മാലതി ഒരു ചുവന്ന സാരീ ആയിരുന്നു ചുറ്റിയിരുന്നത്.
അനന്തു ഒരു ജീൻസും ബ്ലാക്ക് ഷർട്ടും ആണ് അണിഞ്ഞിരുന്നത്.
പുറത്തു നിൽക്കുന്ന പജീറോ കണ്ടു അനന്തുവിന്റെ കണ്ണുകൾ തിളങ്ങി.
അവന് ഏറ്റവും ഇഷ്ട്ടപെട്ട വാഹനമായിരുന്നു അത്.
കാറിൽ നിന്നു ഇറങ്ങിയ ഡ്രൈവർ അവരെ വണങ്ങിയ ശേഷം അവരുടെ ബാഗും മറ്റു സാധനങ്ങളും കാറിലേക്ക് എടുത്തു വച്ചു.
“ഏട്ടൻ പറഞ്ഞു വിട്ടതാ”
മാലതി ജിത്തുവിനെ നോക്കി പറഞ്ഞു .
അവൻ സന്തോഷത്തോടെ തലയാട്ടി.
പോകുന്നതിന് മുൻപായി അച്ഛന്റെയും അച്ഛച്ചന്റെയും ഫോട്ടോയ്ക്ക് മുൻപിൽ നിന്നു അനന്തുവും ശിവയും കൈകൾ കൂപ്പി പ്രാർത്ഥിച്ചു.
മാലതിയുടെ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു.
അവൾ മക്കളെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.
“മക്കളെ ഇന്ന് നമ്മൾ തറവാട്ടിലേക്ക് പോകുവാണ്. അവിടുള്ള എല്ലാവരെയും എന്റെ മക്കൾ സ്വന്തക്കാരെ പോലെ സ്നേഹിക്കണം. ആരെയും വേദനിപ്പിക്കരുത്. ഉപദ്രവിക്കരുത്. കേട്ടോ.
മാലതിയുടെ ശബ്ദമിടറി.
“ഇല്ലമ്മേ ഒരിക്കലും ഞങ്ങൾ അങ്ങനെ ആരെയും ഉപദ്രവിക്കില്ല. എല്ലാവരെയും സ്നേഹിച്ചോളാം. ഞങ്ങൾ കാരണം ആരും അമ്മയെ കുറ്റം പറയൂല. ഞങ്ങൾ വാക്ക് തരുന്നു. ”
അനന്തു അമ്മയെ ഇറുകെ പിടിച്ചു.
ശിവ മാലതിയുടെ നിറഞ്ഞ കണ്ണുകൾ പതിയെ കൈകൊണ്ടു തുടച്ചു മാറ്റി.
അവർ സന്തോഷത്തോടെ വീടിനു വെളിയിലേക്കിറങ്ങി.
കാറിലേക്ക് കേറാൻ നേരം മാലതി തിരിഞ്ഞു നിന്നു വീട്ടിലേക്ക് ഒന്ന് പാളി നോക്കി.
ഒന്ന് ദീർഘ നിശ്വാസം എടുത്തു അവൾ കാറിലേക്ക് കയറി.
കൂടെ ശിവയും കയറി ഇരുന്നു. ഡോർ അടച്ചു അനന്തു ഫ്രന്റ് സീറ്റിലേക്ക് കയറിയിരുന്നു.
ഡ്രൈവർ വണ്ടി ഓൺ ചെയ്തു പയ്യെ റോഡിലേക്കിറക്കി.
നേരെ ദേശം എന്ന ഗ്രാമം ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചു.
യാത്രയിലുടനീളം ജിത്തു ഡ്രൈവർ ചേട്ടനുമായി സംസാരിച്ചുകൊണ്ടിരുന്നു.
അദ്ദേഹം 10 വർഷത്തോളമായി തറവാട്ടിലെ ഡ്രൈവറായി ജോലി ചെയ്യുന്നു.
രാജൻ എന്നായിരുന്നു അയാളുടെ പേര്.
യാത്രയ്ക്കിടെ ദേശം ഗ്രാമത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും സംസ്കാരത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും അയാൾ വാചാലനായി.
അനന്തു ആവേശത്തോടെ അതൊക്കെ കേട്ടു കൊണ്ടിരുന്നു.
ശിവ ഈ സമയംകൊണ്ടു മാലതിയുടെ മടിയിൽ കിടന്നു നിദ്രയെ പ്രാപിച്ചിരുന്നു.
മാലതി മകളുടെ നെറുകയിൽ പതിയെ തഴുകിക്കൊണ്ട് പുറം കാഴ്ച്ചകൾ കാണുന്നതിൽ വ്യാപൃതയായി.
ഏകദേശം 7 മണിക്കൂർ യാത്ര ദേശത്തേക്ക് ഉണ്ടെന്നു ഡ്രൈവർ ചേട്ടൻ അനന്തുവിനോട് പറഞ്ഞു.
അടുത്ത ജില്ലയിൽ ആണ് ആ സ്ഥലം എന്ന് അവനു ചെറിയൊരു ഊഹം ഉണ്ടായിരുന്നു.
ദേശം ഒരു അതിർത്തി ഗ്രാമം ആണെന്നും സാധാരണക്കാരായ ജനങ്ങൾ ആണ് അവിടെ താമസിക്കുന്നതെന്നും അവനു ഡ്രൈവർ ചേട്ടന്റെ പറച്ചിലിലൂടെ മനസ്സിലായി.
Entha feel superb masha??
❤️❤️❤️❤️
Gokul ബ്രോ………. ??
nalla kadha bro next part pettan tarane bro. waiting ann
Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???
Nice story bso waiting 4 next part
Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട് ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??
ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു
സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??
???…
ചാണക്യൻ ബ്രോ…
രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…
നന്നായിട്ടുണ്ട് ??
All the ബെസ്റ്റ് 4 your story…
Waiting 4 nxt part ?
Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???
❤❤❤
അക്കിലിസ് മുത്തേ…… ???
സൂപ്പർ സ്റ്റോറി
വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??
KK-yile Vaseekaranamanthram nirthiyo?
Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??
?????
Bless സഹോ…….. ??
?
ആരാധകൻ സഹോ……. ??
?
EZiO സഹോ……… ????