അഥർവ്വം 3 [ചാണക്യൻ] 165

“ഇതിനിടക്ക് നമ്മുടെ അച്ഛന്റെ റോൾ എന്താ? അച്ഛനെങ്ങനാ അവരെ പരിചയം? ”

ശിവജിത്ത് ചോദ്യഭാവേന അവളെ നോക്കി.

“അച്ഛനാണ് അവരെ കണ്ടു പിടിച്ചതെന്ന് തോന്നുന്നു…  എന്തിനാണെന്ന് മാത്രം എനിക്ക് അറിഞ്ഞൂടാ ”

അവൾ കൈ മലർത്തി.

“അത്‌ കണ്ടെത്തണം. അവര് നമ്മുടെ ഫാമിലിയിൽ വേണ്ട. നമ്മുടെ സ്വത്തൊക്കെ അടിച്ചു മാറ്റാൻ ആണ് അവരുടെ വരവെന്ന് എനിക്ക് തോന്നുന്നു.അവരെ കുറിച്ച് ഡീറ്റൈൽഡ് ആയിട്ട് നീ അന്വേഷിക്കണം  കേട്ടോ”

ശിവജിത്ത് അവളെ തറപ്പിച്ചു നോക്കി.

“ഞാൻ ട്രൈ ചെയ്യാം ശിവ .”

മീനാക്ഷി അവനെ നോക്കി പുഞ്ചിരിച്ചു. അവരെയും കൊണ്ട് ആ കാർ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു.
.
.
.

ഈ സമയം അങ്ങ് തേവക്കാട്ടെ മനയിൽ മാലതിയെയും മക്കളെയും എല്ലാവരും കൂടി ഊട്ടുകയായിരുന്നു. മാലതി സന്തോഷംകൊണ്ട് വീർപ്പു മുട്ടി.

അനന്തുവിന്റേയും ശിവയുടെയും ഹൃദ്യമായ പെരുമാറ്റം അവരെ സന്തോഷിപ്പിച്ചു.

അവർക്ക് വിശ്രമിക്കാൻ വേണ്ടി മുറി കാണിക്കാൻ പറയാൻ തുനിഞ്ഞതും അനന്തു  പൊടുന്നനെ ഇടപെട്ടു.

“എനിക്ക് അഞ്ജലിയെ  കൂടി കാണണമെന്നുണ്ട്. എല്ലാവരെയും കണ്ടു.ആ കുട്ടിയെ മാത്രം കാണാൻ പറ്റിയില്ലല്ലോ . നിങ്ങൾ അനുവദിക്കുകയാണെങ്കിൽ ? ”

അനന്തു ഒന്ന് പറഞ്ഞു നിർത്തി എല്ലാവരെയും  നോക്കി.

ചിലരുടെയൊക്കെ കണ്ണുകൾ തിളങ്ങുന്നതും വികസിക്കുന്നതും അവൻ കണ്ടു.

“അതിനെന്താ മോനെ ഇത് നിന്റെയും കൂടി തറവാട് അല്ലെ.. എങ്ങോട്ട് പോകാനും എന്തിനാ അനുവാദം ചോദിക്കുന്നെ… മോൻ പോയിട്ട് വാ…. വിജയാ നീ അഞ്‌ജലി മോളുടെ മുറി കാണിച്ചു കൊടുക്ക്.  ”

മുത്തശ്ശൻ അഞ്ജലിയുടെ അച്ഛനെ നോക്കി ആജ്ഞാപിച്ചു.

വിജയൻ  വേഗം അനന്തുവിനെയും കൂട്ടി വടക്കിനി ഭാഗത്തേക്ക്‌ പോയി.

മാലതിയും ശിവയും അവരെ അനുഗമിച്ചു.

വീടിന്റെ ഇടനാഴിയിലൂടെ നടന്നു നടു മുറ്റത്തു എത്തിയപ്പോൾ അനന്തു ഒരു നിമിഷം തറഞ്ഞു നിന്നു പോയി.

സിനിമകളിൽ അല്ലാതെ ആദ്യമായാണ് അവൻ ഇങ്ങനെ ഒരു സൗകര്യങ്ങളൊക്കെ നേരിട്ട് കാണുന്നത്.

നടു മുറ്റത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് അവർ വടക്കിനി അറയിലേക്ക് കയറി.

അവിടെ കണ്ട മുറിയുടെ വാതിൽ വിജയൻ മലർക്കെ തുറന്നു.

“വാ ഇതാ അഞ്ജലിയുടെ മുറി ”

അയാൾ സന്തോഷത്തോടെ അവരെ സ്വീകരിച്ചു.

വിജയന്റെ പുറകെ അനന്തുവും ശിവയും  മാലതിയും മുറിയിലേക്ക് കയറി.

അങ്ങോട്ട് കയറിയ പാടെ അനന്തുവിന്റെ കണ്ണുകൾ പതിഞ്ഞത് മുറിയിലെ ബൃഹത്തായ പുസ്തക ശേഖരത്തിലേക്കാണ്.

അവൻ പതിയെ അതിലൂടെ വിരലോടിച്ചു.

23 Comments

  1. Entha feel superb masha??

  2. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………. ??

  3. nalla kadha bro next part pettan tarane bro. waiting ann

    1. ചാണക്യൻ

      Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???

  4. Nice story bso waiting 4 next part

    1. ചാണക്യൻ

      Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട്‌ ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??

  5. ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??

  6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ചാണക്യൻ ബ്രോ…

    രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…

    നന്നായിട്ടുണ്ട് ??

    All the ബെസ്റ്റ് 4 your story…

    Waiting 4 nxt part ?

    1. ചാണക്യൻ

      Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???

    1. ചാണക്യൻ

      അക്കിലിസ് മുത്തേ…… ???

  7. *വിനോദ്കുമാർ G*♥

    സൂപ്പർ സ്റ്റോറി

    1. ചാണക്യൻ

      വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??

  8. KK-yile Vaseekaranamanthram nirthiyo?

    1. ചാണക്യൻ

      Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??

    1. ചാണക്യൻ

      Bless സഹോ…….. ??

  9. ? ആരാധകൻ ?

    ?

    1. ചാണക്യൻ

      ആരാധകൻ സഹോ……. ??

    1. ചാണക്യൻ

      EZiO സഹോ……… ????

Comments are closed.