ആയാൾ അവനെ നോക്കി പറഞ്ഞു. അവൻ അത് ഒരു ബോക്സിൽ വച്ചു.
ജോണ് ഇതൊന്നും വലിയ കാര്യമായി കാണാതെ ഒരു കറുത്ത കൂളിംഗ് ഗ്ലാസ്സും വച്ച് ചുയിൻകം ചവച്ചുകൊണ്ടാണ് നിൽക്കുന്നത്.
ആ പയ്യൻ അവനെ ഒന്ന് നോക്കിയത്തിന് ശേഷം പ്രിയങ്കയുടെ അടുത്തേക്ക് പോയി. അവളും തന്നെ പരിശോധിച്ചോട്ടെ എന്ന മട്ടിൽ നിന്നുകൊടുത്തു.
പരിശോധിക്കുന്നവൻ അവളുടെ ശരീര സൗദര്യത്തിലും ഒരു നിമിഷം വീണ് പോയി….. അവളുടെ അരയിൽ നിന്നും ruger sr 22 മോഡൽ തോക്ക് തപ്പിയെടുത്തു….അവളെയൊന്ന് നോക്കിയ ശേഷം അവൻ ആ തോക്ക് നേരത്തെ അലിയുടെ തോക്ക് വച്ച പെട്ടിയിൽ വച്ചു. വീണ്ടും അവന്റെ കൈ ആ ദേഹത്തിലൂടെ ഒഴുകി നടന്നു.
അവന്റെ പ്രവർത്തിയോട് ഉള്ള അവജ്ഞത അവൾ അറിയിച്ചു.
അവന്റെ കൈ അവളുടെ രഹസ്യ ഭാഗത്തേക്ക് സഞ്ചരിച്ചതും അവന്റെ മർമ്മ സ്ഥാനത്ത് ഒരു പിടി വീണതും ഒരേ സമയത്ത് ആയിരുന്നു….
വേദനയിൽ അവന്റെ കൈ അവളുടെ ശരീരത്തിൽ നിന്നും എടുത്തു…..പ്രിയങ്ക തിരിഞ്ഞു നോക്കിയപ്പോ അലി ഭായുടെ കൈകളിൽ വേദനയോടെ പിടയുന്ന അവനെയാണ് കണ്ടത്. ….
ഇത് കണ്ട മറ്റേ കറുത്ത വസ്ത്രധാരി അയാൾക്ക് നേരെ തോക്ക് ചൂണ്ടി… എന്നാൽ അതോന്നും അയാൾ വകാവച്ചത് കൂടിയില്ല.
അലി : നിന്റെ പേരെന്താടാ……
‘”” ആഹ്…… സ്റ്റീഫൻ…… ‘””
അവൻ വേദനയോടെ മറുപടി പറഞ്ഞു.
അലി : അപ്പൊ സ്റ്റിഫാ…. ഒരു ജോലി പറഞ്ഞാ അത് മാത്രം നോക്കുക…. ഇത് എന്റെ അടുത്ത് നടക്കില്ല…
‘”” ആഹ്……'””
അലി അവനിൽ നിന്നും പിടിവിട്ടു. വേദനയിൽ അടിവയറും പൊത്തിപ്പിടിച്ചുകൊണ്ട് നിലത്തിരുന്നു.ഒപ്പം പ്രിയങ്കക്ക് അയാളോട് ബഹുമാനവും തോന്നി… കാരണം ഇതുവരെ താൻ ജോലിചെയ്ത ഇടത്തെ ഗുണ്ടകളും നേതാക്കന്മാരും മുതലാളികളും തന്റെ ശരീരം വെറും വിൽപ്പന ചാരക്കയാണ് കണ്ടിരുന്നത്… താൻ തന്നെ സ്വയം രക്ഷിക്കണം എന്നും തനിക്ക് വേണ്ടി താനല്ലാതെ 2മതൊരാൾ സംസാരിക്കില്ല എന്നും അവൾ വിശ്വസിച്ചിരുന്നു.എന്നാൽ ഇന്ന് ഇത്രയും പേരുടെ gun പോയിന്റിൽ നിന്നുകൊണ്ട് അയാൾ തന്റെ ശരീരത്തിൽ തൊട്ടവനെ ശിക്ഷിച്ചു.
അവളുടെ കണ്ണിൽ സ്നേഹത്തിന്റെ ഒരു തുള്ളി വെള്ളം നിറഞ്ഞു.
ആ തോക്ക് ചുണ്ടിയ സെക്യൂരിറ്റികാരൻ തോക്ക് താഴ്ത്തി അവിടെയുള്ള വേറെ ഒരാളോട് പറഞ്ഞു.
‘”” ഇവനെ ഉള്ളിലേക്ക് കൊണ്ടുപോ… ഒരാൾ അയാളെക്കൂടി പരിശോധിക്ക്…'””
അവൻ ജോണിനെ നോക്കി പറഞ്ഞു. അവനിപ്പോഴും കൂളിംഗ് ഗ്ലാസ് വച്ച് ഒരു കൂസലും ഇല്ലാതെയാണ് നിൽക്കുന്നത്. അവരെ കളിയാക്കും പോലെ ചുണ്ടിൽ ഒരു പരിഹാസ ചിരിയുമുണ്ട്… അവരുടെ കൂട്ടത്തിലെ ഒരാൾ അവന്റെ അടുത്തേക്ക് നടന്നെത്തി.
അയാൾ ആദ്യം തന്നെ അവന്റെ ഇടത്തെ കാലിന്റെ സോക്സിൽ നോക്കി… അതിൽ നിന്നും 3 പേന കത്തികൾ കണ്ടെടുത്തു.
ജോണ് : സൂക്ഷിച്ചു വയ്ക്കണം… ആപ്പിൾ കട്ട് ചെയ്യാൻ ഉള്ളതാണ്…
അവൻ പരിഹാസ രൂപേണ അയാളെ നോക്കി പറഞ്ഞു. അത് ആ ബോക്സിൽ ഇട്ട ശേഷം വലത്തെ കാലിലെ സോക്സ് നോക്കി. അതിൽ നിന്നും 2 ചെറിയ ബോക്സ് ബ്ലേഡ് എടുത്തു.
❤️
??
???
??????
❤️❤️❤️
????
????
ഉണ്ണിയേട്ടൻ first