ഇത്രയും വലിയൊരു വീട് അവൻ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു കാണുന്നത്.
അത് ഒരു നാല് കെട്ട് ആണെന്ന് ഒറ്റ നോട്ടത്തിൽ അവനു മനസ്സിലായി.
മനയുടെ പൂമുഖത്തു കുറേ ആൾക്കാർ തടിച്ചു കൂടി നിൽക്കുന്നത് കണ്ടപ്പോഴേ അവനിൽ നേരിയ ഒരു ഭയം നിറഞ്ഞു നിന്നു.
അവൻ ചുറ്റുപാടും ഒന്ന് നോക്കി.
വിശാലമായ മുറ്റത്തിന്റെ പലയിടത്തും നാളികേരവും അടക്കയും റബ്ബറും ഒക്കെ കൂട്ടിയിട്ടിരിക്കുന്നത് അവൻ കണ്ടു.
വലിയ പണക്കാർ ആയിട്ടുപോലും തനി നാടൻ ശൈലിയിൽ ആണ് ഇവർ ജീവിക്കുന്നതെന്ന് ഡ്രൈവർ ചേട്ടൻ പറഞ്ഞതിന്റെ പൊരുൾ അപ്പോഴാണ് അവനു മനസ്സിലായത്.
ഈ സമയം മാലതി വല്ലാത്ത ധർമ്മസങ്കടത്തിൽ ആയിരുന്നു.
സ്വന്തം അമ്മയെ വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ എങ്ങനെ അവർ പ്രതികരിക്കുമെന്ന് അവൾക്ക് ഒരു നിശ്ചയവുമില്ലായിരുന്നു.
എങ്കിലും പൂമുഖത്തു തടിച്ചു കൂടി നിൽക്കുന്നവരെ കണ്ടപ്പോൾ മാലതി സകലതും മറന്നു കാറിൽ നിന്നും വെളിയിലേക്കിറങ്ങി.
സാരിയുടെ മുന്താണി കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു വിറയലോടെ അവൾ ശിവയുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു.
പൂമുഖത്തു നിന്നവർ വെളിയിലേക്ക് വേഗം ഇറങ്ങി.
അമ്മയെ മുൻപിൽ കണ്ടതും മാലതിയ്ക്ക് സന്തോഷം കൊണ്ടു കണ്ണുകൾ ഈറനണിഞ്ഞു.
ആ വൃദ്ധ മാതാവ് തന്റെ വയ്യായ്ക മറന്നു തന്റെ മകളെ കാണാൻ പുറത്തേക്ക് ഇറങ്ങി വന്നു.
“മോളെ”
ആ അമ്മ ഓടി പിടഞ്ഞു വന്നു മാലതിയെ ഇറുകെ പുണർന്നു പൊട്ടി കരഞ്ഞു.
മാലതി വിതുമ്പികൊണ്ട് അവരെ വട്ടം കെട്ടിപിടിച്ചു
“അ… അമ്മേ ”
എങ്ങി കരയുന്നതിനിടെ മാലതി വാക്കുകൾ പറയാൻ വിക്കി.
“ന്റെ പൊന്നു മോളെ എന്തിനാ ഈ അമ്മേനെ വിട്ടു പോയെ? അമ്മ കാത്തിരിക്കുവായിരുന്നു ഇത്രേം കാലം ന്റെ കുട്ടീനെ ഒരു നോക്ക് കാണാൻ. കണ്ണടയ്ക്കുന്നതിനു മുൻപ് ഒന്ന് കാണണെന്നാ ന്റെ കണ്ണനോട് പ്രാർത്ഥിച്ചേ…. അവസാനം ന്റെ പ്രാർത്ഥന ഈശ്വരൻ കേട്ടൂലോ ”
ആ വൃദ്ധ അവളുടെ നെറുകയിൽ തഴുകി.
മാലതി മാപ്പിരക്കുന്ന പോലെ അമ്മയുടെ കാലിലേക്ക് വീണു.
“അമ്മേ എന്നോട് ക്ഷമിക്കണേ ”
“ന്താ ന്റെ കുട്ടീ ഈ കാട്ടണേ. ന്റെ കുട്ടിയോട് ഈ അമ്മക്ക് സ്നേഹം മാത്രേ ഉള്ളു. ”
ആ വൃദ്ധ മാതാവ് മാലതിയുടെ കവിളിൽ ചുംബിച്ചു.
“ഇതാണോ എന്റെ മാലതീടെ മോള് ”
ശിവയെ ഇറുകെ പുണർന്നുകൊണ്ട് കാർത്യായനി ചോദിച്ചു.
അവൾ ലജ്ജകൊണ്ടു അതേ എന്ന് തലയാട്ടി.
“അതേ അമ്മേ ഇതാ എന്റെ മകൾ ”
Entha feel superb masha??
❤️❤️❤️❤️
Gokul ബ്രോ………. ??
nalla kadha bro next part pettan tarane bro. waiting ann
Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???
Nice story bso waiting 4 next part
Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട് ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??
ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു
സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??
???…
ചാണക്യൻ ബ്രോ…
രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…
നന്നായിട്ടുണ്ട് ??
All the ബെസ്റ്റ് 4 your story…
Waiting 4 nxt part ?
Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???
❤❤❤
അക്കിലിസ് മുത്തേ…… ???
സൂപ്പർ സ്റ്റോറി
വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??
KK-yile Vaseekaranamanthram nirthiyo?
Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??
?????
Bless സഹോ…….. ??
?
ആരാധകൻ സഹോ……. ??
?
EZiO സഹോ……… ????