അഥർവ്വം 3 [ചാണക്യൻ] 165

പൊടുന്നനെ തേങ്ങലോടെ മാലതി മുറ്റത്തേക്ക് ഇറങ്ങി അയാളെ വട്ടം ചുറ്റി പിടിച്ചു.

അയാളെ ഇറുക്കി പിടിച്ചു മാലതി പൊട്ടിക്കരഞ്ഞു.

അമ്മയുടെ ഭാവ മാറ്റം കണ്ടു ഞെട്ടിയ ശിവ  കിളി പോയ അവസ്ഥയിൽ അവരെ നോക്കി നിന്നു.

അപ്പോൾ കാറിന്റെ ഫ്രന്റ്‌ ഡോർ തുറന്നു മധ്യവയസ്ക്കനായ മറ്റൊരാൾ  പുറത്തേക്ക് ഇറങ്ങി വന്നു.

മുണ്ടും ഷർട്ടും അണിഞ്ഞ കായ ബലമുള്ള ആജാനു ബാഹുവായ മറ്റൊരാൾ.

അയാൾ ഈറനണിഞ്ഞ കണ്ണുകളോടെ മാലതിയെ ഉറ്റു നോക്കിക്കൊണ്ടിരുന്നു

മാലതിയെ കെട്ടിപ്പിടിച്ച വ്യക്തി വിതുമ്പലോടെ അവളെ നോക്കി പറഞ്ഞു .

“മോളെ ”

“അച്ഛാ  “

ഏങ്ങി കരയുന്നതിനിടയിൽ മാലതി വിറയലോടെ അയാളെ നോക്കി വിളിച്ചു.

അതു കേട്ടതും ശിവ ഞെട്ടലോടെ അവരെ നോക്കി.

അയാൾ മാലതിയെ കെട്ടിപിടിച്ചു അവളുടെ നെറുകയിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു.

മതി വരാതെ അവളുടെ നെറുകയിൽ വാത്സല്യത്തോടെ  അയാൾ തഴുകി.

ഒരുപാടു നാളുകൾക്ക് ശേഷം നഷ്ട്ടപെട്ട തന്റെ വിലപ്പെട്ട നിധി തിരിച്ചു കിട്ടിയ സന്തോഷം ആയിരുന്നു അയാൾക്ക്.

അപ്പോഴാണ് തന്റെ സമീപം നിൽക്കുന്ന ആളെ മാലതി ശ്രദ്ധിച്ചത്.

പൊടുന്നനെ അവൾ അച്ഛനിൽ നിന്നും വിട്ടു മാറി അയാളുടെ നെഞ്ചിലേക്ക് ഓടി കയറി ഒട്ടികിടന്നു.

“ഏട്ടാ….. “

വിതുമ്പലിനിടെ അവളിൽ നിന്നും വാക്കുകൾ വിക്കി.

“മോളെ  സുഖമാണോ നിനക്ക്? ”

ഉള്ളിൽ തികട്ടി വന്ന സങ്കടം കടിച്ചമർത്തി അയാൾ ചോദിച്ചു.

“അതേ ഏട്ടാ ”

മാലതി മുരണ്ടുകൊണ്ട് അയാളെ ഉറുമ്പടക്കം കെട്ടിപിടിച്ചു.

മാലതിയുടെ പുറത്തു തട്ടി അയാൾ അവളെ സമാധാനിപ്പിച്ചു.

പരിസരം മറന്നു കൊണ്ടുള്ള അവരുടെ സ്നേഹ പ്രകടനത്തിന് ശേഷം ആണ് മൂവരും വാതിൽക്കൽ നിൽക്കുന്ന ശിവയെ  ശ്രദ്ധിക്കുന്നത്.

മാലതി അവളെ കൈ കാട്ടി വിളിച്ചു.

അവൾ  ചെറിയൊരു അപരിചത്വത്തോടെ അവരുടെ സമീപം നടന്നെത്തി.

മാലതി അവളെ  അവർക്കു മുൻപിൽ പിടിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു.

“അച്ഛാ…. ഏട്ടാ… ഇതാ എന്റെ മകൾ ശിവപ്രിയ  ”

മാലതി ഉത്സാഹത്തോടെ അവരെ നോക്കി.

മാലതിയുടെ അച്ഛനും ഏട്ടനും അവളെ കൺ കുളിർക്കെ കണ്ടു.

അയാൾ തന്റെ പേരമകളെ  കൈ കാട്ടി വിളിച്ചു.

ശിവ സന്തോഷത്തോടെ അദ്ദേഹത്തിന് നേരെ ചെന്നു.

അയാൾ വാത്സല്യത്തോടെ അവളെ ഇറുകെ പുണർന്നു.

അവളുടെ  നെറുകയിൽ പതിയെ തഴുകി.

23 Comments

  1. Entha feel superb masha??

  2. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………. ??

  3. nalla kadha bro next part pettan tarane bro. waiting ann

    1. ചാണക്യൻ

      Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???

  4. Nice story bso waiting 4 next part

    1. ചാണക്യൻ

      Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട്‌ ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??

  5. ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??

  6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ചാണക്യൻ ബ്രോ…

    രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…

    നന്നായിട്ടുണ്ട് ??

    All the ബെസ്റ്റ് 4 your story…

    Waiting 4 nxt part ?

    1. ചാണക്യൻ

      Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???

    1. ചാണക്യൻ

      അക്കിലിസ് മുത്തേ…… ???

  7. *വിനോദ്കുമാർ G*♥

    സൂപ്പർ സ്റ്റോറി

    1. ചാണക്യൻ

      വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??

  8. KK-yile Vaseekaranamanthram nirthiyo?

    1. ചാണക്യൻ

      Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??

    1. ചാണക്യൻ

      Bless സഹോ…….. ??

  9. ? ആരാധകൻ ?

    ?

    1. ചാണക്യൻ

      ആരാധകൻ സഹോ……. ??

    1. ചാണക്യൻ

      EZiO സഹോ……… ????

Comments are closed.