അഥർവ്വം 3 [ചാണക്യൻ] 165

പേരമക്കളെ ശങ്കരൻ പ്രതീക്ഷയോടെ നോക്കി.

“മോളെ ഇന്നേക്ക്  60 ദിവസങ്ങൾ കഴിഞ്ഞാൽ ഭൂമി പൂജയാണ്.മോള് മറന്നിട്ടില്ലലോ അല്ലെ? ”

ബലരാമൻ താടിയിൽ ഉഴിഞ്ഞു അവളെ ഉറ്റു നോക്കി.

“മറന്നിട്ടില്ല ഏട്ടാ …. ഒരിക്കൽ തറവാട്ടിലേക്ക്   തിരിച്ചു വരേണ്ടി വരും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആ ദിവസത്തിന് വേണ്ടി ആണ് കഴിഞ്ഞ 20 വർഷങ്ങളായി ഞാൻ കാത്തിരിക്കുന്നത്.”

മാലതിയുടെ മുഖത്തെ ഭാവമാറ്റം അനന്തുവിനെ ഞെട്ടിച്ചു.

ഒരിക്കൽ പോലും അമ്മയുടെ മുഖം ഇങ്ങനെ കണ്ടിട്ടില്ലെന്നു അവൻ ഓർത്തു.

ബലരാമനും ശങ്കരനും ക്രോധം കൊണ്ടു നിന്നു വിറച്ചു.

അല്പ സമയം കഴിഞ്ഞു സംയമനം വീണ്ടെടുത്ത് അവർ പോകാൻ തയാറായി.

പേരമക്കളെ കണ്ടു കോതി തീരാതെ ശങ്കരൻ  അവരെ കെട്ടിപിടിച്ചു.

ബലരാമൻ മാലതിയുടെ നമ്പറും മറ്റും വാങ്ങി.

അനന്തുവിനോടും ശിവയോടും  മാലതിയോടും യാത്ര പറഞ്ഞു അവർ പുറപ്പെട്ടു.

കൈ വീശിക്കൊണ്ട്  മാലതി അവരെ യാത്രയാക്കി.

പതുക്കെ അനന്തുവും ശിവയും അവളെ വന്നു കെട്ടിപിടിച്ചു നിന്നു.

മാലതി അവരെ ഇരു കയ്യിലും ചേർത്തു നിർത്തി.

“എന്റെ പൊന്നു മക്കൾ ഇനി പേടിക്കണ്ട. നിങ്ങൾക്ക് ഇനി എല്ലാരും ഉണ്ടാകും. ബന്ധുക്കളും സ്വന്തക്കാരും ഒക്കെ ”

സന്തോഷം കൊണ്ടു മാലതിയുടെ കണ്ഠം  ഇടറി.

“അമ്മേ നമ്മൾ ഇത്രേം വർഷത്തിന് ശേഷം തറവാട്ടിലേക്ക്  തിരിച്ചു ചെല്ലുമ്പോ അവർക്ക് ഇഷ്ടപ്പെടുമോ ? ”  തന്റെ സംശയം അനന്തു പ്രകടിപ്പിച്ചു.

“ഇല്ല മക്കളെ.. ഒന്നും ഓർത്തു വേവലാതി വേണ്ട. അവർ നമ്മളെ നല്ല രീതിയിൽ സ്വീകരിക്കുമെന്നാ അമ്മയുടെയും പ്രതീക്ഷ.”

മാലതി ഒന്ന് നെടുവീർപ്പെട്ടു.

“അപ്പൊ എപ്പോളാ അമ്മേ നമ്മൾ തറവാട്ടിലേക്ക് പോകുവാ ? “

ശിവ  സന്തോഷത്തോടെ തുള്ളി ചാടി.

“മറ്റന്നാൾ പോകാം മോളെ “

മാലതി അവളുടെ കവിളിൽ പതുക്കെ പിച്ചികൊണ്ട് പറഞ്ഞു.

പതുക്കെ അവർ മൂവരും  വീടിനുള്ളിലേക്ക് കയറി.

മാലതി ബാക്കി ഉണ്ടായിരുന്ന ചായ തിളപ്പിച്ച്‌ ആറ്റി കുട്ടികൾക്ക്  കൊടുത്തു .

“അമ്മേ നമ്മുടെ കുടുംബക്കാര് ഭയങ്കര പൈസക്കാർ ആണല്ലേ ? ”

ബാക്കി വന്ന പലഹാരം വായിലേക്ക് തട്ടിക്കൊണ്ടു അനന്തു ചോദിച്ചു.

“അതു മോനെങ്ങനെ മനസ്സിലായി.? ”

“മുത്തശ്ശനും അമ്മാവനും വന്ന കാർ കണ്ടില്ലേ അപ്പൊ മനസ്സിലായി  ”

“ശെരിയാ ഞാനും നോക്കി. “

ശിവ  ഇടക്ക് ചാടി കേറി പറഞ്ഞു.

“അതേ മക്കളെ അമ്മയുടെ വീട്ടുകാർ വലിയ പണക്കാർ ആണ്. നിങ്ങൾ തേവക്കാട്ട് ഗ്രൂപ്പ്‌ ഓഫ് ബിസിനസ്‌ എന്ന് കേട്ടിട്ടുണ്ടോ? ”

മാലതി അവരെ നോക്കി പുരികം കൂർപ്പിച്ചു.

23 Comments

  1. Entha feel superb masha??

  2. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………. ??

  3. nalla kadha bro next part pettan tarane bro. waiting ann

    1. ചാണക്യൻ

      Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???

  4. Nice story bso waiting 4 next part

    1. ചാണക്യൻ

      Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട്‌ ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??

  5. ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??

  6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ചാണക്യൻ ബ്രോ…

    രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…

    നന്നായിട്ടുണ്ട് ??

    All the ബെസ്റ്റ് 4 your story…

    Waiting 4 nxt part ?

    1. ചാണക്യൻ

      Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???

    1. ചാണക്യൻ

      അക്കിലിസ് മുത്തേ…… ???

  7. *വിനോദ്കുമാർ G*♥

    സൂപ്പർ സ്റ്റോറി

    1. ചാണക്യൻ

      വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??

  8. KK-yile Vaseekaranamanthram nirthiyo?

    1. ചാണക്യൻ

      Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??

    1. ചാണക്യൻ

      Bless സഹോ…….. ??

  9. ? ആരാധകൻ ?

    ?

    1. ചാണക്യൻ

      ആരാധകൻ സഹോ……. ??

    1. ചാണക്യൻ

      EZiO സഹോ……… ????

Comments are closed.