?പ്രണയ വർഷം? [Jeevan] 141

ആമുഖം,

പ്രിയപ്പെട്ടവരെ… പ്രകൃതിയില്‍ ഏറ്റവും സുന്ദരമായ പ്രണയം എന്ന മാസ്മരിക അനുഭൂതിയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഈ കൊച്ചു പ്രണയ കാവ്യം ഇഷ്ടമാകും എന്നു വിശ്വസിക്കുന്നു. എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഒരു വരിയെങ്കിലും വായിച്ചു കുറിക്കുവാന്‍ ശ്രമിക്കണം.

?പ്രണയ വർഷം?
Pranaya Varsham | Author : Jeevan

 

 

പ്രകൃതിയുടെ മടിത്തട്ടിൽ കാണുന്ന ഓരോ കാഴ്ചകൾക്കും പറയാൻ ഉണ്ടാകും ഓരോ പ്രണയകാവ്യം. വിരലുകളുടെ മാന്ത്രിക സ്പർശത്താൽ സ്വരശുദ്ധമായി വീണയുടെ തന്തുക്കളിൽ നിന്നുമുതിരുന്ന.. കാതിനിമ്പമേകുന്ന സംഗീതം പോലെയോ.. ഒരുപക്ഷേ അതിലുപരിയോ.. ജീവൻ തുടിക്കുന്ന മധുരതരമായ സങ്കീർത്തനമാണ്, പലപ്പോളും നിശബ്ദതയുടെ മറവിൽ കാറ്റായും.. മഴയായും.. മനസ്സിനെ മയക്കുന്ന നറുസുഗന്ധമായും.. എങ്ങും ഒഴുകി എത്തുന്ന പ്രകൃതിയുടെ പ്രണയം..

ഇരു ഹൃദയങ്ങൾ ചേർന്ന് പൂർണ്ണത നൽകുന്ന പ്രണയമെന്ന മായാലോകത്തിൽ, ഹൃദയത്തെ തൊട്ടറിയുന്ന സ്നേഹം പകുത്തു നൽകാൻ കഴിയുന്നവർക്ക് ആ മായാലോകത്തെ അവരുടെ ജീവിതം ആയി പണിതുയർത്താം. സ്നേഹം വിശ്വാസത്തിന് വഴി മാറുമ്പോൾ നാം അറിയാതെ തന്നെ നമ്മെ എന്നും ചേർത്തുനിർത്താൻ ആത്മാവിനെ തൊട്ടറിയുന്ന മൗനസംഗീതം ആയി പ്രണയം ശക്തിയാർജ്ജിച്ചിരിക്കും.. ചിലപ്പോൾ വിധി പോലും ആ പവിത്രതയ്ക്ക് മുന്നിൽ തോറ്റുപോകുന്ന നിമിഷങ്ങൾ…

 

*******************************

 

നാല് ചുമരുകൾക്കുള്ളിൽ ബന്ധിക്കപ്പെട്ട ജീവിതത്തിൽ പ്രതീക്ഷകൾക്കോ സ്വപ്നങ്ങൾക്കോ സ്ഥാനമില്ല. കുറ്റവാളികൾക്കും നിരപരാധികൾക്കും ബന്ധനം എന്നത് ഒരേവികാരം ആണ്. ഇരുമ്പഴികൾക്ക് ഇടയിലൂടെ പുറത്ത് നോക്കിയാൽ കാണുന്ന കാഴ്ചകൾക്കും പകർന്നു തരുവാനുള്ളത്, നീറുന്ന ഹൃദയത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന നോവിൻ്റെ കണങ്ങൾ മാത്രം ആണ്. അതുകൊണ്ട് തന്നെ സ്വപ്നം കാണാൻ എന്നോ മറന്നു പോയി. പ്രതീക്ഷകൾ എങ്ങോ അസ്തമിച്ചു. 

 

ഇനിയും ഈ തടവിൽ 4 മാസങ്ങൾ ബാക്കി. പക്ഷേ വിധികൊണ്ട് വന്ന ഏകാന്ത ജീവിതമെന്ന തടവിൽ ഇനിയും എത്ര നാൾ.. അറിയില്ല.. കണ്ണുനീർ വറ്റിയ മിഴികളിൽ നിന്നും വീണ്ടുമൊരു കണ്ണുനീർ വർഷം പെയ്തുതുടങ്ങാൻ വെമ്പൽ കൊള്ളുന്നു. നിയന്ത്രണത്തിൻ്റെ അതിരുകൾ ലഘിച്ചു അവ പിന്നെയും ഒഴുകി തുടങ്ങി. പെയ്തൊഴിയുന്ന കണ്ണുനീരിൽ കാഴ്ചകൾ മങ്ങുമ്പോൾ.. മനസ്സിൽ തെളിയുന്ന കാഴ്ചകൾക്ക് ശക്തി കൂടുതൽ ആയിരുന്നു. 

 

എന്നന്നേക്കുമായി താഴിട്ടു ബന്ധിച്ച ഓർമ്മകളുടെ പുസ്തക താളുകളിൽ നിന്നും ഓരോ ഏടുകളും വ്യഗ്രതയോടെ പുറത്തേക്ക് വന്നു. എന്നും ഓർക്കാൻ ആഗ്രഹിക്കുന്നത്. പക്ഷേ ഓർത്തുപോയാൽ ഹൃദയം നിലക്കുന്ന സ്മരണകൾ…

 

********************************

 

അന്നും ദൂരേക്ക് നോക്കി നിൽക്കുമ്പോൾ കാണുന്നത് മങ്ങലേറ്റ കാഴ്ചകൾ ആണ്. ആ കാഴ്ചകൾക്ക് സൗന്ദര്യവും കൂടുതലാണ്. ഭൂമിയെ കുളിരണിയിച്ച്.. ഭൂമിതൻ ഹൃദയത്തിലേക്ക് ലയിച്ചു ചേരാൻ പ്രകൃതി സ്വയം പൊഴിക്കുന്ന പ്രണയ വർഷം. ഇഴകളിൽ നിന്നും വേർപെട്ട് അടർന്നു വീഴുന്നു മുത്തുകൾ പോലെ ആകാശം പൊഴിക്കുന്ന തെളിമയാർന്ന മഞ്ഞുതുള്ളികൾ…

 

ചുറ്റും മൂടൽ മഞ്ഞ് തീർത്തു കൊണ്ട് ഒളിപ്പിച്ചവെച്ച കാഴ്ചകളിൽ,  പൂക്കളെയും പുൽ ചെടികളെയും ചുംബിച്ചു തഴുകി കടന്നു പോകുന്നതും, ദീർഘ ചുംബനങ്ങൾ ഏറ്റു വാങ്ങി… നാണത്താൽ തല കുമ്പിട്ടു നിൽക്കുന്ന വർണ്ണശബളമാർന്ന പുഷ്പങ്ങളുടെയും പ്രണയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പ്രകൃതി.

 

എപ്പോൾ ആണ് ഇതൊക്കെ ഞാൻ  ആസ്വദിക്കാൻ തുടങ്ങിയത്?? പൊൻപുലരിയുടെ കുളിർമ്മയിൽ ജനലഴികളിലൂടെ കണ്ണെത്താദൂരത്തേക്ക് നോക്കി നിൽക്കുമ്പോൾ ഹൃദയം സ്വയമൊരു ചോദ്യോത്തരവേള സൃഷ്ട്ടിക്കും.  അതിനു എനിക്ക് വ്യക്തമായൊരു മറുപടിയും പറയാനാകും.. സ്നേഹം എന്ന മൂന്ന് അക്ഷരങ്ങൾക്ക് ഞാൻ കണ്ടതിലുമധികം അർത്ഥം ഉണ്ടെന്ന് മനസ്സിലാക്കിയ നിമിഷങ്ങൾ… 

 

ആവശ്യങ്ങൾ നിറവേറ്റി തരുന്ന അച്ഛനും അമ്മയും. അത് മാത്രം ആണ് സ്നേഹം എന്നത് കൊണ്ട് അവർ ഉദ്ദേശിക്കുന്നത്. അതിലുപരി മകളുടെ കൂടെ ഒരു നിമിഷം എങ്കിലും ചിലവഴിക്കാൻ അവർ മറന്നു പോയി. പഠനത്തിൻ്റെ പുതിയ തലങ്ങളിലേക്ക് പടവുകൾ കയറുമ്പോൾ പ്രകൃതിക്ക് കൂട്ടായി ഋതുക്കൾ മാറി വരുന്നത് പോലെ മാറി മാറി വരുന്ന സൗഹൃദങ്ങൾ മാത്രം ആയിരുന്നു എൻ്റെ ലോകം. 

25 Comments

  1. ❤️❤️❤️❤️❤️

  2. ///സ്നേഹത്തിന് ഒരു അർത്ഥം ഉണ്ടെങ്കിൽ അതിന് എൻ്റെ ജീവിതത്തിൽ ഒരു മറുപടി മാത്രമേ ഉണ്ടാകൂ. ഞാൻ ഓരോ നിമിഷവും കാണാൻ കൊതിക്കുന്ന ആ ഒരാൾ. ഇവിടെയും തേടുന്ന മുഖം.. എൻ്റെ എല്ലാം എല്ലാം.. എൻ്റെ ജീവൻ്റെ ജീവൻ. സ്നേഹിച്ചു ഒരുപാട് ഒരുപാട്.. പിരിയാൻ ആകാത്ത വിധം.///

    ഈ വരിയിലെ ഒളിഞ്ഞിരിക്കുന്ന അർത്ഥം കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ… ????

    പിന്നെ മദ്ധ്യ ഭാഗത്ത്‌ ഉണ്ടായിരുന്നു കുറച്ച് ഭഗങ്ങളുടെ അർത്ഥം എനിക്ക് പറഞ്ഞു തരണം ഞാൻ കരഞ്ഞില്ല എന്നേയുള്ളു..,,, കുളിക്കുമ്പോൾ കണ്ണിൽ സോപ് പോയാൽ ഉണ്ടാവുന്ന അവസ്ഥ ആയിരുന്നു…,,, കണ്ണിൽ നിന്നും ഒഴികിയോ എന്ന് ചോദിച്ചാൽ ഒഴുകി… ഇതിന്റെയൊക്കെ അർത്ഥം ഞാൻ എങ്ങനെ മനസിലാക്കും എന്ന് ആലോചിച്ച്..,,,,

    ലേശം കട്ടി കുറക്കാം ട്ടാ..,,,, ????

    ഒരു ചെറിയ theme നല്ലപോലെ കട്ടിയുള്ള ഭാഷയിൽ മനോഹരമായി അവതരിപ്പിച്ചു..,,,ഒരു ലൈൻ പോലും skip ചെയ്തില്ല…,,,,

    ഇതേപോലത്തെ കഥയുമായി വേഗം പോരെ…,,, ഞാൻ എന്തായാലും ഒരു മലയാളം ഡിക്ഷ്ണറി വാങ്ങിക്കാൻ തീരുമാനിച്ചു.. ???

    സ്നേഹത്തോടെ
    അഖിൽ

    1. ഞാൻ അവളോട്‌ പറയാം കട്ടി കുറക്കാൻ… ഡിക്ഷണറി ഓർഡർ ചെയ്യുമ്പോൾ എനിക്കൂടെ ഒന്ന് ???

  3. ജീവൻ,
    ഭാഷയുടെ മനോഹാരിതയിൽ പിറന്ന പ്രണയ കാവ്യം. എന്തായാലും സാഹിത്യത്തിൽ എഴുതിയത് കൊണ്ട് കഥയ്ക്ക് ഒരു ജീവൻ ഉണ്ട് അല്ലങ്കിൽ പൈങ്കിളിയിലേക്ക് മാറി പോകേണ്ട പ്രമേയം ആയിരുന്നേനെ.
    അടിപൊളി എഴുത്ത് അവസാനം സന്തോഷത്തോടെ നിർത്തിയത് വളരെ ഉചിതമായി. ആശംസകൾ…

    1. i was waiting for ur comment chechi… i want u to read this and my heart was filled .. thank u so much

  4. കുട്ടപ്പൻ

    ഇവിടെ മൊത്തം കിളി ആണല്ലോ ജീവേട്ട. എത്ര കിളി പറന്നു എന്ന് എണ്ണാൻ പോലും പറ്റീല.
    കടിച്ചാ പൊട്ടാത്ത സാഹിത്യം ഒന്നും മനസിലായില്ലേലും കഥ നല്ല വെടിപ്പായിട്ട് മനസിലായി.
    ചെറിയ നോവുണർത്തി അവസാനം അവർ ഒന്നിച്ച് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

    ആര്യേച്ചി ആണോ ഇതെഴുതിയെ…(nb: എനിക്കും ഒന്നും മനസിലായില്ല എന്നൊരു കമന്റ്‌ താഴെ കണ്ടു ??) ആണേൽ പുള്ളിക്കാരിയോട് പറയണം… കുറച്ച് സിമ്പിൾ ആക്കിയിരുന്നേൽ പറന്ന കിളിയുടെ എണ്ണം കുറക്കായിരുന്നു എന്ന് ?

    1. അവളാണ് എഴുതിയെ… എനിക്ക് ഇതിൽ ഉള്ള പല വാക്കുകളുടെ അർത്ഥം പോലും അറിയില്ല ???

      1. കുട്ടപ്പൻ

        എനിക്കപ്പഴേ തോന്നി ??

  5. Nhan malayalathinu tutionu povenda avastha aayipoyi oro variyum artham manasilaakan….☹ baki 20%ok aanu athil full story ullond enne polulla pavapetta malayalikal naanamkedand pidich nilkkunnu…. vaakukal anargala nirgala nigandukaramayi ozhukuka aallayrnno…. ho ☹✌ kadha poli aayirunnu vallatha oru avastha aanu sneham thirich kittathath….Happy ending ✌

    1. Eniku thanne onnum manassilayilla… ???… Nandhi bro❤️??

  6. Adipolii…kolllaammm ❤️❤️??????

    1. Ethu anthu pattiii moderation kanikunuu….

  7. Super!!!
    Nalla heavy ayirunnu ezhuthu
    Happy ending ayathukondu santhosham

    Simple & short but very much powerful

    Thanks

    1. Love action drama complete ayo?

      1. Illa… Athu 2 part ayite ullu… 5/6 part undakum mothom.. Kurache ezhuthullu ath

    2. Thanks bro for your valuable comment❤️❤️❤️

  8. ❤️❤️❤️

  9. ജീവെട്ടാ…. Adipoli ആയിടുണ്ട്…. സാഹിത്യം അത്രക്ക് പിടുത്തം കിട്ടിയില്ലെങ്കിലും കഥ മനസിലായി…. ദേവുവിൻ്റെ ഫാമിലിയെ പോലെ കുറെ എണ്ണം ഉണ്ട്…മകളെ അല്ലങ്കിൽ മകനെ വെറും ബിസിനസ്സ് വസ്തു എന്ന് പോലെ കാണുന്നവർ…. എന്താ ചെയ്യാ…… മനോഹരമായിരുന്നു കേട്ടോ..കണ്ണനും ദേവുവും അവരുടെ പ്രണയം അത് സ്ത്യമയത് കൊണ്ടാണ് എത്ര അകലെ ആയിരുന്നിട്ടും വീണ്ടും ഒന്നിച്ചത്…..♥️♥️♥️

    1. Anganeya… Sneham kure vedhanipikkum… But onnippikum❤️❤️❤️

  10. മിന്നൽ ⚡️⚡️

    ജീവൻ ഈസ്‌ ബാക്ക് വിത്ത്‌ ഫുൾ ഓൺ പേവർ ⚡️⚡️

  11. ❤❤❤❤❤❤❤

    1. ❤️❤️❤️❤️❤️❤️

Comments are closed.