അഥർവ്വം 3 [ചാണക്യൻ] 165

. അതായതു നിന്റെ അമ്മയുടെയും ഞങ്ങളുടെയും മറ്റൊരു അനിയൻ ”

ബാലരാമന്റെ ശബ്ദത്തിൽ എന്തോ നഷ്ട്ടബോധം  ഘനീഭവിക്കുന്നതായി അവനു തോന്നി.

“ഇതാണ് അനന്തു ഞാൻ പറഞ്ഞ സർപ്രൈസ് ”

മാലതി ദേവന്റെ ഫോട്ടോയിലേക്ക് സങ്കടത്തോടെ ഉറ്റു നോക്കി.

ശിവ  ഇതൊക്കെ കണ്ടു തലകറങ്ങിവീഴുമെന്ന അവസ്ഥയിലായിരുന്നു.

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഈ സമയം അങ്ങ് മൈലുകൾക്കപ്പുറം പർണശാലയിൽ  ഓട്ടുരുളിയിലെ ചന്ദനം ചാലിച്ച ജലത്തിൽ അനന്തുവിന്റെ മുഖം ദർശിച്ചതും ജലോപരിതലത്തിലൂടെ കൈവിരൽ ഓടിച്ചുകൊണ്ടു ഓളങ്ങൾ സൃഷ്ട്ടിച്ചു ആ ദൃശ്യത്തെ മായാമോഹിനി മറച്ചു.

അവർ ആകെ ചിന്താധീനയായി കാണപ്പെട്ടു. അവർക്ക് സമീപം നിന്നിരുന്ന ശിഷ്യൻ  മായാമോഹിനിയെ നോക്കി കൈകൾ കൂപ്പി വണങ്ങി.

“സ്വാമിനി അതെന്തൊരു മായയാണ്?  എങ്ങനാണ് അവർ ഇരുവർക്കും അണുകിട വ്യത്യാസമില്ലാതെ ഒരേ മുഖസാദൃശ്യം ലഭിച്ചത് ?”

അയാൾ ചോദ്യഭാവേന അവരെ നോക്കി ചോദിച്ചു.

“അതിനു കാരണം ഒന്നേയുള്ളു. നമ്മൾ ആ ഛായാചിത്രത്തിൽ ദർശിച്ച ദേവൻ എന്ന ആളുടെ പുനർജന്മം തന്നെയാണ് അനന്തു എന്ന ആ യുവാവ് . ”

“അതെങ്ങനെ സംഭവ്യമായി ദേവി ?  പുനർജ്ജന്മം ആണെങ്കിൽ എന്തുകൊണ്ട് സ്വന്തം മാതാപിതാക്കളെ പുനർജ്ജന്മം വീണ്ടെടുത്ത ആൾ തിരിച്ചറിഞ്ഞില്ല ? ”

ശിഷ്യൻ തന്റെ സംശയം പ്രകടിപ്പിച്ചു.

“കാരണം ഇതാണ് ശിഷ്യാ ശ്രവിച്ചോളൂ…… മുൻജന്മത്തിലെ ഓർമ്മകൾ അവനു തിരികെ കിട്ടാൻ കാരണ ഭൂതയായിട്ടുള്ള ആളുടെ സാമീപ്യം അവിടെ കാണുന്നില്ല. അവർ ഇരുവരും എപ്പോൾ കണ്ടുമുട്ടുന്നുവോ അപ്പോൾ മുതൽ ജിത്തുവിന് മുൻജന്മത്തിലെ ഓർമ്മകൾ ഓരോന്നായി സമയമെടുത്ത് തിരികെ ലഭിക്കും.  അതിനായി നമുക്കും കാത്തിരിക്കാം. ”

പുഞ്ചിരിയോടെ അവർ ഓട്ടുരുളിയിലേക്ക് ദൃഷ്ടി പതിപ്പിച്ചു.

ഛായാചിത്രത്തിലെ തന്റെ അതേ മുഖം കണ്ടതിന്റെ ഞെട്ടൽ മാറാൻ അനന്തുവിന്  കുറച്ചു സമയം എടുക്കേണ്ടി വന്നു.

പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരത്തോടെ അവൻ മലാതിയ്ക്കും ശിവയ്ക്കും  ഒപ്പം ദിവാനിൽ ഇരുന്നു

മാലതിയുടെ നാത്തൂന്മാർ അടുക്കളയിൽ നിന്നും ബഹുവിധ പലഹാരങ്ങളും ചായയും അവർക്ക് സമീപം കൊണ്ടു വന്നു വച്ചു. ഇത്രയും പലഹാരം കണ്ടതോടെ ശിവയുടെ  കണ്ണുകൾ തള്ളി.

ഇത്രയും പലഹാരക്കൂട്ടം അവൾ കടകളിൽ മാത്രമേ ഇതുവരെ കണ്ടിട്ടുണ്ടായിരുന്നുള്ളൂ… എങ്കിലും സംയമനം പാലിച്ചു നല്ല കുട്ടി ആയി അവൾ ഇരുന്നു.

വീട്ടിൽ കാണിക്കുന്ന ആക്രാന്തം ഇവിടെ കാണിച്ചാൽ മോശമാണെന്നു അവൾക്ക് തന്നെ  അറിയാമായിരുന്നു.

മുത്തശ്ശി അനന്തുവിന്റെ അടുത്ത് വന്നിരുന്നു അവന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് തുടരെ തുടരെ അവന്റെ മുഖത്തേക്ക് നോക്കി തുടങ്ങി.

മുത്തശ്ശി അവരുടെ മരിച്ചു പോയ മകനെ തന്നിലൂടെ കാണുവാണെന്നു അനന്തുവിന്  തോന്നി.

എങ്കിൽ പിന്നെ  മുത്തശ്ശിക്ക് അങ്ങനെങ്കിലും കുറച്ചു ആശ്വാസം കിട്ടട്ടെ എന്ന് അവനും കരുതി.

ഈ സമയം ശിവജിത്തും മീനാക്ഷിയും ബാലരാമനോട്‌ എന്തോ സ്വകാര്യമായി  പറഞ്ഞു.

23 Comments

  1. Entha feel superb masha??

  2. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………. ??

  3. nalla kadha bro next part pettan tarane bro. waiting ann

    1. ചാണക്യൻ

      Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???

  4. Nice story bso waiting 4 next part

    1. ചാണക്യൻ

      Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട്‌ ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??

  5. ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??

  6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ചാണക്യൻ ബ്രോ…

    രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…

    നന്നായിട്ടുണ്ട് ??

    All the ബെസ്റ്റ് 4 your story…

    Waiting 4 nxt part ?

    1. ചാണക്യൻ

      Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???

    1. ചാണക്യൻ

      അക്കിലിസ് മുത്തേ…… ???

  7. *വിനോദ്കുമാർ G*♥

    സൂപ്പർ സ്റ്റോറി

    1. ചാണക്യൻ

      വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??

  8. KK-yile Vaseekaranamanthram nirthiyo?

    1. ചാണക്യൻ

      Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??

    1. ചാണക്യൻ

      Bless സഹോ…….. ??

  9. ? ആരാധകൻ ?

    ?

    1. ചാണക്യൻ

      ആരാധകൻ സഹോ……. ??

    1. ചാണക്യൻ

      EZiO സഹോ……… ????

Comments are closed.