അഥർവ്വം 3 [ചാണക്യൻ] 165

“ജിത്തു ഇതെന്റെ അനിയന്മാരാ…  പ്രഭാകരൻ, ഭാസ്കരൻ, വിജയൻ. ഇത് പ്രഭാകരന്റെ ഭാര്യ സുഷമ. പിന്നെ ഇത് വിജയന്റെ ഭാര്യ ഷൈല. അത്‌ ഭാസ്കരന്റെ ഭാര്യ രാധ . അതാണ്‌ നിന്റെ അമ്മായിമാർ.”

അവിടുള്ള സ്ത്രീ ജനങ്ങളെ നോക്കി ബലരാമൻ പറഞ്ഞു.

അവർ അനന്തുവിനെ  ഉറ്റു നോക്കി.അവൻ  അവരെ നോക്കി കൈകൾ കൂപ്പി.

“അനന്തൂട്ടാ ഇതാണ് എന്റെ ഭാര്യ സീത ”

ബലരാമൻ തന്റെ അടുത്തു നിന്നിരുന്ന  മെലിഞ്ഞു കൊലുന്നനെ ഉള്ള സ്ത്രീ രത്നത്തെ ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു.

അനന്തു  അവരെ നോക്കി കൈ കൂപ്പി.

സീത അനന്തുവിന്റെ നെറുകയിൽ വാത്സല്യപൂർവ്വം തലോടി.

അവൻ പൂമുഖത്തേക്ക് എത്തിനോക്കി.

അവിടെ കുറേ പേര് നിൽക്കുന്നത് അവൻ കണ്ടു.

ബലരാമൻ അവരെ കൈ കാട്ടി വിളിച്ചു.

ഈ സമയം അനന്തുവും ശിവയും മാലതിയും ഒരുമിച്ചു നിന്നു.

“മാലതി ഇതെന്റെ മക്കളാ ശിവജിത്തും മീനാക്ഷിയും.”

ബലരാമൻ മക്കളെ അവളുടെ മുൻപിലേക്ക് പിടിച്ചു നിർത്തി.

മാലതി അവരെ ചേർത്തു പിടിച്ചു.

ശിവജിത്തും മീനാക്ഷിയും പുച്ഛത്തോടെ അനന്തുവിനെ നോക്കി.

അനന്തുവിന് അത് മനസിലായെങ്കിലും അത് കാര്യമാക്കാതെ അവർക്ക് നേരെ കൈ നീട്ടി.

ശിവയോടും  അങ്ങനെ തന്നായിരുന്നു അവരുടെ പ്രതികരണം.

“ശിവജിത്ത് നമ്മുടെ ബിസിനസ് നോക്കി നടത്തുവാ.. മീനാക്ഷി നമ്മുടെ തന്നെ എയ്ഡഡ് സ്കൂളിൽ ടീച്ചറാണ്. ”

ബലരാമൻ അഭിമാനത്തോടെ പറഞ്ഞു.

“മാലതി ഇതെന്റെ മക്കളാ അനുരാധയും അനുരാജും. അനുരാധ നമ്മുടെ ബിസിനസിൽ ആണ്. ശിവജിത്തിന്റെ കൂടെ ..അനുരാജ് MBA കഴിഞ്ഞതേയുള്ളൂ ഇപ്പോ ”

ഭാസ്കരൻ തന്റെ മക്കളെ ചേർത്തു നിർത്തി പറഞ്ഞു.

“മാലതി എനിക്ക് മൂന്ന് പിള്ളേരാ…മൂത്തയാളുടെ പേര് രേവതി BCA പഠിക്കുന്നു. നടുക്കുള്ളത് രഞ്ജിത്ത്. അവനിപ്പോ SSLC ആണ്. അവസാനത്തെ ആള് അമൃത. അവൾ ആറാം ക്ലാസ്സിൽ പഠിക്കുന്നു.”

പ്രഭാകരൻ സന്തോഷത്തോടെ പറഞ്ഞു.

“മോളെ മാലതി ഇതാ എന്റെ മക്കൾ.. ഇരട്ടകളാ..അമല,  അമൽ… എഞ്ചിനീയറിംഗ് പഠിക്കുവാ… പിന്നെ ഉള്ളത് എന്റെ അഞ്‌ജലി  മോളാ. അവൾ വീടിന്റെ ഉള്ളിലുണ്ട്. ഒരു ചെറിയ ആക്‌സിഡന്റ് പറ്റി അവൾക്ക്. ഇപ്പൊ കിടപ്പിലാണ്. പക്ഷെ എന്റെ കുട്ടി വേഗം തിരിച്ചു വരും എല്ലാ വയ്യായ്കയും മാറി. ”

വിജയൻ പതർച്ചയോടെ പറഞ്ഞു.

എല്ലാരും പൊടുന്നനെ മൗനത്തിലായി.

മാലതി ഏട്ടനെ സമാധാനിപ്പിക്കാൻ എന്നവണ്ണം കയ്യിൽ പിടിച്ചു.

23 Comments

  1. Entha feel superb masha??

  2. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………. ??

  3. nalla kadha bro next part pettan tarane bro. waiting ann

    1. ചാണക്യൻ

      Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???

  4. Nice story bso waiting 4 next part

    1. ചാണക്യൻ

      Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട്‌ ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??

  5. ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??

  6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ചാണക്യൻ ബ്രോ…

    രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…

    നന്നായിട്ടുണ്ട് ??

    All the ബെസ്റ്റ് 4 your story…

    Waiting 4 nxt part ?

    1. ചാണക്യൻ

      Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???

    1. ചാണക്യൻ

      അക്കിലിസ് മുത്തേ…… ???

  7. *വിനോദ്കുമാർ G*♥

    സൂപ്പർ സ്റ്റോറി

    1. ചാണക്യൻ

      വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??

  8. KK-yile Vaseekaranamanthram nirthiyo?

    1. ചാണക്യൻ

      Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??

    1. ചാണക്യൻ

      Bless സഹോ…….. ??

  9. ? ആരാധകൻ ?

    ?

    1. ചാണക്യൻ

      ആരാധകൻ സഹോ……. ??

    1. ചാണക്യൻ

      EZiO സഹോ……… ????

Comments are closed.