അഥർവ്വം 3 [ചാണക്യൻ] 165

ശെരിക്കും അമ്മയുടെ സൗന്ദര്യം അതുപോലെ അവൾക്കും കിട്ടിയിട്ടുണ്ടെന്ന് അനന്തുവിന്  തോന്നിപോയി.

അവൻ അവളെ നോക്കി പുഞ്ചിരിച്ചു.

“ഡാ മരമാക്രി വണ്ടി വന്നു. പെട്ടെന്ന് വാ ”

“ഡീ നിന്നെ കാണാൻ നല്ല ചേലുണ്ട് ട്ടോ  ”

“ആണോടാ ”

ശിവ  നിന്ന നിൽപ്പിൽ കാൽ വിരൽ കൊണ്ടു നിലത്തു കളം വരയ്ക്കാൻ തുടങ്ങി.

“അധികം വരച്ചു അവിടെ കുഴിയാക്കണ്ടട്ടാ ”

അനന്തു  ഊറി ചിരിച്ചുകൊണ്ട് പറഞ്ഞു.

“പോടാ പട്ടി  “

അവനെ നോക്കി കൊഞ്ഞനം കുത്തിയ ശേഷം ശിവ പോയി.

അനന്തു പതിയെ എണീറ്റു നിന്നു.

സ്റ്റൂൾ എടുത്തു വച്ചു അതിൽ കയറി നിന്ന് കയ്യെത്തിച്ചു ട്രങ്ക് പെട്ടി കയ്യിൽ എടുത്തു.

അതുമായി കട്ടിലിലേക്ക് വന്നിരുന്നു.

ആഹ്ലാദത്തോടെ പെട്ടിയിൽ ആകെ അവൻ കയ്യോടിച്ചുകൊണ്ടിരുന്നു.

അതിന്റെ പുറത്തു ആലേഖനം ചെയ്ത യോദ്ധാവിന്റെ ചിത്രത്തിൽ ചുംബിച്ചു.

അല്പ നേരം ആ പെട്ടി നെഞ്ചോടു ചേർത്തു വച്ചു മിഴികൾ പൂട്ടി അവൻ ഇരുന്നു.

സാവധാനം അവൻ പെട്ടി കട്ടിലിലേക്ക് വച്ചു.

“ഇത്രയും കാലം അനുഭവിച്ച ദാരിദ്ര്യത്തിനും പട്ടിണിക്കും അവസാനം വന്നിരിക്കുന്നു. ഇന്ന് ഞങ്ങൾ തറവാട്ടിലേക്ക് പോകുകയാണ്. എന്റെ അമ്മയുടെ കുടുംബത്തിലേക്ക്. ഇനി ഞങ്ങൾ അനാഥരല്ല. ഞങ്ങൾക്ക് മുത്തശ്ശനുണ്ട് മുത്തശ്ശിയുണ്ട് അമ്മാവന്മാർ ഉണ്ട് ബന്ധുക്കൾ ഉണ്ട് ഇന്ന് ഞങ്ങൾക്ക് എല്ലാവരും ഉണ്ട്. എല്ലാം ഈ പെട്ടി കാരണമാണെന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ട്ടം. ഒരിക്കലും ഇത് ഞാൻ ദുരുപയോഗം ചെയ്യില്ല. ഇത് എന്റെ വാക്ക് ആണ്. ”

അനന്തു  സന്തോഷത്തോടെ ആ പെട്ടി ഭദ്രമായി തിരികെ വച്ചു.

റൂമിനു വെളിയിലേക്ക് ഇറങ്ങി അവൻ മുറി പൂട്ടി  നേരെ ബാഗും മറ്റും എടുക്കാൻ സ്വന്തം  റൂമിലേക്ക് പോയി.

ഈ സമയം അച്ഛച്ചന്റെ മുറിയിൽ പഴയ ആ സുഗന്ധം വീണ്ടും അലയടിക്കാൻ തുടങ്ങി.

പതിയെ ആ ട്രങ്ക് പെട്ടി വായുവിൽ ഉയർന്നു മുറിയ്ക്ക് മധ്യഭാഗത്തേക്ക് പറന്നു വന്നു നിലയുറപ്പിച്ചു.

വീണ്ടും അതിൽ നിന്നും അഭൗമ്യമായ സുഗന്ധം അവിടമാകെ പരന്നുകൊണ്ടിരുന്നു.

പതിയെ ആ പെട്ടിയുടെ പുറത്തു ആലേഖനം ചെയ്ത യോദ്ധാവിന്റെ ചിത്രത്തിലെ കണ്ണുകളിൽ നിന്നും ഒരു ചുവന്ന കിരണം  പൊട്ടി പുറപ്പെട്ടു.

അതു മുറിയിലാകമാനം പ്രകാശ പൂരിതമായി.

വായുവിലൂടെ അതു രണ്ടു തവണ ഭ്രമണം ചെയ്തു പറന്നു സാവധാനം യഥാ സ്ഥാനത്തേക്ക് എത്തിച്ചേർന്നു.

റൂമിൽ നിന്നും എടുത്ത ബാഗുകളുമായി അനന്തു മുറ്റത്തേക്ക് ഇറങ്ങി.

ഈ സമയം ശിവയും  മാലതിയും അവരവരുടെ സാധനങ്ങളുമായി മുറ്റത്തേക്ക് ഇറങ്ങിയിരുന്നു .

23 Comments

  1. Entha feel superb masha??

  2. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………. ??

  3. nalla kadha bro next part pettan tarane bro. waiting ann

    1. ചാണക്യൻ

      Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???

  4. Nice story bso waiting 4 next part

    1. ചാണക്യൻ

      Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട്‌ ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??

  5. ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??

  6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ചാണക്യൻ ബ്രോ…

    രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…

    നന്നായിട്ടുണ്ട് ??

    All the ബെസ്റ്റ് 4 your story…

    Waiting 4 nxt part ?

    1. ചാണക്യൻ

      Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???

    1. ചാണക്യൻ

      അക്കിലിസ് മുത്തേ…… ???

  7. *വിനോദ്കുമാർ G*♥

    സൂപ്പർ സ്റ്റോറി

    1. ചാണക്യൻ

      വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??

  8. KK-yile Vaseekaranamanthram nirthiyo?

    1. ചാണക്യൻ

      Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??

    1. ചാണക്യൻ

      Bless സഹോ…….. ??

  9. ? ആരാധകൻ ?

    ?

    1. ചാണക്യൻ

      ആരാധകൻ സഹോ……. ??

    1. ചാണക്യൻ

      EZiO സഹോ……… ????

Comments are closed.