സീത അനന്തുവിന്റെ കയ്യിൽ പിടിച്ചു വെപ്രാളപ്പെട്ടു.
“അറിഞ്ഞൂടാ അമ്മായി .. താക്കോൽ വല്ലതും കൊണ്ടിട്ടാവും ”
അനന്തു കൈ കുടഞ്ഞു.
“മോനെ അമ്മായി മുറിവ് കെട്ടി തരാട്ടോ. കൈ അനക്കല്ലേ … ”
സീത മുറിയിൽ വെപ്രാളത്തോടെ തപ്പി ഒരു പഴയ തുണി പുറത്തെടുത്തു.
അതു വലിച്ചു കീറി അവൾ അനന്തുവിന്റെ അടുത്ത് വന്നു നിന്നു.
അവന്റെ കൈ എടുത്തു പതിയെ ആ മുറിവിനു മുകളിലൂടെ സീത തുണി ചുറ്റി വരിഞ്ഞു കെട്ടിവച്ചു.
അമ്മായിയുടെ സ്നേഹ പ്രകടനത്തിൽ അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.
ഇത്രയും കാലം സ്നേഹിക്കാൻ ആരും ഇല്ലായിരുന്നെങ്കിൽ ഇന്ന് ഒരുപാട് പേര് തനിക്കുണ്ടല്ലോ എന്ന് അനന്തു ഓർത്തുപോയി.
അവനു സന്തോഷംകൊണ്ട് വീർപ്പുമുട്ടി.
“കൈ വേദനിക്കുന്നുണ്ടോ ഇപ്പൊ? ”
“വേദന ഒട്ടും തോന്നുന്നില്ല.. ”
“അനന്തൂട്ടാ…. യാത്ര ചെയ്ത് നല്ല ക്ഷീണം കാണൂലെ… ഒന്ന് ഉറങ്ങിക്കോട്ടോ.. അമ്മായി പിന്നെ വന്നു വിളിക്കാവേ..”
“ശരി അമ്മായി “അവൻ തലയാട്ടി.
മുറിവ് ഭദ്രമായി വച്ചു കെട്ടി സീത മുറിവിട്ടിറങ്ങി.
അനന്തു ബാഗും മറ്റു സാധങ്ങളും മുറിയുടെ ഒരു വശത്തു വച്ച ശേഷം ബാത്റൂമിൽ കയറി ഒന്ന് കുളിച്ചു.
ശരീരത്തിലേക്ക് പതിച്ച തണുത്ത വെള്ളത്തോടൊപ്പം അവന്റെ ക്ഷീണം ശിരസ്സിൽ നിന്നും പാദങ്ങളിലൂടെ ഭൂമിയിലേക്ക് നിർമാർജനം ചെയ്യപ്പെട്ടു.
നല്ലൊരു കുളിക്ക് ശേഷം ഷോർട്സും ടി ഷർട്ടും വലിച്ചു കയറ്റി നനഞ്ഞ മുടിയിഴകൾ കൈകൾ കൊണ്ട് കോതിയൊതുക്കി അവൻ ജനാലയ്ക്ക് സമീപം വന്നു നിന്നു പുറത്തേക്ക് കണ്ണും നട്ട് ഇരുന്നു.
കാലിയെ മേയ്ച്ചു നടക്കുന്നവരെയും കണ്ടത്തിൽ പണിയെടുക്കുന്നവരെയും റോഡിലൂടെ പണി കഴിഞ്ഞു നടന്നു പോകുന്നവരെയും അവൻ ഇമ വെട്ടാതെ നോക്കി നിന്നു.
പതിയെ ഒരു ദീർഘനിശ്വാസം എടുത്തു അവൻ ജനൽ പാളികൾ കൊട്ടിയടച്ചു.
ഉറക്കം വരാത്തതിനാൽ രാത്രി വരെ എങ്ങനെയെങ്കിലും സമയം ചിലവഴിക്കണമെന്നു ഓർത്തപ്പോൾ അനന്തുവിന് ഭ്രാന്ത് പിടിച്ചു.
അവൻ ദേവന്റെ ചിത്രം തൂക്കിയിട്ടതിനു സമീപം ഭിത്തിയിൽ കൈ കുത്തി നിന്നു.
എന്തൊക്കെയോ മനസ്സിൽ ആലോചിച്ചുകൊണ്ടിരുന്നു.
പൊടുന്നനെ ഫോൺ ശബ്‌ദിക്കുന്നത് കേട്ട് അവൻ തിരിഞ്ഞു കട്ടിലിലേക്ക് നോക്കി.
ആ സമയം അനന്തുവിന്റെ കൈ തട്ടി ഭിത്തിയിൽ തൂക്കിയിരുന്ന ദേവന്റെ ചിത്രം ശക്തിയിൽ ഉലഞ്ഞപ്പോൾ അതിൽ നിന്നും എന്തോ വസ്തു നിലത്തേക്ക് വീഴുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു.
അവൻ പതിയെ കുനിഞ്ഞു നിന്നു അതു കയ്യിലേക്ക് എടുത്തു.
അനന്തു അതു തിരിച്ചും മറിച്ചും നോക്കി.
അത് ഒരു ഡയറി ആയിരുന്നു.
അതിന് ഒരുപാട് വർഷത്തെ പഴക്കം ഉണ്ടെന്നു അനന്തുവിന് തോന്നി.
അതിൽ പറ്റി പിടിച്ചിരുന്ന പൊടിപടലങ്ങളും മാറാലയും അവൻ തുടച്ചു മാറ്റി.
എന്തോ ഭാഗ്യം കൊണ്ട് ഡയറിയിൽ ചിതൽ പിടിച്ചിരുന്നില്ല.
Entha feel superb masha??
❤️❤️❤️❤️
Gokul ബ്രോ………. ??
nalla kadha bro next part pettan tarane bro. waiting ann
Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???
Nice story bso waiting 4 next part
Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട് ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??
ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു
സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??
???…
ചാണക്യൻ ബ്രോ…
രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…
നന്നായിട്ടുണ്ട് ??
All the ബെസ്റ്റ് 4 your story…
Waiting 4 nxt part ?
Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???
❤❤❤
അക്കിലിസ് മുത്തേ…… ???
സൂപ്പർ സ്റ്റോറി
വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??
KK-yile Vaseekaranamanthram nirthiyo?
Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??
?????
Bless സഹോ…….. ??
?
ആരാധകൻ സഹോ……. ??
?
EZiO സഹോ……… ????