മാലതി അമ്മയെ നോക്കി. ഈ സമയം മാലതിയുടെ ആങ്ങളമാരും അവരവരുടെ ഭാര്യമാരും അവരെ വന്നു പൊതിഞ്ഞു.
തങ്ങളുടെ നഷ്ട്ടപെട്ടു പോയ കുഞ്ഞിപ്പെങ്ങളെ തിരിച്ചു കിട്ടിയതിൽ അവർ അതിയായി സന്തോഷിച്ചു.
മുത്തശ്ശൻ മാലതിയെ തന്നിലേക്ക് ചേർത്തു പിടിച്ചു.
അവൾ അദ്ദേഹത്തിന്റെ കാലിൽ തൊട്ട് വന്ദിച്ചു.
ആ വൃദ്ധ പിതാവ് അവളെ നിറഞ്ഞ കണ്ണുകളോടെ ആശ്ലേഷിച്ചു.
“മാലതി അനന്തൂട്ടൻ എവിടെ? ”
ബലരാമൻ ശങ്കയോടെ വണ്ടിയിലേക്ക് നോക്കി.
അനന്തു അമ്മയ്ക്ക് കിട്ടുന്ന സന്തോഷത്തിലും സ്നേഹത്തിലും മതി മറന്നു നോക്കിയിരിക്കുവായിരുന്നു.
അവൻ ഡ്രൈവർ ചേട്ടനോട് നന്ദി പറഞ്ഞുകൊണ്ടു ബാഗ്പാക്കും കയ്യിൽ എടുത്തു പുറത്തേക്കിറങ്ങി.
പതിയെ അത് തോളത്തേക്കിട്ട് അവൻ അവരെ നോക്കി പുഞ്ചിരിച്ചു.
അനന്തുവിനെ കണ്ടതും എല്ലാവരുടെയും മുഖത്തു ഞെട്ടൽ കണ്ട് മുത്തശ്ശൻ ചിരിച്ചു.
ബലരാമൻ ഗൂഢ മന്ദസ്മിതത്തോടെ അവരുടെ ഞെട്ടൽ കണ്ട് ആസ്വദിച്ചു.
മാലതിയുടെ അമ്മ കാർത്യായനി കണ്ണുകൾ അമർത്തി തുടച്ചു ഒരു നോക്ക് അവനെ കണ്ടു.
പതിയെ വിറയലോടെ അനന്തുവിന്റെ അടുത്തേക്ക് നടന്നു വന്നു.
അവർ വിതുമ്പലോടെ അനന്തുവിന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു.
“മോനെ ദേവാ….. എന്റെ പൊന്നു മോനെ ”
ആ വൃദ്ധ മാതാവ് അലറിക്കൊണ്ട് അവനെ ചേർത്തു പിടിച്ചു.
അനന്തു ആകെ ധർമ്മസങ്കടത്തിലായി.
അന്ന് മുത്തശ്ശനും തന്നെ ദേവാ എന്ന് വിളിച്ചു കരഞ്ഞത് അവനു ഓർമ്മ വന്നു.
അവൻ സങ്കടത്തോടെ മുത്തശ്ശിയെ കെട്ടിപിടിച്ചു അവരുടെ കണ്ണുകൾ അമർത്തി തുടച്ചു.
ബലരാമൻ ഓടി വന്നു അമ്മയെ പിടിച്ചു ജിത്തവിൽ നിന്നും അടർത്തി മാറ്റി.
“അമ്മേ ഇത് ദേവനല്ല അനന്തുവാണ്… മാലതിയുടെ മകനാ……സൂക്ഷിച്ച് നോക്കമ്മേ ഒന്നുകൂടി ”
ബലരാമൻ പറഞ്ഞത് കേട്ട് കാർത്യായനി അവനെ സൂക്ഷിച്ചു നോക്കി.
പക്ഷെ ആ മുഖത്ത് നിന്നും കണ്ണെടുക്കാൻ ആ മാതാവിന് തോന്നിയില്ല.
“അനന്തുവാണോ ഇത് ”
ബലരാമനെ അവർ സങ്കടത്തോടെ നോക്കി.
“അതേ അമ്മേ ഇത് നമ്മടെ അനന്തുവാണ്.”
അയാൾ അമ്മയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
അവർ അനന്തുവിന്റെ കൈയിൽ മുറുകെ പിടിച്ചു.
മാലതിയുടെ സഹോദരന്മാർ വന്നു അനന്തുവിനെ കെട്ടിപിടിച്ചു.
പിന്നെ അവന്റെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കി നിന്നു.
അവർക്കൊക്കെ തന്നോട് വല്ലാത്ത ഒരു വാത്സല്യമാണെന്ന് അവന് തോന്നി.
ബലരാമൻ ഓരോരുത്തരെ പിടിച്ചുക്കൊണ്ട് പറഞ്ഞു.
Entha feel superb masha??
❤️❤️❤️❤️
Gokul ബ്രോ………. ??
nalla kadha bro next part pettan tarane bro. waiting ann
Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???
Nice story bso waiting 4 next part
Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട് ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??
ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു
സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??
???…
ചാണക്യൻ ബ്രോ…
രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…
നന്നായിട്ടുണ്ട് ??
All the ബെസ്റ്റ് 4 your story…
Waiting 4 nxt part ?
Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???
❤❤❤
അക്കിലിസ് മുത്തേ…… ???
സൂപ്പർ സ്റ്റോറി
വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??
KK-yile Vaseekaranamanthram nirthiyo?
Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??
?????
Bless സഹോ…….. ??
?
ആരാധകൻ സഹോ……. ??
?
EZiO സഹോ……… ????