സീത നെടുവീർപ്പെട്ടു.
അമ്മാവൻ എങ്ങനാ മരിച്ചതെന്ന് അവനു ചോദിക്കണമെന്ന് തോന്നിയെങ്കിലും പിന്നെ വേണ്ടാന്നു വച്ചു.
അവൻ മുറിയുടെ ജനാല പതിയെ തുറന്നു നോക്കി.
അതിലൂടെ അവനു നീണ്ടു കിടക്കുന്ന നെൽപ്പാടം കൺമുന്പിൽ ദൃശ്യമായി.
ആ കാഴ്ച കണ്ണിനു ഒരു കുളിർമ നൽകുന്ന പോലെ തോന്നി.
പാടത്തിനു സമീപം ഉള്ള കുറച്ചു കൂരകൾ കണ്ടതും ജിത്തു അതു സൂക്ഷിച്ചു നോക്കി.
പൊടുന്നനെ അവൻ സീതയെ നോക്കി.
“അതെന്താ അമ്മായി ആ കാണുന്നതൊക്കെ? ”
അനന്തു സീതയെ കൈ കാട്ടി വിളിച്ചു.
സീത ഓടി വന്നു അവനു സമീപം വന്നു നിന്നു ജനാലയിലൂടെ എത്തി നോക്കി.
“അനന്തൂട്ടാ അതു ഇവിടെ പണിയ്ക്ക് നിക്കുന്നവരുടെ കുടിലുകൾ ആണ്. അവർ അവിടാ താമസം. ചിലരൊക്കെ ഇവിടെ ചായ്പ്പിൽ തന്നാ താമസം. ”
“ചായ്പ്പോ ? ”
അനന്തു മുഖം ചുളിച്ചു സംശയം പ്രകടിപ്പിച്ചു.
“അതേ എന്ന് വച്ചാൽ ഔട്ട് ഹൌസ് ”
“ഹാ ഇപ്പൊ മനസ്സിലായി ”
അനന്തു ചിരിയോടെ ജനാലയിൽ നിന്നും പിൻവാങ്ങി.
സീത അവിടുണ്ടായിരുന്ന അലമാരയിൽ നിന്നും ഒരു ബെഡ്ഷീറ്റും പുതപ്പും എടുത്തുകൊണ്ടു വന്നു ബെഡ്ഷീറ്റ് തട്ടി കുടഞ്ഞു വിരിച്ച് പുതപ്പും തലയിണയും കട്ടിലിന്റെ തലയ്ക്കൽ വച്ച ശേഷം സീത അനന്തുവിനെ തിരിഞ്ഞു നോക്കി.
“മോന് മുറി ഇഷ്ട്ടായോ? ”
“ഒരുപാട് ഇഷ്ട്ടമായി അമ്മായി. നല്ല റൂം ആണ് കേട്ടോ ”
അനന്തു അവരെ നോക്കി പുഞ്ചിരിച്ചു.
“ഞങ്ങടെ ദേവനെ പോലെ തന്നെ ഒരു മാറ്റവുമില്ല. അതേ ശബ്ദം…. നോട്ടം….. ചിരി…. വല്ലാത്തൊരു അത്ഭുതം തന്നെ ”
സീത ചിരിയോടെ അവനു നേരെ കൈ നീട്ടി.
അനന്തു സീതയ്ക്ക് താക്കോൽകൂട്ടം കൈ മാറി.
കയ്യിൽ നനവ് പറ്റിയതും സീത കയ്യിലേക്ക് ഉറ്റു നോക്കി.
അവളുടെ കണ്ണുകൾ വിടർന്നു.
“അയ്യോ ഇതെങ്ങനെ ഇതിൽ ചോര പറ്റിയേ? ”
സീത പരിഭ്രമത്തോടെ അനന്തുവിനെ നോക്കി.
അനന്തു ഞെട്ടലോടെ കൈ തിരിച്ചും മറിച്ചും നോക്കി.
അപ്പോഴാണ് അവന്റെ ഉള്ളം കൈയിൽ ചോര പൊടിഞ്ഞിരിക്കുന്നതു ശ്രദ്ധയിൽ പെട്ടത്.
അവൻ പതുക്കെ മുറിവിൽ അമർത്തിയപ്പോൾ അതിൽ നിന്നും വീണ്ടും ചോര പൊടിഞ്ഞു.
“അയ്യോ മോനെ ഇതെങ്ങനാ കൈ മുറിഞ്ഞേ? ”
Entha feel superb masha??
❤️❤️❤️❤️
Gokul ബ്രോ………. ??
nalla kadha bro next part pettan tarane bro. waiting ann
Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???
Nice story bso waiting 4 next part
Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട് ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??
ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു
സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??
???…
ചാണക്യൻ ബ്രോ…
രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…
നന്നായിട്ടുണ്ട് ??
All the ബെസ്റ്റ് 4 your story…
Waiting 4 nxt part ?
Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???
❤❤❤
അക്കിലിസ് മുത്തേ…… ???
സൂപ്പർ സ്റ്റോറി
വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??
KK-yile Vaseekaranamanthram nirthiyo?
Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??
?????
Bless സഹോ…….. ??
?
ആരാധകൻ സഹോ……. ??
?
EZiO സഹോ……… ????