അഥർവ്വം 3 [ചാണക്യൻ] 165

അനന്തു  പുഞ്ചിരിച്ചുകൊണ്ട് അവൾക്ക് ചാരെ വന്നു നിന്നു.

“പോട്ടെ…. പിന്നെ വരാം അഞ്ജലികുട്ടി…”

“ശരി നന്ദേട്ടാ…. പിന്നെ കാണാം. ”

അവൾ പറയുന്നത് കേട്ടു മുത്തശ്ശൻ വായ് പൊളിച്ചു നിന്നു.

അദ്ദേഹം  വിടർന്ന കണ്ണുകളോടെ അവളെ നോക്കി.

ഈ സമയം അനന്തു  മുറി വിട്ടു പുറത്തേക്ക് പോയിരുന്നു.

“ആഹാ എന്റെ കുട്ടീടെ ആൺവിരോധം ഒക്കെ മാറിയോ? ”

മുത്തശ്ശൻ കളിയായി അവളോട്‌ ചോദിച്ചു.

“പിന്നില്ലാതെ മുത്തശ്ശാ നല്ല അടിപൊളി മുറ ചെറുക്കനെ കിട്ടിയാൽ ഞാൻ വിടുമോ? ”

മുത്തശ്ശൻ അതു കേട്ട് കുലുങ്ങി ചിരിച്ചുകൊണ്ട് പതിയെ മുറി വിട്ടിറങ്ങി പോയി.

ഷൈല അഞ്ജലിയെ കൈകളിൽ താങ്ങിക്കൊണ്ട് പതുക്കെ ബെഡിൽ കിടത്തി.

അവളെ പയ്യെ കിടത്തിയ ശേഷം ഷൈല നിവർന്നു നിന്നു വിജയന് നേരെ തിരിഞ്ഞു നോക്കി.

“വിജയേട്ടാ നിങ്ങൾ അവരോട് എല്ലാം പറയാൻ തുടങ്ങുവായിരുന്നു അല്ലെ ? ”

ഷൈല അയാളെ തുറിച്ചു നോക്കി

“അതേ ഷൈലേ മാലതി ചോദിച്ചപ്പോൾ ഒന്നും ഓർക്കാതെ പറഞ്ഞു തുടങ്ങിയതാ ”

“ഓർക്കണം വിജയേട്ടാ.. നമ്മുടെ മോൾക്ക് സംഭവിച്ചത് നമ്മൾ മാത്രം അറിഞ്ഞാൽ മതി. വേറാരും ഇനി അറിയണ്ട… ആരും.. ”

ഷൈല ഒരു താക്കീത് എന്നപോലെ അയാളോട് പറഞ്ഞു.

“ശരി ഷൈലേ ”

വിജയനെ മറി കടന്നു കൊണ്ട് ഷൈല അടുക്കളയിലേക്ക് പോയി.

.
.
.
.

ഈ സമയം ഹാളിൽ സാധങ്ങൾ കയ്യിൽ പിടിച്ചു നിക്കുവായിരുന്നു മാലതിയും ജിത്തുവും

“ബലരാമാ മാലതിയ്ക്കും ശിവയ്ക്കും  വടക്കിനി ഭാഗത്തുള്ള മുറി കൊടുത്തോളു. ആ പെട്ടികളും സാധങ്ങളും എടുക്കാൻ നീയും സഹായിക്ക് ”

മുത്തശ്ശൻ ബലരാമനെ നോക്കി ആജ്ഞാപിച്ചു.

“ശരി അച്ഛാ ”

“അനന്തുവിന് നമ്മുടെ ദേവന്റെ മുറി കൊടുത്താൽ മതി. ”

മുത്തശ്ശൻ എന്തോ പറയാനാഞ്ഞതും മുത്തശ്ശി ഇടക്ക് കയറി പറഞ്ഞു.

എല്ലാവരും മുത്തശ്ശിയെ അത്ഭുതത്തോടെ നോക്കി.

അടിച്ചു വാരാനോ മറ്റോ അല്ലാതെ ആരെയും ആ മുറിയിലേക്ക് കയറ്റാൻ മുത്തശ്ശി അനുവദിക്കാറില്ലായിരുന്നു.

അകാലത്തിൽ മരിച്ചു പോയ മകന്റെ ഓർമക്കായി ആ അമ്മ പൊന്നു പോലെ കാത്തു സൂക്ഷിച്ചതായിരുന്നു ആ മുറി.

മുത്തശ്ശിയുടെ തീരുമാനം എല്ലാവരെയും അത്ഭുതപ്പെടുത്തി.

“നിനക്ക് കുഴപ്പമില്ലല്ലോ അല്ലെ കാർത്യായനി ”

ശങ്കരൻ തന്റെ സംശയം ദൂരീകരിക്കാൻ എന്നവണ്ണം ഒന്നുകൂടി ചോദിച്ചു.

“അതേ എനിക്ക് പൂർണ സമ്മതം ആണ്. എന്തോ ആ മുറി തന്നെ അനന്തു മോന് കൊടുക്കണമെന്ന് മനസ്സിൽ ആരോ പറയുന്നപോലെ”

23 Comments

  1. Entha feel superb masha??

  2. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………. ??

  3. nalla kadha bro next part pettan tarane bro. waiting ann

    1. ചാണക്യൻ

      Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???

  4. Nice story bso waiting 4 next part

    1. ചാണക്യൻ

      Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട്‌ ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??

  5. ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??

  6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ചാണക്യൻ ബ്രോ…

    രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…

    നന്നായിട്ടുണ്ട് ??

    All the ബെസ്റ്റ് 4 your story…

    Waiting 4 nxt part ?

    1. ചാണക്യൻ

      Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???

    1. ചാണക്യൻ

      അക്കിലിസ് മുത്തേ…… ???

  7. *വിനോദ്കുമാർ G*♥

    സൂപ്പർ സ്റ്റോറി

    1. ചാണക്യൻ

      വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??

  8. KK-yile Vaseekaranamanthram nirthiyo?

    1. ചാണക്യൻ

      Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??

    1. ചാണക്യൻ

      Bless സഹോ…….. ??

  9. ? ആരാധകൻ ?

    ?

    1. ചാണക്യൻ

      ആരാധകൻ സഹോ……. ??

    1. ചാണക്യൻ

      EZiO സഹോ……… ????

Comments are closed.