അഥർവ്വം 3 [ചാണക്യൻ] 165

“മോളെ ഞാൻ നിന്റെ  മുത്തശ്ശനാ… എന്റെ കൂടെ വന്നത് നിന്റെ  അമ്മാവനും. അതായതു മോൾടെ അമ്മയുടെ ആങ്ങള ”

ശിവ അവരെ മാറി മാറി നോക്കി.

എന്തിനെന്നറിയാതെ അവളുടെ  കണ്ണുകളും പെയ്തു തുടങ്ങാൻ പാകത്തിൽ ആയി മാറിയിരുന്നു.

ശിവയ്ക്കും അദ്ദേഹത്തിന്റെ സ്നേഹ ചുംബനം ലഭിച്ചു.

മാലതിയുടെ ഏട്ടൻ നിറകണ്ണുകളോടെ അവളുടെ  നേരെ വന്നു.

ശിവയെ മുറുക്കെ കെട്ടിപിടിച്ചുകൊണ്ടു അദ്ദേഹം സ്നേഹം പ്രകടിപ്പിച്ചു.

അവൾ  വല്ലാതെ ആഹ്ലാദത്തിൽ ആയിരുന്നു.

പുതിയതായി കിട്ടിയ ബന്ധുക്കളെ ഓർത്ത്.

കഥകളിൽ മാത്രം വായിച്ചിട്ടുള്ള ബന്ധുക്കളുടെയും മുത്തശ്ശന്റെയും ഒക്കെ സ്നേഹം അവൾ ആദ്യമായി നേരിട്ട് അനുഭവിക്കുകയായിരുന്നു.

“മോൾക്ക് ഞങ്ങളുടെ പേരൊക്കെ അറിയുമോ?”

മാലതിയുടെ ഏട്ടൻ ശിവയെ പാളി നോക്കി.

“ഉവ്വ് മുത്തശ്ശന്റെ പേര് ശങ്കരൻ എന്നാണെന്നും മുത്തശ്ശിയുടെ പേര് കാർത്യായനി എന്നും ആണെന്ന് പറഞ്ഞു തന്നിട്ടുണ്ട്. അമ്മ.  പിന്നെ അമ്മയുടെ മൂത്ത ചേട്ടന്റെ പേര്  ബലരാമൻന്ന്  ആണെന്നും പറഞ്ഞു തന്നിട്ടുണ്ട്.”

അവൾ  അഭിമാനത്തോടെ അവരെ നോക്കി പറഞ്ഞു. ബാലരാമന്റെയും ശങ്കരന്റെയും കണ്ണുകൾ അതു കേട്ട് തിളങ്ങി.

ഈ സമയം ആണ് അനന്തു മുറ്റത്തേക്ക് ഇറങ്ങി വന്നത്.

മുറ്റത്തു നിൽക്കുന്ന ആൾക്കാരെയും വില കൂടിയ കാറും കണ്ട് അവൻ ഒന്ന് പകച്ചു.

മുറ്റത്തേക്ക് ഇറങ്ങി വന്ന അനന്തുവിനെ കണ്ട് മാലതിയുടെ അച്ഛനും ഏട്ടനും ഒരുപോലെ ഞെട്ടി.

അവർ അവനെ അത്ഭുതത്തോടെ നോക്കി നിന്നു.

“മോളെ ഇത്  “

സംയമനം വീണ്ടെടുത്ത ബലരാമൻ അനന്തുവിന്  നേരെ വിരൽ ചൂണ്ടിക്കൊണ്ട് ശങ്കയോടെ മാലതിയുടെ നേർക്ക് തിരിഞ്ഞു.

“ഏട്ടാ അത് എന്റെ മൂത്ത മകനാണ്. അനന്തു  ”

ഏട്ടന്റെ മുഖത്തു പകപ്പ്‌ കണ്ട് മാലതിയുടെ മനം സന്തോഷം കൊണ്ടു അല തല്ലി.

“സത്യമാണോ മോളെ? “

മാലതിയുടെ അച്ഛൻ ചിലമ്പിച്ച സ്വരത്തിൽ  വിശ്വാസം വരാതെ അവളോട്‌ ചോദിച്ചു.

“അതേ അച്ഛാ എന്റെ മകനാ.. ”

ശിവയെ പതിയെ തന്നിൽ നിന്നും മാറ്റി മാലതിയുടെ അച്ഛൻ അനന്തുവിലേക്ക്  നടന്നടുത്തു.

അയാൾ പരവശത്തോടെ അവന്റെ ചുമലിൽ കൈ വച്ചു.

പതുക്കെ അവനെ ആകെ ഒന്ന് ഉഴിഞ്ഞു നോക്കി.

23 Comments

  1. Entha feel superb masha??

  2. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………. ??

  3. nalla kadha bro next part pettan tarane bro. waiting ann

    1. ചാണക്യൻ

      Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???

  4. Nice story bso waiting 4 next part

    1. ചാണക്യൻ

      Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട്‌ ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??

  5. ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??

  6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ചാണക്യൻ ബ്രോ…

    രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…

    നന്നായിട്ടുണ്ട് ??

    All the ബെസ്റ്റ് 4 your story…

    Waiting 4 nxt part ?

    1. ചാണക്യൻ

      Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???

    1. ചാണക്യൻ

      അക്കിലിസ് മുത്തേ…… ???

  7. *വിനോദ്കുമാർ G*♥

    സൂപ്പർ സ്റ്റോറി

    1. ചാണക്യൻ

      വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??

  8. KK-yile Vaseekaranamanthram nirthiyo?

    1. ചാണക്യൻ

      Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??

    1. ചാണക്യൻ

      Bless സഹോ…….. ??

  9. ? ആരാധകൻ ?

    ?

    1. ചാണക്യൻ

      ആരാധകൻ സഹോ……. ??

    1. ചാണക്യൻ

      EZiO സഹോ……… ????

Comments are closed.