അഥർവ്വം 3 [ചാണക്യൻ] 165

അയാൾ മാലതിയ്ക്ക് നേരെ കൈ ചൂണ്ടി.

ശിവജിത്തും മീനാക്ഷിയും പതുക്കെ മാലതിയുടെ അടുത്തേക്ക് നടന്നു വന്നു.

“മാലതി എളേമ്മേ… ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വേഗം വരാം. എല്ലാവരെയും കാണാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുവായിരുന്നു. ”

മീനാക്ഷി വിനീതയായി പറഞ്ഞു.

“അതിനെന്താ മക്കളെ പോയിട്ട് വായോ.. ഞങ്ങൾ ഇനി ഇവിടുണ്ടല്ലോ.. വന്നിട്ട് ശെരിക്കും സംസാരിക്കാട്ടോ..”

മാലതി സന്തോഷത്തോടെ പറഞ്ഞു.

അത്‌ കേട്ടതും ശിവജിത്തിന്റെ മുഖ ഭാവം മാറി.

കടന്നൽ കുത്തിയ പോലെ അവൻ മുഖം വീർപ്പിച്ചു നിന്നു.

അനന്തുവിന് അത്‌ മനസ്സിലായെങ്കിലും കാര്യമാക്കാൻ പോയില്ല.

അവൻ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്നേഹ പ്രകടനത്തിൽ മതി മറന്നിരുന്നു.

അപ്പോൾ തന്നെ അവർ വെളിയിലേക്ക് ഇറങ്ങി കാറിൽ കയറി പുറത്തേക്ക് യാത്രയായി.

ഈ സമയം എല്ലാവരും മത്സരത്തോടെ അവരെ പലഹാരം  കഴിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു.

മാലതി എല്ലാവരുടെയും സ്നേഹപ്രകടനത്തിൽ പൂർണ സംതൃപ്ത ആയിരുന്നു.

“അനന്തൂട്ടാ ഇത് കഴിക്ക് ”

ബലരാമൻ ഒരു ലഡ്ഡു എടുത്തു അവന്റെ വായിൽ വച്ചു കൊടുത്തു.

മുത്തശ്ശിയും മുത്തശ്ശനും മാലതിക്കും ശിവയ്ക്കും ജിലേബി കഴിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു.

ഇങ്ങനെ കഴിപ്പിച്ചാൽ എല്ലാം കൂടി തൊണ്ടയിൽ കുടുങ്ങുമെന്ന് നിഖിലയ്ക്ക് തോന്നി

മാലതി നല്ലോണം കഴിക്ക് അങ്ങോട്ട്.. കണ്ടില്ലേ ഒരുമാതിരി മെലിഞ്ഞ് കോലു പോലെ നീ  ഇരിക്കുന്നത്.ഒന്നും തിന്നാറില്ലെ നീ ”

ബലരാമന്റെ ഭാര്യ സീത ചോദ്യഭാവേന അവളെ നോക്കി.

“ജോലി തിരക്കല്ലേ സീതേട്ടത്തി… പിന്നെ ഈ രണ്ടെണ്ണത്തിനെ മേയ്ക്കുന്ന പാട് എനിക്കല്ലേ അറിയൂ. ”

മാലതി കുസൃതി ചിരിയോടെ അവരെ നോക്കി.

സീത അവളെ നോക്കി പുഞ്ചിരിച്ചു.

“ഇനി ഞങ്ങൾ നോക്കിക്കോളാം രണ്ടുപേരെയും”

മുത്തശ്ശി തലയുയർത്തി അവരെ നോക്കി പറഞ്ഞു.

“അതേ അവർ ഇനി ഞങ്ങടെ കൂടെ നിക്കട്ടെ ”

മുത്തശ്ശൻ ശബ്ദത്തിനു അല്പം ഗാംഭീര്യം നൽകി.

അനന്തുവും ശിവയും പരസ്പരം നോക്കി ചിരിച്ചു.

“അനന്തൂട്ടാ  ഇതും കഴിക്ക് ”

ഒരു കേക്ക്  എടുത്തു അവന്റെ നേരെ ബലരാമൻ അടുപ്പിച്ചു.

“മതി ബലരാമൻ അമ്മാവാ മതിയായി. ”

“അയ്യോ അത്‌ പറ്റില്ല ഇതും കൂടി  ”

ബലരാമൻ അപേക്ഷയുടെ സ്വരത്തിൽ  അവനെ നോക്കി.

23 Comments

  1. Entha feel superb masha??

  2. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………. ??

  3. nalla kadha bro next part pettan tarane bro. waiting ann

    1. ചാണക്യൻ

      Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???

  4. Nice story bso waiting 4 next part

    1. ചാണക്യൻ

      Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട്‌ ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??

  5. ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??

  6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ചാണക്യൻ ബ്രോ…

    രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…

    നന്നായിട്ടുണ്ട് ??

    All the ബെസ്റ്റ് 4 your story…

    Waiting 4 nxt part ?

    1. ചാണക്യൻ

      Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???

    1. ചാണക്യൻ

      അക്കിലിസ് മുത്തേ…… ???

  7. *വിനോദ്കുമാർ G*♥

    സൂപ്പർ സ്റ്റോറി

    1. ചാണക്യൻ

      വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??

  8. KK-yile Vaseekaranamanthram nirthiyo?

    1. ചാണക്യൻ

      Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??

    1. ചാണക്യൻ

      Bless സഹോ…….. ??

  9. ? ആരാധകൻ ?

    ?

    1. ചാണക്യൻ

      ആരാധകൻ സഹോ……. ??

    1. ചാണക്യൻ

      EZiO സഹോ……… ????

Comments are closed.