.

ഖദർ ജുബ്ബയും മുണ്ടും അണിഞ്ഞ ഒരാൾ.

സ്വർണ നിറമുള്ള വാച്ചും കണ്ണടയും കഴുത്തിൽ തൂങ്ങി കിടക്കുന്ന സ്വർണ ലോക്കറ്റും അയാൾക്ക് പ്രൗഢി നൽകി.

വെളുത്ത മുടിയിഴകൾ കരം കൊണ്ടു പിന്നിലേക്ക് തഴുകി ഡോർ വലിച്ചടച്ചു അയാൾ അവരെ സാകൂതം നോക്കി.

23 Comments

  1. Entha feel superb masha??

  2. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………. ??

  3. nalla kadha bro next part pettan tarane bro. waiting ann

    1. ചാണക്യൻ

      Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???

  4. Nice story bso waiting 4 next part

    1. ചാണക്യൻ

      Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട്‌ ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??

  5. ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??

  6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ചാണക്യൻ ബ്രോ…

    രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…

    നന്നായിട്ടുണ്ട് ??

    All the ബെസ്റ്റ് 4 your story…

    Waiting 4 nxt part ?

    1. ചാണക്യൻ

      Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???

    1. ചാണക്യൻ

      അക്കിലിസ് മുത്തേ…… ???

  7. *വിനോദ്കുമാർ G*♥

    സൂപ്പർ സ്റ്റോറി

    1. ചാണക്യൻ

      വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??

  8. KK-yile Vaseekaranamanthram nirthiyo?

    1. ചാണക്യൻ

      Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??

    1. ചാണക്യൻ

      Bless സഹോ…….. ??

  9. ? ആരാധകൻ ?

    ?

    1. ചാണക്യൻ

      ആരാധകൻ സഹോ……. ??

    1. ചാണക്യൻ

      EZiO സഹോ……… ????

Comments are closed.