ബലരാമൻ അനന്തുവിന്റെ കൂടെ വീടിന്റെ ഉള്ളിലേക്ക് നടന്നു വന്നു.
ഈ സമയം കൊണ്ടു നിഖിലയും മുത്തശ്ശനും നല്ല കൂട്ടായി.
ആവശ്യത്തിന് മധുരമുള്ള നല്ല പാൽ ചായയും ബേക്കറി പലഹാരവും അവർക്ക് മുൻപിൽ മാലതി നിരത്തി വച്ചു.
ബലരാമൻ ചായ ഗ്ലാസ് എടുത്തു ചുണ്ടോടു ചേർത്തു ചായ പതിയെ മോത്തി കുടിച്ചു.
പൊടുന്നനെ അയാൾ അച്ഛനെ ഉറ്റു നോക്കി. അദ്ദേഹം ചോദ്യ ഭാവേന ബലരാമനെ നോക്കി.
“അമ്മ ചായ വയ്ക്കുന്ന പോലെ തന്നെ. അമ്മയുടെ കൈപ്പുണ്യം ഇപ്പോഴും അവൾക്ക് കൈ മോശം വന്നിട്ടില്ല “
ബലരാമൻ അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കി പറഞ്ഞു.
ശങ്കരൻ ബലരാമനെ നോക്കി പുഞ്ചിരിച്ചു
.ചായ പതിയെ കുടിച്ചുകൊണ്ടു അവർ മാലതിയോടു വിശേഷങ്ങൾ ആരാഞ്ഞു.
ഉച്ചഭക്ഷണത്തിനു നിൽക്കണമെന്ന് മാലതി പറഞ്ഞെങ്കിലും മറ്റൊരു സ്ഥലത്തേക്ക് അത്യാവശ്യം പോകേണ്ടതിനാൽ അവർ അതു സ്നേഹപൂർവ്വം നിരസിച്ചു
അല്പ സമയം കഴിഞ്ഞു മാലതിയുടെ അച്ഛന്റെ നിർബന്ധ പ്രകാരം എല്ലാരും കാറിൽ ടൗണിലേക്ക് പോയി.
മകൾക്കും പേരമക്കൾക്കുമായി അദ്ദേഹം ഒരുപാടു തുണിത്തരങ്ങളും മറ്റും വാങ്ങി കൊടുത്തു.
മുത്തശ്ശൻ അനന്തുവിന് ഒരു വാച്ചും ശിവയ്ക്ക് മാലയും വാങ്ങി നൽകി.
ബലരാമനും എന്തൊക്കെയോ സമ്മാനങ്ങൾ അവർക്കായി വാങ്ങി കൂട്ടി.
മാലതിയുടെ ഹൃദയം ഇതൊക്കെ കണ്ട് സന്തോഷത്തിന്റെ പെരുമ്പറ കൊട്ടി.
ഇതൊക്കെ കാണാൻ കുട്ടികളുടെ അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അവർ വൃഥാ ചിന്തിച്ചു.
ഒരുപാടു സമയം ടൗണിൽ ചിലവഴിച്ച ശേഷം അവർ വീട്ടിലേക്ക് തിരിച്ചെത്തി.
പോകാൻ നേരം ശങ്കരൻ മാലതിയെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു.
“ഒരിക്കൽ ഞങ്ങളെയെല്ലാം വിട്ടെറിഞ്ഞു പോയതാ നീ. പക്ഷെ ഈ വയസ്സാംകാലത്തു ഈ മുത്തശ്ശനും മുത്തശ്ശിക്കും അവരുടെ മകളും പേരമക്കളും കൂടെ തന്നെ വേണമെന്ന് ഭയങ്കര ആഗ്രഹമാ..അപ്പൊ മോളും മക്കളും 2 ദിവസത്തിനുള്ളിൽ തന്നെ വീട്ടിലേക്ക് വന്നേക്കണം. ഇനി നിങ്ങൾ അവിടെയാ താമസിക്കുക ”
“പക്ഷെ അച്ഛാ ഞങ്ങൾ പെട്ടെന്ന്……. ”
മാലതി പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ബലരാമൻ ഇടപെട്ടു.
“അച്ഛൻ പറഞ്ഞത് മോള് കേൾക്ക്…. എന്തേലും കാര്യം ഉള്ളതോണ്ടല്ലേ അച്ഛൻ അങ്ങനെ പറഞ്ഞേ. ഇനി ഈ ചെറിയ വീട്ടിൽ ദാരിദ്ര്യത്തിൽ കഴിയേണ്ടവരല്ല എന്റെ പെങ്ങളും അവളുടെ മക്കളും. നിന്നെ ഇനി ഞങ്ങൾ നോക്കിക്കോളാം”
അനന്തു വിശ്വാസം വരാതെ അവരെ നോക്കി.
അപ്പൊ 2 ദിവസത്തിനുള്ളിൽ എല്ലാം പാക്ക് ചെയ്ത് വച്ചു പറയാൻ ഉള്ളവരോടൊക്കെ പറഞ്ഞോ.. ശിവയ്ക്കും അനന്തുവിനും അവിടുന്ന് പഠിക്കാൻ പോകാലോ ”
Entha feel superb masha??
❤️❤️❤️❤️
Gokul ബ്രോ………. ??
nalla kadha bro next part pettan tarane bro. waiting ann
Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???
Nice story bso waiting 4 next part
Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട് ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??
ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു
സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??
???…
ചാണക്യൻ ബ്രോ…
രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…
നന്നായിട്ടുണ്ട് ??
All the ബെസ്റ്റ് 4 your story…
Waiting 4 nxt part ?
Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???
❤❤❤
അക്കിലിസ് മുത്തേ…… ???
സൂപ്പർ സ്റ്റോറി
വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??
KK-yile Vaseekaranamanthram nirthiyo?
Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??
?????
Bless സഹോ…….. ??
?
ആരാധകൻ സഹോ……. ??
?
EZiO സഹോ……… ????