അഥർവ്വം 3 [ചാണക്യൻ] 165

ജിത്തു  കഥ കേൾക്കാനുള്ള ആകാംക്ഷയോടെ  ചോദിച്ചു.

“അങ്ങനെ അന്ന് ഞങ്ങൾ കണ്ണും കണ്ണും നോക്കി നിന്നു. അത് കഴിഞ്ഞ് നാട്ടിലെ ഉത്സവത്തിന് വീണ്ടും ഞാൻ ഏട്ടനെ കണ്ടു. അന്ന് എന്റെ പുറകെ പുള്ളിക്കാരൻ കുറേ  നടന്നു.പിന്നെ ഇടക്കിടക്ക് എന്നെ കാണാൻ വരാൻ തുടങ്ങി.അങ്ങനെ കണ്ട് കണ്ട് ഞാനും ഏട്ടനെ ഇഷ്ട്ടപെട്ടു തുടങ്ങി. പിന്നെ എന്റെ കൂട്ടുകാരി വഴി ഞങ്ങൾ പരസ്പരം ഹൃദയം കൈ മാറി. ഒരുപാട് കത്തുകൾ ഞാൻ ഏട്ടനും ഏട്ടൻ എനിക്കും എഴുതി. കത്തുകളിലൂടെ ഞങ്ങൾ പ്രണയിച്ചു.അവസാനം എനിക്ക് ഒരു കല്യാണാലോചന വന്നപ്പോൾ ഗത്യന്തരമില്ലാതെ ഞങ്ങൾ ഒളിച്ചോടി.അവർ ഞങ്ങളെ കുറേ അന്വേഷിച്ചെങ്കിലും കണ്ടു കിട്ടിയില്ല.അങ്ങനെ ഞാനും ഏട്ടനും കല്യാണം കഴിഞ്ഞു ഒരുമിച്ചു താമസിക്കാൻ തുടങ്ങി ഇവിടെ.മരിക്കുന്നതുവരെ എന്നെ പൊന്നുപോലെയാ നോക്കിയേ എന്റെ ഏട്ടൻ ”

മാലതി വിതുമ്പിക്കൊണ്ട് പറഞ്ഞു.

അനന്തുവും ശിവയും  അമ്മയെ  കെട്ടിപിടിച്ചു  ആശ്വസിപ്പിച്ചു.

വരാൻ പോകുന്ന നല്ല ദിവസങ്ങൾ ആയിരുന്നു അവളുടെ മനസ്സ് നിറയെ.

“അല്ല അമ്മേ മുത്തശ്ശനും അമ്മാവനും എന്തിനാ ഏട്ടനെ നോക്കി ദേവാ എന്ന് വിളിച്ചേ?”?

ശിവ സംശയം പ്രകടിപ്പിച്ചു.

“അതോ….. അത് നിങ്ങൾക്ക് സർപ്രൈസ്”

മാലതി പൊട്ടിചിരിച്ചുകൊണ്ടു പറഞ്ഞു.

അനന്തു  പതിയെ അവിടുന്ന് എണീറ്റു.

നേരെ  റൂമിലേക്ക് ചെന്ന അവൻ ബെഡിൽ അമർന്നു കിടന്നു. തനിക്ക് പുതിയതായി ലഭിച്ച സൗഭാഗ്യങ്ങൾ ഓർത്തുകൊണ്ട്.

അടുത്ത ദിവസം അനന്തു മുഴവൻ സമയവും സ്നേഹയുടെ വീട്ടിൽ ആയിരുന്നു.രാഹുലും  അവിടെ ഇണ്ടാർന്നു…

മണിക്കൂറുകളോളം അവർ അവിടെ ഇരുന്ന് കത്തി വച്ചുകൊണ്ടിരുന്നു. അപ്പോൾ ആണ് അനന്തുവിന്റെ ഫോൺ ശബ്ദിച്ചത്.

“ഹലോ ”

അനന്തു കാൾ എടുത്തു.

“ചെക്കാ നീ എവിടാ ഉള്ളെ? ”

മറു വശത്തു കട്ട കലിപ്പിൽ ആയിരുന്നു മാലതി.

“ഞാൻ സ്നേഹയുടെ വീട്ടിലുണ്ട് അമ്മേ ”

അനന്തു അമ്മയെ സമാധാനിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു.

“ആണോ എങ്കിൽ വേഗം ഇങ്ങോട്ട് വാടാ…. നമുക്ക് എല്ലാം പാക്ക് ചെയ്യണ്ടേ മറന്നോ നീയ് ”

“ഇല്ലമ്മേ ഓർമയുണ്ട്. ഞാൻ ഉടനെ വരാം. ”

“ശെരി പെട്ടന്ന് ആയ്ക്കോട്ടെ”

മാലതി തിടുക്കം കൂട്ടി.

“ആം. ”

അനന്തു  ഈർഷ്യയോടെ കാൾ കട്ട്‌ ചെയ്തു.

പോർച്ചിൽ നിർത്തിയ ബൈക്കിൽ കയറി ഇരുന്നു ചാവി ഇട്ട് ഓൺ ചെയ്തു വണ്ടി ഒന്ന് ഇരപ്പിച്ചു അവൻ പുറത്തേക്ക് ഇറക്കി വീട് ലക്ഷ്യമാക്കി കുതിച്ചു.

കുറച്ചു സമയത്തെ യാത്രക്ക് ശേഷം അവൻ വീട്ടിൽ തിരിച്ചെത്തി.

വണ്ടിയിൽ നിന്നു ഇറങ്ങിയപ്പോഴെ പുറത്ത് ബാഗ് കഴുകി വെയിലത്ത് ഉണക്കാൻ വച്ചത് അവന്റെ ശ്രദ്ധയിൽപ്പെട്ടു.

23 Comments

  1. Entha feel superb masha??

  2. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………. ??

  3. nalla kadha bro next part pettan tarane bro. waiting ann

    1. ചാണക്യൻ

      Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???

  4. Nice story bso waiting 4 next part

    1. ചാണക്യൻ

      Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട്‌ ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??

  5. ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??

  6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ചാണക്യൻ ബ്രോ…

    രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…

    നന്നായിട്ടുണ്ട് ??

    All the ബെസ്റ്റ് 4 your story…

    Waiting 4 nxt part ?

    1. ചാണക്യൻ

      Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???

    1. ചാണക്യൻ

      അക്കിലിസ് മുത്തേ…… ???

  7. *വിനോദ്കുമാർ G*♥

    സൂപ്പർ സ്റ്റോറി

    1. ചാണക്യൻ

      വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??

  8. KK-yile Vaseekaranamanthram nirthiyo?

    1. ചാണക്യൻ

      Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??

    1. ചാണക്യൻ

      Bless സഹോ…….. ??

  9. ? ആരാധകൻ ?

    ?

    1. ചാണക്യൻ

      ആരാധകൻ സഹോ……. ??

    1. ചാണക്യൻ

      EZiO സഹോ……… ????

Comments are closed.