അഥർവ്വം 3 [ചാണക്യൻ] 165

“അയ്യേ പഠിക്കാൻ വന്നാലും തീറ്റയുടെ വിചാരം മാത്രേയുള്ളൂ അല്ലെ ? ”

അനന്തു മാലതിയെ കളിയാക്കി.

അവൾ അവനെ തല്ലാനായി കയ്യോങ്ങിയപ്പോൾ അനന്തു പൊടുന്നനെ ഒഴിഞ്ഞു മാറി.

അങ്ങനെ മുന്നോട്ട് നടക്കുന്ന സമയത്താണ് അങ്ങേ മൂലയിൽ മറ്റൊരു പഴഞ്ചൻ കെട്ടിടം കണ്ടത്.

മാലതി അങ്ങോട്ടേക്ക് വേഗം നടന്നു.

അനന്തു അമ്മയെ അനുഗമിച്ചു

മാലതി ആ ക്ലാസ്സ് മുറിയിലേക്ക് കയറി.പെട്ടെന്നു അവൾ പഴയ ആ ഒന്നാം ക്ലാസ്സുകാരി ആയി മാറി.

“മോനെ….. ഈ റൂമിലാ അമ്മ ഒന്നാം ക്ലാസ്സിൽ പഠിച്ചേ ”

മാലതി ആ ക്ലാസ്സ്‌ മുറിയുടെ പഴമയുടെ ഗന്ധം ആവോളം നുകർന്നുകൊണ്ട് പറഞ്ഞു.

തന്റെ നാടും വീടും കൂട്ടുകാരെയും ഒക്കെ വിട്ടു പോകേണ്ടി വന്നതിൽ അവളുടെ ഹൃദയം വിങ്ങി.

ഇത് മനസ്സിലാക്കിയ അനന്തു ബാക്കി ഒന്നും കാണാൻ നിക്കാതെ മാലതിയുടെ കൈ പിടിച്ചു കാറിനു സമീപത്തേക്ക് നടന്നു.

അപ്പോഴും മാലതിയ്ക്ക് തന്നിൽ വല്ലാത്തൊരു അനുഭൂതി വന്നു നിറയുന്നതായി തോന്നി.

അനന്തു  അമ്മയെ കാറിലേക്ക് കയറ്റി പതിയെ ഫ്രന്റ്‌ സീറ്റിലേക്ക് കയറിരുന്നു.

ഡ്രൈവർ ചേട്ടൻ പതുക്കെ വണ്ടി മുന്നോട്ട് എടുത്തു.

അല്പ ദൂരം പിന്നിട്ടപ്പോൾ വിശാലമായ ഒരു നെൽപ്പാടം റോഡിന്റെ ഇരു വശത്തുമായി കാണപ്പെട്ടു.

സിറ്റിയിൽ നിന്നും ഗ്രാമീണതയിലേക്ക് എത്തിയതിന്റെ നവ്യാനുഭൂതി അവൻ  ആവോളം നുകർന്നു.

പാടത്തിൽ ട്രാക്ടർ കൊണ്ടു ഉഴുതുമറിക്കുന്ന ഏതോ ഒരു കർഷകൻ. അങ്ങിങ്ങായി കുറേ ഞാറു നടുന്ന സ്ത്രീ പുരുഷ ജനങ്ങൾ.

ഇതൊക്കെ കണ്ട് ആസ്വദിച്ചുകൊണ്ട് അനന്തു  ഇരുന്നു.

ഒരു ചെറിയ കലുങ്ക് കയറി കാർ വലത്തോട്ടെക്ക് തിരിഞ്ഞപ്പോൾ റോഡ് സൈഡിൽ പ്രൗഢിയോടെ നിക്കുന്ന ഒരു മന അനന്തുവിന്റെ ശ്രദ്ധയിൽ പെട്ടു.

അതിന്റെ മുന്നിൽ ഉള്ള പടിപ്പുരയിൽ അവന്റെ കണ്ണുകൾ പതിഞ്ഞു.

അതിൽ തേവക്കാട്ട് മന എന്ന് എഴുതപ്പെട്ടത് അവൻ സാകൂതം നോക്കി.

ഡ്രൈവർ പജീറോ മനയുടെ മുൻപിലേക്ക് ഓടിച്ചു കൊണ്ടു വന്നു.

മുറ്റത്തു നിർത്തിയിട്ടിരിക്കുന്ന അനേകം കാറുകൾക്കിടയിൽ അയാൾ പജീറോ കൊണ്ടു വന്നു നിർത്തി.

അനന്തു  മനയുടെ പുറംമോടി കണ്ടപ്പോഴേ ബോധം പോകുമെന്ന അവസ്ഥയിൽ ആയിരുന്നു.

23 Comments

  1. Entha feel superb masha??

  2. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………. ??

  3. nalla kadha bro next part pettan tarane bro. waiting ann

    1. ചാണക്യൻ

      Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???

  4. Nice story bso waiting 4 next part

    1. ചാണക്യൻ

      Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട്‌ ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??

  5. ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??

  6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ചാണക്യൻ ബ്രോ…

    രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…

    നന്നായിട്ടുണ്ട് ??

    All the ബെസ്റ്റ് 4 your story…

    Waiting 4 nxt part ?

    1. ചാണക്യൻ

      Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???

    1. ചാണക്യൻ

      അക്കിലിസ് മുത്തേ…… ???

  7. *വിനോദ്കുമാർ G*♥

    സൂപ്പർ സ്റ്റോറി

    1. ചാണക്യൻ

      വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??

  8. KK-yile Vaseekaranamanthram nirthiyo?

    1. ചാണക്യൻ

      Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??

    1. ചാണക്യൻ

      Bless സഹോ…….. ??

  9. ? ആരാധകൻ ?

    ?

    1. ചാണക്യൻ

      ആരാധകൻ സഹോ……. ??

    1. ചാണക്യൻ

      EZiO സഹോ……… ????

Comments are closed.