സങ്കടത്തോടെ അവൾ ആ ശ്രമത്തിൽ നിന്നും പിന്മാറി.
“അനന്തൂട്ടാ പഴയ പൂട്ടല്ലേ അതാവും തുറക്കാത്തെ… മോൻ കാത്തിരുന്നു മുഷിഞ്ഞല്ലേ? ”
“ഇല്ല അമ്മായി എനിക്ക് തിരക്ക് ഒന്നുമില്ലാട്ടോ.”
“എന്നാലും മോനെ ഞാൻ ബുദ്ധിമുട്ടിച്ചില്ലേ…മോൻ ഇവിടെ നിക്കേ…. ഞാൻ പുറത്തുപോയി ആരെയേലും വിളിക്കട്ടെ.. എന്നിട്ട് ഈ പൂട്ട് നമുക്ക് തുറക്കാം”
സീത പോകാൻ തുനിഞ്ഞതും അനന്തു തടഞ്ഞു നിർത്തി.
“ഞാൻ ഒന്ന് ശ്രമിക്കാം അമ്മായി. ”
അനന്തു അവൾക്ക് നേരെ കൈ നീട്ടി. സീത അവനു താക്കോൽകൂട്ടം കൈ മാറി.
ആ താക്കോൽ കൂട്ടത്തിനു വല്ലാത്ത ഭാരമാണെന്നു അവനു തോന്നി.
അതിൽ നിന്നും താഴിനു യോജിച്ച താക്കോൽ എടുത്തു അവൻ താഴിലിട്ട് തുറക്കാൻ ശ്രമിച്ചു.
എന്നാൽ അതു തുറക്കപ്പെട്ടില്ല.
വീണ്ടും ശ്രമിച്ചു നോക്കിയെങ്കിലും അവൻ പരാജയപ്പെട്ടു.
ദേഷ്യത്തോടെ അനന്തു താക്കോൽകൂട്ടം ഉള്ളം കയ്യിൽ മുറുകെ പിടിച്ചു.
പൊടുന്നനെ താക്കോൽ കൂട്ടത്തിലെ പൊട്ടിയ ഒരു പഴഞ്ചൻ താക്കോലിന്റെ കൂർത്ത മുന കൊണ്ട് അവന്റെ ഉള്ളം കൈ മുറിഞ്ഞു ചോര പൊടിഞ്ഞു.
ആ ചോര പതിയെ താക്കോലിലേക്ക് ഒഴുകിയെത്തി.
ഇതൊന്നും അറിയാതെ ജിത്തു ചോര പുരണ്ട താക്കോൽ താഴിലിട്ട് തിരിച്ചതും അതു തുറന്നു.
.
.
.
വർഷങ്ങൾക്ക് മുൻപ് പാനം ചെയ്ത അതേ രക്തം വീണ്ടും പാനം ചെയ്ത് യുഗങ്ങളായി കാത്തിരുന്നത് സഫലമായതിന്റെ നിർവൃതിയിൽ മണിച്ചിത്രത്താഴ് അവർക്ക് വേണ്ടി തുറക്കപ്പെട്ടു.
.
.
.
സീത സന്തോഷത്തോടെ വാതിൽ പാളികളിൽ ശക്തിയിൽ കൈകൊണ്ടു അമർത്തി.
കിരുകിരാ ശംബ്ദത്തോടെ അതു മലർക്കെ തുറക്കപ്പെട്ടു.
സീത ഉള്ളിലേക്ക് കടന്നു..
അനന്തു പിന്നാലെ ഉള്ളിലേക്ക് കയറി.
മുറിയിലേക്ക് കയറിയതും ഒരു നേർത്ത തെന്നൽ തന്നെ തഴുകി തലോടുന്ന പോലെ അവനു തോന്നി.
വളരെ മനോഹരമായ ഒരു മുറി ആയിരുന്നു അത്.
ഒരു രാജകീയ പള്ളിയറ ആണെന്ന് അവനു തോന്നിപോയി.
കട്ടിലിനു നേരെ എതിർ വശത്തായി ഭിത്തിയിൽ ദേവൻ പുഞ്ചിരിച്ചുക്കൊണ്ട് നിൽക്കുന്ന ചിത്രം തൂക്കിയിട്ടിരിക്കുന്നു.
ആ ചിത്രം നോക്കുന്തോറും വല്ലാത്തൊരു അനുഭൂതി തന്നിൽ വന്നു നിറയുന്നതായി അനന്തുവിന് തോന്നി.
ചിത്രത്തിൽ നിന്നും കണ്ണു വെട്ടിച്ചു അവൻ ചുറ്റുപാടും നോക്കി.
എന്തൊക്കെയോ സാധന സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നു.
അതൊക്കെ ദേവൻ അമ്മാവൻ ഉപയോഗിച്ചതാകാമെന്നു അവനു തോന്നി.
കട്ടിലിന്റെ തലക്കൽ ഉള്ള ഒരു മേശയിൽ ഒരു പഴയ മോഡൽ ക്യാമറ ഇരിക്കുന്നത് അനന്തുവിന്റെ ശ്രദ്ധയിൽ പെട്ടു.
അവൻ അതു പതിയെ കയ്യിൽ എടുത്തു തിരിച്ചും മറിച്ചും പരിശോധിച്ചു നോക്കി.
“ദേവന്റെ ക്യാമറയാ .. അവനു ഫോട്ടോ എടുക്കാൻ ഒക്കെ ഭയങ്കര ഇഷ്ട്ടമായിരുന്നു. ”
Entha feel superb masha??
❤️❤️❤️❤️
Gokul ബ്രോ………. ??
nalla kadha bro next part pettan tarane bro. waiting ann
Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???
Nice story bso waiting 4 next part
Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട് ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??
ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു
സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??
???…
ചാണക്യൻ ബ്രോ…
രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…
നന്നായിട്ടുണ്ട് ??
All the ബെസ്റ്റ് 4 your story…
Waiting 4 nxt part ?
Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???
❤❤❤
അക്കിലിസ് മുത്തേ…… ???
സൂപ്പർ സ്റ്റോറി
വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??
KK-yile Vaseekaranamanthram nirthiyo?
Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??
?????
Bless സഹോ…….. ??
?
ആരാധകൻ സഹോ……. ??
?
EZiO സഹോ……… ????